Wednesday, July 3, 2013

വാണിയം കുളം കാലിച്ചന്ത

വ്യാഴാഴ്ച എന്നാല്‍ എന്തോ ഒരു പ്രത്യേകതയുള്ള ദിവസം ആണല്ലോ എന്ന തോന്നലാണ് ഇപ്പൊഴും മനസ്സില്‍....കാരണം വാണിയംകുളത്ത് വ്യാഴാഴ്ചയാണ് ചന്ത...പറഞ്ഞുകേട്ടിടത്തോളം ഏകദേശം 100 വര്‍ഷത്തിലുമധികം പഴക്കമുണ്ട് വാണിയംകുളം ചന്തക്ക്...ഇവിടെ ഒരു വലിയ കുളക്കരയില്‍ പണ്ട് തമിഴരും തെലുങ്കരും തദ്ദേശവാസികളുടെ സഹായത്തോടെ കച്ചവടം ചെയ്തുപോന്നിരുന്നു...ആ കുളം "വാണിഭം" കുളം എന്നറിയപ്പെട്ടു, പതുക്കെ അത് വാണിയംകുളം ആയി എന്നാണ്കേട്ടിട്ടുള്ളത്..ഇപ്പൊഴും തമിഴ്-തെലുങ്കു ആളുകള്‍ ധാരാളമുണ്ട് വാണിയംകുളത്ത്..കോലമിട്ട വീടുകളും ദാവണിയുടുത്ത് തലയില്‍ മുല്ലപ്പൂ ചൂടിയ പെണ്‍കുട്ടികളും മാരിയമ്മന്‍ കോവിലും എല്ലാം ചേര്‍ന്ന് ഒരു തമിഴ് ലുക്ക് ആണ് ഇപ്പൊഴും വാണിയംകുളത്തെ തെരുവുകള്‍ക്ക്...

ചന്തയില്‍ മാത്രം വാങ്ങാന്‍ കിട്ടുന്ന ചില പ്രത്യേക സാധനങ്ങള്‍ ഉണ്ടായിരുന്നു അന്നൊക്കെ വാണിയംകുളം ഗ്രാമത്തില്‍....ഒണക്കല് (ഓണക്കമീന്‍), വെള്ളം കോരുന്ന കയര്‍, മുറം, വട്ടി, കല്‍ച്ചട്ടി, കലം..........അങ്ങിനെ ഒരുപാട് സാധനങ്ങള്‍ക്ക് ചന്ത മാത്രമായിരുന്നു ആശ്രയം..കാലന്‍ കുടയും കുത്തിപ്പിടിച്ച് മുന്നില്‍ നടക്കുന്ന തറവാട്ടു കാരണവരും വലിയ വട്ടികളില്‍ പച്ചക്കറി തലയില്‍ഏറ്റി പണിക്കാരും ചന്തക്ക് വരുന്ന കാഴ്ച സ്ഥിരമായിരുന്നു...

വ്യാഴാഴ്ച സ്കൂളില്‍ പോകാന്‍ സത്യത്തില്‍ ഭയമായിരുന്നു..കന്നുകാലി ചന്തയിലേക്ക് കന്നുകാലികളെ മാറ്റിവാങ്ങാന്‍ വരുന്നവരുടെ തിരക്കായിരിക്കും റോഡ് മുഴുവന്‍..ഈരണ്ടു കാലികളെ ഒന്നിച്ചു കെട്ടി വലിയ വലിയ കൂട്ടങ്ങളായി തെളിച്ചു കൊണ്ട് വരും..നൂറോളം കാലികളെ നിയന്ത്രിക്കാന്‍ ചിലപ്പോള്‍ രണ്ടോ മൂന്നോ പേരേ കാണൂ..ചുവന്ന വസ്ത്രം ധരിച്ചു പുറത്തിറങ്ങാന്‍ സമ്മതിക്കില്ല വീട്ടില്‍നിന്നും വ്യാഴാഴ്ചകളില്‍..കുട പോലും നിവാര്‍ത്താന്‍ പറ്റില്ല പലപ്പോഴും കന്നുകാലികളെ ഭയന്ന്.....വളരെ ദൂരം നടക്കാനുള്ള കാലികളുടെ കാലുകളില്‍ ലാടം അടിച്ചു കയറ്റും ആദ്യം...അതിനായി റോഡരുകില്‍ ഒരിടമുണ്ട്..ഇത് ചെയ്യാന്‍ പ്രത്യേക ആളുകളും.. .കാലികളുടെ അമറലും, വലിയ ട്രൌസറും ചെറിയ മുണ്ടും ധരിച്ചു ചാട്ട വീശിക്കൊണ്ടുള്ള മുതലാളിമാരുടെ ബഹളവും, ചാട്ടയുടെ സീല്‍ക്കാരവും, റോഡ് നിറയെ ചാണകവും, ഗോമൂത്രവും..ഇതിന്റെ കൂടെ മഴയും വഴുക്കലും...എല്ലാം കൂടി വ്യാഴാഴ്ച യാത്രകള്‍ പേടിപ്പെടുത്തുന്നവയായിരുന്നു..


കടപ്പാട്: മിനി ശ്രീനിവാസന്‍, ഫോട്ടോ:ഗൂഗിള്‍

8 comments:

 1. ഞാന്‍ പണ്ട് മുത്തശ്ശനോടൊപ്പം വാണിയം കുളം ചന്തയില്‍ കന്നിനെ വാങ്ങാന്‍ വന്നിട്ടുണ്ട്. ചൊവ്വാഴ്ച പെരുമ്പിലാവ് ചന്തയും വ്യാഴാഴ്ച്ചത്തെ ഈ ചന്തയും കുന്നംകുളത്തുകാരനായ എനിക്ക് സുപരിചിതം.. അന്നൊക്കെ കന്നിനെ -വാണിയംകുളത്തുനിന്നും നടത്തിക്കൊണ്ട് വേണം കൊണ്ടുവരാന്‍..

  ReplyDelete
 2. ഓര്‍മ്മമഴ

  ReplyDelete
  Replies
  1. റോമ്പം നന്റ്രി ഫോര്‍ യുവര്‍ കോമ്പ്ലിമെന്റ്സ്

   Delete
 3. അതെ..വ്യാഴാഴ്ച്ച വാണിയം കുളം ചന്ത..ചൊവ്വാഴ്ച്ച പെരുമ്പിലാവ് ചന്ത..വാണിയം കുളം ചന്തയിലേക്ക് ഒരിക്കല്‍ പോയിട്ടുണ്ട്.
  അന്നവിടെ ഉടുമ്പും മുയലും ഒക്കെ വില്‍പ്പനക്കുണ്ടായിരുന്നു. പെരുമ്പിലാവ് ചന്തയിലേക്ക് ഒരുപാട് തവണ പോയിട്ടുണ്ട്.

  ReplyDelete
  Replies
  1. എന്തെല്ലാം ഓര്‍മ്മകളാണല്ലെ മുഹമ്മദിക്കാ.

   Delete
 4. ഞങ്ങളവിടേയും ഉണ്ട് ചന്ത, പക്ഷെ ഇപ്പൊ ഇല്ലാ ഞങ്ങളെ അവിടത്തെ സ്ഥലത്തിന്റെ പേര്, വാണൊയമ്പലം എന്നാണ്, അതിന്ന് ഒരു ചരിത്രവുമുണ്ട് പോലും

  നിലമ്പൂർ അടുത്താണിത്

  ReplyDelete
  Replies
  1. വിശേഷങ്ങള്‍ പങ്കുവെക്കൂ, ലോകം അറിയട്ടെ

   Delete
 5. കാലി ചന്ത സ്മരണകൾ ചന്തമുള്ളതാക്കി...

  ReplyDelete

എന്തെങ്കിലും പറയാതെ പോവല്ലെ കുട്ട്യോളെ