Monday, August 10, 2009

എന്താ കുറുമാന്‍ ചേട്ടാ വിശേഷങ്ങള്‍ ?

എന്താ കുറുമാന്‍ ചേട്ടാ വിശേഷങ്ങള്‍ ? എങ്ങിനെയുണ്ട് ദുബായിലെ റിസഷന്‍.

ഇവിടുത്തെ സ്ഥിതിഗതികള്‍ പരിതാപകരമാണ്. വരുമാനത്തിലുള്ള കമ്മി. ചിലവാണെങ്കില്‍ കൂടുതലും. സാധനങ്ങളുടെ

വിലയില്‍ കുതിച്ചുകയറ്റവും. ഇവിടെ ജീവിച്ചു പോകാന്‍ വലിയ ബുദ്ധിമുട്ട് തന്നെ. ഇപ്പോ പെട്രോളില്‍ പച്ചവെള്ളം ഒഴിച്ച് വണ്ടി ഓടിക്കാമെന്ന് വായിച്ചു. ഇങ്ങിനെപോയാല്‍ ഇനി പച്ചവെള്ളത്തിനും റേഷന്‍ വരാം.


ഇവിടെ കുട്ടന്‍ മേനോന് മദിരാശിയില്‍ പോയി വന്ന ഉടനെ ഛര്‍ദ്ദിയും, പനിയുമായിരിക്കയാ‍ണ്. കുടുംബത്തിലെല്ലാവര്‍ക്കു അസുഖമാണത്രെ. പലരും ആശുപത്രീലും.

എനിക്കാണെങ്കില്‍ രക്തവാതം പിടിച്ച് കാലില്‍ തരിപ്പും, കോച്ചലും ആയി വൈദ്യരത്നത്തിലെ ചികിത്സയാണ്. കിഴിയും മറ്റുമായി. പുറത്തിറങ്ങാ‍ന്‍ വയ്യാത്ത അവസ്ഥയിലും. എന്റെ ഫോസ്റ്ററ് കുട്ട്യോള് ഫ്രിഡ്ജില്‍ ഇരുന്ന് കരയുന്നു. അവരെ ഞാന്‍ അകത്താക്കിയാലല്ലേ അവര്‍ക്ക് ശാപമോക്ഷം കിട്ടൂ.
ഞാന്‍ വെറുതെ ഇരുന്നിരുന്ന് തോറ്റു. ഇത്രക്കും കഷ്ടപാടാണെന്ന് നിരീച്ചില്ലാ ഈ കിഴി പരിപാടി. ഞാന്‍ വിചാരിച്ചു ഒരാള്‍ വന്ന് കാലില്‍ കിഴികുത്തി പോകുമെന്ന്. കുത്താന്‍ വന്നപ്പോഴല്ലേ മനസ്സിലാകുന്നത്, മനുഷ്യന്റെ ശരീരം മുഴുവനും കുത്തി കുത്തി ഒരു വകയാക്കുന്നു. ആദ്യത്തെ ഒരാഴ്ച വെറും കുത്തലായിരുന്നു. ധാന്യക്കിഴി. ഒരാഴ്ച കഴിഞ്ഞപ്പോളാ ഇലക്കിഴി വരുന്നത്. അതും ചൂട് തൈലത്തില്‍ മുക്കിയുള്ള കിഴിയും പിന്നെ മസ്സാജും. എല്ലാം കഴിഞ്ഞ് ഒരു മണിക്കൂര്‍ കിടന്ന് വിശ്രമിക്കണം. അതാണ് ഏറ്റവും വലിയ ശിക്ഷ. പിന്നെ ചുട് വെള്ളത്തില്‍ ഒരു കുളി.


കുളി കഴിഞ്ഞാല്‍ ഒരു പരിവമാകും. പിന്നെ വിശപ്പ് തുടങ്ങും. വിശപ്പടക്കിയാല്‍ അപ്പോഴെക്കും ഉറക്കം വരും. പന്ത്രണ്ട് മണി വരെ കീബോര്‍ഡില്‍ ഇടിച്ച് കൊണ്ടിരുന്ന എന്നെ എവിടെപോയി എന്നന്വേഷിക്കയാണ് എന്റെ വീട്ടിലെ കമ്പ്യൂട്ടര്‍ കുട്ട്യോള്.
എനിക്കെപ്പോഴും ഉറക്കം തൂങ്ങലാ ഇപ്പോള്‍. പകലുറക്കം പാടില്ലത്രെ. ഞാന്‍ എന്നാലും ചിലപ്പോള്‍ ഉറങ്ങും.


നല്ല ദാഹവും. ഇപ്പോള്‍ വെള്ളം കുടിക്കാന്‍ പോയപ്പോള്‍ ഫോസ്റ്ററ് കുട്ട്യോള് വീണ്ടും ചോദിച്ചു.

“ഞങ്ങളെയെല്ലാം വേണ്ടായി അല്ലേ....?

പാവം കുട്ട്യോള്....
അവരെ സാന്ത്വനിപ്പിക്കാന്‍ കുട്ടന്‍ മേനോനും ഇല്ലാ.... കുറുമാന്‍ ചേട്ടനും ഇല്ല.

ഓരോരുത്തര്‍ക്ക് ഓരോ ഗതികേട്. അല്ലാതെന്തു പറയാനാ.


ഞാന്‍ അല്പനേരം മയങ്ങട്ടെ. കിഴി വെക്കുന്ന വൈദ്യര്‍ നാല് മണിയാകുമ്പോഴെക്കും എത്തും. അവിടുത്തെ രണ്ട് ചിടുങ്ങുകളോട് ഈ അപ്പൂപ്പന്റെ അന്വേഷണം പറയണമേ?


സ്നേഹത്തോടെ

പ്രകാശേട്ടന്‍

5 comments:

 1. എന്താ കുറുമാന്‍ ചേട്ടാ വിശേഷങ്ങള്‍ ? എങ്ങിനെയുണ്ട് ദുബായിലെ റിസഷന്‍.

  ഇവിടുത്തെ സ്ഥിതിഗതികള്‍ പരിതാപകരമാണ്. വരുമാനത്തിലുള്ള കമ്മി. ചിലവാണെങ്കില്‍ കൂടുതലും. സാധനങ്ങളുടെ
  വിലയില്‍ കുതിച്ചുകയറ്റവും. ഇവിടെ ജീവിച്ചു പോകാന്‍ വലിയ ബുദ്ധിമുട്ട് തന്നെ.

  ReplyDelete
 2. foster kuttyalkku vegam thanne sapamoksham kodukkan kazhiyatte annu aasamsikkunnu

  ReplyDelete
 3. അല്പം ദിവസം അടങ്ങി കിടക്ക് പ്രകാശേട്ടാ....ഫോസ്റ്ററ് കുട്ട്യോളൊക്കെ അവിടെ ഇരിക്കട്ടെ. എക്സ്പയറാവുകയൊന്നുമില്ലല്ലോ. ഇവിടെ റിസെഷന്‍ ഒക്കെ അതിന്റെ മുറക്ക് തന്നെയുണ്ട്. എന്തായാലും തല്‍ക്കാലം ഈ മാസം നാട്ടിലേക്കില്ലാന്ന് തീരുമാനിച്ചു. ഇവിടെ കിഴിയില്ല പകരം റെസ്റ്റ് മാത്രം. തിന്നുക, ടി വി കാണുക,കമ്പ്യൂട്ടറില്‍ കുത്തിമറിയുക, കുട്ടികളുടെ കൂടെ കുത്തിമറിയുക, ,പിന്നേം തിന്നുക, പിന്നെ ഉറങ്ങുക ഇതാണ് ദിനചര്യ. ഒപ്പം ജോലി വേട്ടയുമുണ്ട്. നല്ല ഇരയൊന്നും കൊത്തുന്നില്ല്ല. നാട്ടില്‍ വന്നിട്ട് വല്ല തെങ്ങ്കയറ്റമോ, ഓട്ടോറിക്ഷയോ വാങ്ങി നിത്യവൃത്തിക്കുള്ള വരുമാനം കണ്ടെത്തണം.

  ReplyDelete
 4. ഹഹ... ഇത് ഉഷാറായീല്ലോ.. :)

  പാവം ഫോസ്റ്ററ് കുട്ട്യോള്....

  ReplyDelete

എന്തെങ്കിലും പറയാതെ പോവല്ലെ കുട്ട്യോളെ