ധനുമാസത്തിലെ തിരുവാതിര - കഴിഞ്ഞ കൊല്ലത്തെ ഓര്മ്മ ഇവിടെ പങ്കുവെക്കുന്നു. സന്ദര്‍ശിക്കുക. ഈ വര്ഷം ജനുവരി 8 ആണ് തിരുവാതിര. വരുന്നവര്‍ക്കെല്ലാം കഞ്ഞിയും പുഴുക്കും ലഭിക്കും.
കൂടാതെ അഛന്‍ തേവരുടെ അനുഗ്രഹവും. അഛന്‍ തേവര്‍ ക്ഷേത്രത്തില്‍ അയ്യപ്പനെ ചുറ്റമ്പലത്തില്‍ നിന്നും പുറത്തേക്ക് മാറ്റി പ്രതിഷ്ടിക്കുന്നു. പുതിയ അമ്പലം പണി തുടങ്ങി. സഹായങ്ങള്‍ സ്വീകരിക്കുന്നു.
എല്ലാ മാസത്തിലെ ആദ്യത്തെ തിരുവാതിരക്ക് ഇവിടെ അന്നദാനം ഉണ്ട്. അന്നദാന മണ്ഡപം ഒരു ഭക്തന്‍ പണിതുകൊടുത്തിട്ടുണ്ട്. അവിടെയും വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനുണ്ട്.
ഇവിടെ ശിവഭഗവാനെ കൂടാതെ - ശ്രീ പാര്‍വ്വതി, ഗോശാലകൃഷ്ണന്‍, ഗണപതി, അയ്യപ്പന്‍, സുബ്രഫ്മണ്യന്‍, ഹനുമാന്‍, യോഗീശ്വരന്‍, നാഗങ്ങള്‍ മുതലായ ഉപദേവതകളും ഉണ്ട്.
ഉപദേവതകളായ ഹനുമാന് വടമാലയും, അവില്‍ നിവേദ്യവും പ്രധാനം മുപ്പെട്ട് ശനിയാഴ്ചയില്‍, അതുപോലെ ഗണപതിക്ക് മുപ്പെട്ട് വെള്ളിയാഴ്ചക്ക് ഉണ്ണിയപ്പം നിവേദ്യം പ്രധാനമാണ്.
തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്ഡില്‍ നിന്ന് ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ ബസ്സില്‍ കയറിയാല്‍ അഞ്ചു രൂപ കൊടുത്താല്‍ തങ്കമണി സ്റ്റോപ്പില്‍ ഇറങ്ങാം. ആ സ്റ്റോപ്പില്‍ തന്നെയാണ് ഈ ക്ഷേത്രം. ഈ പ്രദേശത്തുള്ള ഏറ്റവും ഉയരം കൂടിയ ഹനുമാന്‍ പ്രതിഷ്ട ആണ് ഇവിടുത്തെ.
ACHAN THEVAR SHIVA TEMPLE
THANKAMANI KAYATTAM
KOORKKENCHERY PO
THRISSUR 680007
9446335137 - രക്ഷാധികാരികാരി
http://jp-smriti.blogspot.com/2010/12/blog-post_21.html
ധനുമാസത്തിലെ തിരുവാതിര ഒരു കഴിഞ്ഞ കൊല്ലത്തെ ഓര്മ്മ ഇവിടെ പങ്കുവെക്കുന്നു. സന്ദര്‍ശിക്കുക. ഈ വര്ഷം ജനുവരി 8 ആണ് തിരുവാതിര. വരുന്നവര്‍ക്കെല്ലാം കഞ്ഞിയും പുഴുക്കും ലഭിക്കും.
ReplyDeleteനല്ല പോസ്റ്റ്.
ReplyDeleteഏറ്റവും ഇഷ്ടമായത് വീഡിയോ ആണ്.
എട്ടങ്ങാടി പുഴുക്ക് വളരെ ഗുണമുള്ളതാണെന്നു അതിനായി ഉപയോഗിക്കുന്ന പച്ചക്കറികളുടെ ലിസ്റ്റ് കേട്ടപ്പോൾ തോന്നി.