Sunday, March 19, 2017

വെള്ളമടി


വെള്ളമടി നിര്‍ത്തിയിട്ട് രണ്ട് കൊല്ലമായി.. മിനിഞ്ഞാന്ന് വൈകീട്ടെത്ത് ജോഗ്ഗിങ്ങിന്നിടയില്‍ ഞാന്‍ പണ്ട് നടന്നിരുന്ന വഴിയെ പോയി... 7 കിലോമീറ്റര്‍ നടന്നപ്പോല്‍ വിയര്‍ത്ത് കുളിച്ചിരുന്നു. അപ്പോളെനിക്ക് തോന്നി ജോയ്സ് പാലസ്സില്‍ കയറി ബാര്‍ കൌണ്ടറില്‍ ഇരുന്ന് ഒരു ചില്‍ഡ് ഫോസ്റ്റര്‍ അടിക്കാന്‍...
ഹോട്ടലിന്നകത്ത് പ്രവേശിച്ചപ്പോളാണ്‍ മനസ്സിലായത് ബാര്‍ കൌണ്ടറിലെ ഇരിപ്പിടങ്ങളെല്ല്ലാം മാറ്റിയിരിക്കുന്നത്. എനിക്ക് ഈ ഡിം ലൈറ്റിലെ മുറിയിരുന്നാല്‍ കാഴ്ച തീരെ കിട്ടില്ല..
അപ്പോള്‍ കുറച്ച് വെട്ടം ലഭിക്കുന്ന ഒരു സീറ്റിലിരുന്നു. ഫോസ്റ്റര്‍ ഓര്‍ഡര്‍ കൊടുത്തപ്പോള്‍
 സ്റ്റോക്ക് ഇല്ലെന്ന് പറഞ്ഞു. പകരം ഹെനിക്കന്‍ കിട്ടി.
നടത്തത്തിന്റെ ക്ഷീണത്തില്‍ ഒരു മഗ്ഗ് ബീയര്‍ ഒറ്റവലിക്ക് കുടിച്ചു.
അടുത്ത മഗ്ഗ് എടുക്കാന്‍ തുടങ്ങിയപ്പോള്‍ എന്തെങ്കിലും ചവക്കണമെന്ന് തോന്നി. കൌണ്ടര്‍ സ്നാക്ക്സെല്ലാം എരിവ് കൂടിയതായിരുന്നു. അപ്പോള്‍ ഞാന്‍ ഒരു എരിവ് ഒട്ടുമില്ലാത്ത ഒരു മസാല ഓമ്ലെറ്റ് ഓര്‍ഡര്‍ കൊടുത്തു..
ബാറില്‍ തിരക്ക് കുറവായതിനാല്‍ ഓം ലെറ്റ് വേഗം കിട്ടി.. താമസിയാതെ ഒരു മഗും കൂടി അകത്താക്കിയപ്പോല്‍ സമയം ഏഴേമുക്കാല്‍..
ജോയ്സ് പാലസ്സില്‍ നിന്ന് എന്റെ വീട്ടിലേക്ക് 500 മീറ്റര്‍ മാത്രം ദൂരം..
വീട് എത്താറാകുമ്പോല്‍ കൂരിരുട്ടായ 20 മീറ്റര്‍ ഇടമുണ്ട്. അവിടെ മിന്നിക്കാന്‍ ഒരു ചിന്ന ടോര്‍ച്ച് കയ്യില്‍ വെക്കാറുണ്ടായിരുന്നു... ഇന്ന് അത് കയ്യില്‍ ഉണ്ടായിരുന്നില്ല. പകരം മൊബൈലിലെ ടോര്‍ച്ച് ആപ്പ് ഉപയോഗിക്കാമെന്ന് വെച്ച് മൊബൈല്‍ നോക്കിയപ്പോള്‍ ഡെസ്ക് ടോപ്പിലെ ഐക്കണ്‍ കാണാനില്ലായിരുന്നു.
എന്നാലും ഒരു വിധം തപ്പിപ്പിടിച്ച് വീട്ടിലെത്തിയപ്പോള്‍ മണി എട്ടര കഴിഞ്ഞിരുന്നു.
വീട്ടിലെത്തിയപ്പോള്‍ വീലിലായിരുന്നോ എന്നൊരു സംശയം. രണ്ട് കുപ്പി ബീയര്‍ കുടിച്ചാല്‍ വീലാകാറില്ലല്ലോ..? പിന്നെന്തുപറ്റിയെന്ന് ആലോചിച്ച് ഒരു പിടിയും കിട്ടിയില്ല...
തൃശ്ശിവപേരൂരിലെ ഏക ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ പദവിയുള്ളതാണ്‍ ജോയ്സ്.. ഇനി കൂടുതല്‍ ഫൈവ് സ്റ്റാറുകള്‍ ഉണ്ടോ എന്നെനിക്കറിയില്ല..
ഏതായാലും വെള്ളമടി വീണ്ടും തുടങ്ങിയാലോ എന്നൊരു ആലോചന ഉണ്ട്. വീട്ടിലിരുന്ന് നാളെ ചില്‍ഡ് ഫോസ്റ്റര്‍ അടിക്കണം...
തൃശ്ശൂര്‍ പൂരം അടുക്കാറായി. പൂരത്തിന്‍ ഞാന്‍ ചിലരെ ക്ഷണിക്കുവന്‍ പരിപാടി ഉണ്ട്. അന്ന് എന്റെ മുറ്റത്തെ കശുമാവിന്‍ തണലിരുന്ന് കുടമാറ്റത്തിനും ഇലഞ്ഞിത്തറക്കും ഇടക്കുള്ള നേരം ഒത്ത് കൂടാം..കൂട്ടിനായി ഫോസ്റ്റര്‍ കുട്ടികളേയും ഹെനിക്കന്‍ കുട്ടികളേയും വിളിക്കാം...
പിന്നെ ചക്കരക്കാപ്പിയും മരക്കിഴങ്ങും ഉണ്ടാകും.

Friday, March 3, 2017

കുംഭ ഭരണി വേല

ഇന്ന് നാ‍ടെങ്ങും ഭഗവതി ക്ഷേത്രങ്ങളില്‍ ഭരണി വേലയാണ്‍. ഞാന്‍ കുന്നംകുളത്തിന്‍ ഏതാണ്ട് 4 കിലോമീറ്റര്‍ പടിഞ്ഞാറുള്ള എന്റെ ചെറുവത്താനി ഗ്രാമത്തിന്റെ പടിഞ്ഞാറുള്ള കപ്ലിയങ്ങാട് ഭരണി വേല കാണാന്‍ പോകാന്‍ പരിപാടി ഇട്ടതായിരുന്നു. പക്ഷെ എന്റെ ശ്രീമതിക്ക് ഇന്ന് വേറെ ഒരു സ്ഥലത്ത് പോകേണ്ടിയിരുന്നതിനാല്‍ ഞാന്‍ പരിപാടി വേണ്ടെന്ന് വെച്ചു. തന്നെയുമല്ല എന്റെ ആരോഗ്യവും ശരിയല്ല. ഗ്ലോക്കോമയും രക്തവാതവും എന്നെ വല്ലാതെ അലട്ടുന്നുണ്ട് ചിലപ്പോള്‍. ഇന്ന് ഒരു ഡ്രൈവറെ കൂട്ടി എന്റെ ശകടത്തില്‍ പോകാനായിരുന്നു പരിപാടി.. അതിലേക്കാളും നല്ലത് ഒരു ടാക്സി പിടിച്ച് പോകുകയാണ്‍ നല്ലതെന്നു തോന്നി അങ്ങിനെ ആകാം എന്നും വിചാരിച്ചില്ല. പക്ഷെ ഈ സമയം വരെ എനിക്ക് പോകാനായില്ല.
കപ്ലിയങ്ങാട്ട് ഇന്നെലെ അശ്വതി വേലയും ഉണ്ടായിരുന്നു.
ഞാന്‍ തല്‍ക്കാലം ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന തൃശ്ശൂര്‍ സിറ്റിയുടെ തെക്കുഭാഗത്തുള്ള വലിയാലുക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ഇന്നെലെ പോയി അശ്വതി വേല കണ്ട്, ഭഗവതിയെ തൊഴുത് പോന്നു. ഇനി കപ്ലിയങ്ങാട് ഭരണി വേല കണ്ടില്ലെങ്കിലും ഇതെങ്കിലും എനിക്ക് കാണാനായല്ലോ എന്റെ ഭഗവതീ.   
ഞാന്‍ ഇന്ന് അഥവാ എന്റെ ഗ്രാമത്തിലേക്ക് പോയിരുന്നെങ്കില്‍ എന്റെ തറവാട്ടില്‍ കയറി കിട്ടന്റെ മകന്‍ കിട്ടുണ്ണിയെ കാണാനും, എന്നെ ഗള്‍ഫിലേക്ക് കൊണ്ടുപോയ ശ്രീമാന്‍ സൈനുദ്ദീനെ കാണാനുമൊക്കെയുള്ള പരിപാടി ഉണ്ടായിരുന്നു. പണ്ടൊക്കെ കിട്ടുണ്ണിയുടെ അച്ചമ്മ എന്നെ പൂരത്തിനും വേലക്കുമൊക്കെ ക്ഷണിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ഒന്നിനും വിളിക്കാറില്ല.
അടുത്ത കൊല്ലം ഞാന്‍ കൂടുതല്‍ ആരോഗ്യത്തോടെ ഈ ഭൂമിയിലുണ്ടാവുമെങ്കില്‍ എല്ലാ പൂരങ്ങളും വേലയും കാണും. ഞാന്‍ എന്റെ ഗ്രാമത്തില്‍ പോയിട്ട് വര്‍ഷം 2 കഴിഞ്ഞെന്ന് തോന്നുന്നു. അനാരോഗ്യമാണ്‍ പ്രധാന കാരണം.. പിന്നെ അല്ലറ ചില്ലറ് സൌന്ദര്യപ്രശ്നങ്ങളുണ്ടെങ്കിലും ഞാന്‍ അതൊക്കെ മറന്ന മട്ടാണ്‍.

Wednesday, March 1, 2017

എന്റെ അമ്മുകുട്ടി..

അമ്മുകുട്ടി ഇപ്പോള്‍ വളര്‍ന്ന് വലുതായെങ്കിലും, ഇന്നും അമ്മുകുട്ടി എന്ന് കേള്‍ക്കുമ്പോള്‍ എനിക്കോര്‍മ്മ വരിക ആറോ ഏഴോ വയസ്സുള്ള പിങ്ക് ഉടുപ്പിട്ട എന്റെ അമ്മുകുട്ടിയെ ആണ്‍... മസ്കറ്റിലെ ഞങ്ങളുടെ വീട്ടില്‍ എപ്പോഴും വരും ഈ അമ്മുകുട്ടി... ഉമ വന്ന് വിളിക്കാന്‍ വരുമെന്നറിഞ്ഞാല്‍ അമ്മുക്ട്ടി ടീപ്പോയയുടെ അടിയില്‍ ഒളിച്ചിരിക്കും.
achan thevar temple koorkkenchery
അമ്മുകുട്ടി മസ്കറ്റ് വിട്ടപ്പോള്‍ ഞാനും വിട്ടിരിക്കാനാണ്‍ സാധ്യത. കുറച്ച് നാള്‍ അമ്മുകുട്ടി തൃശ്ശൂര്‍ കൂറ്ക്കഞ്ചേരിയില്‍ താമസിച്ചിരുന്നു. അന്നൊക്കെ ഞാന്‍ നടക്കാന്‍ പോകുമ്പോള്‍ അമ്മുകുട്ടിയുടെ വീട്ടില്‍ പോയി അമ്മുകുട്ടിയുടെ അമ്മ ഉമയോടും അഛന്‍ അശോകനോടും വര്‍ത്തമാനം പറയാന്‍ പോകാറുണ്ട്. ഈ പറയുന്നത് കുറേ കൊല്ലം മുന്പാണ്‍.. ഇന്ന് അമ്മുക്ട്ടിക്ക് ഏതാണ്ട് മുപ്പത് വയസ്സിനോടടുത്ത് കാണണം..
അമ്മുട്ടിയുടെ കല്യാണം കഴിഞ്ഞതില്‍ പിന്നെ ഞാന്‍ അമ്മുകുട്ടിയെ കാണ്ടിട്ടില്ല.. കല്യാണത്തിന്‍ മുന്‍പ് അമ്മുകുട്ടിയും കുടുംബവും അവരുടെ തളിക്കുളം തറവാട്ടിലേക്ക് താമസം മാറി.
muscat - cornish
പണ്ടൊക്കെ എന്നും അമ്മുകുട്ടിയുടെ വീട്ടില്‍ മസ്കറ്റിലും തൃശ്ശൂരിലും ഞാന്‍ അമ്മുകുട്ടിയുടെ അച്ചനുമായി ബഡായി പറയാന്‍ പോകാറുണ്ട്. ആ കാലമൊക്കെ സുന്ദരമായിരുന്നു.. അമ്മുകുട്ടിയുടെ അഛന്‍ അന്നൊരു പോണ്ടിയാക്ക് കാറ് ഉണ്ടായിരുന്നു..
എനിക്കൊരിക്കല്‍ മസ്കത്തില്‍ വെച്ച് ഒരു സര്‍ജറി ചെയ്തിരുന്നു. അപ്പോള്‍ അശോകനായിരുന്നു എന്നെ എന്നും ഡ്രസ്സ് ചെയ്യുവാന്‍ പെപ്സി റൌന്‍ഡ് എബൌട്ടിന്നടുത്തുള്ള ഡോ. കുരിയച്ചന്റെ ക്ലിനിക്കില്‍ കൊണ്ട് പോയിരുന്നത്.
അമ്മുകുട്ടിയുടെ അഛന്‍ വെള്ളമടി കുറവായിരുന്നു. ഞാനാണെങ്കില്‍ എന്നും വെള്ളത്തിന് പുറത്തായിരുന്നു. എന്റെ മസ്കത്തിലെ വീട്ടില്‍ കൂടെ കൂടെ ഫേമിലി ഗെറ്റ് ടുഗെദറും, കവിയരങ്ങും, അച്ചുവിന്റെ കഥകളിപ്പദം പരിപാടിയും മറ്റും ഉണ്ടാകാറുണ്ട്.
അമ്മുകുട്ടിയെ ഓര്‍ത്തപ്പോള്‍ അങ്ങിനെ പലതും ഓര്‍മ്മ വരുന്നു... കൂടുതല്‍ വിശേഷങ്ങള്‍ പിന്നീടെഴുതാം.