Monday, April 27, 2009

കൂട്ടിനിരിക്കാന്‍ ആരുവരും ??

ബിന്ദുവിനെ കുറേ നാളായി കാണാറില്ലല്ലോ. സുഖമാണല്ലോ.ഇനി പൂരം കഴിയുന്നത് വരെ പൂരപ്പറമ്പില്‍ തന്നെ. പൂരം 3ന് അതു കഴിഞ്ഞ് 4ന് പകല്‍ പൂരം അത് കഴിഞ്ഞാല്‍ അച്ചന്‍ തേവര്‍ അമ്പലത്തില്‍ പ്രതിഷ്ടാദിനം അത് കഴിഞ്ഞാല്‍ 7 ന് നാട്ടിലെ അമ്പലത്തില്‍ ഭാഗവത സപ്താഹം അങ്ങിനെ പോകുന്നു പരിപാടികള്‍.നാട്ടില്‍ ഇത്തവണ 2 ദിവസമേ നിന്നുള്ളൂ. അവിടെ എവിടെയും നല്ല വെള്ളമില്ല. അതിനാല്‍ 3 നേരവും ഉള്ള കുളി നടപ്പില്ല.ഒരു 500 ലിറ്റര്‍ വെള്ളം കൊള്ളുന്ന ഒരു ടാങ്ക് വെക്കാവുന്ന റ്റാട്ട സഫാരി ടൈപ്പ് വണ്ടി വാങ്ങിത്തരാന്‍ മോനോട് പറയണം. പകരം എന്റെ വണ്ടി കൊടുക്കുകയും ചെയ്യാം. പോരാത്ത പണം അവന്‍ എടുക്കട്ടെ.അപ്പോ ദേശാടനത്തിന് പോകുമ്പോ‍ള്‍ ഇഷ്ടമുള്ളയിടത്ത് തമ്പടിക്കാമല്ലോ.വയസ്സ് 62 ആയല്ലോ. ഇനിയുള്ള ജീവിതം ബോണസ്സ് ആണല്ലോ. അപ്പോ അടിപൊളിയാക്കാനാണ് പദ്ധതി.നമ്മളെന്തിനാ ഒരിടത്ത് തന്നെ ഇരുന്ന് നരകിക്കുന്നത് അല്ലെ ബിന്ദൂ..എന്റെ കൂടെ ദേശാടനത്തിന് ബീനാമ്മ വരുന്നില്ലാ. അപ്പോ എനിക്ക് കൂട്ടായി ഒരു ഗേളിനെ നോക്കണം. വഴിയരികില്‍ ഭക്ഷണം വെക്കാനും മറ്റും ഒരു കൂട്ടാളി നല്ലതല്ലേ.ഞാന്‍ കഴിഞ്ഞാ ആഴ്ച തിരുമാന്ധാം കുന്ന് ഭഗവതി ക്ഷേത്രത്തില്‍ പോയി. മടങ്ങി വരുന്ന വഴി എനിക്ക് കലശലായ ഉറക്കം തൂങ്ങല്‍. വഴിയരികില്‍ വണ്ടി ഹസ്സാര്‍ഡ് ഇട്ട് പാര്‍ക്ക് ചെയ്ത് മരത്തണലില്‍ കിടന്നുറങ്ങി.ഇത്തരം സാഹചര്യത്തില്‍ എപ്പോഴും ഒരു കൂട്ട് അനിവാര്യം തന്നെ. നമ്മുടെ പെണ്ണിന്റെ ഒരു ഗമയേ. പണ്ടവള്‍ ഏത് നരകത്തിലേക്കും എന്റെ കൂടെ വന്നിരുന്നു. ഇപ്പോള്‍ ഇല്ല.എന്റെ ബ്ലൊഗ് വായിക്കുന്ന ആരെങ്കിലും എനിക്ക് കൂട്ടിന് വന്നേക്കാം ഇല്ലേ ബിന്ദു.പൂരവും കഴിഞ്ഞ് നാട്ടിലെ ചെറുപൂരങ്ങളും എല്ലാം കഴിയുമ്പോള്‍ കാസര്‍ഗോഡ് വരെ ദീര്‍ഘമായ പരിപാടി ഉണ്ട്. അവസാ‍നം കാഞ്ഞങ്ങാട്ട് ശ്രീ രാമദാസ ആശ്രമത്തില്‍ കുറച്ച് ദിവസം തങ്ങണം.ഇതൊക്കെയാ ഇപ്പോളത്തെ ഭാവി പരിപാടി. അതു കഴിഞ്ഞ് മൂകാംബികയും പോകണം. വഴിക്ക് കണ്ണൂരില്‍ പറശ്ശിനിക്കടവ് മുത്തപ്പനെയും വണങ്ങണം.ഇനി വഴീല് എനിക്ക് വയ്യാണ്ടായാല്‍ ബന്ധപ്പെടേണ്ടവരുടെ ഒരു ഡാറ്റാ ബേസ് ഉണ്ടാക്കണം.അങ്ങിനെ ഒരു അടിപൊളി പരിപാടി ആസൂത്രണം ചെയ്യാന്‍ പോകുന്നുണ്ട്.സഞ്ചരിക്കുമ്പോല്‍ ബ്രൌസ് ചെയ്യാന്‍ എന്റെ സഹോദരന്‍ ഒരു ഡെല്‍ ലാപ് ടോപ്പ് വാങ്ങിത്തന്നിട്ടുണ്ട്.ഇനി വാട്ടര്‍ ടാങ്കര്‍, ചെറിയ കുക്കിങ്ങ് സംവിധാനം മുതലായവയുള്ള ഒരു സയ്യാര കിട്ടണം.ദുബായില്‍ അത്തരം വാഹനങ്ങളുണ്ട്. പക്ഷെ അതൊന്നും വരുത്താനുള്ള സാമ്പത്തിക ശേഷി എനിക്കില്ലാ.തൃശ്ശൂരിലെ ഒരു സ്ഥാപനം ഒരു സഫാരിയില്‍ ഇത്തരം ക്രമീകരണങ്ങള്‍ സജ്ജമാക്കിത്തരാം എന്ന് പറഞ്ഞിട്ടുണ്ട്.
അപ്പോ കൂട്ടിനിരിക്കാനോ?അതിന്നാരു വരും?????