Thursday, December 26, 2013

അറിഞ്ഞില്ല അറിയിച്ചില്ല

memoir  കാലങ്ങൾക്ക് ശേഷം ഇന്ന് വിശ്വേട്ടന്റെ മകൻ ബാബുവിനെ  കിട്ടന്റെ കല്യാണച്ചടങ്ങിൽ ഗുരുവായൂരിൽ  വെച്ച്  കണ്ടു. ഗോപാലകൃഷ്ണന്റെ  ഫോൺ നമ്പർ ചോദിച്ചപ്പോളാണ്  അറിഞ്ഞത്  അദ്ദേഹത്തിന്റെ അമ്മ മരിച്ച വിവരം.  എന്റെ അമ്മക്ക് പ്രിയപ്പെട്ടവരായിരുന്നു ശാരദ ഏട്ടത്തിയും വാസുവേട്ടനും, അതുപോലെ  വാസുവേട്ടന്റെ സഹോദരന്മാരായ ശ്രീനിയേട്ടനും ലീലേടത്തിയും, വിശ്വേട്ടനും ഏട്ടത്തിയും. കോഴിക്കോട്ടെ കുട്ടപ്പമ്മാൻ എന്റെ അച്ചന്റെ അമ്മാമനായിരുന്നു.. എന്റെ ചെറുപ്പത്തിൽ ഞങ്ങൾ  സ്കൂൾ  പൂട്ടുമ്പോളാൺ അവിടെ പോകുക. ചെറുവത്താനിയിൽ  നിന്ന് ബസ്സിൽ കയറി, കുന്നംകുളത്ത്  ഇറങ്ങി, അവിടെ നിന്ന് കുറ്റിപ്പുറത്തേക്ക് ബസ്സിൽ കയറും. പിന്നെ അവിടെ  നിന്ന്  തീവണ്ടി മാർഗ്ഗം കോഴിക്കോട്ടേക്ക്. കോഴിക്കോട് സ്റ്റേഷനിൽ  കുട്ടപ്പമ്മാൻ കാത്ത് നിൽപ്പുണ്ടാകും. ഞങ്ങൾ കുട്ടപ്പമ്മാന്റെ സ്സ്റ്റുഡിബേക്കർ വണ്ടിയിൽ ആനിഹോൾ  റോഡിലുള്ള വീട്ടിലേക്ക് തിരിക്കും. അവിടെ കുട്ടപ്പമ്മാന്റെ തറവാടും, അതിനോട് ചേർന്ന് പുതിയ  വീടും ആണുള്ളത്.. 3 ആൺ മക്കളിൽ ശ്രീനിയേട്ടൻ കുവൈറ്റിൽ ആയിരുന്നു. കുട്ടപ്പമ്മാൻ കുവൈറ്റിലേക്ക് കയറ്റുമതി  ആയിരുന്നു. അവിടെ നിന്ന് ഇങ്ങോട്ട് സുഗന്ധദ്രവ്യങ്ങളും ഈത്തപ്പഴവും വരും. കുവൈറ്റിലേക്ക് പ്രധാനമായും തേക്ക്, വീട്ടി  മുതലായവയും പിന്നെ തുണിത്തരങ്ങളും. ഞാൻ ആദ്യം  കോഴിക്കോട്ട് പോയത്  എന്റെ പത്താം വയസ്സിലായിരുന്നു. വാസുവേട്ടന്റെ മകൾ  അംബുജത്തിന്റെ  കല്യാണം കഴിഞ്ഞതോട് കൂടി അങ്ങോട്ടുള്ള പോക്ക് വരവ് കുറഞ്ഞു.

[തുടരും ]

Monday, November 11, 2013

മാ നിഷാദാ.............. ഇത് നമ്മുടെ അമ്മ

ഈ ലോകത്ത് ആരെ വേണമെങ്കിലും വിശ്വസിക്കാം.. പക്ഷെ സ്വന്തം മക്കളെ പറ്റില്ല. വായിക്കൂ പത്രങ്ങള്‍........ കാണൂ ചാനലുകള്‍... സ്വന്തം പെറ്റ തള്ളയെ പെരുവഴിയിലാക്കുന്ന മക്കള്‍...?

നവംബര്‍ 4 2013 - തിങ്കളാഴ്ച മാതൃഭൂമി തൃശ്ശൂര്‍. “നഗരം” സപ്ലിമെന്റിലെ ഒന്നാം പേജ് ഞാന്‍ പലതവണ വായിച്ചു... “മാ നിഷാദാ.. ഇത് നമ്മുടെ അമ്മ..”

മക്കള്‍ക്കായി ജീവിച്ച ഒരു അമ്മയുടെ ദ

യനീയമായ കാഴ്ച... എന്താ മക്കളേ ഇങ്ങിനെ എന്ന് ഞാനും ചോദിക്കുന്നു...

ഭാവിയില്‍ എന്റെയും എന്റെ ഭാര്യയുടെ ജീവിതവും വിഭിന്നമാകുകയില്ലാ എന്നാരു കണ്ടു.. എനിക്ക് കഞ്ഞി വെച്ചുതരാതെ മക്കളെയും അവരുടെ മക്കളേയും നോക്കാന്‍ കയറുപൊട്ടിച്ചോടാന്‍ വെമ്പല്‍ കൊള്ളുന്ന മകന്റെ അമ്മ.

അവരുടെ ആവശ്യം കഴിഞ്ഞാല്‍, അല്ലെങ്കില്‍ അവരുടെ സന്താനങ്ങള്‍ വളര്‍ന്നുവലുതായാല്‍, സ്വന്തം അമ്മക്ക് വയസ്സും അസുഖങ്ങളും വന്നാല്‍ - ഈ അമ്മയെ അവര്‍ പെരുവഴിയില്‍ തള്ളും. അതിന് മുന്‍പ് അമ്മക്ക് സ്വന്തമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അതൊക്കെ എഴുതി വാങ്ങാനും ഈ മക്കള്‍ മടിക്കില്ല.

ഇതോക്കെ കണ്ടിട്ടും കേട്ടിട്ടും ഈ അമ്മമാര്‍ ഇപ്പോഴും ഇങ്ങിനെ തന്നെ..

ചില മക്കള്‍ കൂടിയാല്‍ അച്ചനമ്മമാരെ ഏതെങ്കിലും വൃദ്ധസദനത്തിലാക്കും. എന്റെ പ്രായത്തിലുള്ള അമ്മമാരോട് ഒരു വാക്ക്... സ്വന്തം മക്കള്‍ വളര്‍ന്നുവലുതായാല്‍ അവരെ വിടുക.......... ഉള്ള കഞ്ഞി കുടിച്ച് ഈശ്വരനാമം ജപിച്ച് സ്വന്തം കുടിലില്‍ കഴിഞ്ഞുകൂടുക.. നിവൃത്തിയുണ്ടെങ്കില്‍ സ്വന്തം ഇഷ്ടത്തിന് അനുസരിച്ചുള്ള ഒരു വൃദ്ധ സദനത്തില്‍ ചേക്കേറുക..

ഞാന്‍ ഇത്തരമൊരു വൃദ്ധസദനം കണ്ടുവെച്ചിട്ടുണ്ട്. താമസിയാതെ അങ്ങോട്ട് നീങ്ങും. എന്റെ കൂടെ എന്റെ ശ്രീമതിയും വരുമെന്ന് പ്രതീക്ഷിക്കുന്നു..

എല്ലാ വയസ്സായ അമ്മമാരേയും അച്ചന്മാരേയും ഈശ്വരന്‍ അനുഗ്രഹിക്കട്ടെ...!


foto courtsey: painting - google

Sunday, October 27, 2013

arabian kuboos [lebanese bread]

the following message was sent to my friend  komala this morning


nobody has made good quality arabian kuboos [lebanese bread] in trichur district. i am sure you can do dat. i hv lived few years in d gulf and even now after retirement of 20 years i used to dream about this tasty bread.. 

while my wife make strike in d kitchen and don't make chappathy for me i used to substitute chappathi with this kuboos. later i became d fan of kuboos.

when ever anybody tells me what to bring from dubai, i used to tell them to bring kuboos as much as possible.

after some times one friend from oman brought for me a dozen packets. can u imagine d kind of happiness i had on dat day.

i hv showed one packet to nearby bakers in trichur city, but they did not make it saying marketing such products is an issue. but they did not make me unhappy. they just made 20 pcs for me.

it was not dat tasty as we get from muscat or dubai. i sued to some times picks this from the oven conveyor belt from some of the bakeries in oman and eat there itself. hot kuboos very tasty. i can have this about 5 or 6 pcs without any curry.

mutton curry with kuboos z my favourite. i am sure komala bakery can produce this in d near future. kunnamkulam is a matter of 20 mins drive for me from trichur city.

pls do make and let me know. i shall fly from here with my wife who was 20 years with me there in d gulf. she used to eat kuboos in d evening with me many many years.

while she was suffering here in d kitchen making chappathy, i told her not to bother about chappathi and i am comfortable with local breads.

but this "kuboos" i could never get in trichur, the quality and shape i have in my mind.

cheers........... komalaaaaaa.................!!!

Sunday, October 6, 2013

പെണ്ണിന്റെ പൂതി

memoir

എന്റെ പെണ്ണിന്റെ പൂതി....


രണ്ട് ദിവസമായി ഓള് പറേണ്...” നിക്ക് ഈ പച്ചക്കറി തിന്ന് തിന്ന് മട്ടി.. കൊറച്ച് കാളയുടെ ഇറച്ചി വേണമെന്ന്... ഞാന്‍ ങ്ങടോടല്ലാണ്ട് ആരോടാ പറയാ..?”

ഓള്‍ക്ക് വയസ്സ് 60,എനിക്ക് 65 അപ്പോള്‍ രണ്ടാളും വയോധികര്‍.. വയോധികരുടെ കാര്യം നോക്കാനാരും ഇല്ല. ഞാന്‍ തന്നെ ചന്തയില്‍ പോകണം.

“എന്നെക്കൊണ്ട് ഈ വാതം പിടിച്ച കാലുമായി ചന്തേ പൂവാനും മൂരീന്റെ എറച്ചി ബാങ്ങാനൊന്നും പറ്റൂല എന്റെ മൈമൂനേ...“

എനിക്കോളോടെ തോനെ തോനെ സ്നേഹം തോന്നുമ്പോള്‍ ഞാന്‍ ഓളേ മൈമൂന എന്നാ വിളിക്കാ.

"ഇങ്ങള് വേഗം പോയി ഒരു കിലോ എറച്ചി മേടിച്ചോണ്ട് വായോ. ഞാന്‍ അപ്പോളേക്കും ഇഞ്ചീം, വെള്ളുള്ളീം ചതച്ച് ശരിയാക്കാം.. പിന്നെ ഞാന്‍ ങ്ങള്ക്ക് പത്തിരി പരത്തിത്തരാം....”

“ശരി പോവെന്നെ.. ഓളുടെ ഒരാഗ്രഹമല്ലേ...?”

പണ്ടവള്‍ക്ക് പള്ളേലുണ്ട് എന്ന് പറഞ്ഞു ഒരു ദിവസം. എനിക്ക് സന്തോഷമായി.

"അണക്ക് എന്താ വേണ്ടേ ആനന്ദവല്ലീ........?”
"എനിക്കൊന്നും വേണ്ട, ങ്ങള് എന്നെ കെട്ടിപ്പിടിച്ചോണ്ടിരിന്നാല്‍ മതി..”

“അതെയോ... അപ്പോ എനിക്ക് പണിക്കൊന്നും പോണ്ടേ...?”
"ന്നാല് ങ്ങള് പണി കഴിഞ്ഞ് വരുമ്പോളെനിക്ക് നാല് അയല മേടിച്ചോണ്ട് വായോ...”

അയല അന്വേഷിച്ച് നാടായ നാടെല്ലാം പോയി. മിനാ ക്വാബൂസിലും, കല്‍ബുവിലും, മസ്കത്തിലും എല്ലാം പോയിട്ടും അയല കിട്ടിയില്ല.

“പെണ്ണിന് പള്ളേലുണ്ടായിരിക്കയാണല്ലോ...? ആഗ്രഹമുള്ളതെല്ലാം സാധിച്ചുകൊടുക്കണമെന്നാ ചാക്കോ മാഷ് പറഞ്ഞത്..”

ദുബായിക്ക് എന്നും പോയി വരുന്ന ഇബ്രാഹിംകുട്ടിയോട് പറഞ്ഞു.

“ദുബായീന്ന് നാല് അയല മേടിച്ചോണ്ട് വായോ...?”
"അതൊന്നും ശരിയാവില്ല പ്രകാശേ... യ്യ് പോയി മത്രാ കോള്‍ഡ് സ്റ്റോറില്‍ പോയി ടിന്‍ ഫുഡ് വാങ്ങ് തല്‍ക്കാലം. ഫ്രഷ് സാധനം നമുക്ക് പിന്നീട് കന്താബ് ബിച്ചില്‍ നിന്ന് സംഘടിപ്പിക്കാം..”

ഇബ്രാഹിംകുട്ടി പറഞ്ഞതനുസരിച്ച് 2 ടിന്‍ അയല വാങ്ങിക്കൊണ്ട് കൊടുത്തു. ആനന്ദവല്ലി അയല നല്ല കൊടമ്പുളി ഇട്ട് വെച്ച് മീന്‍ കറി ഉണ്ടാക്കി. ഓള്‍ക്ക് അന്നുണ്ടായ അത്ര സന്തോഷം ഈ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല.

ഇപ്പോള്‍ അവള്‍ക്ക് മൂരീന്റെ എറച്ചി വേണമത്രേ...?നിക്ക് വയ്യ നാറ്റമടിക്കണ ചന്തയില്‍ പോയി സഞ്ചീം പിടിച്ച് നിക്കാന്‍  

[ഇന്ന് ഞായറാഴ്ച.... അടുക്കളയില്‍ നിന്നൊരു മണം.... ഞാന്‍ എന്തെങ്കിലും തിന്ന്, ഒന്നുറങ്ങി വരാം... ബാക്കി പിന്നെ എഴുതാം]


Sunday, September 29, 2013

കാളപൂട്ടാൻ പോയ കാലം

ചെറുപ്പത്തിൽ ഞാൻ ഇതുപോലെ കാളപൂട്ടാൻ പോയിരുന്നു. എന്റെ നാട്ടിൽ കാളക്ക് പകരം പോത്തായിരുന്നു . എന്റെ തറവാട്ടിൽ 2 ഏറു കന്ന് ഉണ്ടായിരുന്നു. അങ്ങിനെ പറഞ്ഞാൽ 2 സെറ്റ് പോത്തുകൾ ഉണ്ടായിരുന്നു. പാടത്ത് ഞാറ് നടേണ്ട കാലം ആകുമ്പോൾ പെരിമ്പിലാവ് ചന്തയിൽ പോയി നല്ല ഇനം പോത്തുകളെ വാങ്ങിക്കൊണ്ടു വരും.


പണിക്ക് മുൻപേ അവരെ പരിപാലിക്കും. എന്നും കുളിപ്പിക്കും, കൊമ്പിന് മേൽ കടുകെണ്ണ പുരട്ടും. ചില പോത്തുങ്ങൾക്ക് ചില മരുന്നുകളും കോഴിയും ചേർത്ത് ഉരലിൽ ഇട്ട് ഇടിച്ച് പതമാക്കി കൊടുക്കും. അങ്ങിനെ പോത്തുങ്ങളെ കുട്ടാപ്പന്മാരാക്കി നിർത്തും - ഇവരെ കാണാൻ പലരും വരും.



ഞങ്ങളുടെ ആവശ്യം കഴിഞ്ഞാൽ മാത്രമേ മറ്റുള്ളവർക്ക് കൊടുക്കൂ. 

ഞാൻ കാലത്ത് സ്കൂളിൽ പോകുന്നതിന് മുന്പ് പാടത്ത് പൂട്ടാൻ പോകും. എനിക്ക് ഇഷ്ടവിനോദം ആണ് കാളപൂട്ടൽ.





[ബാക്കി നാളെ എഴുതാം]

Wednesday, July 3, 2013

വാണിയം കുളം കാലിച്ചന്ത

വ്യാഴാഴ്ച എന്നാല്‍ എന്തോ ഒരു പ്രത്യേകതയുള്ള ദിവസം ആണല്ലോ എന്ന തോന്നലാണ് ഇപ്പൊഴും മനസ്സില്‍....കാരണം വാണിയംകുളത്ത് വ്യാഴാഴ്ചയാണ് ചന്ത...പറഞ്ഞുകേട്ടിടത്തോളം ഏകദേശം 100 വര്‍ഷത്തിലുമധികം പഴക്കമുണ്ട് വാണിയംകുളം ചന്തക്ക്...ഇവിടെ ഒരു വലിയ കുളക്കരയില്‍ പണ്ട് തമിഴരും തെലുങ്കരും തദ്ദേശവാസികളുടെ സഹായത്തോടെ കച്ചവടം ചെയ്തുപോന്നിരുന്നു...ആ കുളം "വാണിഭം" കുളം എന്നറിയപ്പെട്ടു, പതുക്കെ അത് വാണിയംകുളം ആയി എന്നാണ്കേട്ടിട്ടുള്ളത്..ഇപ്പൊഴും തമിഴ്-തെലുങ്കു ആളുകള്‍ ധാരാളമുണ്ട് വാണിയംകുളത്ത്..കോലമിട്ട വീടുകളും ദാവണിയുടുത്ത് തലയില്‍ മുല്ലപ്പൂ ചൂടിയ പെണ്‍കുട്ടികളും മാരിയമ്മന്‍ കോവിലും എല്ലാം ചേര്‍ന്ന് ഒരു തമിഴ് ലുക്ക് ആണ് ഇപ്പൊഴും വാണിയംകുളത്തെ തെരുവുകള്‍ക്ക്...

ചന്തയില്‍ മാത്രം വാങ്ങാന്‍ കിട്ടുന്ന ചില പ്രത്യേക സാധനങ്ങള്‍ ഉണ്ടായിരുന്നു അന്നൊക്കെ വാണിയംകുളം ഗ്രാമത്തില്‍....ഒണക്കല് (ഓണക്കമീന്‍), വെള്ളം കോരുന്ന കയര്‍, മുറം, വട്ടി, കല്‍ച്ചട്ടി, കലം..........അങ്ങിനെ ഒരുപാട് സാധനങ്ങള്‍ക്ക് ചന്ത മാത്രമായിരുന്നു ആശ്രയം..കാലന്‍ കുടയും കുത്തിപ്പിടിച്ച് മുന്നില്‍ നടക്കുന്ന തറവാട്ടു കാരണവരും വലിയ വട്ടികളില്‍ പച്ചക്കറി തലയില്‍ഏറ്റി പണിക്കാരും ചന്തക്ക് വരുന്ന കാഴ്ച സ്ഥിരമായിരുന്നു...

വ്യാഴാഴ്ച സ്കൂളില്‍ പോകാന്‍ സത്യത്തില്‍ ഭയമായിരുന്നു..കന്നുകാലി ചന്തയിലേക്ക് കന്നുകാലികളെ മാറ്റിവാങ്ങാന്‍ വരുന്നവരുടെ തിരക്കായിരിക്കും റോഡ് മുഴുവന്‍..ഈരണ്ടു കാലികളെ ഒന്നിച്ചു കെട്ടി വലിയ വലിയ കൂട്ടങ്ങളായി തെളിച്ചു കൊണ്ട് വരും..നൂറോളം കാലികളെ നിയന്ത്രിക്കാന്‍ ചിലപ്പോള്‍ രണ്ടോ മൂന്നോ പേരേ കാണൂ..ചുവന്ന വസ്ത്രം ധരിച്ചു പുറത്തിറങ്ങാന്‍ സമ്മതിക്കില്ല വീട്ടില്‍നിന്നും വ്യാഴാഴ്ചകളില്‍..കുട പോലും നിവാര്‍ത്താന്‍ പറ്റില്ല പലപ്പോഴും കന്നുകാലികളെ ഭയന്ന്.....വളരെ ദൂരം നടക്കാനുള്ള കാലികളുടെ കാലുകളില്‍ ലാടം അടിച്ചു കയറ്റും ആദ്യം...അതിനായി റോഡരുകില്‍ ഒരിടമുണ്ട്..ഇത് ചെയ്യാന്‍ പ്രത്യേക ആളുകളും.. .കാലികളുടെ അമറലും, വലിയ ട്രൌസറും ചെറിയ മുണ്ടും ധരിച്ചു ചാട്ട വീശിക്കൊണ്ടുള്ള മുതലാളിമാരുടെ ബഹളവും, ചാട്ടയുടെ സീല്‍ക്കാരവും, റോഡ് നിറയെ ചാണകവും, ഗോമൂത്രവും..ഇതിന്റെ കൂടെ മഴയും വഴുക്കലും...എല്ലാം കൂടി വ്യാഴാഴ്ച യാത്രകള്‍ പേടിപ്പെടുത്തുന്നവയായിരുന്നു..


കടപ്പാട്: മിനി ശ്രീനിവാസന്‍, ഫോട്ടോ:ഗൂഗിള്‍

Sunday, June 2, 2013

കണ്ടതും കേട്ടതും

അടുക്കളയിലെ ചില പൊടികൈകള്‍

*പച്ചമുളക് ഫ്രഷായി ഇരിക്കുവാന്‍ അതിന്റെ ഞെട്ടു കളഞ്ഞ് പോളിത്തീന്‍ കവറിലിട്ട് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

*ഉറയൊഴിക്കാന്‍ തൈരില്ലെങ്കില്‍ വിഷമിക്കേണ്ട. ഒരു ടീസ്പൂണ്‍ ഉപ്പ് ചൂടുപാലില്‍ ഇട്ട് ഒരു രാത്രി വച്ചാല്‍ മതി.

*ജൂസില്‍ പഞ്ചസാരയ്ക്ക് പകരം പഞ്ചസാര പാനി ചേര്‍ക്കുക. പഞ്ചസാര തരിയായി ഗ്ലാസിന്റെ അടിയില്‍ കിടക്കില്ല.

*ജാം കുപ്പി തുറക്കാന്‍ അല്പം ബുദ്ധിമുട്ടാണ്, അല്ലേ? കുപ്പി തല കീഴായി പിടിച്ച് ഇളം ചൂടു വെള്ളത്തില്‍ അല്പം നേരം മുക്കി പിടിക്കുക. ഇനി തുറന്നു നോക്കുക.

*ഫ്രിഡ്ജില്‍ പുതിനയില സൂക്ഷിച്ചാല്‍ ദുര്‍ഗന്ധം മാറി കിട്ടും.

*നല്ല സോഫ്റ്റായ ഇഡ്ഡലി ഉണ്ടാക്കാന്‍ ഉഴുന്നു പരിപ്പിനോടോപ്പം അല്പം ഉലുവ കൂടി ചേര്‍ത്ത് അരയ്ക്കുക.

*പൂരി കൂടുതല്‍ സമയം പുതുമ നഷ്ടപ്പെടാതിരിക്കാന്‍ മാവ് കഞ്ഞിവെള്ളം ഒഴിച്ച് കുഴയ്ക്കുക.

*കാബേജിന്റെ മണം പോകുവാന്‍ അല്പം ഇഞ്ചി ചേര്‍ത്താല്‍ മതി.

പിരിയാന്‍ സാദ്യതയുള്ള തേങ്ങാ അരച്ച കറികള്‍ , തൈര് പാജകങ്ങള്‍ ഇവ തണുത്തത് അടുപ്പിലെ തിളച്ച വെള്ളത്തില്‍ ഇറക്കി വെച്ച് തുടര്‍ച്ചയായി ഇളക്കി ചൂടാകിയാല്‍ പിരിഞ്ഞു പോവില്ല .

ബിരിയാണി ഉണ്ടാക്കുമ്പോള്‍ ചോറ് കട്ട പിടിക്കാതിരിക്കാന്‍ ചോറില്‍ അല്‍പ്പം നാരങ്ങ നീര് ചേര്‍ക്കുക

കാരറ്റും പയറും കറി വെക്കുമ്പോള്‍ നാരങ്ങ തൊണ്ടു മുറിച്ചു കറിയില്‍ ഇട്ടാല്‍ സ്വാദ് കൂടും

മത്തങ്ങയും കാരറ്റും കറി വെക്കുമ്പോള്‍ ഒരു നുള്ള് പഞ്ചസാര കൂടെ ചേര്‍ക്കുക, കറിയുടെ സ്വാദ് ഇരട്ടിക്കും

പാവക്കയുറെ കൈപ്പ്‌ കളയാന്‍ മൂന്നു ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ഒരു ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് പാവക്കയില്‍ പുരട്ടി ഏതാനും മണിക്കൂര്‍ മാറ്റി വെക്കുക, പിന്നീട് പിഴിഞ്ഞെടുത്ത് രണ്ട് മൂന്നു പ്രാവശ്യം കഴുകുക. വിനാഗിരിക്കു പകരം നാരങ്ങാ നീരും ഉപയോഗിക്കാം.

ചെറു നാരങ്ങ സൂക്ഷിക്കാന്‍ ഉണങ്ങിയ ഉപ്പ്‌ പൊടി വിതറിയ പാത്രത്തിലിട്ട് വെക്കുക.

ഉള്ളിയുടെ മണം കളയാന്‍ നാരങ്ങാ തൊണ്ടു കൊണ്ടു തുടച്ചാല്‍ കത്തികളിലും വിരലുകളിലും നിന്ന് ഉള്ളിയുടെ മണം മാറിക്കിട്ടും

ഗരം മസാല, ജീരകം ഇവയുടെ സ്വാദ് നഷ്ടപ്പെടാതിരിക്കാന്‍ പ്രകാശം തട്ടാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുക.

കോഴിയിറച്ചിയില്‍ ഒരു പകുതി ചെറുനാരങ്ങാ നീര് പുരട്ടി കുറച്ചു സമയം വെച്ച ശേഷം റോസ്റ്റ് ചെയ്‌താല്‍ ഇറച്ചിക്ക് നല്ല നിറം കിട്ടും.

ഇറച്ചി വേവിക്കുമ്പോള്‍ ഉപ്പ്‌ ചേര്‍ത്ത് വേവിക്കാതെ വെന്ത ശേഷം ഉപ്പ്‌ ചേര്‍ത്താല്‍ കൂടുതല്‍ മൃദുവായിരിക്കും .

കോഴിയിറച്ചി കഷണങ്ങളില്‍ അല്‍പ്പം നാരങ്ങാ നീര് പുരട്ടിയിട്ട്‌ പാകം ചെയ്‌താല്‍ കോഴിക്ക് നല്ല മയം ഉണ്ടായിരിക്കും.

ഇറച്ചി മാര്‍ദവം ഇല്ലെന്നു തോന്നിയാല്‍ പാകം ചെയ്യുന്നതിന് മുന്‍പ് അല്‍പ സമയം പപ്പായയുടെ ഇലയില്‍ പൊതിഞ്ഞു വെക്കുക. പിന്നീട് പാകം ചെയ്‌താല്‍ ഇറച്ചിക്ക് നല്ല മാര്‍ദവം ഉണ്ടാകും.

സ്ടൂവും മാപ്പാസും ഉണ്ടാക്കുമ്പോള്‍ ഉലുവയിട്ട്‌ കടുക് വറുത്താല്‍ കറിക്ക് നല്ല സ്വാദ് ഉണ്ടായിരിക്കും .

വെള്ളത്തിന്‌ പകരം തേങ്ങാ വെള്ളത്തില്‍ രസം തയ്യാറാക്കിയാല്‍ രുചിയേറും

ഉരുളകിഴങ്ങിന്റെ പുറംതൊലിയില്‍ വെണ്ണ പുരട്ടി ബെയ്ക്ക്‌ ചെയ്‌താല്‍ തൊലി വിണ്ടു കീറി പൊട്ടാതിരിക്കും ഇങ്ങനെ ചെയ്ത ഉരുളകിഴങ്ങ് വെച്ചുണ്ടാക്കുന്ന കറികള്‍ക്ക് കൂടുതല്‍ രുചിയുന്റാകും.

കുടംപുളി കേടാകാതിരിക്കാന്‍ വെളിച്ചെണ്ണയും ഉപ്പും ചേര്‍ത്ത് തിരുമ്മി സൂക്ഷിക്കുക.

മസാല പുരട്ടിയ മീനിന്‍റെ മീതെ മുട്ട പതച്ചത് വളരെ നേര്‍മ്മയായി പുരട്ടി വറുക്കുക. ഒട്ടും പൊടിഞ്ഞു പോകയില്ല.

ചൂടായ എണ്ണയില്‍ ഒരു നുള്ള് മൈദാ ഇട്ടതിനു ശേഷം മീന്‍ വറുത്താല്‍ പൊടിഞ്ഞു പോകയില്ല.

ആവിയില്‍ വെന്തവ ശരീരത്തിനു നല്ലതാണു ... പുട്ട്, ഇഡ്ഡലി, കടുമ്പ് തുടങ്ങിയവ്...

ഇഡ്ഡലിക്ക് നല്ല മയവും രുചിയും കിട്ടാന്‍ അരി അരക്കുമ്പോള്‍ ഒരു പിടി അവല്‍ കൂടി ചേര്‍ത്താല്‍ മതി.

ഇഡ്ഡലി ഉണ്ടാക്കുന്ന മാവില്‍ കുറച്ചു എണ്ണ(ഒലീവു) ഒഴിച്ചു നന്നായി ഇളക്കിയ ശേഷം ഇഡ്ഡലി ഉണ്ടാക്കുകയാണെങ്കില്‍ നല്ല രുചിയുള്ള, സോഫ്റ്റ് ആയ ഇഡ്ഡലി ഉണ്ടാക്കാന്‍ പറ്റും..


courtsey: rajamony kunjukunju

Sunday, February 17, 2013

ചക്കക്കൊതിയന്‍



രമണിയുടെ ആല്‍ബത്തില്‍ ചക്ക കണ്ടപ്പോള്‍ ഞാന്‍ അവിടെ താഴെ കാണുന്ന വരികള്‍ കുറിച്ചിട്ടു. പിന്നീടാണ് മനസ്സിലായത് അത് രമണിയുടെ സുഹൃത്തിന്റെ കളക്ഷന്‍ ആണെന്ന്....

ഏതായാലും എന്റെ കൂട്ടുകാര്‍ക്ക് ഇത് വായിക്കാം.....

ചക്ക കാണുമ്പോള്‍ കൊതി വരുന്നു. ഈ കൊല്ലം ചക്ക തിന്നിട്ടില്ല. പണ്ടൊക്കെ തറവാട്ടില്‍ പോകുമ്പോള്‍ അമ്മ തരുമായിരുന്നു. ഞാന്‍ കഴിഞ്ഞ് വെള്ളി, ശനി, ഞായര്‍ കുന്നംകുളം ചെറുവത്താനിയിലെ തറവാട്ടിലുണ്ടായിരുന്നു. ചക്ക വേണം എന്നു പറഞ്ഞിരുന്നെങ്കില്‍ ഗീത ചക്ക ഇട്ട് തരുമായിരുന്നു. വല്ലപ്പോഴും വിരുന്നിന് പോകുമായിരുന്ന ഞാന്‍ അവര്‍ക്കൊരു ഭാരമാകരുതല്ലൊ എന്ന് വിചാരിച്ച് ചോദിച്ചില്ല. അവിടെ നിറയെ ചക്ക ഉണ്ട്. എന്നെക്കാളും ചക്ക പ്രിയം എന്റെ പെണ്ണിനാണ്. അവള്‍ക്ക് ഞാന്‍ ചക്ക എവിടെ കണ്ടാലും വാങ്ങിക്കൊണ്ട് കൊടൂക്കാറുണ്ട്. ++ പല കഥകളും മനസ്സില്‍ വിരിയുന്നു. ചെറുപ്പത്തില്‍ പ്ലാവില്‍ കയറിയതും മറ്റും.................