Wednesday, July 11, 2012

മഴയെവിടേ മക്കളേ


മഴയെവിടെ മക്കളേ, മാനം കറുക്കുന്നു പക്ഷെ മഴയില്ല. ഈ വീട്ടില്‍ നിന്ന് പടിഞ്ഞാറ് വെള്ളം മുങ്ങിക്കിടക്കേണ്ട സമയമാണിത്. പക്ഷെ കാല്പാദം നനഞ്ഞ് മുങ്ങാന്‍ പോലും ഇല്ല മഴ.

എവിടേക്കാണ് നമ്മുടെ കാലാവസ്ഥയും പരിസ്ഥിതിയും. പാടങ്ങള്‍ കരഭൂമിയായി. വെള്ളം കെട്ടിക്കിടക്കാന്‍ ഇടമില്ല. സമീപത്തെ എരുകുളം മാത്രം, ഒരു നാഴിക അകലെ പുഞ്ചപ്പാടമുണ്ടെങ്കിലും അവിടെ കൊയ്ത് കഴിഞ്ഞാല്‍ പിന്നെ മഴ വന്നാല്‍ മഴവെള്ളം ഉണ്ടാകും.

പുഞ്ചപണിയാറായാല്‍ വെള്ളം എല്ലാം ചിറളിപ്പുഴയുടെ മറുകരയിലേ
ക്ക് അടിച്ചുവിടും. അങ്ങിനെ വെള്ളം ഇല്ലാതില്ല, പക്ഷെ മൊത്തത്തില്‍ ഹരിത വിപ്ലവം ഇല്ലാണ്ടായിരിക്കുണൂ... മഴ വേണമോ വേണ്ടയോ എന്ന ആശങ്ക ഒരു പരിധിവ
രെ മാത്രം. ഇപ്പോള്‍ ഗ്രാമീണര്‍ക്ക് വെള്ളമില്ലെങ്കില്‍ കറണ്ടില്ലാ എന്നറിയാം.

എന്റ് ഈ തറവാടും പരിസരവും വേനല്‍ക്കാലമായാല്‍ കുടിവെള്ളപ്രശ്നം രൂക്ഷം. മിക്ക വീടുകളിലും കവുങ്ങിന് നന ആവശ്യം. വെള്ളമടിച്ചാല്‍ പിന്നെ വരുന്നത് ഓരു കലര്‍ന്ന ചളിമണമുള്ള വെള്ളം. കുടിക്കാന്‍ വല്ലയിടത്തുനിന്നും കൊണ്ടുവരണം. കുളിക്കാനും അലക്കാനും പാത്രം കഴുകാനുമെല്ലാം ഈ വെള്ളം തെളിയുന്നത് വരെ
കാത്തിരിക്കണം. ഇതാണ് എന്റെ നാട്ടിലെ വിശേഷം.
എന്റെ നാടെന്നാല്‍ ഞാന്‍ ജനിച്ചുവളര്‍ന്ന ചെറുവത്താനി - കുന്നംകുളം. മഴക്കാലമായാല്‍ നാലുദിവസം അവിടെ പോയി താമസിക്കാറുണ്ട്. പക്ഷെ ഇപ്പോള്‍ അവിടെ കിട്ടനും ചുക്കിയുമില്ല, പിന്നെന്ത് സുഖവാസം. കുട്ടികളില്ലെങ്കില്‍ ഒരു ഉഷാറില്ല.
അയലത്തെ കുട്ടികളുണ്ട്. അവര്‍ക്ക് സ്കൂളില്ലാത്ത ദിവസങ്ങളില്‍ അവരുടെ കൂടെ കളിക്കാം. അല്ലെങ്കില്‍ അവര്‍ വൈകിട്ട് കൂട്ടുകൂടാന്‍ വരും. ചുക്കിയുടെ കല്യാണത്തിന് തറവാ‍ട്ടില്‍ പോയപ്പോള്‍ കുട്ടാപ്പുവിനേയും, തക്കുടു, ഷെല്‍ജി, ചിടു മുതല്‍ പേരെ കണ്ടു. ശിവാനി വലിയ കുട്ടിയായി, അവളുടെ താഴെ മറ്റൊരാള്‍ വന്നിരിക്കുന്നു. പിന്നെ മണികണ്ഠന്‍ എന്ന ഒരു പുതുമുഖം ഉണ്ട്. എല്ലാരെയും കൂടി ഒന്നിച്ച് കിട്ടിയാല്‍ ബഹുരസം ആണ്.

പിറന്ന നാടിനെക്കുറിച്ച് ഓര്‍മ്മ വന്നാല്‍ എഴുതിയാലും എഴുതിയാലും തീരില്ല, ഇനി വല്ലപ്പോഴും ഈ വഴിക് വരുമ്പോള്‍ എഴുതാം. പുഞ്ചപ്പാടത്തെ ആമ്പല്‍ പൂ പറിക്കലും മറ്റും ഇന്നെലെ സുകന്യ പങ്കുവെച്ചു.

4 comments:

  1. ചുക്കിയുടെ കല്യാണത്തിന് തറവാ‍ട്ടില്‍ പോയപ്പോള്‍ കുട്ടാപ്പുവിനേയും, തക്കുടു, ഷെല്‍ജി, ചിടു മുതല്‍ പേരെ കണ്ടു. ശിവാനി വലിയ കുട്ടിയായി, അവളുടെ താഴെ മറ്റൊരാള്‍ വന്നിരിക്കുന്നു. പിന്നെ മണികണ്ഠന്‍ എന്ന ഒരു പുതുമുഖം ഉണ്ട്. എല്ലാരെയും കൂടി ഒന്നിച്ച് കിട്ടിയാല്‍ ബഹുരസം ആണ്.

    ReplyDelete
  2. ഉള്ള നെല്‍വയലുകളും നീര്ചോലകളും കൂടി മണ്ണിട്ട്‌ നികത്തി ആകെ കിട്ടുന്ന മഴ കൂടി ഇല്ലാതാക്കുന്ന നിയമം എത്തിക്കഴിഞ്ഞു...വായിച്ചില്ലേ മാഷെ?

    ReplyDelete
  3. ചിലര് പറയുന്നു നല്ല മഴയാണെന്നു , മഴ ശെരിക്കു പെയ്യുന്നില്ലെന്നു മറ്റു ചിലരും ! ശെരിക്കും ഏതാ ശെരി ?

    ReplyDelete
  4. നല്ല പങ്കുവയ്ക്കലുകള്‍

    ReplyDelete

എന്തെങ്കിലും പറയാതെ പോവല്ലെ കുട്ട്യോളെ