Thursday, September 17, 2009

പനികൂ‍ര്‍ക്ക


ഞാന്‍ ഇന്ന് കാലത്ത് നടക്കാന്‍ പോകുമ്പോളാണ് മെഴ്സിയുടെ വീട്ടുപടിക്കല്‍ വളര്‍ന്ന് നില്‍ക്കുന്ന പനിക്കൂര്‍ക്ക കണ്ടത്. ഇത് കണ്ടപ്പോള്‍ എനിക്ക് എന്റെ ബാല്യവും, ചേച്ചിയേയും മണ്ണാന്‍ വൈദ്യരേയും ഓര്‍മ്മ വന്നു.

തൊണ്ട വേദനയും പനിയും വരുമ്പോള്‍ , എന്റെ ചേച്ചി എനിക്ക് പനിക്കൂറ്ക്ക വെള്ളത്തില്‍ തിളപ്പിച്ച് ആവി കൊള്ളാന്‍ തരും. പിന്നെ ചുമ വരുമ്പോള്‍ പനിക്കൂര്‍ക്കയില നീര്, തേന്‍, നാരങ്ങനീര് എന്നിവ ചേര്‍ത്തും തരാറുണ്ട്.

എനിക്ക് ഈ പനിക്കൂര്‍ക്ക കണ്ടപ്പോള്‍ എന്റെ ബാല്യവും, മണ്ണാന്‍ വൈദ്യരേയും ഓര്‍മ്മ വന്നു. എനിക്ക് ചെറുപ്പത്തില്‍ എപ്പോളും ദീനമായിരുന്നുവെന്ന് ചേച്ചി പറഞ്ഞ് കേട്ടിട്ടുണ്ട്. എന്ത് വന്നാലും ഞങ്ങള്‍ക്ക് മണ്ണാന്‍ വൈദ്യരായിരിക്കും ആദ്യം ചികിത്സിക്കുക.

അദ്ദേഹം ഒരു ചെറിയ പിച്ചള കൊണ്ടുണ്ടാക്കിയ ചെല്ലപ്പെട്ടി കക്ഷത്ത് വെച്ച് വരും. മിക്കപ്പോളും പനിക്കൂര്‍ക്കയില്ലേ മാളുകുട്ട്യേ എന്ന് വന്നയുടന്‍ ചോദിക്കും. പിന്നെ അതിന്റെ കുറച്ച് ഇലകള്‍ എടുത്ത് എന്തൊക്കെയോ അതില്‍ അരച്ച് ചേര്‍ത്ത് എനിക്ക് സേവിക്കാന്‍ തരും.

പിന്നെ കഷായത്തിന് ചാര്‍ത്തും എഴുതിത്തരും.

ഈ ഔഷധ സസ്യത്തെപ്പറ്റി എനിക്ക് കൂടുതല്‍ എഴുതണമെന്നുണ്ട്. ബഹുമാനപ്പെട്ട വായനക്കാര്‍ക്ക് എന്തെങ്കിലും അറിയുമെങ്കില്‍ ദയവായി അറിയിക്കുക.

ഞാന്‍ എന്റെ മുറ്റത്ത് നാളെ തന്നെ നടുന്നുണ്ട് ഈ ചെടി.

3 comments:

  1. തൊണ്ട വേദനയും പനിയും വരുമ്പോള്‍ , എന്റെ ചേച്ചി എനിക്ക് പനിക്കൂറ്ക്ക വെള്ളത്തില്‍ തിളപ്പിച്ച് ആവി കൊള്ളാന്‍ തരും. പിന്നെ ചുമ വരുമ്പോള്‍ പനിക്കൂര്‍ക്കയില നീര്, തേന്‍, നാരങ്ങനീര് എന്നിവ ചേര്‍ത്തും തരാറുണ്ട്.

    ReplyDelete
  2. ithu valare adhikam viseshapetta oru oushadha sasyam aanennariyam, mikkavarum veedukalil pandokke kanumayirunnu

    ReplyDelete
  3. ആറുമാസത്തില്‍ താഴെ പ്രായം വരുന്ന കുട്ടികള്‍ക്ക് പനിയ്ക്കും ശോധനക്കുറവിനും ഇതിന്റെ നീര് ഉത്തമമാണ്.

    ReplyDelete

എന്തെങ്കിലും പറയാതെ പോവല്ലെ കുട്ട്യോളെ