Sunday, July 15, 2012

വെറ്റില മുറുക്കാന്‍ കൊക്കിന്‍ കാട്ടംഒരു കര്‍ക്കിടക സംക്രാന്തിയുടെ ഓര്‍മ്മയിലൂടെ
==========================

പ്രിയാദാസിന്റെ കുറിപ്പ് കണ്ടപ്പോളാണൊര്‍ക്കണത് ഇന്ന് കര്‍ക്കിടക സംക്രാന്തിയാണെന്ന്...

എന്റെ നാട്ടിന്‍പുറത്ത് എല്ലാവരും പോര്‍ക്കിറച്ചി വെക്കും. അമ്മാമന്മാരൊക്കെ വൈകിട്ട് കൂട്ടത്തില്‍ റാക്ക് സേവിക്കും. ഞങ്ങള്‍ കുട്ടികള്‍ ചിരട്ടകളില്‍ അത് മോട്ടിക്കും. നാല് ബീഡിയും... ഹാ...!! ആ കാലമൊക്കെ അയവിറക്കാനല്ലാതെ. ഈ സിറ്റിയിലൊന്നും ആ ലൈഫ് ഇല്ല. മറ്റുപലതും ഉണ്ട്.. ബട്ട് നൊ നോസ്റ്റാല്‍ജിക് മെമ്മറീസ്..

ചിലപ്പോള്‍ മുത്തുവിന്റെ സൈക്കിളിന്റെ പിന്നില്‍ ഞാനും കയറും അങ്ങാടിയിലേക്ക്, ചിലപ്പോള്‍ അവന്‍ കയറ്റില്ല. ആള് എന്റെ ചെറിയ അമ്മാമനാണെങ്കിലും ഞാന്‍ അവനെ പേര് ആണ് വിളിക്കുക.

എന്നെ ബീഡി വലിക്കാനും, വെറ്റില മുറുക്കാനും ഒക്കെ ഇവനാണ് പഠിപ്പിക്കുക. ഞങ്ങള്‍ ഇടക്ക് തട്ടിന്‍ പുറത്ത് ഒത്ത് കൂടും. അവിടെയാണ് മുത്തുവിന്റെ താവളം. ചിലപ്പോള്‍ ബീഡി വലിക്കാനില്ലാതെ വരുമ്പോള്‍ ആഷ്ട്രേയിലുള്ള വലിയ കുറ്റികള്‍ നോക്കിയെടുത്ത് വലിക്കും.

പാറയിലങ്ങാടിയില് പോര്‍ക്കിനെ വെട്ടിക്കഴിഞ്ഞാല്‍ വലിയ തിരക്കാണ് അന്ന്. അല്ലത്ത ദിവസങ്ങളിലും അവിടെ പോര്‍ക്ക് കിട്ടുമെങ്കിലും ഞങ്ങള്‍ തീയന്മാര്‍ ഈ ദിവസം മാത്രമേ പോര്‍ക്കിനെ ശാപ്പിടുകയുള്ളൂ...

അങ്ങിനെ മുത്തുവിന്റെ കൂടെ പോര്‍ക്കിറച്ചി വാങ്ങാന്‍ സൈക്കിളില്‍ പറക്കും. ചിറവക്കഴ കഴിഞ്ഞാല്‍ പിന്നിലിരുന്ന്‍ എന്നെക്കൊണ്ട് ചവിട്ടിക്കും. അപ്പോള്‍ ഹൈസ്പീഡില്‍ പറക്കാം.

അവന്‍ ആളൊരു കള്ളനാണ്, ഇടക്ക് അവന്‍ ചവിട്ടല്‍ നിര്‍ത്തും, എന്നെക്കൊണ്ട് മാത്രം ചവിട്ടിക്കും.

അമ്മാമന്റേയും മരുമകന്റേയും കുസ്രിതികള്‍ ആലോചിക്കുമ്പോള്‍ ഇപ്പോള്‍ എനിക്ക് ചിരി വരുന്നു....

ഒരിക്കല്‍ ഞങ്ങള് പുഞ്ചപ്പാടത്തുള്ള കാക്കാത്തിരുത്തില് കൊക്കിനെ പിടിക്കാന്‍ പോയി. കൊക്കിനെ പിടിത്തത്തിന്നിടയില് ഞങ്ങള് കുശാലായി ഒന്ന് മുറുക്കാന് തീരുമാനിച്ചു. കാക്കാത്തിരുത്തിന്മേല് വെറ്റിലയും അടക്കയും ധാരാളം വിളയുനന് ഇടമാണ്. ഒരു മരത്തില്‍ കയറി ആദ്യം അടക്ക മോട്ടിച്ചു, പിന്നെ മറ്റൊന്നില് നിന്ന് വെറ്റില നുള്ളി.

ഒരിടത്തിരുന്ന് വിശദമായി മുറുക്കാനാരംഭിച്ചപ്പോള് ആണ് ഓര്‍മ്മ വന്നത്, ചുണ്ണാമ്പില്ലാ എന്ന കാര്യം. “ഉണ്ണ്യേ ഒരു സൂത്രമുണ്ട്. ഈ ചുണ്ണാമ്പിനേക്കാളും ശുദ്ധിയായതാണ് കൊക്കിന് കാട്ടം. ചുണ്ണാമ്പിന് പകരം അത് ചേര്ക്കാം..”

“ഈ മണ്ടന് ഉണ്ണി അവന്റെ വാക്ക് കേട്ട് ചുണ്ണാമ്പിന് പകരം കൊക്കിന് കാട്ടം ചേര്ത്ത് വെറ്റില മുറുക്കിയ കഥ ഞാന് ഈ അവസരത്തില് ഓര്ത്തോര്ത്ത് ചിരിക്കുന്നു..

കുറുമ്പനാണെങ്കിലും എന്റെ അമ്മാമന് സ്നേഹമുള്ളവനായിരുന്നു. അവന്‍ അകാലത്തില് ചരമമടഞ്ഞു……. അവന്‍ വിളിക്കുന്നത് കേട്ടിട്ടാണ് ഞാന് എന്റെ പെറ്റമ്മയെ ചേച്ചി എന്ന് വിളിച്ച് ശീലിച്ചത്…

[ഈ പോസ്റ്റ് താരടീച്ചര്‍ക്കും പ്രിയാദാസിനും ഡെഡിക്കേറ്റ് ചെയ്യുന്നു]

10 comments:

 1. ഒരിക്കല്‍ ഞങ്ങള് പുഞ്ചപ്പാടത്തുള്ള കാക്കാത്തിരുത്തില് കൊക്കിനെ പിടിക്കാന്‍ പോയി. കൊക്കിനെ പിടിത്തത്തിന്നിടയില് ഞങ്ങള് കുശാലായി ഒന്ന് മുറുക്കാന് തീരുമാനിച്ചു. കാക്കാത്തിരുത്തിന്മേല് വെറ്റിലയും അടക്കയും ധാരാളം വിളയുനന് ഇടമാണ്. ഒരു മരത്തില്‍ കയറി ആദ്യം അടക്ക മോട്ടിച്ചു, പിന്നെ മറ്റൊന്നില് നിന്ന് വെറ്റില നുള്ളി.

  ReplyDelete
 2. വായന അടയാളപ്പെടുത്തുന്നു.പോസ്റ്റ് ഇഷ്ടമായി.

  ReplyDelete
 3. സുന്ദരമായ ഒരോര്‍മ്മ. ഇന്ന് എല്ലാം നഷ്ടപ്പെടുന്നതും. എങ്കിലും നമുക്കൊക്കെ ഓര്‍ക്കാന്‍ ഇത്തരം ഓര്‍മ്മകള്‍ ഉണ്ട്. നമ്മുടെ കുട്ടികള്‍ക്കോ?
  എന്നാലും കൊക്കിന്റെ കാഷ്ടം അതിത്തിരി കടന്ന കയ്യായിപ്പോയി.

  ReplyDelete
 4. പോർക്കിറച്ചി എനിക്കേറ്റവും ഇഷ്ടപ്പെട്ട സാധനമാണു. ഗൾഫ്നാടുകളിൽ കിട്ടാത്ത സാധനം കൂടിയാണല്ലോ...

  റാംജിഭായ് പറഞ്ഞപോൽലെ കൊക്കിൻ‌ കാഷ്ഠം....!!! അയ്യേ

  ഇഷ്ടപ്പെട്ടു

  ReplyDelete
 5. കൊക്കിന്‍ കാട്ടം കൊണ്ട് മുറുക്കുന്ന ഒരുപാട് പേരുണ്ട് ഞങ്ങളുടെ നാട്ടില്‍ ഞാനുള്‍പ്പെടെ. സുമേഷ് ഒന്നു മുറുക്കി നോക്കൂ.. പിന്നെ അത് ഉപേക്ഷിക്കില്ല. അല്പം ഉണങ്ങിയ കാട്ടം വേണം. അതിന് രുചി കൂടുതലാണ്.

  ReplyDelete
 6. നല്ല ഒന്നാംതരം പോസ്റ്റ്‌.
  ഒത്തിരി ആശംസകള്‍

  ReplyDelete
 7. അതു ശരി...അപ്പോ കൊക്കിന്‍ കാട്ടം കൊണ്ട് മുറുക്കുകയുമാവാം.. അല്ലേ..

  ReplyDelete
 8. ചുണ്ണാമ്പിനും പകരക്കാരനോ ....എന്തായാലും രസകരമായ ശൈലി.

  ReplyDelete
 9. നിങ്ങളെന്നെ വയലിലേക്കു തള്ളിയിട്ടു, അതും ഊര്ന്നിട്ട കണ്ടതിലേക്ക് , ചൂണ്ടലില്‍ കുടുങ്ങിയ കൊക്കിന പിന്നാലെ പോയ കഥകള്‍..പിന്നെ ഞാന്‍ ഒരു പക്ഷി നിരീക്ഷകനായതും എല്ലാം ഓര്‍മവരുന്നു, ഇന്ന് ഞാന്‍ നടക്കാന്‍ പടിച്ചപാടം കാടുമൂടി കിടക്കുന്നത് കാണുമ്പോള്‍ കണ്ണ് നിറയും..കാലം മാറി അല്ലെ,,ഞാന്‍ ഇന്നും കൊക്കിനു പിറകെ പായുകയാണ്...കൊച്ചമ്മവാന്‍ സ്വര്‍ഗതിലിരുന്നു ഇതെല്ലാം കാണുന്നുണ്ടാകും..അവിടെ ഇന്റര്‍നെറ്റ്‌ ഉണ്ടോ ആവോ...നല്ല പോസ്റ്റ്‌..

  ReplyDelete
 10. താല്‍പ്പര്യത്തോടെ വായിച്ചു. രസം, രസകരം. എന്റെ ചെറുപ്പത്തില്‍ ''സ്വര്‍ഗ്ഗം'' കാണുന്ന ഒരു ഏര്‍പ്പാട് ഉണ്ടായിരുന്നു. കോടി മുണ്ടുകൊണ്ട് നെറ്റിയില്‍ 101 പ്രാവശ്യം ഉരക്കുക! അത് കഴിയുന്നതോടുകൂടി ഉരച്ച ആള്‍ക്ക് സ്വര്‍ഗ്ഗം കാണാം! എന്റമ്മോ. ഞാനും ഉരച്ചു നോക്കി. ഡോക്ടറെ കാണിച്ചില്ല എന്ന് മാത്രം. അമ്മ അത് ആരാടാ നെന്നോട് പറഞ്ഞു എന്നും പറഞ്ഞു പ്രാക്ക് തൊടങ്ങി, കരച്ചില്‍ തുടങ്ങി. അങ്ങിനെ ''നരകം'' കണ്ടു!

  ReplyDelete

എന്തെങ്കിലും പറയാതെ പോവല്ലെ കുട്ട്യോളെ