Sunday, October 6, 2013

പെണ്ണിന്റെ പൂതി

memoir

എന്റെ പെണ്ണിന്റെ പൂതി....


രണ്ട് ദിവസമായി ഓള് പറേണ്...” നിക്ക് ഈ പച്ചക്കറി തിന്ന് തിന്ന് മട്ടി.. കൊറച്ച് കാളയുടെ ഇറച്ചി വേണമെന്ന്... ഞാന്‍ ങ്ങടോടല്ലാണ്ട് ആരോടാ പറയാ..?”

ഓള്‍ക്ക് വയസ്സ് 60,എനിക്ക് 65 അപ്പോള്‍ രണ്ടാളും വയോധികര്‍.. വയോധികരുടെ കാര്യം നോക്കാനാരും ഇല്ല. ഞാന്‍ തന്നെ ചന്തയില്‍ പോകണം.

“എന്നെക്കൊണ്ട് ഈ വാതം പിടിച്ച കാലുമായി ചന്തേ പൂവാനും മൂരീന്റെ എറച്ചി ബാങ്ങാനൊന്നും പറ്റൂല എന്റെ മൈമൂനേ...“

എനിക്കോളോടെ തോനെ തോനെ സ്നേഹം തോന്നുമ്പോള്‍ ഞാന്‍ ഓളേ മൈമൂന എന്നാ വിളിക്കാ.

"ഇങ്ങള് വേഗം പോയി ഒരു കിലോ എറച്ചി മേടിച്ചോണ്ട് വായോ. ഞാന്‍ അപ്പോളേക്കും ഇഞ്ചീം, വെള്ളുള്ളീം ചതച്ച് ശരിയാക്കാം.. പിന്നെ ഞാന്‍ ങ്ങള്ക്ക് പത്തിരി പരത്തിത്തരാം....”

“ശരി പോവെന്നെ.. ഓളുടെ ഒരാഗ്രഹമല്ലേ...?”

പണ്ടവള്‍ക്ക് പള്ളേലുണ്ട് എന്ന് പറഞ്ഞു ഒരു ദിവസം. എനിക്ക് സന്തോഷമായി.

"അണക്ക് എന്താ വേണ്ടേ ആനന്ദവല്ലീ........?”
"എനിക്കൊന്നും വേണ്ട, ങ്ങള് എന്നെ കെട്ടിപ്പിടിച്ചോണ്ടിരിന്നാല്‍ മതി..”

“അതെയോ... അപ്പോ എനിക്ക് പണിക്കൊന്നും പോണ്ടേ...?”
"ന്നാല് ങ്ങള് പണി കഴിഞ്ഞ് വരുമ്പോളെനിക്ക് നാല് അയല മേടിച്ചോണ്ട് വായോ...”

അയല അന്വേഷിച്ച് നാടായ നാടെല്ലാം പോയി. മിനാ ക്വാബൂസിലും, കല്‍ബുവിലും, മസ്കത്തിലും എല്ലാം പോയിട്ടും അയല കിട്ടിയില്ല.

“പെണ്ണിന് പള്ളേലുണ്ടായിരിക്കയാണല്ലോ...? ആഗ്രഹമുള്ളതെല്ലാം സാധിച്ചുകൊടുക്കണമെന്നാ ചാക്കോ മാഷ് പറഞ്ഞത്..”

ദുബായിക്ക് എന്നും പോയി വരുന്ന ഇബ്രാഹിംകുട്ടിയോട് പറഞ്ഞു.

“ദുബായീന്ന് നാല് അയല മേടിച്ചോണ്ട് വായോ...?”
"അതൊന്നും ശരിയാവില്ല പ്രകാശേ... യ്യ് പോയി മത്രാ കോള്‍ഡ് സ്റ്റോറില്‍ പോയി ടിന്‍ ഫുഡ് വാങ്ങ് തല്‍ക്കാലം. ഫ്രഷ് സാധനം നമുക്ക് പിന്നീട് കന്താബ് ബിച്ചില്‍ നിന്ന് സംഘടിപ്പിക്കാം..”

ഇബ്രാഹിംകുട്ടി പറഞ്ഞതനുസരിച്ച് 2 ടിന്‍ അയല വാങ്ങിക്കൊണ്ട് കൊടുത്തു. ആനന്ദവല്ലി അയല നല്ല കൊടമ്പുളി ഇട്ട് വെച്ച് മീന്‍ കറി ഉണ്ടാക്കി. ഓള്‍ക്ക് അന്നുണ്ടായ അത്ര സന്തോഷം ഈ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല.

ഇപ്പോള്‍ അവള്‍ക്ക് മൂരീന്റെ എറച്ചി വേണമത്രേ...?നിക്ക് വയ്യ നാറ്റമടിക്കണ ചന്തയില്‍ പോയി സഞ്ചീം പിടിച്ച് നിക്കാന്‍  

[ഇന്ന് ഞായറാഴ്ച.... അടുക്കളയില്‍ നിന്നൊരു മണം.... ഞാന്‍ എന്തെങ്കിലും തിന്ന്, ഒന്നുറങ്ങി വരാം... ബാക്കി പിന്നെ എഴുതാം]


10 comments:

 1. പണ്ടവള്ക്ക് പള്ളേലുണ്ട് എന്ന് പറഞ്ഞു ഒരു ദിവസം. എനിക്ക് സന്തോഷമായി.

  "അണക്ക് എന്താ വേണ്ടേ ആനന്ദവല്ലീ........?”
  "എനിക്കൊന്നും വേണ്ട, ങ്ങള് എന്നെ കെട്ടിപ്പിടിച്ചോണ്ടിരിന്നാല് മതി..”

  ReplyDelete
 2. മൈമുനയുടെ ...മൂരി ഇറച്ചി മോഹം.അതും ഈ .വയസ്സ് കാലത്ത്....ജെ പീക്ക് വയസ്സ് കാലത്ത് നാറ്റം അടിക്കുന്ന്ന ചന്തയില്‍ പോയി സഞ്ചിയും തൂക്കി നില്‍ക്കാനും വയ്യ....പണ്ട് അയില മേടിച്ചു കൊടുത്തു കാര്യം സാധിച്ചു...അന്ന് ആനന്ദവല്ലിയുടെ വലിയ ആഗ്രഹം കെട്ടിയോനെ കെട്ടിപ്പിടിച്ചു ഇരിക്കുക എന്നായിരുന്നു...പക്ഷെ ഇന്നോ? ഒന്ന് ശ്രമിച്ചു നോക്കൂ...മൂരി ഇറച്ചിയെക്കള്‍ ഒക്കെ....കൂടുതല്‍ മൈമുന ഒരു പക്ഷെ അത് ആഗ്രഹിക്കുന്നുണ്ടാവാം.....ഇപ്പോള്‍....!!!

  ReplyDelete
  Replies
  1. രാജമണിച്ചേട്ടന്റെ കാഴ്ചപ്പാടുകള്‍ ശരിയായേക്കാം.. തിരക്കിന്നിടയില്‍ എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിന് റോമ്പം തേങ്ക്സ്

   Delete
 3. പ്രകാശേട്ടാ, ഞാനും ഒരു അഞ്ച് വര്‍ഷം ഒമാനിലുണ്ടയിരുന്ന്‍. 1995 - 2000. ഈ പറഞ്ഞ സ്ഥലങ്ങളൊക്കെ ഒന്നുംകൂടി ഓര്‍ക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു. നന്ട്രി..........

  ReplyDelete
  Replies
  1. വെരി ഗുഡ്.. ഞാന്‍ ഈ കൊല്ലം ഒമാനില്‍ പോകുന്നുണ്ട്. എനിക്ക് ഡിസ്ക്കോക്ക് പോകണം ഷെറാട്ടണില്‍, പിന്നെ ബെല്ലി ഡാന്‍സ് കാ‍ണണം ഹോളിഡെ ഇന്നില്‍, പിന്നെ അല്‍ബുസ്താന്‍ പാലസ് ഹോട്ടലില്‍ പോയി ബീയര്‍ കുടിക്കണം... എന്നെ എല്ലായിടത്തും കൊണ്ടുപോകാന്‍ ഒരു പെണ്ണുണ്ട് അവിടെ.

   Delete
 4. പതിവ് നര്‍മ്മത്തോടെ ഹൃദ്യമായി അവതരിപ്പിച്ചു.. മനസ്സ് ഒരു തുറന്ന ഒരു പുസ്തകമാക്കിയപ്പോള്‍ മനോഹരമായ വാക്കുകളായി.

  ReplyDelete
 5. ഓരോരോ പൂതികളേയ്....
  എന്നിട്ട് സാധിച്ചുകൊടുത്തല്ലോ അല്ലേ?

  ReplyDelete
  Replies
  1. സാധിച്ചുകൊടുത്ത വിശേഷം ബാക്കി വെച്ചിരിക്കുന്നു. തുടര്‍ന്നെഴുതാം.

   Delete
 6. ഇന്ദ്രപ്രസ്ഥം ഒന്ന് കാണണം എനിയ്ക്കും

  ReplyDelete

എന്തെങ്കിലും പറയാതെ പോവല്ലെ കുട്ട്യോളെ