Friday, March 3, 2017

കുംഭ ഭരണി വേല

ഇന്ന് നാ‍ടെങ്ങും ഭഗവതി ക്ഷേത്രങ്ങളില്‍ ഭരണി വേലയാണ്‍. ഞാന്‍ കുന്നംകുളത്തിന്‍ ഏതാണ്ട് 4 കിലോമീറ്റര്‍ പടിഞ്ഞാറുള്ള എന്റെ ചെറുവത്താനി ഗ്രാമത്തിന്റെ പടിഞ്ഞാറുള്ള കപ്ലിയങ്ങാട് ഭരണി വേല കാണാന്‍ പോകാന്‍ പരിപാടി ഇട്ടതായിരുന്നു. പക്ഷെ എന്റെ ശ്രീമതിക്ക് ഇന്ന് വേറെ ഒരു സ്ഥലത്ത് പോകേണ്ടിയിരുന്നതിനാല്‍ ഞാന്‍ പരിപാടി വേണ്ടെന്ന് വെച്ചു. തന്നെയുമല്ല എന്റെ ആരോഗ്യവും ശരിയല്ല. ഗ്ലോക്കോമയും രക്തവാതവും എന്നെ വല്ലാതെ അലട്ടുന്നുണ്ട് ചിലപ്പോള്‍. ഇന്ന് ഒരു ഡ്രൈവറെ കൂട്ടി എന്റെ ശകടത്തില്‍ പോകാനായിരുന്നു പരിപാടി.. അതിലേക്കാളും നല്ലത് ഒരു ടാക്സി പിടിച്ച് പോകുകയാണ്‍ നല്ലതെന്നു തോന്നി അങ്ങിനെ ആകാം എന്നും വിചാരിച്ചില്ല. പക്ഷെ ഈ സമയം വരെ എനിക്ക് പോകാനായില്ല.
കപ്ലിയങ്ങാട്ട് ഇന്നെലെ അശ്വതി വേലയും ഉണ്ടായിരുന്നു.
ഞാന്‍ തല്‍ക്കാലം ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന തൃശ്ശൂര്‍ സിറ്റിയുടെ തെക്കുഭാഗത്തുള്ള വലിയാലുക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ഇന്നെലെ പോയി അശ്വതി വേല കണ്ട്, ഭഗവതിയെ തൊഴുത് പോന്നു. ഇനി കപ്ലിയങ്ങാട് ഭരണി വേല കണ്ടില്ലെങ്കിലും ഇതെങ്കിലും എനിക്ക് കാണാനായല്ലോ എന്റെ ഭഗവതീ.   
ഞാന്‍ ഇന്ന് അഥവാ എന്റെ ഗ്രാമത്തിലേക്ക് പോയിരുന്നെങ്കില്‍ എന്റെ തറവാട്ടില്‍ കയറി കിട്ടന്റെ മകന്‍ കിട്ടുണ്ണിയെ കാണാനും, എന്നെ ഗള്‍ഫിലേക്ക് കൊണ്ടുപോയ ശ്രീമാന്‍ സൈനുദ്ദീനെ കാണാനുമൊക്കെയുള്ള പരിപാടി ഉണ്ടായിരുന്നു. പണ്ടൊക്കെ കിട്ടുണ്ണിയുടെ അച്ചമ്മ എന്നെ പൂരത്തിനും വേലക്കുമൊക്കെ ക്ഷണിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ഒന്നിനും വിളിക്കാറില്ല.
അടുത്ത കൊല്ലം ഞാന്‍ കൂടുതല്‍ ആരോഗ്യത്തോടെ ഈ ഭൂമിയിലുണ്ടാവുമെങ്കില്‍ എല്ലാ പൂരങ്ങളും വേലയും കാണും. ഞാന്‍ എന്റെ ഗ്രാമത്തില്‍ പോയിട്ട് വര്‍ഷം 2 കഴിഞ്ഞെന്ന് തോന്നുന്നു. അനാരോഗ്യമാണ്‍ പ്രധാന കാരണം.. പിന്നെ അല്ലറ ചില്ലറ് സൌന്ദര്യപ്രശ്നങ്ങളുണ്ടെങ്കിലും ഞാന്‍ അതൊക്കെ മറന്ന മട്ടാണ്‍.

1 comment:

  1. ഞാന്‍ തല്‍ക്കാലം ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന തൃശ്ശൂര്‍ സിറ്റിയുടെ തെക്കുഭാഗത്തുള്ള വലിയാലുക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ഇന്നെലെ പോയി അശ്വതി വേല കണ്ട്, ഭഗവതിയെ തൊഴുത് പോന്നു. ഇനി കപ്ലിയങ്ങാട് ഭരണി വേല കണ്ടില്ലെങ്കിലും ഇതെങ്കിലും എനിക്ക് കാണാനായല്ലോ എന്റെ ഭഗവതീ.

    ReplyDelete

എന്തെങ്കിലും പറയാതെ പോവല്ലെ കുട്ട്യോളെ