Thursday, August 6, 2009

ബാലന്‍ കൂലന്‍ >>>>>>>>>>

“ബാലന്‍ കൂലന്‍ കുമ്പള വളവന്‍ വാലും കുത്തി വടക്കോട്ടോടി...............“

ഞാന്‍ ചിലപ്പോള്‍ എന്റെ ബാല്യത്തിലേക്ക് മടങ്ങാറുണ്ട്. അതായത് നമുക്ക് എത്രത്തോളം പുറകിലേക്ക് നോക്കാം പറ്റും. ഞാന്‍ ഒന്നാം ക്ലാസ്സില്‍ പഠിച്ചിരുന്നത് എനിക്കോര്‍മ്മയില്ല. ശാരദ ടീച്ചറാണെന്ന് തോന്നുന്നു എന്റെ അദ്ധ്യാപിക. രണ്ടാം ക്ലാസ്സില്‍ ചുണ്ടന്‍ മാഷാണോ? മൂന്നാം ക്ലാസ്സില്‍ എളച്ചാര്‍ ടിച്ചറോണോ? അതോ എന്റെ ചേച്ചിയോ? ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിച്ചിരുന്നത് എനിക്കോര്‍മ്മ വരുന്നു.

എന്നെ എല്ലാ കുട്ട്യോളും മാത്തടിയനെന്നാ വിളിച്ചിരുന്നത്. എനിക്ക് തടി കൂടുതലായിരുന്നത്രെ. എനിക്ക് രണ്ട് നല്ല ചങ്ങാതിമാരുണ്ടായിരുന്നു ആ കാലത്ത്. രണ്ട് ബാലന്മാര്‍. എന്നെ മാത്തടിയാ എന്ന് വിളിക്കുമ്പോള്‍ ഞാന്‍ അവരെ ഇങ്ങിനെ വിളിക്കും.

“ബാലന്‍ കൂലന്‍ കുമ്പള വളവന്‍ വാലും കുത്തി വടക്കോട്ടോടി....“

അങ്ങിനെ കാലങ്ങള്‍ പിന്നിട്ടു. ഏഴു വയസ്സിലെ ഓര്‍മ്മകള്‍ അറുപത്തിരണ്ട് വയസ്സിലെത്തി. ഞാന്‍ അങ്ങിനെ ലോകം മുഴുവന്‍ കറങ്ങി അവസാനം എന്റെ ഗ്രാമത്തില്‍ നിന്ന് തൃശ്ശിവപേരൂരിലേക്ക് ചേക്കേറി.

ഞാന്‍ എന്താ ഈ തൃശ്ശിവപേരൂരിനെ മാത്രം ഇത്രയും സ്നേഹിക്കുന്നതെന്ന് ചോദിച്ചാല്‍ അതിന്റെ പിന്നിലും കുറേ പറയാനുണ്ട്.

അത് പിന്നെ പറയാം.

ഞാനിപ്പോള്‍ താമസിക്കുന്ന വീടിന്റെ അടുത്ത് ഒരു ബാലേട്ടന്‍ ഉണ്ട്. ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന എന്റെ ഒരു സുഹൃത്ത്. ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടാന്‍ ഒരു കാരണമുണ്ട്. അതും പിന്നെ പറയാം.

എല്ലാം കൂടി പറഞ്ഞാല്‍ ഇത് എഴുതിത്തീരില്ല. ഞാന്‍ ബാലേട്ടന്റെ ഇടക്ക് കാണാന്‍ പോകാറുണ്ട്. എപ്പോഴും ചിരിച്ചും കൊണ്ടിരിക്കുന്ന മുഖം. ഒരിക്കലും ദ്വേഷ്യം വരില്ലാ ബാലേട്ടന്.

ഞാന്‍ ഒരു ദിവസം ബാലേട്ടന്റെ വ്യാപാരശൃംഗലകളിലൊന്നില്‍ പോയി. എന്നിട്ട് ബാലേട്ടനെ ദ്വേഷ്യം പിടിപ്പിക്കാന്‍ ആവുന്നത് നോക്കി.

" പക്ഷെ അദ്ദേഹത്തിന് ദ്വേഷ്യം വരുന്നേ ഇല്ല."

രണ്ട് ദിവസമായി എന്റെ ഉള്ളില്‍ മേല്‍ പറഞ്ഞ പാട്ട് തേട്ടി തേട്ടിവരുന്നു. അത് ആരോടെങ്കിലും ഒന്ന് പാടി തിമിര്‍ക്കേണ്ടേ? അതിന് “ബാലന്മാരെ” തന്നെ കിട്ടണമല്ലോ...

" ഇയാള്‍ക്ക് എന്ത് ചെയ്തിട്ടും ഒരു പരിഭവവും ഇല്ല..."

അങ്ങിനെ ഇരിക്കുമ്പോള്‍ ബാലേട്ടന്റെ മോള് കയറി വന്നു. അവളെ ഞാന്‍ പച്ചക്കുതിര എന്ന് വിളിച്ചു. ആ പെണ്‍കുട്ടി എപ്പോഴും പച്ചക്കുപ്പായമാ ഇടുക. അപ്പോള്‍ ഈ പേര് കുഴപ്പമില്ലല്ലോ.

ഞാന്‍ അവളെ അങ്ങിനെവിളിച്ചപ്പോള്‍ അച്ചനും മോളും പുഞ്ചിരിച്ചു.

" ഞാന്‍ പിന്നീട് ആ കടമുഴുവന്‍ കറങ്ങി ഒരു കുപ്പി ചോക്കളേറ്റ് എടുത്തു താഴെക്കിട്ടു."

അപ്പോ ബാലേട്ടന്‍..........

“കുട്ട്യോളെ....... ജെ പി സാറിന്റെ കയ്യില്‍ നിന്ന് കുപ്പി താഴെ വീണു. സാറിന്റെ കയ്യില്‍ പൊട്ടലോ മറ്റോ ഉണ്ടെങ്കില്‍ ഡെറ്റോള്‍ ഒഴിച്ച് തുടച്ചുകൊടുക്കൂ...........”.

എന്തൊരു കഷ്ടമാണേ എന്ന് നോക്കണേ ഈ ആള്‍ക്കെന്താ ദ്വേഷ്യം വരാത്തേ. എനിക്ക് പാട്ട് പാടാണ്ട് ധൃതിയായി. എങ്ങിനെയാ ആളെ ഒന്ന് ബുദ്ധിമുട്ടിക്ക്യാ എന്ന് പലവിധത്തില്‍ ശ്രമിച്ചിട്ടും എനിക്ക് പറ്റിയില്ല...

“എന്താ ബാലേട്ടാ ടാജ് മഹള്‍ ടീ ബേഗൊന്നും ഇല്ലാത്തേ...? പിന്നെന്താ ഞാന്‍ മിനിഞ്ഞാന്ന് ചോദിച്ച സാധനമൊന്നും വരുത്താത്തെ....."

"ജെ പി സാറ് അമ്പലത്തില്‍ പോയി വരുമ്പോഴെക്കും ആ രണ്ട് സാധനങ്ങളും വീട്ടിലേക്ക് കൊടുത്തയക്കുന്നതായിരിക്കും...."

"അപ്പോ ഈ ബാലേട്ടനെന്താ അവിടെയുള്ള കണ്ണന്‍ ദേവനും മറ്റു ബ്രാന്‍ഡുകളൊക്കെ എന്നൊക്കൊണ്ട് വാങ്ങിപ്പിച്ച് എന്നെ ദ്വേഷ്യം പിടിപ്പിക്കാഞ്ഞേ. എന്നാലെങ്കിലും എനിക്കാ പാട്ടൊന്ന് പാടാമായിരുന്നു."

ഒരു രക്ഷയുമില്ലാതെ ഞാന്‍ ആ കടയില്‍ നിന്നിറങ്ങി എന്റെ വീട്ടിലേക്ക് നടന്ന് വരുന്ന വഴിയില്‍ കൂടി പോകുമ്പോള്‍ പാടി ഉറക്കെ....

ബാലന്‍ കൂലന്‍ -- -- -- -- -- -- -- -- -- --

അപ്പോ പിന്നില്‍ നിന്ന് ഒരു സ്ത്രീ ശബ്ദം.

"കഷ്ടമുണ്ടു പ്രകാശേട്ടാ........ എന്താ ഇങ്ങിനെയൊക്കെ പാടണേ...?"

 അവര്‍ വിചാരിച്ചു ഞാന്‍ തെങ്ങ് കയറുന്ന ബാലനെ പറ്റിയാണ് പാടിയെന്ന്.....

"ആ ബാലനൊന്നും ഇപ്പോള്‍ കാലങ്ങളായി ഇവിടെ വരാറില്ല..."

ഞാന്‍ പിന്നേയും പാടി.......

"ബാലന്‍ കൂലന്‍ കുമ്പള വളവന്‍ വാലും കുത്തി കിഴക്കോട്ടോടി......... ഹി ഹി ഹ്ഹി ഹ്ഹി..............”

"എനിക്ക് വട്ടുപിടിച്ചൂന്നാ തോന്നണേ.......? ഹി ഹി ഹ്ഹി ഹ്ഹീ........................”5 comments:

 1. ബാലന്‍ കൂലന്‍ കുമ്പള വളവന്‍ വാലും കുത്തി വടക്കോട്ടോടി

  ഞാന്‍ ചിലപ്പോള്‍ എന്റെ ബാല്യത്തിലേക്ക് മടങ്ങാറുണ്ട്. അതായത് നമുക്ക് എത്രത്തോളം പുറകിലേക്ക് നോക്കാം പറ്റും. ഞാന ഒന്നാം ക്ലാസ്സില്‍ പഠിച്ചിരുന്നത് എനിക്കോര്‍മ്മയില്ല. ശാരദ ടീച്ചറാണെന്ന് തോന്നുന്നു എന്റെ അദ്ധ്യാപിക. രണ്ടാം ക്ലാസ്സില്‍ ചുണ്ടന്‍ മാഷാണോ? മൂന്നാം ക്ലാസ്സില്‍ എളച്ചാര്‍ ടിച്ചറോണോ? അതോ എന്റെ ചേച്ചിയോ?

  ReplyDelete
 2. ബാലന്‍ കൂലന്‍ കുംബലവളവന്‍, വാലും കുത്തി വടക്കൊട്ടോടി
  കേട്ട് മറന്നതാന്
  ഇത് കേട്ടപ്പോളാണ് എനിക്ക് മറ്റൊരു പാട്ടു ഓര്മ വന്നത്, ഉണ്നിയെട്ടന് അറിയുമോ എന്തോ പുരയൊക്കെ കെട്ടാന്‍ ഒരു കൊരേട്ടന്‍ വന്നിരുന്നു, (ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ എന്റെ കൂടെ ചീട്ടു കളിയ്ക്കാന്‍ വരാറുണ്ടായിരുന്നു, കൂടെ പുത്തന്‍പുര ചാതെട്ടനും അതില്‍ കൊരട്ടന്‍ രണ്ടു വര്ഷം മുന്നേ മരിച്ചു പോയി) അദ്ദേഹം പുരകെട്ടനോക്കെ വരുമ്പോളൊക്കെ ഒരു പാട്ട് പാടാറുണ്ട് അത് താഴെ കൊടുക്കുന്നു.

  നീലി പെണ്ണെ നീലി പെണ്ണെ നീയെന്ഗോണ്ട
  അക്കരെ തോപ്പില് പുല്ലരിയാന കൊച്ചംപ്രാനെ
  നിന്നോടൊരു കാര്യം ചോല്ലനുന്ടെടി നീലിപെന്നെ
  ആശിക്കേണ്ട മോഹിക്കേണ്ട കൊച്ചംപ്രാനെ

  നോട്ട്: നീലി എന്നത് കൊരെട്ടണ്ടേ ഭാര്യയുടെ പേരാണു (അവരും മരിച്ചുപോയ്‌i കഴിഞ്ഞ വര്‍ഷം)

  പഴയ ഓര്‍മ്മകള്‍ ഉണ്ടെങ്കില‍ ഇനിയും വരട്ടെ

  ReplyDelete
 3. ജെ പി അങ്കിള്‍, അങ്ങനെ തോറ്റു തുന്നം പാടി അല്ലെ? ജെ പി "കൂപ്പി" പോയി ബാലേട്ടന്റെ മുമ്പില്‍. ഹഹഹ (തെറ്റ്, മാപ്പ്, ക്ഷമ)

  ReplyDelete
 4. സുകന്യാ

  ഞാന്‍ തോറ്റു തുന്നം പാടി. സമ്മതിച്ചു. ഇങ്ങിനെയും ഉണ്ടോ ആളുകള്‍ അല്ലേ?!!!

  ReplyDelete
 5. ബാലന്‍ കൂലന്‍ കുംബലവളവന്‍,
  വാലും കുത്തി വടക്കൊട്ടോടി....
  ഇത്രേ ഉള്ളോ ?
  ബാക്കി എവിടെ?........???

  ReplyDelete

എന്തെങ്കിലും പറയാതെ പോവല്ലെ കുട്ട്യോളെ