Tuesday, August 11, 2009

ഇതാ വരുന്നൂ എന്റെ ചപ്പാത്തി മെയ്ക്കര്‍ !!!

അങ്ങിനെ കാലം ശ്ശി ആയി ഒരു ചപ്പാത്തി മെയ്ക്കറെ അന്വേഷിച്ചിറങ്ങിയിട്ട്. ഇപ്പോളിതാ തേടിയ വള്ളി കാലില്‍ ചുറ്റിയ പോലെ, ഒരു ദൈവനിയോഗം പോലെ ഒരു ചപ്പാത്തി മെയ്ക്കര്‍ എന്നെത്തേടിയെത്തുന്നു ഈ മാസം ഇരുപത്തിയൊന്‍പതിന്.

[ശേഷം വരികള്‍ ഇപ്പോള്‍ തന്നെ തുടരാം. കഷായം കുടിച്ചിട്ട് വരാമേ]

ഞാന്‍ എല്ലാ മലയാളി മനുഷ്യരെപ്പൊലെയും പോലെ ചോറ് തിന്നെയാണ്‍ തിന്നിരുന്നത്. എന്റെ കുട്ടിക്കാലത്ത് എന്റെ അമ്മ [ ഞാന്‍ അമ്മ എന്ന് വിളിക്കുന്നത് എന്റെ അമ്മയുടെ അമ്മയെയാണ് ] കാലത്തും കൂടി എനിക്ക് ചോറാണ് തരിക. കൂട്ടാനായിട്ട് തലേദിവസത്തെ മീങ്കറിയുടെ മാങ്ങാപ്പുളിയും ചാറും.
ഹാ എന്തൊരു രസമായിരുന്നു. ഇപ്പോഴും നാവിന്‍ തുമ്പത്ത് ആ രസം വരുന്നു.

ഇന്നെത്തെ പോലെ പലതരം കറികളും ഒന്നുമില്ല. മൂന്ന് നേരവും ചോറ് തന്നെ. ഉച്ചക്ക് ചിലപ്പോല്‍ മെഴുക്കുപുരട്ടിയോ, മീന്‍ വറുത്തതോ ഉണ്ടാകും. മോരും തൈരും സമൃദ്ധം. മീന്‍ എന്നും ഉണ്ടാകും. കാലത്ത് പെണ്ണുങ്ങള്‍ അങ്ങോട്ട് മിങ്ങോട്ടും ചോദിക്കും.

എട്യേ എന്താ മീന്‍ കിട്ടീ ഇന്ന് വെക്കാന്‍.?
ഇതാണ്‍ കാലത്തും വൈകുന്നേരവും പെണ്ണുങ്ങളുടെ ചോദ്യം.

എന്റെ കുട്ടിക്കാലം ഞമനേങ്ങാട്ടും ചെറുവത്താനിയിലും ആയിരുന്നു. അധികവും ചെറുവത്താനിയില്‍ തന്നെ. എന്റെ ചേച്ചി [ഞാന്‍ എന്റെ പെറ്റമ്മയെ ചേച്ചിയെന്നാ വിളിക്കാറ്] ക്ക് സൌകര്യം ചെറുവത്താനിയില്‍ ചേച്ചിയുടെ തറവാട്ടില്‍ നില്‍ക്കാനായിരുന്നു.

ചേച്ചിക്ക് 4 സഹോദരംന്മാരാണുടായിരുന്നത്. വിജയരാഘവന്‍, വേലായുധന്‍, ശേഖരന്‍, മുത്തു എന്ന് വിളിക്കുന്ന വിജയരാഘവന്‍. മൂത്ത സഹോദരന്‍ ആ നാട്ടിലെ ആദ്യത്തെ എഞ്ചിനീയര്‍ ആയിരുന്നു. അകാലത്തില്‍ ചരമമടഞ്ഞു. ആ പേരാണ്‍ ഇളയ സഹോദരനായ മുത്തുവിന്‍ ഇട്ടത്. ചേച്ചി അവര്‍ക്ക് ഒറ്റ പെങ്ങള്‍ ആയിരുന്നു.

നാട്ടിലെ ധനികനായ ഷാപ്പില്‍ മാക്കുണ്ണിയുടെ പുന്നാര മകള്‍. കല്ലായില്‍ മാക്കുണ്ണി എങ്ങിനെ ഷാപ്പില്‍ മാക്കുണ്ണിയായി എന്നത് മറ്റൊരു കഥ. ചെറിയ തോതില്‍ പറയാം ഇവിടെ.

അന്നത്തെ കാലത്ത് കള്ള് ഷോപ്പ് വലിയ തോതില്‍ നടത്തിയിരുന്ന പണക്കാരനായിരുന്നു മാക്കുണ്ണി. ഷോപ്പും വീടും എല്ലാം ഒരിടത്ത് തന്നെയായിരുന്നുവെന്നാണ്‍ എന്റെ ഓര്‍മ്മ. ആ നാട്ടിലെ ഏക ഷോപ്പും അത് തന്നെ. അങ്ങിനെ കള്ള് കച്ചവടം കൊണ്ടും, പാരമ്പര്യമായി സിദ്ധിച്ച ധനം കൊണ്ടും അദ്ദേഹം ആ നാട്ടിലെ ഏറ്റവും വലിയ പണക്കാരനായി . കാലാന്തരത്തില്‍ കല്ലായില്‍ മാക്കുണ്ണിയെ “ഷാപ്പിലെ” മാക്കുണ്ണീ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ടു.

“കുട്ടികളും നാട്ടുകാരും ഇങ്ങിനെ പറയും.
ഷാപ്പിക്കാരോടിക്ക് പൂവാ“

അങ്ങിനെ ഷാ‍പ്പിലെ മാക്കുണ്ണിയുടെ പേരക്കിടാവായി ഞാന്‍ വിരാജിക്കുന്ന കാലം. മാക്കുണ്ണിക്കുണ്ടായ ആദ്യത്തെ പേരക്കുട്ടി. എന്നെ പൊന്നിന്‍ കുടമായാണവര്‍ വളര്‍ത്തിയിരുന്നത്. എന്റെ പിതാവ് സിലോണിലെ കൊളംബോ നഗരത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഗലയായ ബുഹാരി ഗ്രൂപ്പ് ഓഫ് ഹോട്ടത്സിന്റെ ജനറല്‍ മാനെജരായിരുന്നു. മൂന്ന് മാസത്തിലൊരിക്കല് നാട്ടില്‍ വരും. എന്നെയും എന്റെ ചേച്ചിയേയും സ്കൂള്‍ പൂട്ടിയാല്‍ അവിടേക്ക് കൊണ്ട് പോകും. പിന്നെ സ്കൂള്‍ തുറക്കുമ്പോള്‍ അച്ചന്‍ തിരിച്ച് കൊണ്ട് വിടും.

സംഗതി ഇങ്ങിനെയൊക്കെ ആയിരുന്നെങ്കിലും എന്റെ അമ്മയുടെ അഛന്‍ എന്റെ പിതാവിനോട് മിണ്ടിയിരുന്നില്ല. അതെന്താണ്‍ വെച്ചാല്‍ അതൊരു വലിയ വലിയ കഥയാ. ഞാന്‍ അതും വളരെ വളരെ ചുരുക്കി പറയാം.

എന്റെ ചേച്ചിയും എന്റെ പിതാവും പ്രണയത്തിലായിരുന്നു. വെറും സാധാരണ കുടുംബത്തില്‍ പെട്ട എന്റെ പിതാവും, സ്ഥലത്തെ പ്രമാണിയും ധനികനും ആയ മാക്കുണ്ണിയേട്ടന്റെ മകളുമായ ഈ ബന്ധം മാക്കുണ്ണ്യേട്ടന്‍ നഖശികാന്തം എതിര്ത്തു. അതിന് വേണ്ടി എന്ത് കയ്യാങ്കളിക്കും എന്റെ മാതൃപിതാവ് ഒരുക്കമായിരുന്നത്രെ.

പക്ഷെ എന്റെ ചേച്ചി അതിലൊന്നും ഭയപ്പെട്ടില്ല. പരിശുദ്ധമായ പ്രണയത്തില്‍ തന്നെ നില കൊണ്ടു. അങ്ങിനെയുള്ള അവസരത്തില്‍ ചേച്ചിയെ വേറേ ആര്‍ക്കോ കെട്ടിച്ചു കൊടുക്കുവാന്‍ ഉള്ള ഏര്‍പ്പാടുകളൊക്കെ അണിയറയില്‍ നടന്നിരുന്നു.

ചേച്ചി ഈ വിവരം എന്റെ പിതാവിന്റെ വീട്ടുകാരെ അറിയിച്ചുകാണും. എന്റെ പിതാവിന്റെ വീട്ടുകാര്‍ക്ക് ധനത്തില്‍ മാത്രമേ കുറവുണ്ടാ‍യിരുന്നുള്ളൂ. അവര്‍ തറവാടികളും, പിതാവിന്റെ അച്ചന്‍ തണ്ടാന്‍ സ്ഥാനം ഉള്ളയാളും, പടയാളിയും ആയിരുന്നു. പണ്ട് കാലത്ത് കടത്തനാട്ടില്‍ നിന്ന് ഞമനേങ്ങാട്ട് കൊണ്ട് വന്ന് വാഴിച്ചതായിരുന്നു എന്റെ അച്ചാച്ചനെ. കൊല്ലിനും കൊലക്കും തീര്‍പ്പ് കല്പിക്കുന്ന ആ ദേശത്തെ തണ്ടാനായിരുന്നു അദ്ദേഹം.

ചേച്ചിയുടെ നിസ്സഹായതാവസ്ഥ എന്റെ അച്ചാച്ചന്‍ അറിഞ്ഞ ദിവസം അദ്ദേഹത്തിന്‍ കലിയിളകി. പൂര്‍വീകമായി സിദ്ധിച്ച ചുരിക അരയില്‍ തിരുകി, ഉറുമി ചുറ്റി അദ്ദേഹത്തിന്റെ അനുചരന്മാരുമായി അങ്കത്തിന്‍ പുറപ്പെട്ടു.

അവര്‍ എന്റ് അമ്മ വീട്ടിലെത്തി പെണ്ണ് ചോദിച്ചു. തരില്ലാ എന്ന് പറഞ്ഞ് വാതിലടച്ചു. എന്റെ പിതാവ് മാതൃപിതാവിനോടോതി ഞങ്ങള്‍ അടുത്ത ആഴ്ച വരും. നിങ്ങളുടെ മകള്‍ എന്റെ കൂടെ വരികയാണെങ്കില്‍ ഞാന്‍ കെട്ടിക്കൊണ്ട് പോകും.

അതും പറഞ്ഞ് അവര്‍ പിരിഞ്ഞു.

പറഞ്ഞ പൊലെ അച്ചന്റെ വീട്ടുകാര്‍ കല്യാ‍ണ ദിവസം എന്റെ അമ്മയുടെ തറവാട്ടിലെത്തി. അവിടെ അവര്‍ക്ക് കല്യാണ വീടിന്റെ ഒരു അന്ത:രീക്ഷം കാണാനായില്ല.

എന്റെ പിതാവ് എന്റെ അമ്മയെ പേര്‍ ചൊല്ലി വിളിച്ചു.
‘നിനക്ക് താല്പര്യമുണ്ടെങ്കില്‍ എന്റ് കൂടെ വരാം”

എന്റെ അമ്മ ഇറങ്ങിവന്നു. അഛന്റെ വിട്ടുകാര്‍ അമ്മയെ മുറ്റത്ത് നിര്‍ത്തി താലി കെട്ടി കൊണ്ട് വന്നു. അമ്മയുടെ വീട്ടുകാര്‍ക്ക് അങ്കം വെട്ടിയോ ആയുധാഭ്യാസമോ ഇല്ലാത്തിനാല്‍ അവര്‍ പേടിച്ചു.

അങ്ങിനെയാണ്‍ എന്റെ അമ്മയുടെ കല്യാണം നടന്നത്. അതില്‍ പിന്നെ എന്റെ അമ്മയെ വീട്ടില്‍ കയറ്റിയിരുന്നില്ല.

ചേച്ചിയെ അഛന്റെ വീട്ടുകാര്‍ വളരെ നന്നായി നോക്കി. വേണ്ട വിധം പരിചരിച്ചു. ചേച്ചി ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു. രാജകീയമായി വാണിരുന്ന ചേച്ചിക്ക് പലവിധ യാതനകളും അനുഭവിക്കേണ്ടി വന്നിരുന്നുവെങ്കിലും അച്ചന്റെ വീട്ടുകാര്‍ വളരെ നല്ല രീതിയില്‍ ചേച്ചിയെ സ്നേഹിച്ചു. ആ സ്നേഹമാണ്‍ ചേച്ചിക്ക് തണലായതും ജീവിതത്തില്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞതും.

എന്റ പിതാവിന്‍ സിലോണിലെ കൊളംബോ നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ ജോലി കിട്ടി. അതുമൂലം പിതാവിന്റെ വീട്ടുകാരുടെ ധനസ്ഥിതി മെച്ചപ്പെട്ടു. എന്റെ അച്ചന്‍ ഓര്ത്തിരിക്കും പണക്കാരനല്ലാത്തതിനാലാണല്ലോ അവര്‍ മാന്യമായി കല്യാണം കഴിച്ച് എന്റെ ചേച്ചിയെ അയക്കാഞ്ഞെ. ആ തിരിച്ചറിവ് എന്റെ പിതാവിന്‍ കൂടുതല്‍ ധനം ആര്‍ജ്ജിക്കാന്‍ ഉള്ള കരുത്ത് പകര്‍ന്നു.

എന്റെ അച്ചനും ധനികനായി. എന്റെ ചേച്ചി ഗര്‍ഭിണിയായി. സ്വന്തം വീട്ടില്‍ പ്രസവത്തിന്‍ ചെല്ലണമെന്നും പെറ്റമ്മയെ കാണണമെന്നും അറിയിച്ചിട്ടും മാതൃപിതാവ് അവിടെ കയറ്റിയില്ല. അങ്ങിനെ ആചാരങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും എതിരായി എന്റെ ചേച്ചി അച്ചന്റെ തറവാട്ടില്‍ എന്നെ പ്രസിവിച്ചു.

ചുരുണ്ട തലമുടിയുള്ള ഒരു സുന്ദരക്കുട്ടനായിരുന്നത്രെ ഞാന്‍. എന്റെ മാതാപിതാക്കള്‍ വളരെ സൌന്ദര്യമുള്ളവരായിരുന്നു. കാലചക്രം തിരിഞ്ഞ് കൊണ്ടിരുന്നു……….

ചേച്ചിയുടെ അമ്മക്ക് പേരക്കുട്ടിയെ കാണാണമെന്ന കലശലായ മോഹം ഉണ്ടായിരുന്നു. അവിടെയെങ്കിലും പോയി കുട്ടിയെ കണ്ടാല്‍ പിന്നെ ഇവിടെ കയറ്റില്ല എന്ന ദൃഠപ്രതിഞ്ജയുമായി നിലകൊണ്ടു മാതൃപിതാവ്. അങ്ങിനെ ആ മാതൃഹൃദയം തേങ്ങി..
പിന്നിട് ചേച്ചിയുടെ അച്ചനും പേരക്കുട്ടിയെ കണ്ടാല്‍ കൊള്ളാമെന്ന് തോന്നി. അതിന്നിടയില്‍ ചേച്ചിക്ക് വീട്ടിന്നടുത്ത സ്കൂളില്‍ അദ്ധ്യാപികയായി ജോലിയും കിട്ടിയിരുന്നു. സ്കൂള്‍ ചേച്ചിയുടെ വീട്ടിന്നടുത്തായതിനാല്‍ കുട്ടിയെയും കൊണ്ട് അവിടെ നില്‍ക്കുന്നതിന് ചേച്ചി കൂടുതല്‍ താല്പര്യം കാണിച്ചത്. ചേച്ചിയുടെ അമ്മ ഒന്നിനും എതിരു നിന്നില്ല. പക്ഷെ അവര്‍ ഹെല്പ്ലെസ്സ് ആയിരുന്നു.

എന്റെ ചേച്ചിക്ക് പിറന്ന വീട്ടില്‍ കയറാമെന്നായി. അതാ എല്ലാരും പറയണ്‍ മക്കള്‍ക്ക് കുട്ടികള്‍ പിറന്നാല്‍ എല്ലാം മറക്കും എല്ലാ അച്ചനമ്മമാരും. പിന്നെ അവര്‍ക്ക് സ്വന്തം രക്തത്തില്‍ പിറന്ന സന്താനങ്ങളെ കാണാനുള്ള തിടുക്കം തനിയെ വരും.
എന്റെ ചേച്ചിയോട് പിതാവ് മിണ്ടിയില്ലെങ്കിലും എന്നെ എടുത്ത് ലാളിക്കുമായിരുന്നത്രെ. അങ്ങിനെ ഞാന്‍ അവരുടെ ലോകത്തിലെ ഒരു മുഖ്യ കണ്ണിയായി. എന്നെ നോക്കാനും മറ്റും പരിവാരങ്ങളായി അവിടെ.

എനിക്ക് ഒരു വയസ്സായപ്പോള്‍ പിറന്നാളിന് ചോറു കൊടുക്കാന്‍ ഒരു പുല്ലായ വിരിക്കാന്‍ സ്ഥലമുണ്ടായിരുന്നില്ലത്രെ. ഏറ്റവും കൂടുതല്‍ നെല്ല് കൊയ്യാനുള്ള തറവാടായിരുന്നു എറ്റ്നെ ചേച്ചിയുടേത്. എവിടെ നോക്കിയാലും നെല്ലും വൈക്കോലും തന്നെ. വീടുമുഴുവന്‍ നെല്ല് കൂമ്പാരങ്ങള്‍ തന്നെ.

അവസാനം ഒരു വലിയ നെല്ല് കൂമ്പാരത്തിന്‍ മുകളില്‍ പരപ്പുണ്ടാക്കി അതില്‍ ഇരുത്തിയിട്ടാണത്രെ എനിക്ക് ആദ്യ പിറന്നാള്‍ ഊട്ടിയത്.

നമ്മള്‍ ചപ്പാത്തി മെയ്ക്കറുടെ കാര്യം പറഞ്ഞ് എവിടേക്കോ പോയി. വഴിയില്‍ വരുന്ന വിഷയങ്ങള്‍ ചുരുക്കി പറയേണ്ടത് കഥയുടെ പോക്കിന്‍ അനിവാര്യമാണല്ലോ>

++++

അങ്ങിനെ എല്ലാരുടേയും പുന്നാരമുത്തായ ഞാന്‍ ഉണ്ണി എന്ന ഓമന പേരില്‍ അറിയപ്പെട്ടു. നാട്ടിലെല്ലാവരും ഉണ്ണിയെ കാണാന്‍ വരും.. ഉണ്ണിയുടെ ചേച്ചി സ്കൂളില്‍ പോയാല്‍ വരുന്നത് വരെ അമ്മയും അച്ചനും കൂടി നോക്കും. [ചേച്ചിയുടെ അമ്മയെ ഞാന്‍ അമ്മയെന്നും അച്ചനെ അച്ചനെന്നും വിളിച്ചുപോന്നു]. ചിലപ്പോല്‍ എന്റെ കരച്ചില്‍ നിര്‍താനാകാതെ വരുമ്പോള്‍ എന്റെ അമ്മ എന്നെ തോളിലിട്ട് സ്കൂളില്‍ കൊണ്ട് പോയി മുല കൊടുത്ത് കൊണ്ട് വരുമത്രെ.

ഞാന്‍ വളര്‍ന്ന് എനിക്ക് അഞ്ച് വയസ്സായപ്പോളാണ് എന്റെ പിറന്നാല്‍ ദിവസം എനിക്കൊരു അനുജന്‍ പിറന്നത്. എന്നെ ചേച്ചി പഠിപ്പിക്കുന്ന വടുതല്‍ സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തു. ഞാന്‍ പഠിക്കാന്‍ മണ്ടനായിരുന്നത്രെ. എപ്പോഴും കളിയാണ്‍. പിന്നെ വീട്ടിലെ അമിത ലാളനയും.

ചേച്ചിയുടെ കയ്യില്‍ നിന്ന് അടി കിട്ടും മിക്കപ്പോഴും. ചേച്ചി അടിക്കാന്‍ ഓടിയെത്തുമ്പോള്‍ ഞാന്‍ പോയി അച്ചന്റെ അടുത്ത് പൂമുഖത്ത് പോയി ഒളിക്കും. അച്ചനുനുണ്ടെങ്കില്‍ പിന്നെ ചേച്ചിക്ക് പൂമുഖത്തില്‍ പ്രവേശനം ഇല്ലാ.

ജീവിത ചക്രത്തില്‍ ഞാന്‍ നാലര ക്ലാസ്സ് വരെ വീടിനടുത്തുള്ള വടുതല സ്കൊളിലും പിന്നെ എന്റെ വികൃതി രക്ഷിതാക്കള്‍ക്ക് സഹിക്കാനാവാതെ എന്നെ ഏതാണ്ട് ജയിലെന്ന് വിശേഷിപ്പിക്കാവുന്ന തൃശ്ശൂരിലെ ഒരു ബോര്‍ഡിങ്ങ് സ്കൂളില്‍ ചേര്‍ത്തി.

അങ്ങിനെ പോയി പോയി എന്റെ തുടര്‍ വിദ്യാഭാസം മെഡിക്കല്‍ കോളേജിലും, പിന്നീട് മദിരാശിയിലും, ഹൈദരാബാദിലും ഒക്കെയായി.

കഥ ചുരുക്കിപ്പറയാം.

ഞാന്‍ ഹൈദരാബാദില്‍ എഞ്ചിനീയറിങ്ങിന്‍ പഠിക്കുന്ന കാലം. എന്റെ താമസം ചന്ദ്രേട്ടന്റെ കൂടെയായിരുന്നു. ചന്ദ്രേട്ടന്‍ റേഡിയോ കോര്‍പ്പറേഷന്‍ ഓഫ് അമേരിക്കയുടെ ചുക്കാന്‍ പിടിക്കുന്ന ഓഫീസറായിരുന്നു അന്ത കാലത്ത്.

അന്നത്തെ കാലത്ത് സൈക്കിളിലായിരുന്നു കോളേജിലേക്കുള്ള യാത്ര. ബസ്സിലാണെങ്കില്‍ തിക്കും തിരക്കുമായതിനാലാണ്‍ ഞാന്‍ സൈക്കിള്‍ സവാരി തുടങ്ങിയത്. ഞങ്ങളുടെ താമസം സെക്കന്തരാബാദിലുള്ള ബന്‍സിലാല്‍ പേട്ടയുടെ അടുത്തുള്ള ഗാന്ധിനഗറില് ആയിരുന്നു.

സെക്കന്തരാബാദിലെ എന്റെ ജീവിത കഥ ഇവിടെ നിരത്തണമെങ്കില്‍ ഒരു നൂറ് പേജെങ്കിലും ചുരുങ്ങിയത് എഴുതണം. അതിനാല്‍ എല്ലാ ചെറിയ തൊതിലെഴുതാം.

ഞാന്‍ പഠിക്കാന്‍ എക്കാലത്തും മടിയനായിരുന്നു. എന്റെ ഇഷ്ടം മറ്റുചില മേഖലകളിലായിരുന്നു. അതൊന്നും ഇവിടെ എഴുതുന്നില്ലാ..

ഞാന്‍ ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ഉഴപ്പും. അന്ന് എനിക്ക് സിനിമ കാണാനും, സിഗരറ്റ് വലിക്കാനും, വല്ലപ്പോഴും ഗോല്‍ കോണ്ട ബ്രാന്ഡി കുടിക്കാനും ഒക്കെ വലിയ ആനന്ദമായിരുന്നു. എനിക്ക് വന്ന ഉടനെ ഭാഷാ സ്വാധീനം കുറവായിരുന്നു.

ഞാന്‍ കാലത്ത് സെക്കന്തരാബാദിലെ വീട്ടില്‍ നിന്നിറങ്ങി കല്പന തിയേറ്റര്‍ വഴി കൊക്കോക്കോളാ വഴി ഹുസൈന്‍ സാഗര്‍ [ടേങ്ക് ബണ്ട്] കൂടി ഹൈദരാബാദിലെത്തും. പോകുന്ന വഴിക്ക് ഞാന്‍ മിക്കപ്പോഴും കോളീഫ്ലവര്‍ തോട്ടത്തിലും, ഹുസൈന്‍ സാഗറിന്റെ താഴെയുള്ള റോഡിലെ ജെ ബി മംഗാറാം ബിസ്കറ്റ് ഫാക്ടറിയിലും ഒക്കെ ചുറ്റിയടിക്കും. പിന്നെ ടേങ്ക് ബണ്ടിന്റെ വേറെ ഒരു ഭാഗത്തുള്ള ഡോബികളുടെ അടുത്തും പോകാന്‍ മറക്കാറില്ല. അവരുടെ അടുത്ത് നിന്ന് ബീഡി വാങ്ങി വലിക്കും.
ചില ദിവസങ്ങളില്‍ എന്റെ സന്ദര്‍ശനങ്നളൊക്കെ കഴിഞ്ഞ് ഹുസൈന്‍ സാഗര്‍ പരിസരത്തെത്തുമ്പോള്‍ തന്നെ ഉച്ച കഴിഞ്ഞിരിക്കും. അപ്പോ അവിടെയെവിടെയെങ്കിലും ഇരുന്ന് വീട്ടില്‍ നിന്ന് തന്നയച്ചിട്ടുള്ള ഉച്ച ഭക്ഷണം കഴിച്ച്, ഹൈദരാ‍ബാദിലെ ലൈറ്റ് ഹൌസ് തിയേറ്ററില്‍ ഒരു സിനിമയും കണ്ട് , അതിനു ശേഷം തൊട്ടടുത്തുള്ള ഇറാനി ഹോട്ടലില്‍ നിന്ന് നല്ല സമൂസയും ഇറാനി ചായയും കഴിക്കുമ്പോളെകും നാല്‍ മണി കഴിഞ്ഞിരിക്കും. പിന്നെ തിരികെ വീട്ടിലെത്തും. അങ്ങിനെയായിരുന്നു എന്റെ എഞ്ചിനീയറിങ്ങ് പഠിപ്പ് കാലം.

ഞാന്‍ കോളേജ് തലത്തുമ്പോളെക്കും ചേച്ചിക്ക് എന്നെ ഡോക്ടറാക്കണം. പിതാവിന്‍ എഞ്ചിനീയറും. അങ്ങിനെ ഈ പാവം മടിയനായ എന്നെ മെഡിക്കല്‍ കോളേജിലും എഞ്ചിനീയറിങ്ങ് കോളേജിലും ചേര്‍ത്തപ്പെട്ടു. പക്ഷെ എനിക്കാണെങ്കിലോ ഇവയിലൊന്നിലും തന്നെയുമല്ലാ പഠിക്കാന്‍ തന്നെയും താല്പര്യമുണ്ടായിരുന്നില്ല.

എന്റെ ഈ ഉഴപ്പല്‍ എന്റെ ഏട്ടന്റെ ചെവിയിലെത്തി. അങ്ങിനെ ഞാന്‍ വലിയ പ്രശ്നമില്ലാതെ ക്ലാസ്സിലെത്തിത്തുടങ്ങി. ഞാന്‍ നാട്ടില്‍ നിന്ന് നേരെ ഹൈദരാബാദിലേക്കാണല്ലോ ചേക്കേറിയത്. ഈ ഭാഷ വലിയൊരു പ്രശ്നം തന്നെയായിരുന്നു. ആംഗലേയം എനിക്ക് നന്നായി അറിയാമായിരുന്നു. പക്ഷെ ഹൈദരാബാദില്‍ ഉറുദുവും, തെലുങ്കുമാണ്‍ ഭാഷ. അധികവും ഉറുദു.

ഞാനങ്ങിനെ ഉറുദു, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകല്‍ സ്വായത്തമാക്കി പിന്നീട് വലിയ ഉഴപ്പായിത്തുടങ്ങിയിരുന്നു. എനിക്ക് കോളേജില്‍ കൂട്ടുകാരായി ആരും ഉണ്ടായിരുന്നില്ല. കാരണം പ്രധാന വില്ലന്‍ ഭാഷ തന്നെ. ക്ലാസ്സിലെ ലെക്ച്ചര്‍ പലതും എനിക്ക് മനസ്സിലാകാറില്ല. പിന്നെ എന്റെ വേഷവിധാനത്തിലും മട്ടിലുമൊക്കെ തനി ഒരു പാവം മലബാരിയുടെ പരിവേഷമായിരുന്നു.

എനിക്ക് ആകെ മൂന്ന് പേന്റ്സും ഷറ്ട്ടുകളും മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതൊക്കെ കളര്‍ മേച്ചിങ്ങിനനുസരിച്ച് ധരിക്കാനും എനിക്കറിയുമായിരുന്നില്ല. ഞാന്‍ നീല ട്രൌസറിന്‍ മഞ്ഞ ഷറ്ട്ടും മറ്റും ഒട്ടും മേച്ചിങ്ങ അല്ലാത്ത വിധമൊക്കെ ഇടുമായിരുന്നു. അതിനാല്‍ എന്നെ എല്ലാവരും അകറ്റി നിര്‍ത്തി. പിന്നെ തല മുഴുവന്‍ എണ്ണ തേച്ച് കഴുകിക്കളയാതെ വരും ഞാന്‍. അതൊന്നും സഹപാഠികള്‍ക്ക് ദഹിക്കുമായിരുന്നില്ല.

കൂട്ടുകാരുകളില്ലാത്ത കാരണം എന്റെ കാമ്പസ്സ് ജീവിതം ഒരു സുഖവും തന്നില്ല. ഒരു പാട് സിനിമാ തിയേറ്ററുകളുള്ള പട്ടണമായതിനാല്‍ ഞാന്‍ മിക്ക ദിവസവും സിനിമ കാണാന്‍ പോകും. പിന്നെ ഏട്ടറ്റ്നെ വക സിനിമ വേറേയും.അന്ന് വന്ന ചില ഇഷ്ടപ്പെട്ട എന്റെ സിനിമകളായിരുന്നു “മിലന്‍, ബഹൂ ബീഗം, ഹമ്രാസ്” മുതലായവ. മിക്ക പുതിയ തിയേറ്ററുകളിലും ആര്‍ സി എ പ്രൊജക്റ്റര്‍ ആയിരുന്നു. ഏട്ടന്‍ ആ കമ്പനിയുടെ മേധാവി ആയതിനാല്‍ ഏട്ടന്‍ കുറേ ഫ്രീ പാസ്സ് കിട്ടാറുണ്ടായിരുന്നു. കൂട്ടത്തില്‍ എനിക്കും കിട്ടും പാസ്സ്.

ഞാന്‍ ഏട്ടന്റ് ലാമ്പ്രട്ടാ സ്കൂട്ടറും, ഫിയറ്റ് കാറും കാണാതെ എടുത്ത് ഓടിക്കുമായിരുന്നു. ഓട്ടമെല്ലാം പാതിരക്കായിരിക്കും. ഏട്ടന്‍ പലപ്പോഴും എന്നെ ചീത്ത പറയാറുണ്ട്. ഒരിക്കലും തല്ലില്ല. ഏട്ടന്‍ സിഗരറ്റ് വലിക്കില്ല. വേറെ ഒരു ദു:ശ്ശീലങ്ങളൊന്നും ഇല്ല. അപ്പോ എനിക്ക് എന്തെങ്കിലും ഇല്ലെങ്കില്‍ മോശമല്ലെ എന്ന് ഞാന്‍ ഏട്ടത്തിയോട് ചോദിക്കും.

ഏട്ടത്തി പറയും ഉണ്ണി വലിയ കുറുമ്പനാണെന്ന്. എന്നാലും ഏട്ടത്തിക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. അന്ന് എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഏട്ടത്തിയാ. ഏട്ടത്തി വെളുത്ത് തടിച്ച് ഒരു സുന്ദരിയായിരുന്നു. എനിക്ക് പെങ്ങളുമാരുണ്ടായിരുന്നില്ല. ഏട്ടത്തിക്ക് ആങ്ങിളമാരും. അതിനാല്‍ ഞങ്ങള്‍ രണ്ട് പേരും എപ്പോളും നല്ല സ്നേഹത്തിലായിരുന്നു. ഞാന്‍ കുറേ കുറുമ്പ് കാണിക്കാറുണ്ടായിരുന്നു. ഏട്ടന്‍ മിക്കപ്പോളും ടൂറിലായിരിക്കും. ഏട്ടന്‍ വന്നാല്‍ പറഞ്ഞ് കൊടുക്കും എന്നൊക്കെ പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തും. പക്ഷെ ഒരിക്കലും ഏട്ടത്തി എന്നെ സങ്കടപ്പെടുത്തില്ലാ.

++

കോളേജിലെ ഒറ്റപ്പെട്ട ജീവിതം എന്നെ നിരാശനാക്കി. അപ്പോള്‍ ഞാന്‍ കൂടുതല്‍ മേച്ചില്‍ പുറങ്ങള്‍ തേടിയലഞ്ഞു. കോട്ടിയിലും ചാര്‍മിനാര്‍ ചൌരാസ്തയിലും ഒക്കെ ചുറ്റിക്കറങ്ങും. പിന്നെ ഇറാനി റെസ്റ്റൊറണ്ടില്‍ കയറി ഇറാനി ചായ കുടിക്കലും, അവിടുത്തെ ജൂക്ക് ബോക്സില്‍ നാ‍ണയമിട്ട് പാട്ട് കേള്‍ക്കും. പിന്നെ ജെ ബി മംഗാറാമിലെ അപ്പൂപ്പന്‍ ഫ്രണ്ടിന്റെ അടുത്ത് പോയി നല്ല ചൂടുള്ള ബിസ്കറ്റ് വാങ്ങിത്തിന്നും.

എന്റെ ക്ലാസ്സിലും കോളേജിലും ആരും എന്നോട് മിണ്ടില്ല.. പ്രധാന കാര്യം അവര്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലാവില്ല. അത് തന്നെ കാര്യം.. എറ്റ്നെ ക്ലാസ്സില്‍ 18 പെണ്‍കുട്ടികളും 22 ആണ്‍കുട്ടികളും ഉണ്ടായിരുന്നു. അവിടെ അദ്ധ്യാപകര്‍ മിക്കതും ഹൈദരാബാദുകാര്‍ തന്നെ. അപ്ലൈഡ് സയന്‍സ് പഠിപ്പിക്കുന്ന ഒരു പെണ്ണ് ടീച്ചറുണ്ടായിരുന്നു. അതിനെന്നോട് പ്രിയമായിരുന്നു. അത് പറയും ഉറുദു സംസാരിക്കാന്‍ പഠിക്കണമെന്ന്. പക്ഷെ എന്നെ ആര്‍ പഠിപ്പിക്കും. ഞാന്‍ എന്റെ നിസ്സഹയതാവസ്ഥ ടീച്ചറെ ബോദ്ധ്യപ്പെടുത്തി.

ടീച്ചറെന്നോട് ചോദിച്ചു…
“നിനക്ക് ഇവിടെ വല്ല പെണ്‍കുട്ടികളോടും പ്രേമമുണ്ടോ …?
“ഇല്ല ടീച്ചറ്”
എന്നാ ആരെയെങ്കിലും ലൈന്‍ അടിക്കണം.
അങ്ങിനെ ഞാന്‍ എന്റെ സഹപാഠിയായ ചേതനയെന്ന ഗുജറാത്തി പെണ്‍കുട്ടിയെ ലൈന്‍ അടിക്കാന്‍ തുടങ്ങി. ഞാന്‍ പറയുന്നത് അവള്‍ക്കും അവള്‍ പറയുന്നത് എനിക്കും മനസ്സിലാവില്ല.

അവള്‍ക്കാണെങ്കില്‍ ഇംഗ്ലീഷ് ഒരിക്കലും വരില്ല. പക്ഷെ ഉറുദു, തെലുങ്ക്, ഗുജറാത്തി എന്നിവ നന്നായറിയാം. അങ്ങിനെ അവള്‍ക്ക് എന്നോട് പാവം തോന്നി. എന്നെ അവള്‍ക്കിഷ്ടമായിത്തുടങ്ങി.

ഒരു ദിവസം എന്നോട് ഓതി.
“തും ക്യാ ആദ്മീ ഹൈ…?
കപ്ടാ പഹനേക്കൂ നഹി ആത്താ ഹൈ ബരാബര്‍. ക്യോം ഇത് നാ തേല്‍ ഡാലാ ഹൈ ബാള്‍ പറ്. റോട്ടീ നഹി ഖാത്താ ഹൈ.
[നിനക്ക് ശരിയായും ഭംഗിയായും വസ്ത്രം ധരിക്കാനറിയില്ല, മുടിയില്‍ ഉള്ള എണ്ണ മുഴുവനും തേച്ചിട്ട് വരും കഴുകിക്കളയാതെ, പിന്നെ ചപ്പാത്തി തിന്നില്ല. അങ്ങിനെ പലതും]
എനിക്ക് വിഷമമായി. ഞാന്‍ അവള്‍ പറഞ്ഞതെല്ല്ലാം അതേപടി ഏട്ടത്തിയോട് പറഞ്ഞു. ഏട്ടത്തി നാട്ടില്‍ സയന്‍സ് പോസ്റ്റ് ഗ്രാജുവേറ്റാ. അതിനാല്‍ കോളേജ് ലൈഫെല്ലാം നന്നായി അറിയുന്ന ആളായിരുന്നു. ഏട്ടത്തി എനിക്ക് പ്രചോദനം തന്നു. എങ്ങിനെയെങ്കിലും ഭാഷ പഠിച്ചെടുക്കാന്‍.

എന്റെ ജീവിതം അങ്ങിനെ പോയിക്കൊണ്ടിരുന്നു.

ഒരു ദിവസം ഞാന്‍ ചോറ്റും പാത്രം തുറന്ന് മാവിന്റെ തണലില്‍ ഇരിക്കയായിരുന്നു. അപ്പോല്‍ ചേതന എന്നെ അവള്‍ ഇരിക്കുന്നിടത്തേക്ക് വിളിച്ചു. ഞാന്‍ അങ്ങോട്ട് പോയി. അവളെന്നോട് ചോദിച്ചു.
“തും റോട്ടി ഖാത്താ ഹൈ ക്യാ”
[നിനക്ക് ചപ്പാത്തി തിന്നാമോ എന്ന്]
ഞാന്‍ പറഞ്ഞു, എനിക്ക് ചോറ് തന്നെ വേണം. അപ്പോള്‍ അവള്‍ പറഞ്ഞു ഇന്ന് നമ്മള്‍ രണ്ട് പേരും നമ്മുടെ രണ്ടാളുടേയും ടിഫിന്‍ മിക്സ് ചെയ്ത് കഴിക്കാമെന്ന്. എനിക്കവളുടെ ചപ്പാത്തി വലിയ ഇഷ്ടമായി. അന്നാണ്‍ ഞാന്‍ ജീവിതത്തില്‍ ആദ്യം ചപ്പാത്തി കഴിക്കണത്.

പിറ്റേ ദിവസം അവല്‍ കൂടുതല്‍ ചപ്പാത്തി കൊണ്ട് വന്നിരുന്നു. എന്റെ ചോറ് കുറച്ച് മാത്രം ഉപയോഗിച്ച് ബാക്കിയുള്ളത് അവള്‍ കുരങ്ങന്മാര്‍ക്ക് കൊടുത്തു. അങ്ങിനെ കുറേ ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു എന്നോട് ഇനി ടിഫിന്‍ കൊണ്ട് വരേണ്ട എന്ന്. എനിക്കുള്ള ഭക്ഷണം അവള്‍ കൊണ്ട് വരാന്‍ തുടങ്ങി.

എനിക്കവളോട് സ്നേഹവും ബഹുമാനവും തോന്നി. എന്നെ ശരിയായ രീതിയില്‍ വസ്ത്രം ധരിക്കാനും, ഫേഷനബിള്‍ ആയി മുടി ഒതുക്കാനും, അങ്ങിനെ പല മേനേഴ്സും അവളെന്നെ പഠിപ്പിച്ചു. കൂടാതെ അവളോട് പേശി പേശി ഞാന്‍ നന്നായി ഉറുദു, ഹിന്ദി മുതലായവ പറയാന്‍ പഠിച്ചു. ഞാനറിയാതെ അവള്‍ എന്നെ പ്രണയിച്ചു.

ഒരിക്കല്‍ അവളെന്നോട് ചോദിച്ചു. ഒരു ദിവസം അവളെന്റെ വീട്ടിലേക്ക് വരട്ടേ എന്ന്. ഞാന്‍ ആകെ പേടിച്ചു. ഏട്ടനങ്ങാനും അറിഞ്ഞാല്‍ രായ്കു രാമാനം എന്നെ നാട്ടിലേക്ക് വണ്‍ടി കയറ്റി വിടും. ഞാനന്ന് അവളോട് ഒന്നും മിണ്ടാതെ നേരത്തെ തന്നെ വീട്ടിലെത്തി. എനിക്കാകെ എന്തൊ സംഭവിച്ച പോലെ തോന്നി. വന്ന പാട് കിടന്നുറങ്ങാന്‍ തുടങ്ങി. എനിക്ക് സങ്കടവും പരിഭ്രമവും എല്ലാം ഉണ്ടായി.

“ഉണ്ണ്യേ നീയെന്താ ഇന്ന് പതിവിലും നേരത്തെ വീട്ടിലെത്തിയത് ?
നിന്നെ ഞാന്‍ കുറച്ച് ദിവസമായി ശ്രദ്ധിക്കുന്നു. നിന്നില്‍ പല മാറ്റങ്ങളും വന്നിരിക്കുന്നു. സിഗരറ്റ് വലിക്കുന്നതും, തെണ്ടി നടക്കുന്നതും ഒക്കെ ഞാന്‍ ക്ഷമിക്കാറുണ്ട്. ഇതെന്താ ഇപ്പോ ഇങ്ങനെ. നിനക്കെന്താ പറ്റിയേ ചെക്കാ. എന്നെ വിഷമിപ്പിക്കല്ലേ. ഏട്ടനാണെങ്കില്‍ കാക്കിനടയിലെ ടൂര്‍ കഴിഞ്ഞ്, മൈസുര്‍ പോയെ വരികയുള്ളൂ. എനിക്കാകെ ഒരു അന്തിത്തുണയുള്ളതാ നീ…

ഉണ്ണി ഏട്ടത്തിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. നടന്ന കാര്യങ്ങളെല്ലാം ഏട്ടത്തിയോട് പറഞ്ഞു.
“മണ്ടന്‍………….”
ഏട്ടത്തി എന്നെ കളിയാക്കി….. ഇതിനാണൊ എന്റെ ചെക്കാ നീ പിണങ്ങി പോന്നെ. നീ നാളെ അവളെയും കൂട്ടി ഇങ്ങോട്ട് വാ……….
“എനിക്ക് പേടിയാ ഏട്ടത്തീ…………”
‘ഇതിലെന്താ പേടിയുടെ ഒരു വിഷയം…?”

എനിക്ക് ഏട്ടത്തി ധൈര്യം പകര്‍ന്നു. ഞാന്‍ പിറ്റേ ദിവസം കോളേജില്‍ നേരത്തെ എത്തിയിരുന്നു. പക്ഷെ എത്ര നോക്കിയിട്ടും ചേതനയെ കണ്ടില്ല. കാമ്പസ്സ് മുഴുവനും അരിച്ചു പെറുക്കി.എനിക്കാകെ വിഷമ മായി.

ഞാന്‍ ഞങ്ങളെന്നും ഭക്ഷണം കഴിക്കാനിരിക്കുന്ന മാവിന്‍ ചുവട്ടില്‍ പോയിരുന്നു. ഞാന്‍ ചിന്താമഗ്നനായി. ഭാഷ പഠിക്കാനായി എനിക്ക് ചേതനയാല്‍. പക്ഷെ എന്റെ കൂട്ടുകാരിയെ കാണാനില്ലല്ലോ ഭഗവാനേ?

കുരങ്ങമ്നാരുടെ കൂട്ടത്തിലിരിക്കുന്ന ചേതനയെ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല്ല. ഞാന്‍ അങ്ങോട്ട് നീങ്ങി. ഇതാ അവളിരുന്ന് കരയുന്നു.

“തും കൂ ക്യാ ഹോഗയാ ചേതനാ”
“തും ക്യോം രോത്താ ഹൈ ? മുജേ ബോലോ…”

ചേതന എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. എനിക്കാകെ പരിഭ്രമമായി. ഞാനവളെ എന്റെ വീട്ടിലേക്ക് കൂട്ടിക്കോണ്ട് പോയി.



+++++



27 comments:

  1. athe athe athu njan thane .......

    ReplyDelete
  2. ചേതനയും ചപ്പാത്തിയും...കൊള്ളാം..:) :)

    പുതിയൊരു നോവലിനുള്ള വകുപ്പുണ്ടല്ലോ അങ്കിൾ...

    ReplyDelete
  3. ഒരു ചപ്പാത്തി മേകരിനു അണുബോംബിന്റെ വില ഉണ്ടാലോ അങ്കിള്‍?ഗതകാല സ്മരണകള്‍ ചികഞ്ഞെടുത്തും ,മധുരനൊമ്പരങ്ങള്‍ താലോലിച്ചും, കുടുംബ പ്രൌഡി അളന്നു തൂക്കിയും ,കുഞ്ഞുങ്ങള്‍ ഭുമിയിലെ മാലാഖമാരാണെന്നും അവരുടെ മുന്നില്‍ പിണക്കവും ദേഷ്യവും തേന്‍മഴയായി അലിഞ്ഞു പോകുന്നുവെന്നും..കോളേജ് ജീവിതത്തിന്റെ മനോഹര ദൃശ്യം വരച്ചു കാട്ടിയും ,ഒരു നാട്ടിന്‍ പുറത്തുകാരന്റെ സങ്കടങ്ങള്‍ സുന്ദരമാക്കി എഴുതി.. കുടുംബകാര്യങ്ങളും, ഹൈദ്രാബാദ്‌ ജീവിതവും, ചേതനയും, കുടി അടുത്ത നോവലിന് നല്ല വിഷയമായി....എല്ലാ ആശംസകളും.. പുതിയ നോവേലിനായി കാത്തിരിക്കുന്നു..

    ReplyDelete
  4. എന്റെ പ്രിയ വാവ

    മോളുടെ കമന്റ് അങ്കിളിന് വളരെ ഇഷ്ടമായി. ഞാന് ഇതൊന്നും എഴുതാന് ഉദ്ദേശിച്ചതല്ല. എനിക്ക് കാല് തരിപ്പും എന്റെ ബീനാമ്മക്ക് കൈ തരിപ്പും ആണ്. വാതം. ആയതിനാല് വൈകിട്ട് അത്താഴത്തിന് ചപ്പാത്തി കിട്ടാറില്ല. കാലങ്ങളായി. ഞാന് അതിന് പലപ്പോഴും വീട്ടില് വഴക്കടിക്കാറുണ്ടായിരുന്നു.

    ഒരു മെയ്ഡ് വന്ന് ഒന്നരാടം ചപ്പാത്തി ഉണ്ടാക്കും. ഒരാള് ഒന്നരാടം അന്ന് വീട് അടിച്ച് തുടക്കും, മുറ്റമടിക്കും. അങ്ങിനെയാണ് ഇപ്പോഴത്തെ ലൈഫ് സ്റ്റയില്.

    രണ്ട് നേരവും ചപ്പാത്തി എങ്ങിനെ ലഭിക്കുമെന്ന് തലപുകഞ്ഞാലോചിക്കുമ്പോളാ എന്റെ മനസ്സില് ഒരു പുതിയ ആശയം വന്നതും, അതുമായി ബന്ധപ്പെട്ട് ഒരു ചെറിയ പോസ്റ്റിന് തയ്യാറായത്.

    പക്ഷെ എഴുതിത്തുടങ്ങിയപ്പോള് പഴയ കാലങ്ങളിലേക്ക് എന്റെ മനസ്സ് പോയി. ഞാന് നാല്പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്റെ ചേതനയെ ഓര്‍ക്കുന്നത്. അറിയാതെ ഓര്‍ത്ത് പോയി. അവളെപറ്റി നാല് വരി എഴുതാതെ പോകുന്നത് ശരിയല്ലല്ലോ എന്ന് തോന്നി.

    ഇപ്പോള് പലരും ചോദിക്കുന്നു, രണ്ടാമത് ഒരു നോവലിന് തിരി കൊളുത്തിയല്ലോ എന്ന്. എനിക്ക് ബ്ലോഗില് നോവലെഴുതാനുള്ള ശരീരസുഖം പോരാ എന്റെ മോളേ. വയസ്സായി. രക്തവാതം എന്നെ തളര്‍ത്തുന്നു. പിന്നെ ഇങ്ങനെ ഓരോന്ന് ചെയ്ത് കൊണ്ടിരിക്കുന്നതിനാല് എന്റെ അസുഖത്തെ ഞാന് അറിയുന്നില്ല.

    പണ്ട് ഞാന് ഇത് പോലെ ഒരു നാല് വരി കഥ എഴുതിയതാണ് – ഇപ്പോള് എന്റെ ബ്ലോഗില് കാണുന്ന “എന്റെ പാറുകുട്ടീ എന്ന നോവല്” വായനക്കാരാണ് അതിനെ നോലാക്കി ഉയര്‍ത്തിയതും. ഇപ്പോള് 31 അദ്ധ്യായം കഴിഞ്ഞിരിക്കുന്നു. എതാണ്ട് 200 പേജി കഴിഞ്ഞു. ഞാന് പലതവണ അതിന് അന്ത്യം കുറിക്കാന് ശ്രമിച്ചതാണ്. പക്ഷെ അത് അവസാനിക്കുന്നില്ല.

    പാറുകുട്ടിയുടെ ഓര്‍മ്മകള് അത്ര കണ്ട് ഉണ്ട് മനസ്സില്. പിന്നെ ഞാന് എഴുതാന് തുടങ്ങിയത് എന്റെ അറുപതാം വയസ്സില്. ഇത് ഈശ്വരന്റെ ഒരു വരദാനമാണ്. ഞാന് ഒരു നിമിത്തം മാത്രം. എനിക്ക് ശാരീരികാരോഗ്യം ഉണ്ടെങ്കില് എന്റ് അച്ചന് തേവര് പറയും കാര്യങ്ങളൊക്കെ. അത് പോലെ നീങ്ങും. അതനുസരിച്ചേ “ചപ്പാത്തി മെയ്കര്” എന്ന് പോസ്റ്റ് നോവലിലേക്ക് നീങ്ങുകയുള്ളൂ…

    മോള്‍ക്ക് ആയുരാരോഗ്യം ആശംസിക്കുന്നു. ബന്ധപ്പെടാന് ഇമെയില് അഡ്രസ്സ്, ഫോണ് നമ്പര് മുതലായവ അറിയിക്കുമല്ലോ? ഞാന് ചികിത്സയിലാണ് ഒരു മാസം വീട്ടില് നിന്ന് പുറത്തിറങ്ങാന് പാടില്ലാ എന്നാന് വൈദ്യരുടെ കല്പന.

    സ്നേഹത്തോടേ

    ജെ പി അങ്കിള്

    ReplyDelete
  5. വായിച്ചു തീര്നത് അറിഞ്ഞില്ല, വളരെ നന്നായിരിക്കുന്നു ബൂതകലതിലെക്കുള്ള തിരിഞ്ഞു പോക്ക് വല്ലാത്തൊരു അനുഭവം തന്നെ എത്ര വിവരിച്ചാലും തീരുകയുമില്ല രസകരവുമായിരിക്കും. ബാക്കി ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു

    ReplyDelete
  6. പ്രിയ ജേപി അങ്കിള്‍,
    നാട്ടില്‍ വല്ലപ്പോഴുമൊക്കെ കിട്ടുമായിരുന്ന കുറേ കാരണവന്‍മാരുണ്ടായിരുന്നു.അവരുടെ ഗതകാല ചെയ്തികള്‍ കേട്ട് തോട്ടരികിലും പറങ്കിമാവിന്‍ തണലുകളിലും,വിവാഹത്തലേരാത്രിയിലെ ബഹളങ്ങള്‍ക്കിടയിലും ഞങ്ങള്‍ കുട്ടികള്‍ വയും പൊളിച്ചിരിക്കുമായിരുന്നു.ഒന്നില്‍ നിന്നു പറഞ്ഞു തുടങ്ങി കാടിന്റെ കഥളിലൂടെയും,മിലിട്ടറിക്കഥകളിലൂടെയും,അങ്ങാടിക്കഥകളിലൂടെയും ഞങ്ങളെ അത്ഭുതപ്പെടുത്തുമായിരുന്ന കുറേപ്പേര്‍.അവരെയെല്ലാമൊന്നോര്‍ത്തു പോയി താങ്കളുടെ വിവരണശൈലി കണ്ടപ്പോള്‍.

    തുടരുക ഭാവുകങ്ങള്‍.

    ഓ,ടോ:
    അസുഖങ്ങളെ അത്ര കാര്യമാക്കേണ്‍ട വാര്‍ദ്ധക്യത്തില്‍ വിരുന്നിനു വരുന്ന നേരമ്പോക്കുകാരായി എടുത്താല്‍ മതി :)

    ReplyDelete
  7. കുട്ടന്‍
    ഞാന്‍ വെറുതെ ഒരു ചെറിയ പോസ്റ്റിന് തിരി കൊളുത്തിയതാ. അത് ഇങ്ങനെ നീണ്ട് പോകുമെന്നറിഞ്ഞില്ല. ഇപ്പോ ആളുകളുടെ പ്രതികരണം കണ്ടില്ലേ. അടുത്ത നോവലിനായി കാത്തിരിക്കുന്ന് എന്ന്.
    നോവലെഴുത്തൊക്കെ തൊരടി പിടിച്ച പണിയാണ്. ഒന്ന് തന്നെ എഴുതി കഴിഞ്ഞിട്ടില്ല.
    പിന്നെ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത നമ്മളലല്ലോ. എല്ലാം ദൈവനിശ്ചയം പോലെയല്ലേ വരൂ.

    ReplyDelete
  8. കാവാലന്

    പ്രതികരണങ്ങള്‍ക്ക് വളരെ നന്ദി. ആവനാഴിയില് ശരങ്ങള് ഏറെയുണ്ട്. തൊടുക്കാനുള്ള ശക്തി ഇല്ലാന്ന് പറഞ്ഞ പോലെയാണ് എന്റ് സ്ഥിതി.

    അച്ചന് തേവര് ശക്തി പകരട്ടെ. എന്റെ ഭൂത കാല സ്മരണകള് ഏറെയുണ്ട്. എഴുതിയാലും എഴുതിയാലും തീരാത്ത അത്ര.

    എഴുതാന് വൈകിപ്പോയി. സന്തോഷ് മാഷെ എന്റെ ചെറുപ്പത്തില് ഞാന് കണ്ട് മുട്ടിയിരുന്നെങ്കില് എന്ന് ആശിച്ച് പോകയാ ഈ സന്ദര്‍ഭത്തില്.

    വിഷ് യു ഗുഡ് ലക്ക്

    ഓ ടോ:
    Please also visit my other blogs
    സ്മൃതി
    http://jp-smriti.blogspot.com/

    എന്റെ സ്വപ്നങ്ങള്
    http://jp-dreamz.blogspot.com/

    http://voiceoftrichur.blogspot.com/
    http://jp-angaleyam.blogspot.com/

    http://trichurblogclub.blogspot.com/

    ReplyDelete
  9. Enik uncle noodu kadutha asooya thoonnan thudangi. Oru "Ezthuthu Thozilali" aayittum uncle ne poole ithra sajeevamaayi ezuthaan pattunnillalloo ennoorth. Uncle nte pakuthi poolum prayam aayittillenkilum journalism padana kaalathe anubhavangal poolum oorthedukkaan pattunnillalloo ennoorth. I second Vava and Kavalan.

    ReplyDelete
  10. നീളം കുറവായതിനാല്‍ (എന്റെ പോസ്റ്റുകളെ പോലെ‌), പെട്ടെന്ന് വായിച്ചു തീര്‍ന്നു..........അടുത്തത് നുറുക്കി നുറുക്കി പോസ്റ്റൂ,എങ്കില്ലേ ഭാവം വരൂ (സൈസ് ഒന്ന് വെട്ടിചുരുക്കി - രണ്ടായി പോസ്റ്റൂഊ)

    ReplyDelete
  11. എന്താ പറ്യാ? വണ്ടറടിച്ച് ഇരുന്ന് പോയി.
    ഇത് ഇങ്ങനെ പറഞ്ഞ് പോകേണ്ട ‘സംഭവമല്ലല്ലോ’ ജെപീ?
    എല്ലാ ഇന്‍‌ക്രീഡന്‍സുമുള്ള ഒര് ഫാമിലി സസ്പെന്‍സ് ത്രില്ലര്‍ റൊമാന്റിക് കോമഡിയല്ലേ?

    പെട്ടെന്ന് എഴുതി തീര്‍ക്കല്ലേ!!

    ReplyDelete
  12. കുറുമാന്‍ ജീ

    ഇത് ഒരു നുറുങ്ങ് പോസ്റ്റായിടാനായിരുന്നു പരിപാടി. പക്ഷെ എഴുതാനിരുന്നപ്പോ കാട് കയറിയതാ. ഇനി ശരിയായ സംഭവത്തിലേക്ക് വരുമ്പോള്‍ സമയമെടുക്കും. അതിനാല്‍ 3 ലക്കം കൊണ്ട് അവസാനിപ്പിക്കണം.
    ഇതില്‍ മനസ്സറിയാതെയാ ചേതന എന്ന പെണ്‍കുട്ടി വന്ന് കയറിയത്. ഇപ്പോള്‍ ചിലറ്ക്കറിയണം ആരാ ഈ ചേതന എന്ന്. എന്റ്റെ മരോളും ചോദിക്കണ്.
    ഞാന്‍ അവരോട് ഒന്നും പറഞ്ഞില്ല.

    ഏതായാലും കുറുമാന്‍ ജീ പറഞ്ഞ പോലെ പോസറ്റാം.

    ReplyDelete
  13. ഹലോ കൈതമുള്ള് കുട്ട്യേ

    താങ്കള്‍ പറഞ്ഞ പോലെയാണെങ്കില്‍ ഇത് ഒരു മഹാ സംഭവമായി എഴുതേണ്ടി വരും. എനിക്കതിനുള്ള ആരോഗ്യം ഉണ്ടോ? ഈ പോസ്റ്റില്‍ പലയിടത്തും ഞാന്‍ കഥ ചുരുക്കി ചുരുക്കി ഇപ്പോ ഇത് വരെയും ശരിയായ കഥയുടെ ഉള്ളിലേക്ക് ഇറങ്ങിയിട്ടില്ല.

    എന്റെ മാതാപിതാക്കളുടെ പ്രണയവും, ഞാനും ചേതനയും തമ്മിലുള്ള അടുപ്പവും, എന്റെ നാട് നീളെയുള്ള വിദ്യാഭ്യാസ സര്‍ക്കസ്സും എല്ലാം ഓര്‍ത്ത് വിശദമായെഴുതിയാല്‍ ഇത് താങ്കള്‍ ഉദ്ദേശിക്കുന്ന പോലെയുള്ള ഒരു “ഫാമിലി, സസ്പെന്‍സ്, ത്രില്ലര്‍, റൊമാന്റിക്, കോമഡി” ആയി പരിണമിക്കുമെന്നതില്‍ സംശയമില്ല.

    എന്നെ നയിക്കുന്നത് എന്റെ അച്ചന്‍ തേവരാണ്. എനിക്ക് ആരോഗ്യം ഉണ്ടെങ്കില്‍ എല്ലാം നടക്കും. ആയുര്‍വേദ ചികിത്സയില്‍ എന്റെ കാലിലെ വാത രോഗം സുഖപ്പെടുമെന്ന പ്രത്യാശയിലാ.

    കാര്യങ്ങളൊക്കെ നിശ്ചയിക്കുന്നത് ഭഗവാനല്ലേ! ഈ കര്‍ക്കിടകത്തില്‍ എത്ര മഹല്‍ വ്യക്തികളെ കാലന്‍ കൊണ്ടോയി. എന്നെ എന്താ അവര്‍ക്കൊന്നും വേണ്ടേ? ഞാന്‍ എന്റെ അറുപതാം വയസ്സ് കഴിഞ്ഞ അന്ന് മുതല്‍ കാളയും കയറുമായി വരുന്ന കാലനെ വരവേറ്റ് കഴിയുകയായിരുന്നു.

    പിതാമഹന്മാരും ആ പരമ്പരയിലെ എല്ലാരും ഈ അറുപതില്‍ അവസാനിച്ചു. ഞാന്‍ തന്നെ പലര്‍ക്കും കൊള്ളി വെച്ചു. അച്ചന്‍, വലിയച്ചന്‍, അച്ചമ്മ, ചെറിയ അച്ചമ്മ, വലിയമ്മ, അമ്മായി അങ്ങിനെ പലരും. ആണുങ്ങള്‍ എല്ലാരും അറുപതില്‍ പോയി.

    ഈ എന്നെ കൊണ്ടോകാ‍ന്‍ ആരുമില്ലേ??????

    ReplyDelete
  14. കുറുമാന്റെ അഭിപ്രായം തന്നെ എനിക്കും. ഒന്നു വെട്ടിച്ചുരുക്കിയാല്‍ വായനാ സുഖം കൂടും.

    :)

    ReplyDelete
  15. ഹലോ കിച്ചു

    എങ്ങിനെ വെട്ടിച്ചുരുക്കണമെന്നാ പറയുന്നത്. കുറുമാന്‍ പറഞ്ഞത് ചെറിയ ചെറിയ പോസ്റ്റ് എന്നര്‍ത്ഥത്തിലല്ലേ?
    താങ്കള്‍ പറയുന്നതെങ്ങിനെ എന്ന് ഒരു തെളിച്ച പറയാമോ> കുറവുകളുണ്ടെങ്കില്‍ തുടക്കത്തിലേ പരിഹരിക്കണമല്ലോ.

    കുറുമാന്‍ വലിയൊരു എഴുത്തുകാരനും, ബ്ലോഗ് ലോകത്ത് അറിയപ്പെടുന്ന ഒരു മഹത് വ്യക്തിയാണ്. നിങ്ങള്‍ രണ്ട് പേരും പറയുന്നത് ഒന്നാണെങ്കില്‍, എനിക്കാകെ കണ്‍ഫ്യൂഷന്‍ ആയി.

    ദയവായി ജിടോക്ക് ചാറ്റ് റൂമില്‍ വരിക. കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കാമല്ലോ.

    പ്രതികരണങ്ങള്‍ക്ക് വളരെ നന്ദി.

    ReplyDelete
  16. ജെ പി ചേട്ടാ : പലവിധ മസാലകള്‍ എന്നപോലെ ജീവിത കാല പല അനുഭവങ്ങള്‍ കൂട്ടിക്കുഴച്ചുള്ള എഴുത്തു വളരെ നന്നായിട്ടുണ്ട് ..തുടരുക ...

    ReplyDelete
  17. അപ്പൊ ചേച്ചി എന്ന് മഴക്കാല ഓര്‍മയില്‍ പറഞ്ഞത് അമ്മ ആണല്ലേ?
    ആ ചപ്പാത്തി മേക്കര്‍ ആരാണെന്നു മനസ്സിലായി. 29-നു വരും എന്ന് പറഞ്ഞതുകൊണ്ട്.
    ആത്മകഥ തുടര്‍ന്നും എഴുതുമല്ലോ?

    ReplyDelete
  18. enikku thoonniyirunnu ee uncle-nte ullil oru FIRE-HILL undennu....athangu potteenda thaamasam, novels varikayaayi. rakthavaathaththinoodu pookaan para. avidirunnu kaal aattiyaatti ezhuthuka, baakki katha

    ReplyDelete
  19. ഹലോ കവിതാ ജീ [meltingpots]

    രക്ത വാതത്തിനോട് പോകാന്‍ പറയണം അല്ലേ? ശരി അങ്ങിനെയാണെങ്കില്‍ അങ്ങിനെ.
    എന്നിട്ട് ആട്ടിയിട്ട് എഴുതണമല്ലേ. അങ്ങിനെ ചെയ്ത് നോക്കം എന്റെ കുട്ടീ.

    ഇത് നോവലായി പരിണമിക്കണമെങ്കില്‍ എന്നെ ഇവിടെ വന്ന് സഹായിക്കേണ്ടി വരും. കോളേജ് വിട്ട് നേരെ വീട്ടിലെത്തിയില്ലെങ്കില്‍ മോന്‍ അവിടെ നിന്ന് ബഹളം കൂട്ടുകയില്ലേ..?

    ഏതായാലും ചപ്പാത്തി മെയ്ക്കര്‍ വരട്ടെ. അവളോട് പറയാം സഹായിക്കാന്‍.

    പ്രതികരണങ്ങള്‍ക്ക് നന്ദി കവിതാ ജീ

    ReplyDelete
  20. എന്തെങ്കിലും പറയാം.കൊള്ളാം.
    ഇനിയും പോരട്ടെ.

    ReplyDelete
  21. ബാല്യകാലവും അതിനെ ചുറ്റി പറ്റിയുള്ള ഓര്‍‌മ്മകളും മനോഹരമായി വിവരിച്ചിരിക്കുന്നു,
    ഷാ‍പ്പിലെ മാക്കുണ്ണിയുടെ ചിത്രം വക്കുകളില്‍ വരച്ചിട്ടത് പ്രത്യേകം എടുത്തു പറയണ്ടതുതന്നെ.

    അഛന്റെ വിട്ടുകാര്‍ അമ്മയെ മുറ്റത്ത് നിര്‍ത്തി താലി കെട്ടി കൊണ്ട് വന്നു.
    ♫ ♫ മുത്തുമണിപ്പളുങ്കുവെള്ളം പുഴയിലെന്റെ
    കൊത്തുപണിക്കരിമ്പുവള്ളം
    കോലത്തുനാട്ടിലെ കോവിലകത്തമ്മയെ
    താലികെട്ടിക്കൊണ്ടുപോരണ കല്യാണവള്ളം....♫ ♫ അറിയാതെ മൂളിപ്പോയി...

    നെല്ല് കൂമ്പാരത്തിന്‍ മുകളില്‍ ..ആദ്യ പിറന്നാള്‍ ഊട്ട്! :) മനോഹരം

    "ഏട്ടന്‍ വന്നാല്‍ പറഞ്ഞ് കൊടുക്കും എന്നൊക്കെ പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തും. പക്ഷെ ഒരിക്കലും ഏട്ടത്തി എന്നെ സങ്കടപ്പെടുത്തില്ലാ....." മനസ്സില്‍ വല്‍സല്യമുള്ള ഏട്ടത്തിയമ്മയെ നന്നായി ചുരുങ്ങിയ വാക്കില്‍ വായനക്കാരുടെ മനസ്സില്‍ പ്രതിഷ്ടിച്ചു!!

    "ഞാന്‍ പറയുന്നത് അവള്‍ക്കും അവള്‍ പറയുന്നത് എനിക്കും മനസ്സിലാവില്ല.." ശുദ്ധ സൗഹൃതത്തിനു ഇതിലും നല്ല വേറെ എന്തുദാഹരണം വേണം? ... ജെപീ ശരിക്കും നല്ല ഒരു എഴുത്തുകാരനായി ...
    तुम क्या आदमी है ? कपडा पहनेकू नहीं आता है बराबर क्यों इतना तेल डाला है बाल पर? रोट्टी नही खाता है .... അസ്സല്‍‌ ശുദ്ധ മല്‍ബാറി തന്നെ ..ശരിക്കും ചേതനയെ പ്രണയിച്ചു പോകുന്നു...
    "....ഞാനവളെ എന്റെ വീട്ടിലേക്ക് കൂട്ടിക്കോണ്ട് പോയി...."

    എന്നിട്ട് ... ????
    ജെപിയുടെ പോസ്റ്റുകളില്‍ ഏറെ ഇഷ്ടമായ ഒരേട്


    വീണ്ടും ചോദിക്കട്ടെ ...എന്നിട്ട്...?

    ReplyDelete
  22. Very good Prakash, keep it up. I never heard about your Chetana and Secundarabad before. Look forward to reading more on this subject.
    Best wishes,
    Hassan

    ReplyDelete
  23. ഹലോ ജേപീ, വളരെ നന്നായിരിക്കുന്നു .. വാക്കുകള്‍ അളന്നും തൂക്കിയും ഒന്നും വെറുതെ കളയാതെയും എഴുതിയിരിക്കുന്നു .. തികച്ചും ഹൃദ്യമായി .. ഇനിയും എഴുതണം .. കാത്തിരിക്കുന്നു

    ReplyDelete
  24. i liked meltingpots comment very much.bit f humour.

    ReplyDelete
  25. ഇത് മറ്റൊരു നോവലിന്റെ തിരി കൊളുത്തലാണോ എന്ന് ചോദിച്ചാല്‍ എന്താ എന്ന് എനിക്കറിയില്ല. ഭാഗം 2 അടുത്ത ദിവസം വരുന്നതായിരിക്കും.
    കാത്തിരിക്കുക.

    ReplyDelete
  26. Jp uncle
    unclinte college lifelekku njagale kootti kondu poyathil santhosham.......especially college life in seventies without mobiles,chats etc.....

    ReplyDelete
  27. ഓര്മ്മകള് എഴുതിപ്പിടിപ്പിക്കാന് ഒരിടം കണ്ടു. അവിടെ അച്ചുകള് നിരത്തി.
    ഈ കഥയുടെ അതായത് ജീവിതത്തിന്റെ തുടര്‍ച്ച് ഞാന് മറ്റൊരിടത്ത് എഴുതി.
    ഗൂഗിളില് പോയി സര്ച്ച് ചെയ്യുക/

    ചേതനാ മൈ ഡാര്‍ളിങ്ങ്.

    അവിടെയുള്ള എല്ലാ ലക്കങ്ങളും വായിക്കൂ
    അത് മുഴുവനായിട്ടില്ല
    എന്നാലും കുറേ ഉണ്ട്/

    ReplyDelete

എന്തെങ്കിലും പറയാതെ പോവല്ലെ കുട്ട്യോളെ