Thursday, November 2, 2017

പാറുകുട്ടിയെ കാണാൻ ഞാൻ വരാം തണുപ്പ് തുടങ്ങുമ്പോൾ

ഹൂം സയ്യാര ഓടിക്കാനൊക്കെ അറിയുമോ ..?

ഞാൻ വരുമ്പോൾ എന്നെ ഷെറാട്ടണിൽ ഡിസ്ക്കോ ഡാൻസിന് കൊണ്ടുപോകണം .

പിന്നെ  അൽ ബുസ്താൻ  ഹോട്ടലിലുള്ള പബ്ബിലും . ഡബ്ബിൾ ഡയമണ്ടും ഫോസ്‌റ്ററും ഒക്കെ അടിച്ച് വീലായിട്ട് കുറെ നാളായി.
അപ്പോൾ  പാറുകുട്ടിയെ കാണാൻ ഞാൻ വരാം തണുപ്പ് തുടങ്ങുമ്പോൾ

Thursday, September 14, 2017

ആല്മരച്ചോട്ടിൽ രണ്ട് ഏട്ടന്മാർ

memoir

ഈ ആൽത്തറക്ക് മുന്നിലൊരു കഥയുണ്ട് . അതിന് ശേഖരേട്ടനും വേണുവേട്ടനും ഒരു നിമിത്തമായെന്ന് മാത്രം. ഞാൻ കഴിഞ്ഞ കുറച്ച് ദിവസമായി വടക്കോട്ടുള്ള യാത്രയിലായിരുന്നു , യാത്രാമധ്യേ പുത്രന്റെ കോഴിക്കോട്ടുള്ള വീട്ടിൽ കുറച്ച് ദിവസം താമസിക്കാനും സാധിച്ചു.
ഞാൻ ആദ്യം വിചാരിച്ചു - കൊട്ടാരം പോലൊരു ഫ്‌ളാറ്റ് ആയിരിക്കും നഗരമധ്യത്തിൽ, പക്ഷെ സ്വപ്നം ആസ്ഥാനത്തായിരുന്നു . നാട്ടിന്പുറത്ത്തൊരു കൊച്ചു വീട് . ഒരു ഓട്ടോ അല്ലെങ്കിൽ ലൈൻ ബസ്സ് കിട്ടണമെങ്കിൽ നടക്കണം ഒന്നര കിലോമീറ്റർ .
പത്ത് ദിവസം അടിച്ചുപൊളിക്കാൻ പോയ ഞാൻ വേഗം തന്നെ അവിടുന്ന് സ്ഥലം കാലിയാക്കി . ഓരോ ദിവസം നടക്കാൻ പോകുമ്പോൾ ഓരോ വഴിയ്ക്ക് പോകും, അങ്ങിനെ അവിടുത്തെ വഴികളെല്ലാം മനസ്സിൽ പതിപ്പിച്ച് , പിന്നീടുള്ള ഗ്രാമാന്തരീക്ഷത്തിലെ നടത്തത്തിൽ ഓരോ കാഴ്ചകൾ കേമറയിൽ പകർത്തി .
അങ്ങിനെ ഒരു ദിവസം റോട്ടുവക്കിൽ കണ്ടു ഒരു ആൽമരം - ആല്മരത്തറയിൽ ഒരു ദീപസ്തംഭവും. ഞാൻ നാലുപാടും നോക്കി - പക്ഷെ അമ്പലം കണ്ടില്ല . ആരോട് ചോദിക്കും - വഴിപോക്കരില്ല , സമീപത്ത് ആരുമില്ല . ഗതാഗതം വളരെ കുറവ് - പിന്നെ ആരോട് ചോദിക്കും ...?
അങ്ങിനെയിരിക്കുമ്പോൾ കണ്ടു ഒരു ദിവസം ആല്മരച്ചോട്ടിൽ രണ്ട് ഏട്ടന്മാരെ .
[ശേഷം കഥ പിന്നീടെഴുതാം ]

Wednesday, June 7, 2017

ഇടി


ഇന്ന് എല്ലാം കൊണ്ടും നല്ല ദിവസം ആയിരുന്നില്ല. കാലത്ത് ആരോഗ്യം ശരിയല്ലായെന്ന് തോന്നി.

 അരുൺ വിഷനിലേക്ക് പോകാതിരിക്കാൻ വയ്യ. രണ്ട് സ്റ്റാഫ് ഒരുമിച്ച് ഡ്യൂട്ടിക്ക് വന്നില്ല. പ്രേമക്ക് തല ചുറ്റലായി കോളർ ഇട്ടിരിക്കുന്നു. ഏതായാലും ഞാനും അരുൺ കുട്ടനും കൂടി ഇവിടെ ഇരിക്കുന്നു ഓഫീസിൽ .

ടോയ്‌ലറ്റ് ഒന്നാം നിലയിലാണ്. അവിടെ ഒരു ഷട്ടർ ഉണ്ട് ആദ്യം തുറക്കുന്ന കടക്കാർ ആ ഷട്ടർ ആരുടേയും തല മുട്ടാതിരിക്കുവാൻ പൊക്കി വെക്കും.. എന്റെ കഷ്ടകാലത്തിന് ഇന്ന് തുറന്നയാൾ അത് ചെയ്തില്ല.

പെട്ടെന്ന് മൂത്രമൊഴിച്ച് വരാമെന്ന് മുകളിലേക്ക് ഞാൻ പോയതും ആറടി ഉയരമുള്ള ഞാൻ എന്ന മനുഷ്യന്റെ നെറ്റിയിൽ ഷട്ടർ ഇടിച്ചു . ഷട്ടറിന്റെ അടുത്ത മുറിയിലുള്ള പെൺകുട്ടി വന്ന് എന്റെ ദുഃഖത്തിൽ പങ്ക് ചേർന്നു . അവൾ എന്റെ നെറ്റി നോക്കിയിട്ട് പറഞ്ഞു. ഈശ്വരൻ കാത്തു. പൊട്ടിയില്ല ചോര വന്നില്ല.

ഞാൻ ഒരു ചായ കുടിക്കാൻ പ്രകാശ് ഭായിയുടെ കടയിൽ എത്തി .അദ്ദേഹം പറഞ്ഞു പണ്ട് അയാളുടെ തലയിൽ ഇതുപോലെ ഇടി കൊണ്ടിട്ട് തല പൊട്ടിയത്രേ . അദ്ദേഹം തണുത്ത വെള്ളം കൊണ്ട് മസാജ് ചെയ്തു തന്നു. എനിക്ക് അത് കൊണ്ട് തൃപ്തി വരാതെ ഞാൻ ക്ഷീരഫലം വാങ്ങി അവിടെ പുരട്ടി .

അങ്ങിനെ ഈ മഴക്കാലത്ത് ഒരു ഇടി കിട്ടി. ഞാൻ ആദ്യം ശരിക്കും പേടിച്ചു . ഇപ്പോൾ ഒരു മണിക്കൂർ കഴിഞ്ഞു , ചെറിയ വേദന മാത്രം ഇപ്പോൾ. രണ്ട് മണിക്ക് വീട്ടിൽ പോയി നീണ്ട് നിവർന്ന് കിടക്കണം .

ഉയരം കൂടിയ ആളുകൾക്ക് ഇങ്ങിനെ പല ദുരന്തവും വന്നുപെടാറുണ്ട് . ഏതായാലും വലിയ പരിക്കില്ലാതെ രേഖപ്പെട്ടുവല്ലോ . അച്ഛൻ തേവരുടെ കടാക്ഷം തന്നെ.

Saturday, May 13, 2017

അച്ചനമ്മമാര്‍ പ്രേതങ്ങളായിട്ടവിടെ വിഹരിക്കുമ്പോള്‍

MEMOIR

ഇത് എന്റെ തറവാടിന്റെ പടിഞ്ഞാറെ നട... വടക്കേ നടയാണ്‍ പ്രധാനമായുള്ളത് ഇപ്പോള്‍. പണ്ട് എന്റെ യൌവ്വനത്തില്‍ പടിഞ്ഞാറെ നടയായിരുന്നു പ്രധാന പ്രവേശന കവാടം. 

എന്റെ പിതാവ് ഈ പൂമുഖത്തിരിക്കുമ്പോള്‍ വഴിയേ പൊകുന്ന നാട്ടുകാരും, പാടത്തും പറമ്പിലും പണിയെടുക്കുന്ന കൂലിക്കാരും കൃഷ്ണേട്ടനെ കാണാന്‍ വരും.. അവരോട് ചങ്ങാത്തം പങ്കിടുമ്പോള്‍ അവര്‍ കാലിലെ ചെളിയും അഴുക്കും ഒന്നും കഴുകി കളയാതെ അച്ചനോട് വര്‍ത്തമാനം പറയാന്‍ പൂമുഖത്തെ തിണ്ണയില്‍ ഇരിക്കും... അഛന്‍ ചാരുകസേരയില്‍ ഇരുന്ന് അവരോട് കൃഷി വിഷയങ്ങളും മറ്റും പങ്കിടും....

 അഛന്‍ ഉപയോഗിച്ച രണ്ട് ചാരുകസേരകളുണ്ട് എന്റെ തറവാട്ടില്‍, അതിലൊന്ന് എനിക്ക് ഉപയോഗിക്കാന്‍ എന്റെ തൃശ്ശൂരിലെ വീട്ടിലേക്ക് കൊണ്ടുവരണെമെന്നുണ്ട്.. പിന്നെ അവിടെ അധികപ്പറ്റായി അനാഥരായി കിടക്കുന്ന കുറേ മരപ്പണി പ്രേതങ്ങള്‍ കിടപ്പുണ്ട്. അതൊക്കെ വേണ്ട വണ്ണം പരിചരിച്ച് പുതുജീവന്‍ കൊടുത്ത് സംരക്ഷിച്ച് തൃശ്ശൂരില്‍ സ്ഥാപിക്കണം എന്നൊരു ആഗ്രഹം ഉണ്ട്.. 

അഛനമ്മമാര്‍ പ്രേതങ്ങളായി ഇവിടെയൊക്കെ വിഹരിക്കുമ്പോള്‍ അവര്‍ക്കാനന്ദിക്കാനൊരു വകയാകട്ടെ... ഞാന്‍ ഗള്‍ഫില്‍ പോകുന്ന വരെ ഞങ്ങളുടെ തറവാട്ട് വീടിനെ മുഖം പടിഞ്ഞാറോട്ടായിരുന്നു... ഞാന്‍ നാട് വിട്ടതോടെ എന്റെ സഹോദരന്‍ വീട്ടിന്റെ മുഖം വടക്കോട്ടാക്കി.. ഏതോ വിവരദോഷിയുടെ ഉപദേശം കേട്ടാണ്‍ അങ്ങിനെ ചെയ്തതെന്നാണ്‍ എന്റെ അമ്മ പറഞ്ഞത്.... 

my tharavaad "vettiyattil"
ഊം അങ്ങിനെയൊക്കെ വരും ഈ കാലത്ത്.... നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേകം ഇല്ലാതെ പോയി ഇപ്പോള്‍ തറവാട്ടിലുള്ളവര്‍ക്ക്... അല്ലെങ്കില്‍ കാരണവനായ എന്നോടും കൂടി ചോദിക്കണമായിരുന്നു തറവാടിന്റെ ഡിസൈന്‍ മാറ്റുമ്പോള്‍..... 

വല്ലപ്പോഴും തറവാടിന്റെ ഫോട്ടോ നോക്കുമ്പോള്‍ ഞാന്‍ എന്റെ മാതാപിതാക്കന്മാരെ ഓര്‍ക്കാറുണ്ട്. നമ്മളെങ്ങോട്ട് ചേക്കേറിയാലും പിറന്ന നാടിനേയും മണ്ണിനെയും മറക്കാനാകില്ലല്ലോ...? 

എനിക്കവകാശപ്പെട്ട ഒരു തുണ്ട് ഭൂമിയുണ്ട് എന്റെ തറവാട്ട് പരിസരത്ത്.അവിടെ ഒരു കൊച്ചുവീട് പണിയണം, വയസ്സ് കാലത്ത് വല്ലപ്പോഴും പോയി താമസിക്കാന്‍... 

വീടിന്നടുത്ത എരുകുളത്തിലെ കുളിയും, പുഞ്ചപ്പാടത്തെ പുത്തന്‍ തോട്ടിലെ കണ്ണന്‍ മീനും, ബ്രാലും നല്ല പുളിയുള്ള പച്ചമാങ്ങയിട്ട് ചട്ടിയില്‍ വെച്ച് കഴിച്ചതിന്റെ ഓര്‍മ്മ എന്റെ നാവിന്‍ തുമ്പില്‍ ഇപ്പോള്‍ വന്നു... 

ബ്രാലും കണ്ണന്‍ മീനും കഴിച്ച കാലം മറന്നു... എനിക്ക് രക്തവാതം പിടിച്ചതോടെ ഞാന്‍ എന്റെ കുന്നംകുളം ചെറുവത്താനിയിലെ തറവാട്ടിലേക്കുള്ള പോക്ക് കുറഞ്ഞു... 

എന്നാലും തട്ടകത്തില്‍ തേവരേയും, കപ്ലിയങ്ങാട്ടമ്മയേയും മനസ്സില്‍ ധ്യാനിച്ചേ പ്രഭാത പരിപാടികള്‍ക്കായി തുടക്കമിടൂ.... 

ഇനിയും ഒരുപാട് ഓര്‍മ്മകളുണ്ട് പങ്കുവെക്കാന്‍, പിന്നീടാകാം... എല്ലാവര്‍ക്കും നല്ലൊരു സുദിനം സമ്മാനിക്കുന്നു

Thursday, April 6, 2017

d story of my kannan who lives in guruvayoor

this morning i was chatting with somebody and happened to see d idols of my guruvayoor kannan. this kannan was looking much more beautiful and better than mine. 
courtsey : facebook

 i have also two kannans. one was worshipped in oman with me since 1973. on my return for good in 1993 i brought him back and i worship him at my trichur home. the beauty is coming low, but i assume the friendliness is much more increased. i used to share with him my happiness and sorrow like a friend. i have written lot of stories of him which was unexpectadly came to my story. i shall send u later the link of the blog.. once i told him about his special touch. i dont know how to express my ideas, vision and thoughts about my kannan.

 once a lady between 35 and 40 years who was my neighbor for some time requested me to get her one kannan. i said yes, but had to play a drama in front of my wife while we were together inside a foto kiosk in guruvayoor. she asked me till we went to sleep that day, to whom you bought that kannan. but i could not reveal d truth..... that kannan was wrapped in a news paper and gave to me by d shop keeper. kannan was lying at my home for weeks and weeks. one day my wife wanted to get rid of this beautiful piece. that day i took it to my office and kept der for another few weeks.... after a month or two my chirstian partner told me. "prakashettan - you either unwrrap krishnan and keep it in d office or take to home back..." that particular day i took my kannan and delivered to d lady to whom i had promised. she was so happy and her yes were wet looking at me and the wrapper. thank god, my dear kannan i could present that beautiful piece of wrapper where my kannan was wrapped weeks and weeks.

this story is not ending, it will be continued after editing.. the above mentioned words are like talking to some one. more fotos to be included, also my prayer room kannans.

and few words about guruvayoor temple where my kannan living.

Sunday, March 19, 2017

വെള്ളമടി


വെള്ളമടി നിര്‍ത്തിയിട്ട് രണ്ട് കൊല്ലമായി.. മിനിഞ്ഞാന്ന് വൈകീട്ടെത്ത് ജോഗ്ഗിങ്ങിന്നിടയില്‍ ഞാന്‍ പണ്ട് നടന്നിരുന്ന വഴിയെ പോയി... 7 കിലോമീറ്റര്‍ നടന്നപ്പോല്‍ വിയര്‍ത്ത് കുളിച്ചിരുന്നു. അപ്പോളെനിക്ക് തോന്നി ജോയ്സ് പാലസ്സില്‍ കയറി ബാര്‍ കൌണ്ടറില്‍ ഇരുന്ന് ഒരു ചില്‍ഡ് ഫോസ്റ്റര്‍ അടിക്കാന്‍...
ഹോട്ടലിന്നകത്ത് പ്രവേശിച്ചപ്പോളാണ്‍ മനസ്സിലായത് ബാര്‍ കൌണ്ടറിലെ ഇരിപ്പിടങ്ങളെല്ല്ലാം മാറ്റിയിരിക്കുന്നത്. എനിക്ക് ഈ ഡിം ലൈറ്റിലെ മുറിയിരുന്നാല്‍ കാഴ്ച തീരെ കിട്ടില്ല..
അപ്പോള്‍ കുറച്ച് വെട്ടം ലഭിക്കുന്ന ഒരു സീറ്റിലിരുന്നു. ഫോസ്റ്റര്‍ ഓര്‍ഡര്‍ കൊടുത്തപ്പോള്‍
 സ്റ്റോക്ക് ഇല്ലെന്ന് പറഞ്ഞു. പകരം ഹെനിക്കന്‍ കിട്ടി.
നടത്തത്തിന്റെ ക്ഷീണത്തില്‍ ഒരു മഗ്ഗ് ബീയര്‍ ഒറ്റവലിക്ക് കുടിച്ചു.
അടുത്ത മഗ്ഗ് എടുക്കാന്‍ തുടങ്ങിയപ്പോള്‍ എന്തെങ്കിലും ചവക്കണമെന്ന് തോന്നി. കൌണ്ടര്‍ സ്നാക്ക്സെല്ലാം എരിവ് കൂടിയതായിരുന്നു. അപ്പോള്‍ ഞാന്‍ ഒരു എരിവ് ഒട്ടുമില്ലാത്ത ഒരു മസാല ഓമ്ലെറ്റ് ഓര്‍ഡര്‍ കൊടുത്തു..
ബാറില്‍ തിരക്ക് കുറവായതിനാല്‍ ഓം ലെറ്റ് വേഗം കിട്ടി.. താമസിയാതെ ഒരു മഗും കൂടി അകത്താക്കിയപ്പോല്‍ സമയം ഏഴേമുക്കാല്‍..
ജോയ്സ് പാലസ്സില്‍ നിന്ന് എന്റെ വീട്ടിലേക്ക് 500 മീറ്റര്‍ മാത്രം ദൂരം..
വീട് എത്താറാകുമ്പോല്‍ കൂരിരുട്ടായ 20 മീറ്റര്‍ ഇടമുണ്ട്. അവിടെ മിന്നിക്കാന്‍ ഒരു ചിന്ന ടോര്‍ച്ച് കയ്യില്‍ വെക്കാറുണ്ടായിരുന്നു... ഇന്ന് അത് കയ്യില്‍ ഉണ്ടായിരുന്നില്ല. പകരം മൊബൈലിലെ ടോര്‍ച്ച് ആപ്പ് ഉപയോഗിക്കാമെന്ന് വെച്ച് മൊബൈല്‍ നോക്കിയപ്പോള്‍ ഡെസ്ക് ടോപ്പിലെ ഐക്കണ്‍ കാണാനില്ലായിരുന്നു.
എന്നാലും ഒരു വിധം തപ്പിപ്പിടിച്ച് വീട്ടിലെത്തിയപ്പോള്‍ മണി എട്ടര കഴിഞ്ഞിരുന്നു.
വീട്ടിലെത്തിയപ്പോള്‍ വീലിലായിരുന്നോ എന്നൊരു സംശയം. രണ്ട് കുപ്പി ബീയര്‍ കുടിച്ചാല്‍ വീലാകാറില്ലല്ലോ..? പിന്നെന്തുപറ്റിയെന്ന് ആലോചിച്ച് ഒരു പിടിയും കിട്ടിയില്ല...
തൃശ്ശിവപേരൂരിലെ ഏക ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ പദവിയുള്ളതാണ്‍ ജോയ്സ്.. ഇനി കൂടുതല്‍ ഫൈവ് സ്റ്റാറുകള്‍ ഉണ്ടോ എന്നെനിക്കറിയില്ല..
ഏതായാലും വെള്ളമടി വീണ്ടും തുടങ്ങിയാലോ എന്നൊരു ആലോചന ഉണ്ട്. വീട്ടിലിരുന്ന് നാളെ ചില്‍ഡ് ഫോസ്റ്റര്‍ അടിക്കണം...
തൃശ്ശൂര്‍ പൂരം അടുക്കാറായി. പൂരത്തിന്‍ ഞാന്‍ ചിലരെ ക്ഷണിക്കുവന്‍ പരിപാടി ഉണ്ട്. അന്ന് എന്റെ മുറ്റത്തെ കശുമാവിന്‍ തണലിരുന്ന് കുടമാറ്റത്തിനും ഇലഞ്ഞിത്തറക്കും ഇടക്കുള്ള നേരം ഒത്ത് കൂടാം..കൂട്ടിനായി ഫോസ്റ്റര്‍ കുട്ടികളേയും ഹെനിക്കന്‍ കുട്ടികളേയും വിളിക്കാം...
പിന്നെ ചക്കരക്കാപ്പിയും മരക്കിഴങ്ങും ഉണ്ടാകും.

Friday, March 3, 2017

കുംഭ ഭരണി വേല

ഇന്ന് നാ‍ടെങ്ങും ഭഗവതി ക്ഷേത്രങ്ങളില്‍ ഭരണി വേലയാണ്‍. ഞാന്‍ കുന്നംകുളത്തിന്‍ ഏതാണ്ട് 4 കിലോമീറ്റര്‍ പടിഞ്ഞാറുള്ള എന്റെ ചെറുവത്താനി ഗ്രാമത്തിന്റെ പടിഞ്ഞാറുള്ള കപ്ലിയങ്ങാട് ഭരണി വേല കാണാന്‍ പോകാന്‍ പരിപാടി ഇട്ടതായിരുന്നു. പക്ഷെ എന്റെ ശ്രീമതിക്ക് ഇന്ന് വേറെ ഒരു സ്ഥലത്ത് പോകേണ്ടിയിരുന്നതിനാല്‍ ഞാന്‍ പരിപാടി വേണ്ടെന്ന് വെച്ചു. തന്നെയുമല്ല എന്റെ ആരോഗ്യവും ശരിയല്ല. ഗ്ലോക്കോമയും രക്തവാതവും എന്നെ വല്ലാതെ അലട്ടുന്നുണ്ട് ചിലപ്പോള്‍. ഇന്ന് ഒരു ഡ്രൈവറെ കൂട്ടി എന്റെ ശകടത്തില്‍ പോകാനായിരുന്നു പരിപാടി.. അതിലേക്കാളും നല്ലത് ഒരു ടാക്സി പിടിച്ച് പോകുകയാണ്‍ നല്ലതെന്നു തോന്നി അങ്ങിനെ ആകാം എന്നും വിചാരിച്ചില്ല. പക്ഷെ ഈ സമയം വരെ എനിക്ക് പോകാനായില്ല.
കപ്ലിയങ്ങാട്ട് ഇന്നെലെ അശ്വതി വേലയും ഉണ്ടായിരുന്നു.
ഞാന്‍ തല്‍ക്കാലം ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന തൃശ്ശൂര്‍ സിറ്റിയുടെ തെക്കുഭാഗത്തുള്ള വലിയാലുക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ഇന്നെലെ പോയി അശ്വതി വേല കണ്ട്, ഭഗവതിയെ തൊഴുത് പോന്നു. ഇനി കപ്ലിയങ്ങാട് ഭരണി വേല കണ്ടില്ലെങ്കിലും ഇതെങ്കിലും എനിക്ക് കാണാനായല്ലോ എന്റെ ഭഗവതീ.   
ഞാന്‍ ഇന്ന് അഥവാ എന്റെ ഗ്രാമത്തിലേക്ക് പോയിരുന്നെങ്കില്‍ എന്റെ തറവാട്ടില്‍ കയറി കിട്ടന്റെ മകന്‍ കിട്ടുണ്ണിയെ കാണാനും, എന്നെ ഗള്‍ഫിലേക്ക് കൊണ്ടുപോയ ശ്രീമാന്‍ സൈനുദ്ദീനെ കാണാനുമൊക്കെയുള്ള പരിപാടി ഉണ്ടായിരുന്നു. പണ്ടൊക്കെ കിട്ടുണ്ണിയുടെ അച്ചമ്മ എന്നെ പൂരത്തിനും വേലക്കുമൊക്കെ ക്ഷണിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ഒന്നിനും വിളിക്കാറില്ല.
അടുത്ത കൊല്ലം ഞാന്‍ കൂടുതല്‍ ആരോഗ്യത്തോടെ ഈ ഭൂമിയിലുണ്ടാവുമെങ്കില്‍ എല്ലാ പൂരങ്ങളും വേലയും കാണും. ഞാന്‍ എന്റെ ഗ്രാമത്തില്‍ പോയിട്ട് വര്‍ഷം 2 കഴിഞ്ഞെന്ന് തോന്നുന്നു. അനാരോഗ്യമാണ്‍ പ്രധാന കാരണം.. പിന്നെ അല്ലറ ചില്ലറ് സൌന്ദര്യപ്രശ്നങ്ങളുണ്ടെങ്കിലും ഞാന്‍ അതൊക്കെ മറന്ന മട്ടാണ്‍.

Wednesday, March 1, 2017

എന്റെ അമ്മുകുട്ടി..

അമ്മുകുട്ടി ഇപ്പോള്‍ വളര്‍ന്ന് വലുതായെങ്കിലും, ഇന്നും അമ്മുകുട്ടി എന്ന് കേള്‍ക്കുമ്പോള്‍ എനിക്കോര്‍മ്മ വരിക ആറോ ഏഴോ വയസ്സുള്ള പിങ്ക് ഉടുപ്പിട്ട എന്റെ അമ്മുകുട്ടിയെ ആണ്‍... മസ്കറ്റിലെ ഞങ്ങളുടെ വീട്ടില്‍ എപ്പോഴും വരും ഈ അമ്മുകുട്ടി... ഉമ വന്ന് വിളിക്കാന്‍ വരുമെന്നറിഞ്ഞാല്‍ അമ്മുക്ട്ടി ടീപ്പോയയുടെ അടിയില്‍ ഒളിച്ചിരിക്കും.
achan thevar temple koorkkenchery
അമ്മുകുട്ടി മസ്കറ്റ് വിട്ടപ്പോള്‍ ഞാനും വിട്ടിരിക്കാനാണ്‍ സാധ്യത. കുറച്ച് നാള്‍ അമ്മുകുട്ടി തൃശ്ശൂര്‍ കൂറ്ക്കഞ്ചേരിയില്‍ താമസിച്ചിരുന്നു. അന്നൊക്കെ ഞാന്‍ നടക്കാന്‍ പോകുമ്പോള്‍ അമ്മുകുട്ടിയുടെ വീട്ടില്‍ പോയി അമ്മുകുട്ടിയുടെ അമ്മ ഉമയോടും അഛന്‍ അശോകനോടും വര്‍ത്തമാനം പറയാന്‍ പോകാറുണ്ട്. ഈ പറയുന്നത് കുറേ കൊല്ലം മുന്പാണ്‍.. ഇന്ന് അമ്മുക്ട്ടിക്ക് ഏതാണ്ട് മുപ്പത് വയസ്സിനോടടുത്ത് കാണണം..
അമ്മുട്ടിയുടെ കല്യാണം കഴിഞ്ഞതില്‍ പിന്നെ ഞാന്‍ അമ്മുകുട്ടിയെ കാണ്ടിട്ടില്ല.. കല്യാണത്തിന്‍ മുന്‍പ് അമ്മുകുട്ടിയും കുടുംബവും അവരുടെ തളിക്കുളം തറവാട്ടിലേക്ക് താമസം മാറി.
muscat - cornish
പണ്ടൊക്കെ എന്നും അമ്മുകുട്ടിയുടെ വീട്ടില്‍ മസ്കറ്റിലും തൃശ്ശൂരിലും ഞാന്‍ അമ്മുകുട്ടിയുടെ അച്ചനുമായി ബഡായി പറയാന്‍ പോകാറുണ്ട്. ആ കാലമൊക്കെ സുന്ദരമായിരുന്നു.. അമ്മുകുട്ടിയുടെ അഛന്‍ അന്നൊരു പോണ്ടിയാക്ക് കാറ് ഉണ്ടായിരുന്നു..
എനിക്കൊരിക്കല്‍ മസ്കത്തില്‍ വെച്ച് ഒരു സര്‍ജറി ചെയ്തിരുന്നു. അപ്പോള്‍ അശോകനായിരുന്നു എന്നെ എന്നും ഡ്രസ്സ് ചെയ്യുവാന്‍ പെപ്സി റൌന്‍ഡ് എബൌട്ടിന്നടുത്തുള്ള ഡോ. കുരിയച്ചന്റെ ക്ലിനിക്കില്‍ കൊണ്ട് പോയിരുന്നത്.
അമ്മുകുട്ടിയുടെ അഛന്‍ വെള്ളമടി കുറവായിരുന്നു. ഞാനാണെങ്കില്‍ എന്നും വെള്ളത്തിന് പുറത്തായിരുന്നു. എന്റെ മസ്കത്തിലെ വീട്ടില്‍ കൂടെ കൂടെ ഫേമിലി ഗെറ്റ് ടുഗെദറും, കവിയരങ്ങും, അച്ചുവിന്റെ കഥകളിപ്പദം പരിപാടിയും മറ്റും ഉണ്ടാകാറുണ്ട്.
അമ്മുകുട്ടിയെ ഓര്‍ത്തപ്പോള്‍ അങ്ങിനെ പലതും ഓര്‍മ്മ വരുന്നു... കൂടുതല്‍ വിശേഷങ്ങള്‍ പിന്നീടെഴുതാം.

Tuesday, January 31, 2017

അയല, മത്തി + സുറുമയെന്ന ഐക്കൂറ

mutrah cornish in oman
പണ്ട് ഞാന്‍ ഈ വഴികളിലൂടെ നിരന്തരം സഞ്ചരിച്ചിരുന്നു... വീണ്ടും ഇവിടം സന്ദര്‍ശിക്കണമെന്ന് തോന്നാറുണ്ട്... ആരെങ്കിലും ക്ഷണിച്ചാല്‍ പോകാമായിരുന്നു... 

ഹേബിയും ഹസ്സനും ഒക്കെ ഇപ്പോഴും ഈ മത്രാ കോര്‍ണീഷിലും സജീവമാണ്... ഇവരാരെങ്കിലും ക്ഷണിച്ചാല്‍ ഞാന്‍ പത്ത് ദിവസത്തിന് ഇവിടേക്ക് പോകും. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1973 - 1993 ഞാന്‍ ഇവിടെ സജീവമായിരുന്ന കാലം ഓഫീസ് ജോലിക്കിടയില്‍ മീനാക്കാബൂസില്‍ നിന്ന് പിടക്കുന്നന്ന മത്തിയും അയലയും സുറുമയും മറ്റുമെല്ലാം വാങ്ങി എന്റെ പെണ്ണിന് കൊണ്ട് കൊടുത്തിട്ട് വീണ്ടും ഓഫീസിലേക്ക് പോകും. 

അന്നൊന്നും ഈ തീരം ഇത്ര മനോഹരമായിരുന്നില്ല. ഒമാനിലെ മിനാക്വാബൂസ് കോര്‍ണ്ണീഷിന്നടുത്ത് തന്നെ ആണ് ഇവിടുത്തെ ഹാര്‍ബറും.... ഓര്‍മ്മകള്‍ പിന്ന്നീട് അയവിറക്കാം.....

ഈ വഴിയിലൂടെ പോയാല്‍ ഒമാന്റെ കാപ്പിറ്റല്‍ നഗരമായ മസ്കത്തിലെത്താം.. മസ്കത്തും കടന്ന് ജിബ്രുവഴി പോയാല്‍ കടല്‍ തീരത്തുള്ള 5 സ്റ്റാര്‍ ഹോട്ടലില്‍ എത്താം..[al bustan palace hotel]  
al bustan palace hotel oman
ചില സായാഹ്നങ്ങളില്‍ ഞാന്‍ ഇവിടുത്തെ പബ്ബില്‍ നിന്നും ചില്‍ഡ് ഫോസ്റ്റര്‍ ബീയര്‍ കുടിക്കാന്‍ പോകുമായിരുന്നു... ബാറിലെ കൌണ്ടര്‍ സ്റ്റാക്കായി മുന്തിയ തരം നട്ട്സുകള്‍ [hazle nuts, cashew nuts, pista etc.]   ഫ്രീ ആയി ലഭിക്കുമായിര്‍ന്നു.. അന്നത്തെ കാലത്ത് ഏറ്റവും എക്സ്പന്‍സീവ് ഹോട്ടലായിരുന്നു ഈ ഹോട്ടല്‍. കടല്‍ തീരത്ത് ഉള്ള ഈ ഹോട്ടല്‍ വളരെ മനോഹരമായിരുന്നു. 


ഇവിടെ നിന്ന് പിന്നേയും വാഹനമോടിച്ചാല്‍ റൂവിയിലുള്ള ഷെറാട്ടണ്‍ ഹോട്ടലില്‍ എത്താം.. ഒരു പൈന്റ് ഫോസ്റ്റര്‍ അവിടെ നിന്നും കഴിക്കും. ചില ദിവസങ്ങളില്‍
sheraton hotel muscat
ഷെറാട്ടണില്‍ ബെല്ലി ഡാന്‍സ് ഉണ്ടായിരിക്കും വിത്ത് ഈജിപ്ഷ്യന്‍ ഫുഡ്.. ഈ ഷെറാട്ടണ്‍ ഹോട്ടലിലാണ് ആദ്യമായി ഡിസ്കോ ഡാന്‍സ് ആരംഭിച്ചത്.. വല്ലപ്പോഴുമൊക്കെ ഇസബെല്ലയുടെ കൂടെ ഞാന്‍ ഇവിടെ  നൃത്തമാ‍ടാന്‍ പോകുമായിരുന്നു...  ആ അതൊരു കാലം.. എന്റെ ചെറുപ്പം ഞാന്‍ ശരിക്കും ആനന്ദിച്ചിരുന്ന കാലം അയവിറക്കാം.. ഇപ്പോള്‍ എനിക്ക് വയസ്സ് എഴുപത്. അന്നെനിക്ക് എത്ര പ്രായമായിരുന്നുവെന്ന് നിങ്ങള്‍ക്കൂഹിക്കാം....


പബ്ബില്‍ പോയി ഡ്രാഫ് ബീയര്‍ കുടിക്കുക എനിക്കൊരു ഹരമായിരുന്നു... ചില സന്ധ്യകളില്‍ ഹേപ്പി ഹവര്‍ അഡ്ജസ്റ്റ് ചെയ്ത് ഞാന്‍ ചില ഹോട്ടലുകളില്‍ തമ്പടിക്കും.
muscat inercontinental hotel
ഹേപ്പി ഹവേര്‍സില്‍ ഒരു പൈന്റ് ബീയര്‍ വാങ്ങിയാല്‍ 2 പൈന്റ് ഫ്രീ ആയി കിട്ടും. അതൊക്കെ കുടിക്കലും മൂത്രമൊഴിക്കലും വീണ്ടും കുടിക്കലും അവസാനം കടപ്പുറത്ത് അലഞ്ഞ് നടക്കലും എല്ലാം ഇന്നെലെയെന്നോണം എനിക്കോര്‍മ്മ വരുന്നു.. ഞാന്‍ കൂടുതല്‍ ഫ്രീ ഹവേര്‍സ് ഡ്രിങ്കിന് എത്തിക്കൊണ്ടിരുന്നത് ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലിലായിരുന്നു. എന്തെന്നാല്‍ വീലായാലും എന്റെ അല്‍ ക്വയറിലുള്ള ഫ്ലാറ്റിലെത്താന്‍ അധികം വണ്ടി ഓടിക്കേണ്ടതില്ലായിരുന്നു.