Monday, February 10, 2014

ഒരു വൃദ്ധന്റെ വേവലാതി

 ഈ കുഞ്ഞുമോളെ കാണുമ്പോള്‍ എനിക്ക് എന്റെ മകളുടെ രണ്ടാമത്തെ മകള്‍ നിവേദ്യയെ കാണാന്‍ തോന്നുന്നു... വയസ്സായി എനിക്ക്, അനാരോഗ്യം നിമിത്തം ബസ്സും തീവണ്ടിയും കയറി ഓടി നടക്കാനുള്ള ആരോഗ്യവും ഇല്ല. കുഞ്ഞുമക്കളെ കണ്ടുകൊണ്ടിരുന്നാല്‍ അസുഖങ്ങളെ പറ്റിയുള്ള വേവലാതി ഒട്ടും അറിയുകയില്ല..

 കമ്പ്യൂട്ടറില്‍ തലപുകഞ്ഞിരിക്കുന്ന അപ്പൂപ്പന്റെ മടിയില്‍ കയറിയിരുന്ന് കീബോര്‍ഡ് തല്ലിത്തകര്‍ക്കും,  മൌസ് വലിച്ചെറിയും അതുമിതും വലിച്ചെറിയും. എന്നാലും  നമ്മുടെ സന്തോഷത്തിന് അതിരില്ല.. മക്കളെ താലോലിച്ചിരിക്കുവാന്‍ ഈ പ്രായത്തിലുള്ള അപ്പൂപ്പന്മാര്‍ക്കും ഇഷ്ടം തന്നെ..  + പ്രായമേറി വരുമ്പോള്‍ മക്കളുടെ വീടുകളില്‍ മാറി മാറി നില്‍ക്കണം എന്നാലെ പേരക്കുട്ടികളെ കണ്ടുകൊണ്ടിരിക്കാന്‍ പറ്റൂ.. ഇന്നെത്തെ അവസ്ഥയില്‍ മക്കള്‍ക്ക് തറവാട്ടില്‍ വന്ന് നിന്ന് അച്ചനമ്മമാരോടെന്നിച്ച് നില്‍ക്കാനും പറ്റില്ലല്ലോ..?

+ഇനി നമുക്ക് എന്നും മക്കളുടെ അടുത്ത് നില്‍ക്കാനും പറ്റില്ല. നാം ജനിച്ചുവളര്‍ന്ന അന്ത:രീഷം വിട്ട് ഈ വയസ്സ് കാലത്ത് ശിഷ്ടജീവിതം അന്യനാട്ടില്‍ കഴിച്ചുകൂട്ടാനും ഏതൊരു വൃദ്ധദമ്പതികള്‍ക്കും ആഗ്രഹം ഉണ്ടാകില്ല. അതിന്നൊരു ഉദാഹരണം ആണ് ഈ വൃദ്ധന്‍.

+എനിക്ക് അനിതയുടെ മകളുടെ പ്രായത്തിലുള്ള പേരക്കുട്ടികള്‍ 3 പേരുണ്ട്. പക്ഷെ അവരെ എനിക്ക് മതി വരുന്നോളം ലാളിക്കാന്‍ കിട്ടുന്നില്ല. ഞാന്‍ അതിനാല്‍ അയലത്തെ മീരയുടെ മകനേയും മറ്റും തേടി പോകുന്നു. തൊട്ട വീട്ടിലെ ലിമിക്ക് ഒരു മകളുണ്ട്. പക്ഷെ അവിടുത്തെ പട്ടിയെ പകല്‍ പൂട്ടാത്ത കാരണം അങ്ങോട്ട് പോകാനും വയ്യ.

+ഏതെങ്കിലും ചൈല്‍ഡ് കെയര്‍ സെന്ററിലോ, ക്രഷിലോ ഒരു വളണ്ടിയര്‍ ആയി ഉച്ചവരെ സേവനം അനുഷ്ടിക്കാനെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചുപോകയാണ്. എല്ലാ കൊച്ചുമക്കള്‍ക്കും സന്തോഷവും ആരോഗ്യവും ഭഗനാന്‍ കൃഷ്ണന്‍ പ്രദാനം ചെയ്യട്ടെ..

foto courtesey: kannanettan

7 comments:

  1. ഏതെങ്കിലും ചൈല്‍ഡ് കെയര്‍ സെന്ററിലോ, ക്രഷിലോ ഒരു വളണ്ടിയര്‍ ആയി ഉച്ചവരെ സേവനം അനുഷ്ടിക്കാനെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചുപോകയാണ്. എല്ലാ കൊച്ചുമക്കള്‍ക്കും സന്തോഷവും ആരോഗ്യവും ഭഗനാന്‍ കൃഷ്ണന്‍ പ്രദാനം ചെയ്യട്ടെ..

    ReplyDelete
  2. ആശകലെല്ലാം സഫലമായി ജീവിതം ബ്യൂട്ടിഫുള്‍ ആകട്ടെ!

    ആശംസകള്‍

    ReplyDelete
  3. +ഏതെങ്കിലും ചൈല്‍ഡ് കെയര്‍ സെന്ററിലോ, ക്രഷിലോ ഒരു വളണ്ടിയര്‍ ആയി ഉച്ചവരെ സേവനം അനുഷ്ടിക്കാനെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചുപോകയാണ്. എല്ലാ കൊച്ചുമക്കള്‍ക്കും സന്തോഷവും ആരോഗ്യവും ഭഗനാന്‍ കൃഷ്ണന്‍ പ്രദാനം ചെയ്യട്ടെ..------ഹൃദയം തൊടുന്ന വാക്കുകള്‍

    ReplyDelete
  4. പണ്ടൊന്നും ഇങ്ങനെയായിരുന്നില്ല. കൂട്ടുകുടുംബം രീതിയാണ് നില നിന്നിരുന്നത് .മലയാളികള്‍ ജോലി തേടി കേരളത്തിനു പുറത്തു പോകുവാന്‍ തുടങ്ങിയതില്‍ പിന്നെയാണ് ഇങ്ങിനെയൊരു അവസ്ത സംജ്ജാതമായത് .നമുക്കൊക്കെ ആഗ്രഹിക്കുവാനല്ലേ കഴിയു .ഈ എഴുത്ത് വല്ലാതെയങ്ങ് മനസ്സിനെ നൊമ്പരപെടുത്തി

    ReplyDelete
  5. കൊച്ചുമക്കളുടെ കുഞ്ഞുകുഞ്ഞു വികൃതികള്‍...
    മനസ്സിനെന്തൊരാനന്ദമാണ്!
    ആശംസകള്‍

    ReplyDelete
  6. ഇനി നമുക്ക് എന്നും മക്കളുടെ അടുത്ത് നില്‍ക്കാനും പറ്റില്ല. നാം ജനിച്ചുവളര്‍ന്ന അന്ത:രീഷം വിട്ട് ഈ വയസ്സ് കാലത്ത് ശിഷ്ടജീവിതം അന്യനാട്ടില്‍ കഴിച്ചുകൂട്ടാനും ഏതൊരു വൃദ്ധദമ്പതികള്‍ക്കും ആഗ്രഹം ഉണ്ടാകില്ല. അതിന്നൊരു ഉദാഹരണം ആണ് ഈ വൃദ്ധന്‍.

    ReplyDelete
  7. അതെ അതെ, കുട്ട്യോള്‍ടെ കൂടെ കൂടി കുട്ടിയാകാനല്ലേ..നടക്കട്ടെ എല്ലാ സ്വപ്നങ്ങളും...

    ReplyDelete

എന്തെങ്കിലും പറയാതെ പോവല്ലെ കുട്ട്യോളെ