Monday, June 13, 2011

ചേതനാ മൈ ഡാര്‍ളിങ്ങ് - avalOkanam

ചേതനാ മൈ ഡാര്‍ളിങ്ങ്

http://jp-smriti.blogspot.com/2010/02/blog-post.html

എന്റെ പൂര്‍ത്തീകരിക്കാത്ത പല കഥകളും ഞാന്‍ ചിലപ്പോള്‍ എടുത്ത് നോക്കാറുണ്‍ട്. ഇതൊക്കെ ഇങ്ങിനെ കിടന്നാല്‍ മതിയോ ? എഴുതി തീര്‍ക്കേണ്ടെ....?

Saturday, June 4, 2011

മനോജവം മാരുത തുല്യവേഗം - story of hanumaan


തൃശ്ശിവപേരൂര്‍ അച്ചന്‍ തേവര്‍ ശിവക്ഷേത്രത്തിലെ ഹനുമാന്‍ സ്വാമി കോവിലാണിത്. ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഹനുമാന്‍ സ്വാമിയെ ഭജിച്ച് ഇവിടെ ഭക്തജനങ്ങള്‍ മുപ്പെട്ട് ശനി ദിവസങ്ങളില്‍ താഴെ പറയുന്ന വഴിപാടുകള്‍ നടത്താറുണ്ട്.

ശ്രീ ഹനുമാന്‍ സ്വാമിയെ പറ്റിയുള്ള ചരിത്രമോ ഐതിഹ്യമോ താഴെപറയും വിധം കുളശ്ശേരി അമ്പല നടയില്‍ താമസിക്കുന്ന ഉണ്ണിയേട്ടന്‍ പറഞ്ഞ് തന്നതാണ്‍.

ഹനുമാന്‍ സ്വാമിയുടെ കഥ അറിയുമോ ആര്‍ക്കെങ്കിലും. ഞാന്‍ ഒരിക്കല്‍ കുളശ്ശേരി അമ്പല നടയില്‍ താമസിക്കുന്ന ഉണ്ണിയേട്ടനോട് ചോദിച്ചിരുന്നു.

ഉണ്ണിയേട്ടന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ഇപ്രകാരം എഴുതുന്നു.

ശ്രീ ഹനുമാന്‍ ശിവ പുത്രനും, വായു പുത്രനും, കേസരീ നന്ദനനുമാണന്ന് പറയപ്പെടുന്നു. അമ്മ അഞ്ജന എന്ന ശാപഗ്രസ്ഥയായ ഒരപ്സരസ്സത്രെ. ശ്രീ പരമേശ്വരന്റെ ബീജം കൊണ്ട് കുരങ്ങുരൂപത്തിലായ അഞ്ജനക്ക് ഒരു പുത്രനുണ്ടാവുന്നതോടെ ശാപ മോക്ഷവും കിട്ടിയിരുന്നു. അതിന്നായി ഭൂലോകത്തില്‍ എത്തിയ അഞ്ജനയെ കേസരി എന്ന കുരങ്ങ് ഭാര്യയാക്കിയിരുന്നു.

ശ്രീ പരമേശ്വരനും പാര്‍വ്വതിയും വനത്തില്‍ കുരങ്ങുരൂപത്തില്‍ ക്രീഡിക്കാനിടയായത് വിധിവിഹിതമെന്നല്ലാതെ എന്ത് പറയാന്‍. ശ്രീ പരമേശ്വര വീര്യം സ്രവിക്കുകയും കുരങ്ങ് രൂപത്തിലുള്ള ഒരു സന്തതിയുടെ മാതൃത്വം വേണ്ടെന്നും, ഗജരൂപത്തിലുളള ഗണപതി ഭഗവാന്റെ മാതൃത്വം തന്നെ തനിക്ക് മതിയായിരിക്കുമെന്ന് ആവലാതിപ്പെടുകയുണ്ടായത്രെ. വളരെ ശ്രേഷ്ടമായ പരമേശ്വരബീജം ഏതായാലും പാഴായിപോകരുതെന്ന് കരുതി സര്‍വ്വേശ്വരന്‍ വായു ഭഗവാനെ വരുത്തി. ആ വീര്യം ശ്രീ പരമേശ്വരബീജത്തിനായി കഠിനതപസ്സനുഷ്ടിക്കുന്ന അഞ്ജന എന്ന അപ്സരസ്സില്‍ നിക്ഷേപിക്കാന്‍ ഏല്പിച്ചു.

ആ നിയോഗമനുസരിച്ച് ശിവബീജം കുരങ്ങുരൂപത്തിലായിരിക്കുന്ന അഞ്ജനയില്‍ എത്തിച്ചുവത്രെ. ബീജം വളര്‍ന്ന് അഞ്ജന പ്രസിവിക്കുന്നതോടെ ശാപമോഷം കിട്ടിയ ആ അപ്സരസ്സ് പൂര്‍വ്വരൂപം കൈകൊണ്ട് സ്വര്‍ഗ്ഗലോകത്തിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങിയത് കണ്ട പുത്രന്‍ താനെന്താണ് ഭക്ഷിക്കേണ്ടതെന്താരാഞ്ഞു.

ചുവന്ന് തുടുത്ത പഴങ്ങളാണ് നിന്റെ ഭക്ഷണം എന്ന് കേട്ട അഞ്ജനാ സുതന്‍ ഉദയസൂര്യനെ കണ്ട് ഭകഷണമാണെന്ന് കരുതി പിടിച്ച് തിന്നാനായി മേല്‍പ്പോട്ടേക്ക് ചാടി.


ഇത് കണ്ട ദേവേന്ദ്രന്‍ തന്റെ വജ്രായുധം കൊണ്ട് കുരങ്ങനെ തടുക്കാനൊരുങ്ങി. അങ്ങിനെ താടിയെല്ലില്‍ വജ്രായുധത്താല്‍ ക്ഷതം പറ്റിയ കുരങ്ങനാണ് ഹനുമാനായത്
.


തന്റെ പുത്രനെ ക്ഷതമേല്പിച്ചത് കണ്ട വായു ഭഗവാന്‍, ആ കുട്ടിയേയുമെടുത്ത് പാതാള ലോകത്ത് പോയി ഒളിച്ചു.


ഭൂലോകത്തിലെ വായുസ്തംഭനം കൊണ്ട് പൊറുതി മുട്ടിയ തൃമൂര്‍ത്തികള്‍ വായു ഭഗവാനെ അന്‍വേഷിച്ച് കണ്ടെത്തി.


ശ്രീരാമ കാര്യത്തിനായി ജനിച്ചതാണ് ഹനുമാന്‍ എന്നും അതിനാല്‍ സൂര്യ ഭഗവാന്‍ വിദ്യ അഭ്യസിപ്പിക്കുമെന്നും പറഞ്ഞ് പാതാളത്തില്‍ നിന്നും ഹനുമാനോട് കൂടിയ വായു ഭഗവാനെ പുറത്ത് കൊണ്ട് വന്നു. വിദ്യാഭ്യാസത്തിന്നായി സൂര്യനെ സമീപിച്ച ഹനുമാന്‍ ഒരു ദിവസം കൊണ്ട് തന്നെ എല്ലാ വിദ്യകളും അഭ്യസിച്ച് മാതംഗാശ്രമത്തില്‍ തിരിച്ചെത്തുന്നു.

താന്‍ രാമകാര്യത്തിന്നായി ശ്രീ പരമേശ്വര ബീജത്തില്‍ നിന്നും
ജനിച്ചതാണറിഞ്ഞ ഹനുമാന്‍ പരാക്രമങ്ങള്‍ തുടങ്ങിയതോടെ സഹികെട്ട മാതംഗമുനി ഹനുമാന്റെ കഴിവുകള്‍ ഓര്‍മ്മയില്ലാതെ പോകട്ടെ എന്ന് ശപിക്കുന്നു.

ആരെങ്കിലും ശ്രീരാമ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതോടെ തന്റെ ശക്തി മനസ്സിലാക്കി പ്രവര്‍ത്തിക്കാനും കഴിവുണ്ടാവട്ടെ എന്ന് മഹര്‍ഷി അനുഗ്രഹിച്ചു.

സ്ത്രീ വേഷധാരിയായി ദേവലോകത്ത് എത്തിയ അരുണന്റെ സൌന്ദര്യത്തില്‍ ആകൃഷ്ടരായ സൂര്യനും, ഇന്ദ്രനും ഓരോ സന്തതികളുണ്ടായത്രെ. ബാലീ സുഗ്രീവന്മാര്‍ തന്റെ ഗുരുവായ സൂര്യന്റെ നിര്‍ദ്ദേശമനുസരിച്ച് രാമകാര്യത്തില്‍ സഹായിക്കാനായി ഹനുമാന്‍ സുഗ്രീവന്‍ സമീപത്തെത്തിയെന്നും, ബാക്കി രാമായണ കഥകളും നമുക്കറിവുളളതാണല്ലോ.

ശ്രീരാമന്റെ മുദ്രമോതിരം ഏല്‍പ്പിച്ച് സീതാന്വേഷണത്തിനായി തെക്ക് ഭാഗത്തേക്ക് പുറപ്പെട്ട ഹനുമാനും സംഘവും ജാംബവാനില്‍ നിന്നും തന്റെ ജന്മ കാര്യങ്ങള്‍ മനസ്സിലാക്കുന്നതോടെ മുദ്ര മോതിരവുമായി ഒറ്റക്കുതിപ്പിന്‍ മഹേന്ദ്ര രൂപത്തിലും അവിടുന്ന് സീതാ ദേവിയെ പാര്‍പ്പിച്ചിരിക്കുന്ന ശ്രീ ലങ്കയിലെ അശോക വനികയിലും എത്തിയതായി ഏല്ലാവര്‍ക്കും അറിയാം. രാമായണ കഥകള്‍ വിവരിക്കുന്
നില്ല.

ശ്രീ ഹനുമത് മഹത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹനുമാന്‍ ചാലീസയും, അത്ഭുത ശക്തികള്‍ ഒളിഞ്ഞു കിടക്കുന്ന അഷ്ടോത്തര നാമ ജപവും നമുക്ക് നിത്യവും ജപിക്കുക.

“മനോജവം മാരുത തുല്യവേഗം ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം…. വാതോത്മജം വാനരയൂഥ മുഖ്യം, ശ്രീരാമദൂതം ശിരസ്സാ നമാമി”

അത് കൊണ്ട് “ബുദ്ധിര്‍ബലം യശോധൈര്യം നിര്‍ഭയത്വം അരോഗത അജാണ്ഠ്യം വാക്പഡുത്വം ച ഹനുമത് സ്മരണത് ഭവേത്”.

പവനസുത ഹനുമാന്‍ കീ ജയ്. സിയാവര്‍ രാമചന്ദ്ര കീ ജയ്. ബോലെ ഭായ് സബ് സന്തന്‍ കീ ജയ് ----------

Tuesday, May 17, 2011

യാത്രാമദ്ധ്യേ


പളനി നെല്ലിയാമ്പതി യാത്രക്കിടയില്‍ ഒരു ദൃശ്യം. വിവരണങ്ങള്‍ പിന്നീട്

Friday, March 4, 2011

എത്രയും പ്രിയപ്പെട്ട നേനക്കുട്ടി വായിച്ചറിയുവാന്


നേനക്കുട്ടീ

 

എന്റെ സ്വപ്നങ്ങള്‍ എന്ന ബ്ലോഗില്‍ എനിക്ക് എ

ക്സാം കഴിഞ്ഞാല്‍ ഒന്‍പത് പടം വരച്ച് തരാമെന്ന് എഴുതിക്കണ്ടു. വ

ളരെ സന്തോഷമായി എനിക്ക്.

 

നേനക്കുട്ടി എത്രാം ക്ലാസ്സിലാണ്‍ പഠിക്കുന്ന


ത്, ഏത് സ്കൂളില്‍ എന്നൊക്കെ പ്രൊഫൈലില്‍ ഉണ്ടോ എന്ന് നോക്കിയില്ല. 

എന്നാലും എന്നോട് പറയൂ.

 

പിന്നെ എന്നാ പരീക്ഷ കഴിയുക എന്നും പറയണം. വീട്ടിലേക്ക് വരാനുള്ള വഴിയും പറഞ്ഞ് തരണം. 

നാട്ടിലുണ്ടെങ്കില്‍.

 

എനിക്ക് കുട്ട്യോളായിട്ട് ബ്ലൊഗര്‍ ഫ്രണ്ട് ആ

രും ഇല്ലാ എന്ന് തോന്നുന്നു. ഞാന്‍ കഴിഞ്ഞ ബു

ധനാഴ്ച ചെറുവത്താനി, അഞ്ഞൂര്‍ മുണ്ടിയന്തിറ പൂരം കാണന്‍ പോയിരുന്നു. എന്റെ സ്മൃതി എന്ന ബ്ലൊഗില്‍ കൊച്ചുവിവരണം കൊടുത്തിട്ടുണ്ട്. സമയം പോലെ എത്തി നോക്കുക.

 

എന്റെ വീട് തൃശ്ശൂരിലാണ്‍. അങ്ങോട്ട് വരണം. മെട്രോ ആശുപത്രിയുടെ അടുത്താണ്‍. എന്റെ മോള്‍ ഉള്ള സമയം 

ഞാന്‍ പ

റയാം അപ്പോള്‍ വന്നാല്‍ മതി. മോള്‍ക്ക് ഒരു മോനുണ്ട്. “കുട്ടാപ്പു” – പിന്നെ 

മോന്‍ ഒരു പെണ്‍കുട്ടിയും “കുട്ടിമാളു” 

എല്ലാവരും ഒത്തുകൂടുന്ന സമയം വളരെ കുറവ്.

 

എനിക്ക് കുട്ട്യോളെ വലിയ ഇഷ്ടമാണ്‍. പേരക്കുട്ടികളെ എപ്പോഴും താലോലിക്കാന്‍ കിട്ടുകയില്ല. അതിനാല്‍ അയ

ലത്തെ കുട്ട്യോളാണ്‍ ഇപ്പോള്‍ 

എന്റെ ലോകം.

അവരുടെ ഫോട്ടോസ് കയ്യെത്തുംദൂരത്തുണ്‍ടെങ്കില്‍ ഇവിടെ വെക്കാം. [I shall place it on my blog as there is no provision to display in d comment box]

 

ഞാന്‍ നേനക്കുട്ടിയുടെ കൊച്ചുചിത്രം നോക്കിയപ്പോള്‍ ഒരു പൂര്‍ണ്ണ രൂപം കിട്ടി. നേനക്കുട്ടി പടിക്കുന്ന സ്കൂള്‍ നില്‍ക്കു

ന്നത് ഞാന്‍ ജനിച്ചുവളര്‍ന്ന ഭൂമിയില്‍ ആണ്‍. എന്റെ സ്വദേശം ഞമനേങ്ങാട് ആണ്‍.

 

അവിടെ നിന്ന് ഞങ്ങളെ കുടുംബത്തിലെ 

ഒരാള്‍ ആട്ടിപ്പു

റത്താക്കി, അങ്ങിനെ ഞങ്ങള്‍ക്ക് അമ്മ വീട്ടുകാര്‍ അഭയം തന്നു – അങ്ങീനെ ഞങ്ങള്‍ ചെറുവത്താനിക്കാരായി. ഞാന്‍ എന്റെ കുട്ട്യോളുടെ വിദ്യാഭ്യാസ സൌകര്യം നോക്കി തൃശ്ശിവപേരൂരില്‍ ഒരു കുടില്‍ കെട്ടി അവിടെ 

കഴിഞ്ഞുകൂടുന്നു.

 

ഞാന്‍ ഇപ്പോള്‍ യാത്രയിലാണ്‍. അതിനാല്‍ ബ്ലോഗ് പോസ്റ്റുകള്‍ കുറവാണ്‍. പിന്നെ അനാരോഗ്യവും ഒരു പ്ര്ശനമാണ്‍. നേനക്കുട്ടി

ക്ക് മലയാളം വേഡ് പ്രോസസ്സിങ്ങ് നന്നായി അറിയാമെങ്കില്‍ എന്നെ സഹായി

ക്കാം.

 

പിന്നെ ഫസലുക്കായെ എനിക്കും ഒന്ന് പരിചയ

പ്പെടുത്തി തരണം. നേനക്കുട്ടിയുടെ ബ്ലോഗ് ടെമ്പ്ലേറ്റ് കലക്കനായിട്ടുണ്ട്. അതുപോലെ ഒന്ന് 

എനിക്കും കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.

 

വയസ്സ് കാലത്ത് ഓരോ ആഗ്രഹങ്ങളേ. ഞാന്‍ പണ്ട് അതായത് 3 കൊല്ലം മുന്‍പ് മയ്യത്താകുമെന്ന് വിചാരിച്ച് അതിനുള്ള് തയ്യാറെടുപ്പൊക്കെ ചെയ്തു. പക്ഷെ എന്നെ വിളിക്കാന്‍ ആരും വന്നില്ല. ഞാന്‍ കയറുമായി വരുന്ന കാളപ്പുറത്ത് വരുന്ന കാലനെയും അദ്ദേഹത്തിന്റെ കാള്യുടെ കുളമ്പടിയും കാതോര്‍ത്ത് കിടന്നു കുറച്ചുനാള്‍. 

പക്ഷെ ആരും വന്നില്ല.

 

എന്റെ അഛനും വലിയഛനും പാപ്പനും വലിയഛ

ന്റെ മകനും എല്ലാം അറുപത് വയസ്സില്‍ മയ്യത്തായി. ഒരു കണക്കില്‍ അത് നല്ലതാണ്‍> വലിയ അസുഖം ബാധിച്ച് കിടക്കെണ്ടതില്ലല്ലോ?>>

 

ഞാന്‍ രക്തവാതത്തിന്റെ പിടിയിലാണ്‍. കൊല്ലം 3 കഴിഞ്ഞു. മാറുന്നില്ല. വൈദ്യന്മാര്‍ മാറി മാറി ചികിത്സിക്കുന്നു. എന്റെ കൈ തരിപ്പും കാല്‍ തരിപ്പും മാറി. ഇപ്പോള്‍ ഇടത് കാലിന്നടിയില്‍ മാംസം ഉള്ളിലേക്ക് ചതഞ്ഞ് പോകുന്ന പോലെ, വേദനയും.

 

ഇഷ്ട വിനോദമായ ഡ്രൈവിങ്ങും യാത്രകളും വെട്ടി

ക്കുറച്ചു. എന്തിന്നധികം പറയുന്ന്. അഞ്ചാറ് കി

ലോമീറ്റര്‍ നടന്നിരുന്നു. അതും ഇപ്പോള്‍ വയ്യാതായിരിക്കുന്നു.

 

ബാല്യം എത്ര സുന്ദരം. ഒരു കേടും ഇല്ല. പറവകളെപ്പോലെ ഓടിച്ചാടിയും പറന്നും നടക്ക്കാം. ജീവിതമെന്നാല്‍ സുഖദു:ഖങ്ങളുടെ ഒരു സാഗാരമാണ്‍. എല്ലാം അനുഭവിച്ചറിയണം. അതായിരിക്കും പരമേശ്വരന്‍ പറയുന്നത്. ഓരോരുത്തര്‍ക്ക്കും ഓരോ യോഗമുണ്ടായിരി

ക്കും. എല്ലാം കൈയ്യും നീട്ടി സ്വീകരിച്ച് അനുഭവിക്കുക തന്നെ സന്തോഷത്തോടെ.

 

എനിക്ക് ഒട്ടും ദു:ഖമില്ല. ഈ ഭൂമിയില്‍ ഞാന്‍ ഇത്രയും കാലം ആരോഗ്യത്തോടെ ജീവിക്കുവാന്‍ കരുണാമയനായ ജഗദീശ്വരന്‍ അനുഗ്രഹിച്ചുവല്ലോ> രണ്ട് നല്ല മക്കളുണ്ടായി. 

അവര്‍ പഠിച്ച് മിടുക്കരായി. പണിയെടുത്ത് കുടുംബമായി കഴിയുന്നു. ഇതില്‍ പരം ആനന്ദം വേറെ എന്തുണ്ട് ഈ ഭൂമിയില്‍.

 

നേനക്കുട്ടിയും പഠിച്ച് മിടുക്കിയായി ഉപ്പാക്ക് ഒരു താങ്ങായും ലോക നന്മക്ക് എന്തെങ്കിലും ചെയ്യാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

 

സ്നേഹപൂര്‍വ്വം

 

ജെ പി അങ്കിള്‍ [ഉണ്ണി] 

there is word processing errors and pagination issues. kindly bear with me. this will be settled soon.

+++

നേനക്കുട്ടിയെ ഇവിടെ കാണാം – പരിചയപ്പെടാം

http://cheppuu.blogspot.com/

Thursday, February 17, 2011

ശീര്‍ഷാസനം


എന്റെ ജിം മേറ്റ് ആണ് രാധാകൃഷ്ണന്‍. ഞാന്‍ എന്നും വിചാരിക്കും അല്ലെങ്കില്‍ സ്വപ്നം കാണും എങ്ങിനെ രധാകൃഷ്ണനെ പോലെ ശീര്‍ഷാസനം ചെയ്യുവാനും ചക്രാസനം ചെയ്യുവാനും സാധിക്കുമെന്ന്.

പണ്ട്, വളരെ പണ്ട് ഞാനും ഒരു ഹീറോ ആയിരുന്നു. അത് ഇവിടുത്തുകാര്‍ക്കറിയില്ല. അന്നൊക്കെ എന്റെ എല്ലുകളും വളഞ്ഞിരുന്നു. ഇപ്പോള്‍ വെയര്‍ & ടയര്‍ കാരണം എന്റെ എല്ലുകള്‍ക്ക് തേയ്മാനമോ അനുസരണക്കേടോ ഒക്കെ വന്നിരിക്കുന്നു. കാലം പലതിനെയും മാറ്റുന്നു, ഇല്ലാതാക്കുന്നു.

ഞാന്‍ പരമാവധി ശ്രമിക്കുന്നു ശീര്‍ഷാസനം ചെയ്യുംവാന്‍. ഇപ്പോളിതാ മാഷ് പറയുന്നു. ശീര്‍ഷാസനം പ്രാക്ടീസിങ്ങ് ഈസ് നോട് ഐഡിയല്‍ ഫോര്‍ പീപ്പില്‍ ലൈക്ക് മി. അതായത് അറുപത് കഴിഞ്ഞവര്‍ക്ക് അത് പഠിച്ച് അഭ്യസിക്കുന്നത് നല്ലതല്ലത്രെ?!

അതിനാല്‍ ഞാന്‍ ഇദ്ദേഹം ചെയ്യുന്നത് ആസ്വദിക്കും. രാധാകൃഷ്ണന്റെ ശീര്‍ഷാസനം പോസ്റ്റര്‍ അടുത്ത് തന്നെ ഇവിടെ വെക്കാം.

പിന്നെ സൌജന്യമായി “യോഗ” “ഏരോബിക്സ്“ എന്നിവ പഠിക്കനാഗ്രഹിക്കുന്നവര്‍ക്ക് എന്നെ ബന്ധപ്പെടാം. 9446335137 – [കാലത്ത് പത്ത് മണിമുതല്‍ ഉച്ചക്ക് ഒന്നര വരെ] prakashettan@gmail.com

സീയു ദെന്‍ സം അദര്‍ ടൈംസ്.

ചിയേര്‍സ് !!!!!!

Thursday, January 13, 2011

ദീപക്കാഴ്ച


നിറ ദീപങ്ങള്‍ കണ്‍കുളിര്‍ക്കെ കാണാന്‍ അമ്പലനടയില്‍ തന്നെ പോകണം.