Tuesday, January 31, 2017

അയല, മത്തി + സുറുമയെന്ന ഐക്കൂറ

mutrah cornish in oman
പണ്ട് ഞാന്‍ ഈ വഴികളിലൂടെ നിരന്തരം സഞ്ചരിച്ചിരുന്നു... വീണ്ടും ഇവിടം സന്ദര്‍ശിക്കണമെന്ന് തോന്നാറുണ്ട്... ആരെങ്കിലും ക്ഷണിച്ചാല്‍ പോകാമായിരുന്നു... 

ഹേബിയും ഹസ്സനും ഒക്കെ ഇപ്പോഴും ഈ മത്രാ കോര്‍ണീഷിലും സജീവമാണ്... ഇവരാരെങ്കിലും ക്ഷണിച്ചാല്‍ ഞാന്‍ പത്ത് ദിവസത്തിന് ഇവിടേക്ക് പോകും. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1973 - 1993 ഞാന്‍ ഇവിടെ സജീവമായിരുന്ന കാലം ഓഫീസ് ജോലിക്കിടയില്‍ മീനാക്കാബൂസില്‍ നിന്ന് പിടക്കുന്നന്ന മത്തിയും അയലയും സുറുമയും മറ്റുമെല്ലാം വാങ്ങി എന്റെ പെണ്ണിന് കൊണ്ട് കൊടുത്തിട്ട് വീണ്ടും ഓഫീസിലേക്ക് പോകും. 

അന്നൊന്നും ഈ തീരം ഇത്ര മനോഹരമായിരുന്നില്ല. ഒമാനിലെ മിനാക്വാബൂസ് കോര്‍ണ്ണീഷിന്നടുത്ത് തന്നെ ആണ് ഇവിടുത്തെ ഹാര്‍ബറും.... ഓര്‍മ്മകള്‍ പിന്ന്നീട് അയവിറക്കാം.....

ഈ വഴിയിലൂടെ പോയാല്‍ ഒമാന്റെ കാപ്പിറ്റല്‍ നഗരമായ മസ്കത്തിലെത്താം.. മസ്കത്തും കടന്ന് ജിബ്രുവഴി പോയാല്‍ കടല്‍ തീരത്തുള്ള 5 സ്റ്റാര്‍ ഹോട്ടലില്‍ എത്താം..[al bustan palace hotel]  
al bustan palace hotel oman
ചില സായാഹ്നങ്ങളില്‍ ഞാന്‍ ഇവിടുത്തെ പബ്ബില്‍ നിന്നും ചില്‍ഡ് ഫോസ്റ്റര്‍ ബീയര്‍ കുടിക്കാന്‍ പോകുമായിരുന്നു... ബാറിലെ കൌണ്ടര്‍ സ്റ്റാക്കായി മുന്തിയ തരം നട്ട്സുകള്‍ [hazle nuts, cashew nuts, pista etc.]   ഫ്രീ ആയി ലഭിക്കുമായിര്‍ന്നു.. അന്നത്തെ കാലത്ത് ഏറ്റവും എക്സ്പന്‍സീവ് ഹോട്ടലായിരുന്നു ഈ ഹോട്ടല്‍. കടല്‍ തീരത്ത് ഉള്ള ഈ ഹോട്ടല്‍ വളരെ മനോഹരമായിരുന്നു. 


ഇവിടെ നിന്ന് പിന്നേയും വാഹനമോടിച്ചാല്‍ റൂവിയിലുള്ള ഷെറാട്ടണ്‍ ഹോട്ടലില്‍ എത്താം.. ഒരു പൈന്റ് ഫോസ്റ്റര്‍ അവിടെ നിന്നും കഴിക്കും. ചില ദിവസങ്ങളില്‍
sheraton hotel muscat
ഷെറാട്ടണില്‍ ബെല്ലി ഡാന്‍സ് ഉണ്ടായിരിക്കും വിത്ത് ഈജിപ്ഷ്യന്‍ ഫുഡ്.. ഈ ഷെറാട്ടണ്‍ ഹോട്ടലിലാണ് ആദ്യമായി ഡിസ്കോ ഡാന്‍സ് ആരംഭിച്ചത്.. വല്ലപ്പോഴുമൊക്കെ ഇസബെല്ലയുടെ കൂടെ ഞാന്‍ ഇവിടെ  നൃത്തമാ‍ടാന്‍ പോകുമായിരുന്നു...  ആ അതൊരു കാലം.. എന്റെ ചെറുപ്പം ഞാന്‍ ശരിക്കും ആനന്ദിച്ചിരുന്ന കാലം അയവിറക്കാം.. ഇപ്പോള്‍ എനിക്ക് വയസ്സ് എഴുപത്. അന്നെനിക്ക് എത്ര പ്രായമായിരുന്നുവെന്ന് നിങ്ങള്‍ക്കൂഹിക്കാം....


പബ്ബില്‍ പോയി ഡ്രാഫ് ബീയര്‍ കുടിക്കുക എനിക്കൊരു ഹരമായിരുന്നു... ചില സന്ധ്യകളില്‍ ഹേപ്പി ഹവര്‍ അഡ്ജസ്റ്റ് ചെയ്ത് ഞാന്‍ ചില ഹോട്ടലുകളില്‍ തമ്പടിക്കും.
muscat inercontinental hotel
ഹേപ്പി ഹവേര്‍സില്‍ ഒരു പൈന്റ് ബീയര്‍ വാങ്ങിയാല്‍ 2 പൈന്റ് ഫ്രീ ആയി കിട്ടും. അതൊക്കെ കുടിക്കലും മൂത്രമൊഴിക്കലും വീണ്ടും കുടിക്കലും അവസാനം കടപ്പുറത്ത് അലഞ്ഞ് നടക്കലും എല്ലാം ഇന്നെലെയെന്നോണം എനിക്കോര്‍മ്മ വരുന്നു.. ഞാന്‍ കൂടുതല്‍ ഫ്രീ ഹവേര്‍സ് ഡ്രിങ്കിന് എത്തിക്കൊണ്ടിരുന്നത് ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലിലായിരുന്നു. എന്തെന്നാല്‍ വീലായാലും എന്റെ അല്‍ ക്വയറിലുള്ള ഫ്ലാറ്റിലെത്താന്‍ അധികം വണ്ടി ഓടിക്കേണ്ടതില്ലായിരുന്നു.