Thursday, December 26, 2013

അറിഞ്ഞില്ല അറിയിച്ചില്ല

memoir  കാലങ്ങൾക്ക് ശേഷം ഇന്ന് വിശ്വേട്ടന്റെ മകൻ ബാബുവിനെ  കിട്ടന്റെ കല്യാണച്ചടങ്ങിൽ ഗുരുവായൂരിൽ  വെച്ച്  കണ്ടു. ഗോപാലകൃഷ്ണന്റെ  ഫോൺ നമ്പർ ചോദിച്ചപ്പോളാണ്  അറിഞ്ഞത്  അദ്ദേഹത്തിന്റെ അമ്മ മരിച്ച വിവരം.  എന്റെ അമ്മക്ക് പ്രിയപ്പെട്ടവരായിരുന്നു ശാരദ ഏട്ടത്തിയും വാസുവേട്ടനും, അതുപോലെ  വാസുവേട്ടന്റെ സഹോദരന്മാരായ ശ്രീനിയേട്ടനും ലീലേടത്തിയും, വിശ്വേട്ടനും ഏട്ടത്തിയും. കോഴിക്കോട്ടെ കുട്ടപ്പമ്മാൻ എന്റെ അച്ചന്റെ അമ്മാമനായിരുന്നു.. എന്റെ ചെറുപ്പത്തിൽ ഞങ്ങൾ  സ്കൂൾ  പൂട്ടുമ്പോളാൺ അവിടെ പോകുക. ചെറുവത്താനിയിൽ  നിന്ന് ബസ്സിൽ കയറി, കുന്നംകുളത്ത്  ഇറങ്ങി, അവിടെ നിന്ന് കുറ്റിപ്പുറത്തേക്ക് ബസ്സിൽ കയറും. പിന്നെ അവിടെ  നിന്ന്  തീവണ്ടി മാർഗ്ഗം കോഴിക്കോട്ടേക്ക്. കോഴിക്കോട് സ്റ്റേഷനിൽ  കുട്ടപ്പമ്മാൻ കാത്ത് നിൽപ്പുണ്ടാകും. ഞങ്ങൾ കുട്ടപ്പമ്മാന്റെ സ്സ്റ്റുഡിബേക്കർ വണ്ടിയിൽ ആനിഹോൾ  റോഡിലുള്ള വീട്ടിലേക്ക് തിരിക്കും. അവിടെ കുട്ടപ്പമ്മാന്റെ തറവാടും, അതിനോട് ചേർന്ന് പുതിയ  വീടും ആണുള്ളത്.. 3 ആൺ മക്കളിൽ ശ്രീനിയേട്ടൻ കുവൈറ്റിൽ ആയിരുന്നു. കുട്ടപ്പമ്മാൻ കുവൈറ്റിലേക്ക് കയറ്റുമതി  ആയിരുന്നു. അവിടെ നിന്ന് ഇങ്ങോട്ട് സുഗന്ധദ്രവ്യങ്ങളും ഈത്തപ്പഴവും വരും. കുവൈറ്റിലേക്ക് പ്രധാനമായും തേക്ക്, വീട്ടി  മുതലായവയും പിന്നെ തുണിത്തരങ്ങളും. ഞാൻ ആദ്യം  കോഴിക്കോട്ട് പോയത്  എന്റെ പത്താം വയസ്സിലായിരുന്നു. വാസുവേട്ടന്റെ മകൾ  അംബുജത്തിന്റെ  കല്യാണം കഴിഞ്ഞതോട് കൂടി അങ്ങോട്ടുള്ള പോക്ക് വരവ് കുറഞ്ഞു.

[തുടരും ]