Sunday, June 2, 2013

കണ്ടതും കേട്ടതും

അടുക്കളയിലെ ചില പൊടികൈകള്‍

*പച്ചമുളക് ഫ്രഷായി ഇരിക്കുവാന്‍ അതിന്റെ ഞെട്ടു കളഞ്ഞ് പോളിത്തീന്‍ കവറിലിട്ട് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

*ഉറയൊഴിക്കാന്‍ തൈരില്ലെങ്കില്‍ വിഷമിക്കേണ്ട. ഒരു ടീസ്പൂണ്‍ ഉപ്പ് ചൂടുപാലില്‍ ഇട്ട് ഒരു രാത്രി വച്ചാല്‍ മതി.

*ജൂസില്‍ പഞ്ചസാരയ്ക്ക് പകരം പഞ്ചസാര പാനി ചേര്‍ക്കുക. പഞ്ചസാര തരിയായി ഗ്ലാസിന്റെ അടിയില്‍ കിടക്കില്ല.

*ജാം കുപ്പി തുറക്കാന്‍ അല്പം ബുദ്ധിമുട്ടാണ്, അല്ലേ? കുപ്പി തല കീഴായി പിടിച്ച് ഇളം ചൂടു വെള്ളത്തില്‍ അല്പം നേരം മുക്കി പിടിക്കുക. ഇനി തുറന്നു നോക്കുക.

*ഫ്രിഡ്ജില്‍ പുതിനയില സൂക്ഷിച്ചാല്‍ ദുര്‍ഗന്ധം മാറി കിട്ടും.

*നല്ല സോഫ്റ്റായ ഇഡ്ഡലി ഉണ്ടാക്കാന്‍ ഉഴുന്നു പരിപ്പിനോടോപ്പം അല്പം ഉലുവ കൂടി ചേര്‍ത്ത് അരയ്ക്കുക.

*പൂരി കൂടുതല്‍ സമയം പുതുമ നഷ്ടപ്പെടാതിരിക്കാന്‍ മാവ് കഞ്ഞിവെള്ളം ഒഴിച്ച് കുഴയ്ക്കുക.

*കാബേജിന്റെ മണം പോകുവാന്‍ അല്പം ഇഞ്ചി ചേര്‍ത്താല്‍ മതി.

പിരിയാന്‍ സാദ്യതയുള്ള തേങ്ങാ അരച്ച കറികള്‍ , തൈര് പാജകങ്ങള്‍ ഇവ തണുത്തത് അടുപ്പിലെ തിളച്ച വെള്ളത്തില്‍ ഇറക്കി വെച്ച് തുടര്‍ച്ചയായി ഇളക്കി ചൂടാകിയാല്‍ പിരിഞ്ഞു പോവില്ല .

ബിരിയാണി ഉണ്ടാക്കുമ്പോള്‍ ചോറ് കട്ട പിടിക്കാതിരിക്കാന്‍ ചോറില്‍ അല്‍പ്പം നാരങ്ങ നീര് ചേര്‍ക്കുക

കാരറ്റും പയറും കറി വെക്കുമ്പോള്‍ നാരങ്ങ തൊണ്ടു മുറിച്ചു കറിയില്‍ ഇട്ടാല്‍ സ്വാദ് കൂടും

മത്തങ്ങയും കാരറ്റും കറി വെക്കുമ്പോള്‍ ഒരു നുള്ള് പഞ്ചസാര കൂടെ ചേര്‍ക്കുക, കറിയുടെ സ്വാദ് ഇരട്ടിക്കും

പാവക്കയുറെ കൈപ്പ്‌ കളയാന്‍ മൂന്നു ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ഒരു ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് പാവക്കയില്‍ പുരട്ടി ഏതാനും മണിക്കൂര്‍ മാറ്റി വെക്കുക, പിന്നീട് പിഴിഞ്ഞെടുത്ത് രണ്ട് മൂന്നു പ്രാവശ്യം കഴുകുക. വിനാഗിരിക്കു പകരം നാരങ്ങാ നീരും ഉപയോഗിക്കാം.

ചെറു നാരങ്ങ സൂക്ഷിക്കാന്‍ ഉണങ്ങിയ ഉപ്പ്‌ പൊടി വിതറിയ പാത്രത്തിലിട്ട് വെക്കുക.

ഉള്ളിയുടെ മണം കളയാന്‍ നാരങ്ങാ തൊണ്ടു കൊണ്ടു തുടച്ചാല്‍ കത്തികളിലും വിരലുകളിലും നിന്ന് ഉള്ളിയുടെ മണം മാറിക്കിട്ടും

ഗരം മസാല, ജീരകം ഇവയുടെ സ്വാദ് നഷ്ടപ്പെടാതിരിക്കാന്‍ പ്രകാശം തട്ടാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുക.

കോഴിയിറച്ചിയില്‍ ഒരു പകുതി ചെറുനാരങ്ങാ നീര് പുരട്ടി കുറച്ചു സമയം വെച്ച ശേഷം റോസ്റ്റ് ചെയ്‌താല്‍ ഇറച്ചിക്ക് നല്ല നിറം കിട്ടും.

ഇറച്ചി വേവിക്കുമ്പോള്‍ ഉപ്പ്‌ ചേര്‍ത്ത് വേവിക്കാതെ വെന്ത ശേഷം ഉപ്പ്‌ ചേര്‍ത്താല്‍ കൂടുതല്‍ മൃദുവായിരിക്കും .

കോഴിയിറച്ചി കഷണങ്ങളില്‍ അല്‍പ്പം നാരങ്ങാ നീര് പുരട്ടിയിട്ട്‌ പാകം ചെയ്‌താല്‍ കോഴിക്ക് നല്ല മയം ഉണ്ടായിരിക്കും.

ഇറച്ചി മാര്‍ദവം ഇല്ലെന്നു തോന്നിയാല്‍ പാകം ചെയ്യുന്നതിന് മുന്‍പ് അല്‍പ സമയം പപ്പായയുടെ ഇലയില്‍ പൊതിഞ്ഞു വെക്കുക. പിന്നീട് പാകം ചെയ്‌താല്‍ ഇറച്ചിക്ക് നല്ല മാര്‍ദവം ഉണ്ടാകും.

സ്ടൂവും മാപ്പാസും ഉണ്ടാക്കുമ്പോള്‍ ഉലുവയിട്ട്‌ കടുക് വറുത്താല്‍ കറിക്ക് നല്ല സ്വാദ് ഉണ്ടായിരിക്കും .

വെള്ളത്തിന്‌ പകരം തേങ്ങാ വെള്ളത്തില്‍ രസം തയ്യാറാക്കിയാല്‍ രുചിയേറും

ഉരുളകിഴങ്ങിന്റെ പുറംതൊലിയില്‍ വെണ്ണ പുരട്ടി ബെയ്ക്ക്‌ ചെയ്‌താല്‍ തൊലി വിണ്ടു കീറി പൊട്ടാതിരിക്കും ഇങ്ങനെ ചെയ്ത ഉരുളകിഴങ്ങ് വെച്ചുണ്ടാക്കുന്ന കറികള്‍ക്ക് കൂടുതല്‍ രുചിയുന്റാകും.

കുടംപുളി കേടാകാതിരിക്കാന്‍ വെളിച്ചെണ്ണയും ഉപ്പും ചേര്‍ത്ത് തിരുമ്മി സൂക്ഷിക്കുക.

മസാല പുരട്ടിയ മീനിന്‍റെ മീതെ മുട്ട പതച്ചത് വളരെ നേര്‍മ്മയായി പുരട്ടി വറുക്കുക. ഒട്ടും പൊടിഞ്ഞു പോകയില്ല.

ചൂടായ എണ്ണയില്‍ ഒരു നുള്ള് മൈദാ ഇട്ടതിനു ശേഷം മീന്‍ വറുത്താല്‍ പൊടിഞ്ഞു പോകയില്ല.

ആവിയില്‍ വെന്തവ ശരീരത്തിനു നല്ലതാണു ... പുട്ട്, ഇഡ്ഡലി, കടുമ്പ് തുടങ്ങിയവ്...

ഇഡ്ഡലിക്ക് നല്ല മയവും രുചിയും കിട്ടാന്‍ അരി അരക്കുമ്പോള്‍ ഒരു പിടി അവല്‍ കൂടി ചേര്‍ത്താല്‍ മതി.

ഇഡ്ഡലി ഉണ്ടാക്കുന്ന മാവില്‍ കുറച്ചു എണ്ണ(ഒലീവു) ഒഴിച്ചു നന്നായി ഇളക്കിയ ശേഷം ഇഡ്ഡലി ഉണ്ടാക്കുകയാണെങ്കില്‍ നല്ല രുചിയുള്ള, സോഫ്റ്റ് ആയ ഇഡ്ഡലി ഉണ്ടാക്കാന്‍ പറ്റും..


courtsey: rajamony kunjukunju