Friday, March 6, 2015

അന്നൊരു മുപ്പെട്ട് വെള്ളിയാഴ്ചയായിരുന്നു

ഒരു കൊച്ചു കഥ

ഉയരം കൂടിയ വലത് വശത്ത് നില്‍ക്കുന്നയാളാണോ എന്റെ ശ്രീദേവി.. എനിക്ക് നാട്ടിലും ഒരു ശ്രീദേവിയുണ്ട്. അവളെ ഞാന്‍ ശ്രീദേവിക്കുട്ടിയെന്നാ വിളിക്കാറ്... എന്നെ കണ്ടാല്‍ കൂടുതല്‍ ശര്‍ക്കരപ്പായസം തരും... 

പക്ഷെ ഒരു കണ്ടീഷനുണ്ടായിരുന്നു... തൃപ്പുക കഴിഞ്ഞാല്‍ വാര്യര്‍ പോകുന്നതിനുമുന്‍പ് പൂജാപാത്രം കഴുകി വെക്കണം...ഞാനൊരു ദിവസം അവളോട് ചോദിച്ചു...” എനിക്ക് കുറച്ച് വെള്ള നിവേദ്യം തരാമോ....?” അവള്‍ പറഞ്ഞു... “തരില്ല...” അന്ന് ഞാന്‍ ശര്‍ക്കരപ്പായസം ഉരുളിയില്‍ നിന്നും വടിച്ച് വടിച്ച് തിന്നു. ഭഗവാന്റെ പാത്രമായതിനാല്‍ നക്കിത്തുടച്ചില്ല്ല. 

അന്നത്തെ പായസം പതിവില്‍ കൂടുതല്‍ നന്നായിരുന്നു. കടും പായസം പോലെ അല്ലെങ്കില്‍ ശബരിമലയിലെ അരവണ പോലെ...... പായസവും കഴിഞ്ഞ് പാത്രങ്ങളൊന്നും കഴുകാതെ മൂടും തട്ടി പോയി... പിറ്റേന്ന് എന്നെക്കണ്ടപ്പോള്‍ ശ്രീദേവി പറഞ്ഞു...” എന്തുപണിയാ ഉണ്ണ്യേട്ടന്‍ കാണിച്ചേ....?” എന്നും പറഞ്ഞ് വിറകും കൊള്ളിയെടുത്ത എന്നെ തല്ലാന്‍ വന്നു. 

ഞാന്‍ തിടപ്പള്ളിയുടെ അകത്ത് കേറി ഒളിച്ചുനിന്നു.... 

അപ്പോളാ മനസ്സിലായത് അന്ന് മുപ്പെട്ട് വെള്ളിയാഴ്ചയായിരുന്നുവെന്ന്... അവിടെ വൈകീട്ട് നേദിക്കാനുള്ള ഉണ്ണിയപ്പം ഉരുളിയില്‍ കിടന്ന് തിളക്കുന്നു. എന്റെ നാവില്‍ വെള്ളമൂറി.. മുപ്പെട്ട് വെള്ളിയാഴ്ച ദിവസം ഭക്തര്‍ക്ക് ഓരോ ഉണ്ണിയപ്പം നാലായി മുറിച്ച് മേല്‍ ശാന്തി കഴിക്കാന്‍ കൊടുക്കുമ്പോള്‍ എന്നെ തിടപ്പള്ളിയിലേക്ക് വിളിച്ച് നാലോ അഞ്ചോ എണ്ണം തരും...  

അപൂര്‍വ്വം മാസങ്ങളില്‍ ഒരു സഞ്ചിയില്‍ വീട്ടിലേക്ക് തന്നയക്കും. ഓപ്പോള്‍ക്ക് കൊടുക്കാന്‍.....

ഒരുപാട് ഓര്‍മ്മകള്‍ വന്നുകയറുന്നു ശ്രീദേവി നിന്നെക്കാണുമ്പോള്‍... എന്റെ ശ്രീദേവിക്ക് നിന്റെ അത്ര ഉയരമുണ്ടായിര്‍ന്നില്ല, തടിയും പക്ഷെ അവള്‍ നിന്നേക്കാളും ഒരു പിടി ചന്തം കൂടുതലായിരുന്നു. സെറ്റുമുണ്ട് ഉടുത്ത് ഇതുപോലെ ചന്ദനക്കുറിയും ഈറനണിഞ്ഞ് മുടിയിലുള്ള തുളസിക്കതിരും.................. 

ഓ... ഒരുപാട് ഒരുപാട് ഓര്‍മ്മകള്‍... ബാക്കിയുള്ളത് പിന്നീടെഴുതാം...........