Wednesday, June 7, 2017

ഇടി


ഇന്ന് എല്ലാം കൊണ്ടും നല്ല ദിവസം ആയിരുന്നില്ല. കാലത്ത് ആരോഗ്യം ശരിയല്ലായെന്ന് തോന്നി.

 അരുൺ വിഷനിലേക്ക് പോകാതിരിക്കാൻ വയ്യ. രണ്ട് സ്റ്റാഫ് ഒരുമിച്ച് ഡ്യൂട്ടിക്ക് വന്നില്ല. പ്രേമക്ക് തല ചുറ്റലായി കോളർ ഇട്ടിരിക്കുന്നു. ഏതായാലും ഞാനും അരുൺ കുട്ടനും കൂടി ഇവിടെ ഇരിക്കുന്നു ഓഫീസിൽ .

ടോയ്‌ലറ്റ് ഒന്നാം നിലയിലാണ്. അവിടെ ഒരു ഷട്ടർ ഉണ്ട് ആദ്യം തുറക്കുന്ന കടക്കാർ ആ ഷട്ടർ ആരുടേയും തല മുട്ടാതിരിക്കുവാൻ പൊക്കി വെക്കും.. എന്റെ കഷ്ടകാലത്തിന് ഇന്ന് തുറന്നയാൾ അത് ചെയ്തില്ല.

പെട്ടെന്ന് മൂത്രമൊഴിച്ച് വരാമെന്ന് മുകളിലേക്ക് ഞാൻ പോയതും ആറടി ഉയരമുള്ള ഞാൻ എന്ന മനുഷ്യന്റെ നെറ്റിയിൽ ഷട്ടർ ഇടിച്ചു . ഷട്ടറിന്റെ അടുത്ത മുറിയിലുള്ള പെൺകുട്ടി വന്ന് എന്റെ ദുഃഖത്തിൽ പങ്ക് ചേർന്നു . അവൾ എന്റെ നെറ്റി നോക്കിയിട്ട് പറഞ്ഞു. ഈശ്വരൻ കാത്തു. പൊട്ടിയില്ല ചോര വന്നില്ല.

ഞാൻ ഒരു ചായ കുടിക്കാൻ പ്രകാശ് ഭായിയുടെ കടയിൽ എത്തി .അദ്ദേഹം പറഞ്ഞു പണ്ട് അയാളുടെ തലയിൽ ഇതുപോലെ ഇടി കൊണ്ടിട്ട് തല പൊട്ടിയത്രേ . അദ്ദേഹം തണുത്ത വെള്ളം കൊണ്ട് മസാജ് ചെയ്തു തന്നു. എനിക്ക് അത് കൊണ്ട് തൃപ്തി വരാതെ ഞാൻ ക്ഷീരഫലം വാങ്ങി അവിടെ പുരട്ടി .

അങ്ങിനെ ഈ മഴക്കാലത്ത് ഒരു ഇടി കിട്ടി. ഞാൻ ആദ്യം ശരിക്കും പേടിച്ചു . ഇപ്പോൾ ഒരു മണിക്കൂർ കഴിഞ്ഞു , ചെറിയ വേദന മാത്രം ഇപ്പോൾ. രണ്ട് മണിക്ക് വീട്ടിൽ പോയി നീണ്ട് നിവർന്ന് കിടക്കണം .

ഉയരം കൂടിയ ആളുകൾക്ക് ഇങ്ങിനെ പല ദുരന്തവും വന്നുപെടാറുണ്ട് . ഏതായാലും വലിയ പരിക്കില്ലാതെ രേഖപ്പെട്ടുവല്ലോ . അച്ഛൻ തേവരുടെ കടാക്ഷം തന്നെ.