Wednesday, March 1, 2017

എന്റെ അമ്മുകുട്ടി..

അമ്മുകുട്ടി ഇപ്പോള്‍ വളര്‍ന്ന് വലുതായെങ്കിലും, ഇന്നും അമ്മുകുട്ടി എന്ന് കേള്‍ക്കുമ്പോള്‍ എനിക്കോര്‍മ്മ വരിക ആറോ ഏഴോ വയസ്സുള്ള പിങ്ക് ഉടുപ്പിട്ട എന്റെ അമ്മുകുട്ടിയെ ആണ്‍... മസ്കറ്റിലെ ഞങ്ങളുടെ വീട്ടില്‍ എപ്പോഴും വരും ഈ അമ്മുകുട്ടി... ഉമ വന്ന് വിളിക്കാന്‍ വരുമെന്നറിഞ്ഞാല്‍ അമ്മുക്ട്ടി ടീപ്പോയയുടെ അടിയില്‍ ഒളിച്ചിരിക്കും.
achan thevar temple koorkkenchery
അമ്മുകുട്ടി മസ്കറ്റ് വിട്ടപ്പോള്‍ ഞാനും വിട്ടിരിക്കാനാണ്‍ സാധ്യത. കുറച്ച് നാള്‍ അമ്മുകുട്ടി തൃശ്ശൂര്‍ കൂറ്ക്കഞ്ചേരിയില്‍ താമസിച്ചിരുന്നു. അന്നൊക്കെ ഞാന്‍ നടക്കാന്‍ പോകുമ്പോള്‍ അമ്മുകുട്ടിയുടെ വീട്ടില്‍ പോയി അമ്മുകുട്ടിയുടെ അമ്മ ഉമയോടും അഛന്‍ അശോകനോടും വര്‍ത്തമാനം പറയാന്‍ പോകാറുണ്ട്. ഈ പറയുന്നത് കുറേ കൊല്ലം മുന്പാണ്‍.. ഇന്ന് അമ്മുക്ട്ടിക്ക് ഏതാണ്ട് മുപ്പത് വയസ്സിനോടടുത്ത് കാണണം..
അമ്മുട്ടിയുടെ കല്യാണം കഴിഞ്ഞതില്‍ പിന്നെ ഞാന്‍ അമ്മുകുട്ടിയെ കാണ്ടിട്ടില്ല.. കല്യാണത്തിന്‍ മുന്‍പ് അമ്മുകുട്ടിയും കുടുംബവും അവരുടെ തളിക്കുളം തറവാട്ടിലേക്ക് താമസം മാറി.
muscat - cornish
പണ്ടൊക്കെ എന്നും അമ്മുകുട്ടിയുടെ വീട്ടില്‍ മസ്കറ്റിലും തൃശ്ശൂരിലും ഞാന്‍ അമ്മുകുട്ടിയുടെ അച്ചനുമായി ബഡായി പറയാന്‍ പോകാറുണ്ട്. ആ കാലമൊക്കെ സുന്ദരമായിരുന്നു.. അമ്മുകുട്ടിയുടെ അഛന്‍ അന്നൊരു പോണ്ടിയാക്ക് കാറ് ഉണ്ടായിരുന്നു..
എനിക്കൊരിക്കല്‍ മസ്കത്തില്‍ വെച്ച് ഒരു സര്‍ജറി ചെയ്തിരുന്നു. അപ്പോള്‍ അശോകനായിരുന്നു എന്നെ എന്നും ഡ്രസ്സ് ചെയ്യുവാന്‍ പെപ്സി റൌന്‍ഡ് എബൌട്ടിന്നടുത്തുള്ള ഡോ. കുരിയച്ചന്റെ ക്ലിനിക്കില്‍ കൊണ്ട് പോയിരുന്നത്.
അമ്മുകുട്ടിയുടെ അഛന്‍ വെള്ളമടി കുറവായിരുന്നു. ഞാനാണെങ്കില്‍ എന്നും വെള്ളത്തിന് പുറത്തായിരുന്നു. എന്റെ മസ്കത്തിലെ വീട്ടില്‍ കൂടെ കൂടെ ഫേമിലി ഗെറ്റ് ടുഗെദറും, കവിയരങ്ങും, അച്ചുവിന്റെ കഥകളിപ്പദം പരിപാടിയും മറ്റും ഉണ്ടാകാറുണ്ട്.
അമ്മുകുട്ടിയെ ഓര്‍ത്തപ്പോള്‍ അങ്ങിനെ പലതും ഓര്‍മ്മ വരുന്നു... കൂടുതല്‍ വിശേഷങ്ങള്‍ പിന്നീടെഴുതാം.

1 comment:

  1. അമ്മുകുട്ടിയുടെ അഛന്‍ വെള്ളമടി കുറവായിരുന്നു. ഞാനാണെങ്കില്‍ എന്നും വെള്ളത്തിന് പുറത്തായിരുന്നു. എന്റെ മസ്കത്തിലെ വീട്ടില്‍ കൂടെ കൂടെ ഫേമിലി ഗെറ്റ് ടുഗെദറും, കവിയരങ്ങും, അച്ചുവിന്റെ കഥകളിപ്പദം പരിപാടിയും മറ്റും ഉണ്ടാകാറുണ്ട്.

    ReplyDelete

എന്തെങ്കിലും പറയാതെ പോവല്ലെ കുട്ട്യോളെ