Monday, December 24, 2012
Tuesday, November 6, 2012
പൂതപ്പാട്ട്
കുട്ടികള്‍ക്ക് വേണ്ടി ഇടശ്ശേരി ഗോവിന്ദന് നായര്‍ എഴുതിയ പൂതപ്പാട്ടിന്റെ ദ്രിശ്യാവിഷ്കാരം - കാണുക വീഡിയോ
http://youtu.be/p42cpOLkZk4
[if hyperlink does not work, please copy and paste]
Sunday, July 15, 2012
വെറ്റില മുറുക്കാന്‍ കൊക്കിന് കാട്ടം
==========================
പ്രിയാദാസിന്റെ കുറിപ്പ് കണ്ടപ്പോളാണൊര്‍ക്കണത് ഇന്ന് കര്‍ക്കിടക സംക്രാന്തിയാണെന്ന്...
എന്റെ നാട്ടിന്‍പുറത്ത് എല്ലാവരും പോര്‍ക്കിറച്ചി വെക്കും. അമ്മാമന്മാരൊക്കെ വൈകിട്ട് കൂട്ടത്തില്‍ റാക്ക് സേവിക്കും. ഞങ്ങള്‍ കുട്ടികള്‍ ചിരട്ടകളില്‍ അത് മോട്ടിക്കും. നാല് ബീഡിയും... ഹാ...!! ആ കാലമൊക്കെ അയവിറക്കാനല്ലാതെ. ഈ സിറ്റിയിലൊന്നും ആ ലൈഫ് ഇല്ല. മറ്റുപലതും ഉണ്ട്.. ബട്ട് നൊ നോസ്റ്റാല്ജിക് മെമ്മറീസ്..
ചിലപ്പോള്‍ മുത്തുവിന്റെ സൈക്കിളിന്റെ പിന്നില്‍ ഞാനും കയറും അങ്ങാടിയിലേക്ക്, ചിലപ്പോള്‍ അവന് കയറ്റില്ല. ആള് എന്റെ ചെറിയ അമ്മാമനാണെങ്കിലും ഞാന്‍ അവനെ പേര് ആണ് വിളിക്കുക.
എന്നെ ബീഡി വലിക്കാനും, വെറ്റില മുറുക്കാനും ഒക്കെ ഇവനാണ് പഠിപ്പിക്കുക. ഞങ്ങള്‍ ഇടക്ക് തട്ടിന് പുറത്ത് ഒത്ത് കൂടും. അവിടെയാണ് മുത്തുവിന്റെ താവളം. ചിലപ്പോള്‍ ബീഡി വലിക്കാനില്ലാതെ വരുമ്പോള്‍ ആഷ്ട്രേയിലുള്ള വലിയ കുറ്റികള്‍ നോക്കിയെടുത്ത് വലിക്കും.
പാറയിലങ്ങാടിയില് പോര്‍ക്കിനെ വെട്ടിക്കഴിഞ്ഞാല്‍ വലിയ തിരക്കാണ് അന്ന്. അല്ലത്ത ദിവസങ്ങളിലും അവിടെ പോര്‍ക്ക് കിട്ടുമെങ്കിലും ഞങ്ങള്‍ തീയന്മാര് ഈ ദിവസം മാത്രമേ പോര്‍ക്കിനെ ശാപ്പിടുകയുള്ളൂ...
അങ്ങിനെ മുത്തുവിന്റെ കൂടെ പോര്‍ക്കിറച്ചി വാങ്ങാന്‍ സൈക്കിളില്‍ പറക്കും. ചിറവക്കഴ കഴിഞ്ഞാല്‍ പിന്നിലിരുന്ന് എന്നെക്കൊണ്ട് ചവിട്ടിക്കും. അപ്പോള്‍ ഹൈസ്പീഡില്‍ പറക്കാം.
അവന് ആളൊരു കള്ളനാണ്, ഇടക്ക് അവന് ചവിട്ടല്‍ നിര്‍ത്തും, എന്നെക്കൊണ്ട് മാത്രം ചവിട്ടിക്കും.
അമ്മാമന്റേയും മരുമകന്റേയും കുസ്രിതികള്‍ ആലോചിക്കുമ്പോള്‍ ഇപ്പോള്‍ എനിക്ക് ചിരി വരുന്നു....
ഒരിക്കല്‍ ഞങ്ങള്‍ പുഞ്ചപ്പാടത്തുള്ള കാക്കാത്തിരുത്തില് കൊക്കിനെ പിടിക്കാന്‍ പോയി. കൊക്കിനെ പിടിത്തത്തിന്നിടയില് ഞങ്ങള്‍ കുശാലായി ഒന്ന് മുറുക്കാന്‍ തീരുമാനിച്ചു. കാക്കാത്തിരുത്തിന്മേല് വെറ്റിലയും അടക്കയും ധാരാളം വിളയുനന് ഇടമാണ്. ഒരു മരത്തില്‍ കയറി ആദ്യം അടക്ക മോട്ടിച്ചു, പിന്നെ മറ്റൊന്നില്‍ നിന്ന് വെറ്റില നുള്ളി.
ഒരിടത്തിരുന്ന് വിശദമായി മുറുക്കാനാരംഭിച്ചപ്പോള് ആണ് ഓര്‍മ്മ വന്നത്, ചുണ്ണാമ്പില്ലാ എന്ന കാര്യം. “ഉണ്ണ്യേ ഒരു സൂത്രമുണ്ട്. ഈ ചുണ്ണാമ്പിനേക്കാളും ശുദ്ധിയായതാണ് കൊക്കിന് കാട്ടം. ചുണ്ണാമ്പിന് പകരം അത് ചേര്‍ക്കാം..”
“ഈ മണ്ടന്‍ ഉണ്ണി അവന്റെ വാക്ക് കേട്ട് ചുണ്ണാമ്പിന് പകരം കൊക്കിന് കാട്ടം ചേര്‍ത്ത് വെറ്റില മുറുക്കിയ കഥ ഞാന്‍ ഈ അവസരത്തില്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കുന്നു..
കുറുമ്പനാണെങ്കിലും എന്റെ അമ്മാമന് സ്നേഹമുള്ളവനായിരുന്നു. അവന് അകാലത്തില്‍ ചരമമടഞ്ഞു……. അവന് വിളിക്കുന്നത് കേട്ടിട്ടാണ് ഞാന്‍ എന്റെ പെറ്റമ്മയെ ചേച്ചി എന്ന് വിളിച്ച് ശീലിച്ചത്…
Wednesday, July 11, 2012
മഴയെവിടേ മക്കളേ

മഴയെവിടെ മക്കളേ, മാനം കറുക്കുന്നു പക്ഷെ മഴയില്ല. ഈ വീട്ടില്‍ നിന്ന് പടിഞ്ഞാറ് വെള്ളം മുങ്ങിക്കിടക്കേണ്ട സമയമാണിത്. പക്ഷെ കാല്പാദം നനഞ്ഞ് മുങ്ങാന്‍ പോലും ഇല്ല മഴ.



Friday, June 22, 2012
ഓം നമഃ ശിവായ ശിവായ നമഃ ഓം

ഓം നമഃ ശിവായ ശിവായ നമഃ ഓം
ഓം നമഃ ശിവായ ശിവായ നമഃ ഓം
നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാങ്ഗരാഗായ മഹേശ്വരായ |
നിത്യായ ശുദ്ധായ ദിഗമ്ബരായ
തസ്മൈ “ന” കാരായ നമഃ ശിവായ || 1 ||
മന്ദാകിനീ സലില ചന്ദന ചര്ചിതായ
നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ |
മന്ദാര മുഖ്യ ബഹുപുഷ്പ സുപൂജിതായ
തസ്മൈ “മ” കാരായ നമഃ ശിവായ || 2 ||
ശിവായ ഗൗരീ വദനാബ്ജ ബൃന്ദ
സൂര്യായ ദക്ഷാധ്വര നാശകായ |
ശ്രീ നീലകണ്ഠായ വൃഷഭധ്വജായ
തസ്മൈ “ശി” കാരായ നമഃ ശിവായ || 3 ||
വശിഷ്ഠ കുമ്ഭോദ്ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാര്ചിത ശേഖരായ |
ചന്ദ്രാര്ക വൈശ്വാനര ലോചനായ
തസ്മൈ “വ” കാരായ നമഃ ശിവായ || 4 ||
യജ്ഞ സ്വരൂപായ ജടാധരായ
പിനാക ഹസ്തായ സനാതനായ |
ദിവ്യായ ദേവായ ദിഗമ്ബരായ
തസ്മൈ “യ” കാരായ നമഃ ശിവായ || 5 ||
പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവ സന്നിധൗ |
ശിവലോകമവാപ്നോതി ശിവേന സഹ മോദതേ ||
Sunday, January 1, 2012
ധനുമാസത്തിലെ തിരുവാതിര ജനുവരി 8 ന്
ധനുമാസത്തിലെ തിരുവാതിര - കഴിഞ്ഞ കൊല്ലത്തെ ഓര്‍മ്മ ഇവിടെ പങ്കുവെക്കുന്നു. സന്ദര്‍ശിക്കുക. ഈ വര്‍ഷം ജനുവരി 8 ആണ് തിരുവാതിര. വരുന്നവര്‍ക്കെല്ലാം കഞ്ഞിയും പുഴുക്കും ലഭിക്കും.
കൂടാതെ അഛന് തേവരുടെ അനുഗ്രഹവും. അഛന് തേവര് ക്ഷേത്രത്തില്‍ അയ്യപ്പനെ ചുറ്റമ്പലത്തില്‍ നിന്നും പുറത്തേക്ക് മാറ്റി പ്രതിഷ്ടിക്കുന്നു. പുതിയ അമ്പലം പണി തുടങ്ങി. സഹായങ്ങള്‍ സ്വീകരിക്കുന്നു.
എല്ലാ മാസത്തിലെ ആദ്യത്തെ തിരുവാതിരക്ക് ഇവിടെ അന്നദാനം ഉണ്ട്. അന്നദാന മണ്ഡപം ഒരു ഭക്തന് പണിതുകൊടുത്തിട്ടുണ്ട്. അവിടെയും വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനുണ്ട്.
ഇവിടെ ശിവഭഗവാനെ കൂടാതെ - ശ്രീ പാര്‍വ്വതി, ഗോശാലകൃഷ്ണന്, ഗണപതി, അയ്യപ്പന്, സുബ്രഫ്മണ്യന്‍, ഹനുമാന്, യോഗീശ്വരന്, നാഗങ്ങള്‍ മുതലായ ഉപദേവതകളും ഉണ്ട്.
ഉപദേവതകളായ ഹനുമാന് വടമാലയും, അവില് നിവേദ്യവും പ്രധാനം മുപ്പെട്ട് ശനിയാഴ്ചയില്‍, അതുപോലെ ഗണപതിക്ക് മുപ്പെട്ട് വെള്ളിയാഴ്ചക്ക് ഉണ്ണിയപ്പം നിവേദ്യം പ്രധാനമാണ്.
തൃശ്ശൂര്‍ ശക്തന് സ്റ്റാന്‍ഡില്‍ നിന്ന് ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ ബസ്സില്‍ കയറിയാല്‍ അഞ്ചു രൂപ കൊടുത്താല്‍ തങ്കമണി സ്റ്റോപ്പില്‍ ഇറങ്ങാം. ആ സ്റ്റോപ്പില്‍ തന്നെയാണ് ഈ ക്ഷേത്രം. ഈ പ്രദേശത്തുള്ള ഏറ്റവും ഉയരം കൂടിയ ഹനുമാന് പ്രതിഷ്ട ആണ് ഇവിടുത്തെ.
ACHAN THEVAR SHIVA TEMPLE
THANKAMANI KAYATTAM
KOORKKENCHERY PO
THRISSUR 680007
9446335137 - രക്ഷാധികാരികാരി
http://jp-smriti.blogspot.com/2010/12/blog-post_21.html