Showing posts with label തെങ്ങിൻ കളളും പോത്ത് ചോപ്‌സും. Show all posts
Showing posts with label തെങ്ങിൻ കളളും പോത്ത് ചോപ്‌സും. Show all posts

Friday, March 16, 2018

തെങ്ങിൻ കളളും പോത്ത് ചോപ്‌സും

ഒരു കുടം  തെങ്ങിൻ കള്ളും  പോത്ത് ചോപ്‌സും കൂടി ഇന്നെലെ
ഫോട്ടോ കടപ്പാട് ഗൂഗിൾ 
കാക്കാതിരുത്ത്  തോട്ടുവരമ്പത്തുള്ള ഷോപ്പിൽ കയറി അടിച്ചു . ഹാ എന്തൊരു സുഖം . തിരിച്ച് ചെറുവത്താനിയിലുള്ള വീട്ടിലേക്ക് നടക്കാൻ പറ്റിയില്ല .

പാറുകുട്ടിയെ വിളിച്ചപ്പോൾ അവള്  വഞ്ചിയുമായി വന്നു .
അവൾ പറഞ്ഞു തിരിച്ച് പോകുമ്പോൾ ഉണ്ണ്യേട്ടൻ  വഞ്ചി കുത്തണമെന്ന് .

എനിക്ക് വഞ്ചി കുത്താൻ പരിചയക്കുറവില്ല  - പക്ഷെ പാറുകുട്ടിയെ കണ്ടോണ്ട് കുത്താൻ പറ്റില്ല . അത്രക്കും സുന്ദരിയാണ് എന്റെ പാറുക്കുട്ടി .
സ്‌പേഡ്‌ കട്ടുള്ള വെള്ള പുള്ളികളുള്ള കറുത്ത ജാക്കറ്റും , അതിനുള്ളിൽ നൃത്തമാടുന്ന വെള്ളക്കുതിരകളും . പിന്നെ എങ്ങിനെ അക്കരയെത്തും .

നേരം സന്ധ്യ മയങ്ങിത്തുടങ്ങി .
[അന്തിക്കള്ള്  തലക്ക്  പിടിച്ച് തുടങ്ങി , അതിനാൽ ശേഷം വരികൾ പിന്നീടാകാം ]