Sunday, October 31, 2010

വിവാഹ മംഗളാശംസകള്‍


ബിനുവിനും മീരക്കും വിവാഹ മംഗളാശംസകള്‍ നേരുന്നു. ഡോ: ബിനു ആലപാട്ട് എന്റെ അയല്‍ വാസിയും പ്രിയ സുഹൃത്ത് പരേതനായ അന്തോണി ഏട്ടന്റെ പുത്രനും ആണ്. അദ്ദേഹം ഇപ്പോള്‍ ഷൊര്‍ണൂര്‍ പഞ്ചകര്‍മ്മ റിസര്‍ച്ച് സെന്ററില്‍ സേവനം അനുഷ്ടിക്കുന്നു.

ബിനുവിന്റെ കല്യാണത്തലേന്ന് എന്ന പോസ്റ്റ് വായിക്കാത്തവര്‍ക്ക് വായിക്കാം. ഈ ബ്ലോഗില്‍ തന്നെ.

Saturday, October 30, 2010

ബിനുവിന്റെ കല്യാണത്തലേന്ന്


നാളെ 31-10-2010 അയലത്തെ ബിനുവിന്റെ കല്യാണമാണ്. ഡോക്ടര്‍ ബിനു ആലപ്പാട്. കല്യാണത്തലേന്നാണല്ലോ ശരിക്കും ആഘോഷം. അവിടെ ഞാന്‍ ഇന്ന് എന്റെ മക്കളൊടൊത്ത് പോയി. അവിടെ കുറേ കുട്ട്യോളെ കണ്ടപ്പോള്‍ എനിക്ക് സന്തോഷമായി. ഞാന്‍ അവരുടെ കൂടെ കളിക്കാനിരുന്നു.

എന്റെ കൊച്ചുകൂട്ടുകാരി നിതിക, കൂട്ടുകാരന്‍ കേവിന്‍ എന്നിവര്‍ ഈ വീട്ടിലെ അന്തേവാസികളാണ്. അയല്‍ വാസികളായ മിക്കവരും അവിടെ എത്തിയിട്ടുണ്ട്. മേഴ്സിയുടെ പേരക്കുട്ടികളും, മകളും മരുമകനും പിന്നെ മല്ലികയും മകള്‍ മിനിയും പിന്നെ ചുറ്റുവട്ടത്തുള്ള മിക്കവരും അവിടെ ഉണ്ടായിരുന്നു.

ക്ലീറ്റസ്, ഡോ പ്രകാശന്‍, ഡോ ഭൂഷന്‍ അവരുടെ ഭാര്യമാരായ ശ്യാമ രാജി എന്നിവരും, രാജിയുടെ അമ്മയും ഞങ്ങളുടെ അമ്മായിയുമായ ബേബി അമ്മായിയും, പണ്ടത്തെ അയല് വാസി അംബികാ മേനോനും അങ്ങിനെ ചുറ്റുവട്ടത്തുള്ള പലരേയും കണ്ടു. കിക്കുവിനെ ഡോ കൃഷ്ണകുമാര്‍ കണ്‍ടില്ല.

എന്റെ പേരക്കിടാവ് കുട്ടാപ്പു എന്ന് വിളിക്കുന്ന ആദിത്യന്‍ ഒരു പക്ഷെ കരഞ്ഞേക്കുമെന്ന് വിചാരിച്ച് ഞങ്ങള്‍ വേഗം വീട്ടിലേക്ക് വിട്ടു.

പിന്നെ ആ വീട്ടിലെ വലിയ മരുമകള്‍ [നിതികയുടെ അമ്മ] ദിവ്യയുടെ ചേച്ചിയേയും കുട്ട്യോളേയും കണ്ടു. പിന്നെ ബിനുവിന്റെ സഹോദരി ഭാഗ്യയും ഹബ്ബിയും ഭാഗ്യയുടെ ന്യൂ ബോണ്‍ ബേബിയും ഉണ്ടായിരുന്നു.

കല്യാണത്തലേന്ന് ആഘോഷത്തിന്നിടക്ക് അല്പം മദ്യപാനം പതിവുള്ളതാണ്‍. പക്ഷെ അവിടെ ഒന്നും കണ്‍ടില്ല. ഇനി എന്നെ വിളിക്കാന്‍ മറന്നതാണോ എന്നും അറിയില്ല. ജെസ്സി എന്നെ മുകളിലേക്ക് വിളിച്ചു ഭക്ഷണത്തിന്‍. ഞാന്‍ അവിടെ ഇരുന്ന് ഡിന്നര്‍ കഴിക്കുമ്പോള്‍ എന്റെ മകന്‍ ജയേഷ്, മരുമകന്‍ പ്രവീണ്‍ എന്നിവരെ കണ്ടില്ല. അപ്പോള്‍ ഞാന്‍ വിചാരിച്ചു അവര്‍ അഛനെ വിളിക്കാതെ സ്മോള്‍ അടിക്കാന്‍ പോയിരിക്കുമെന്ന്.

മകനോട് ചോദിച്ചപ്പോള്‍ അവന്‍ ഒരാഴ്ചയായി കുടിക്കാറില്ലത്രെ. ഇന്ന് ശനിയാഴ്ച വീക്കെന്‍ഡ് ആണ്‍. ഞാന്‍ അമിതമായി മദ്യപിക്കുന്ന ദിവസം. ഭക്ഷണം വളരെ ഗുഡ് ആയിരുന്നു. ജെസ്സിയുടെ തെക്കന്‍ സ്റ്റൈല്‍ മീന്‍ കറിയും മരുമകള്‍ ദിവ്യയുടെ മാള സ്റ്റൈല്‍ മാങ്ങയിട്ട് വെച്ച ചെമ്മീന്‍ കറിയും, പിന്നെ സ്പെഷല്‍ കട്ട് കൂര്‍ക്ക ഉപ്പേരി, മാങ്ങാ‍ അച്ചാര്‍, കാളന്‍, കട്ട്ലറ്റ്, ചിക്കന്‍ കറി, ബീഫ് ഫ്രൈ തുടങ്ങി – പിന്നെ സലാഡ്സ് എല്ലാം ഉണ്ടായിരുന്നു.

ജെസ്സിയുടെ മരുമകള്‍ ദിവ്യയുടെ മാളയിലുള്ള വീട്ടിലേക്ക് ഒരു ദിവസം പോകണമെന്ന് വിചാരിച്ച് കുറേ ആയി. പറ്റിയില്ല. ഇനി വരുന്ന രണ്ടാമത്തെ മരുമകളുടെ വീട് അങ്ങ് പാലായിലാണ്‍. അവിടെ പോകണം. എല്ലായിടത്തും പോകണം എന്നൊക്കെ വിചാരിക്കുകയല്ലാതെ പോയിക്കിട്ടുന്നില്ല.

പണ്ട് ദിവ്യയോടെ മാളക്ക് ഒരു ദിവസം കൊണ്ട് പോകണം എന്നൊക്കെ പറഞ്ഞിരുന്നു എന്ന് തോന്നുന്നു. ആരും എന്നെ കൊണ്ടോയില്ല. മാളയില്‍ ദിവ്യയുടെ വീട്ടില്‍ ചെമ്മീന്‍ കൃഷിയും മറ്റും ഉണ്ടെന്ന് ആരോ പറഞ്ഞു. എനിക്ക് ചെമ്മീന്‍ അത്ര ഇഷ്ടമില്ല. ഇഷ്ടം കണ്ണനും കടുവും ആണ്‍. [കുന്നംകുളം ഭാഷയാണ്‍ കണ്ണന്‍, കടു] ഇവിടെ തൃശ്ശൂരില്‍ വേറെ എന്തോ ആണ്‍ – ഓര്‍മ്മ വരുന്നില്ല. ഞങ്ങളുടെ നാട്ടില്‍ പുഞ്ചപ്പാടത്ത് നിന്നും പാടത്തിന്റെ അരികിലുള്ള കുളത്തില്‍ നിന്നുമാണ്‍ ഇത്തരം കായല്‍ മീനുകള്‍ കിട്ടുക.

മഴക്കാലത്ത് പണ്ടൊക്കെ രാഘവേട്ടനും വേലായുധേട്ടനും കുരുത്തി, ഒറ്റില്‍ മുതലായ സാമഗ്രികള്‍ കൊണ്ട് ഈ വക മീനുകളെ പിടിക്കാറുണ്ട്. എനിക്ക് കണ്ണന്‍ മീന്‍ മാങ്ങയിട്ട് വെക്കുന്നതാണ്‍ ഇഷ്ടം. ചെറുവത്താനിയിലെ തറവാട്ടില്‍ വല്ലപ്പോഴും പോകുമ്പോള്‍ ചിലപ്പോള്‍ കിട്ടാറുണ്ട്.

തൃശ്ശൂരിലെ ശക്തന്‍ മാര്‍ക്കറ്റില്‍ ഇവ സുലഭം. പക്ഷെ ഞാന്‍ വാങ്ങാറില്ല. അവയെ ചിലപ്പോള്‍ ശരിക്കും കൊല്ലാതെ തൊലി പൊളിക്കുന്നത് കാണാം. അത് കണ്ട് നില്‍ക്കാനാവില്ല.

കുട്ട്യോളുടെ ചില ഫോട്ടോകള്‍ ഇവിടെ ചേര്‍ക്കാം. ശേഷം നാളെ കല്യാണത്തിന്‍ ശേഷം. കെട്ട് ബസലിക്കാ ചര്‍ച്ചിലും [പുത്തന്‍ പള്ളി] ഭക്ഷണം കാസിനോ ഹോട്ടലിലും.

ബിനുവിന് വിവാഹമംഗളാശംസകള്‍ നേരുന്നു.
THERE IS TYPING ERRORS. THIS IS HAPPENING WHILE COPYING FORM WORD FORMAT AND PASTING TO BLOG TEMPLATE. CORRECTIONS SHALL DONE LATER ONLY. KINDLY EXCUSE.