നൊന്തുപ്രസവിച്ചെന്ന പറച്ചിലുണ്ടാകുമോ ഇനി.ആ വാക്ക് താമസിയാതെ അസ്തമിക്കില്ലേ.
എന്റെ കുടുംബത്തില്‍ ഒരു കുട്ടി പ്രസവിച്ചു അടുത്തനാള്‍. എല്ലാരും ചോദിച്ചു.
"എന്താ കുട്ടീ......... സിസേറിയനായിരുന്നില്ലേ..?"
"സുഖപ്രസവമായിരുന്നില്ലേ എന്നല്ലാ ചോദിക്കണത് ഇപ്പോള്‍..."
ആര്‍ക്കാ സിസേറിയന്‍ തിരക്ക്. പ്രസവിക്കാന്‍ പോണ പെണ്ണുങ്ങള്‍ക്കോ അതോ ആശുപത്രി അതികൃതര്‍ക്കോ?
"ഇനി അതും പോരാണ്ട് ഇപ്പോ ആശുപത്രി വരാന്തയില്‍ എഴുതി വെച്ചിരിക്കണ്...."
വേദനയില്ലാതെ പ്രസവിക്കാന്‍ പ്രത്യേക ഇഞ്ചക്ഷന്‍ ലഭ്യമാണ്. നിങ്ങളുടെ ഡോക്ടറെ കാണുക.
"നിവൃത്തിയില്ലെങ്കില്‍ സിസേറിയന്‍ ആവാം. അത് അനിവാര്യവും ആണ്. കുട്ടിയുടെയും അമ്മയുടേയും ജീവന്‍ രക്ഷിക്കാന്‍"
ന്യൂ ജനറേഷന്‍ പെണ്‍കുട്ടികള്‍ ഇപ്പോള്‍ ഈ മരുന്ന് കുത്തിവെച്ച് വേദന അറിയാതെ പ്രസവിക്കുന്നു.
ഇതൊക്കെ ശരിയാണോ..?
ഈശ്വരന്‍ എന്തുകൊണ്ട് പ്രസവ സമയത്ത് പെണ്ണുങ്ങള്‍ക്ക് വേദന നല്‍കി. എന്താ കുഞ്ഞുങ്ങള്‍ പ്രസവിച്ച് വീഴുമ്പോള്‍ കരഞ്ഞും കൊണ്ട് ഈ ഭൂമിയിലേക്ക് വരുന്നത്...
"ഇതിന്റെ ഒക്കെ പിന്നില്‍ എന്തെങ്കിലും ശാസ്ത്രങ്ങള്‍ ഉണ്ടാവില്ലേ...?"
ന്യൂ ബോര്‍ണ്‍ ബേബീസിനെ എന്നും കുളിപ്പിക്കേണ്ട കാര്യമുണ്ടോ..? എന്റെ വീട്ടില്‍ 28 ദിവസം കഴിഞ്ഞ ഒരു കുട്ടിയുണ്ട്. അത് സുഖമായി ഉറങ്ങുന്ന ഇടത്ത് നിന്ന് എടുത്ത് അര മണിക്കൂര്‍ എണ്ണ തേപ്പിക്കുന്നു. പിന്നീട് കാല്‍ മണിക്കൂര്‍ കുളിപ്പിക്കുന്നു. ഇതൊക്കെ ഒരു തരം ടോര്‍ച്ചര്‍ അല്ലേ. അത്രയും സമയം കുട്ടി വാവിട്ട് കരയുന്നു.
കുട്ടിയുടെ കരച്ചില്‍ കേട്ടാല്‍ എന്നെപ്പോലെയുള്ള വൃദ്ധന്മാര്‍ക്ക് സഹിക്കില്ല. ദിവസവും മേല് തുടച്ച് കൊടുത്താല്‍ പോരെ. ആഴ്ചയില്‍ ഒരിക്കല്‍ കുളിപ്പിച്ചാല്‍ മതിയില്ലേ ?.
ഈ എന്നുമുള്ള കുളി അനിവാര്യമാണോ. കുട്ടിയുടെ ഈ ശ്വാസം മുട്ടുന്ന പൊലുള്ള കരച്ചില്‍ കേട്ട് പെറ്റ തള്ളക്ക് ഒരു കുലുക്കമില്ല....
ഷീബ പറഞ്ഞത് ശരി
5 months ago
നൊന്തുപ്രസവിച്ചെന്ന പറച്ചിലുണ്ടാകുമോ ഇനി.ആ വാക്ക് താമസിയാതെ അസ്തമിക്കില്ലേ.
ReplyDeleteഎന്റെ കുടുംബത്തില്‍ ഒരു കുട്ടി പ്രസവിച്ചു അടുത്തനാള്‍. എല്ലാരും ചോദിച്ചു.
"എന്താ കുട്ടീ......... സിസേറിയനായിരുന്നില്ലേ..?"
പ്രസവിച്ചു എന്ന വാക്ക് തന്നെ ഉണ്ടാകുമോ എന്ന്‍ സംശയിക്കുന്നു ഈ ഞാന്‍ ? കാതലുള്ള രചന . കഴമ്പുള്ള ചോദ്യം .
ReplyDeleteകാലം മാറുകയല്ലെ മാഷെ...
ReplyDeleteഇത്തരം പഴയ ചിന്തകൾക്ക് വല്ല സ്ഥാനവുമുണ്ടൊ....?
കാലം മാറുമ്പൊ കോലവും മാറണ്ടെ...!!
അതല്ലെ ശരി...
ഇല്ലെങ്കിൽ ഒറ്റപ്പെട്ടു പോവില്ലെ...!?
"deliver" ചെയ്യല്ലേ ഇപ്പൊ...കൊറിയര്‍ പോലെ. "നൊന്തു പെറ്റ" കാലമൊക്കെ പോയില്ലേ.. അതല്ലേ മക്കള്‍ ഒക്കെ തല തിരിഞ്ഞു അച്ഛനമ്മമാരെ നോക്കാതെ പോയത്.
ReplyDelete