Friday, March 4, 2011

എത്രയും പ്രിയപ്പെട്ട നേനക്കുട്ടി വായിച്ചറിയുവാന്


നേനക്കുട്ടീ

 

എന്റെ സ്വപ്നങ്ങള്‍ എന്ന ബ്ലോഗില്‍ എനിക്ക് എ

ക്സാം കഴിഞ്ഞാല്‍ ഒന്‍പത് പടം വരച്ച് തരാമെന്ന് എഴുതിക്കണ്ടു. വ

ളരെ സന്തോഷമായി എനിക്ക്.

 

നേനക്കുട്ടി എത്രാം ക്ലാസ്സിലാണ്‍ പഠിക്കുന്ന


ത്, ഏത് സ്കൂളില്‍ എന്നൊക്കെ പ്രൊഫൈലില്‍ ഉണ്ടോ എന്ന് നോക്കിയില്ല. 

എന്നാലും എന്നോട് പറയൂ.

 

പിന്നെ എന്നാ പരീക്ഷ കഴിയുക എന്നും പറയണം. വീട്ടിലേക്ക് വരാനുള്ള വഴിയും പറഞ്ഞ് തരണം. 

നാട്ടിലുണ്ടെങ്കില്‍.

 

എനിക്ക് കുട്ട്യോളായിട്ട് ബ്ലൊഗര്‍ ഫ്രണ്ട് ആ

രും ഇല്ലാ എന്ന് തോന്നുന്നു. ഞാന്‍ കഴിഞ്ഞ ബു

ധനാഴ്ച ചെറുവത്താനി, അഞ്ഞൂര്‍ മുണ്ടിയന്തിറ പൂരം കാണന്‍ പോയിരുന്നു. എന്റെ സ്മൃതി എന്ന ബ്ലൊഗില്‍ കൊച്ചുവിവരണം കൊടുത്തിട്ടുണ്ട്. സമയം പോലെ എത്തി നോക്കുക.

 

എന്റെ വീട് തൃശ്ശൂരിലാണ്‍. അങ്ങോട്ട് വരണം. മെട്രോ ആശുപത്രിയുടെ അടുത്താണ്‍. എന്റെ മോള്‍ ഉള്ള സമയം 

ഞാന്‍ പ

റയാം അപ്പോള്‍ വന്നാല്‍ മതി. മോള്‍ക്ക് ഒരു മോനുണ്ട്. “കുട്ടാപ്പു” – പിന്നെ 

മോന്‍ ഒരു പെണ്‍കുട്ടിയും “കുട്ടിമാളു” 

എല്ലാവരും ഒത്തുകൂടുന്ന സമയം വളരെ കുറവ്.

 

എനിക്ക് കുട്ട്യോളെ വലിയ ഇഷ്ടമാണ്‍. പേരക്കുട്ടികളെ എപ്പോഴും താലോലിക്കാന്‍ കിട്ടുകയില്ല. അതിനാല്‍ അയ

ലത്തെ കുട്ട്യോളാണ്‍ ഇപ്പോള്‍ 

എന്റെ ലോകം.

അവരുടെ ഫോട്ടോസ് കയ്യെത്തുംദൂരത്തുണ്‍ടെങ്കില്‍ ഇവിടെ വെക്കാം. [I shall place it on my blog as there is no provision to display in d comment box]

 

ഞാന്‍ നേനക്കുട്ടിയുടെ കൊച്ചുചിത്രം നോക്കിയപ്പോള്‍ ഒരു പൂര്‍ണ്ണ രൂപം കിട്ടി. നേനക്കുട്ടി പടിക്കുന്ന സ്കൂള്‍ നില്‍ക്കു

ന്നത് ഞാന്‍ ജനിച്ചുവളര്‍ന്ന ഭൂമിയില്‍ ആണ്‍. എന്റെ സ്വദേശം ഞമനേങ്ങാട് ആണ്‍.

 

അവിടെ നിന്ന് ഞങ്ങളെ കുടുംബത്തിലെ 

ഒരാള്‍ ആട്ടിപ്പു

റത്താക്കി, അങ്ങിനെ ഞങ്ങള്‍ക്ക് അമ്മ വീട്ടുകാര്‍ അഭയം തന്നു – അങ്ങീനെ ഞങ്ങള്‍ ചെറുവത്താനിക്കാരായി. ഞാന്‍ എന്റെ കുട്ട്യോളുടെ വിദ്യാഭ്യാസ സൌകര്യം നോക്കി തൃശ്ശിവപേരൂരില്‍ ഒരു കുടില്‍ കെട്ടി അവിടെ 

കഴിഞ്ഞുകൂടുന്നു.

 

ഞാന്‍ ഇപ്പോള്‍ യാത്രയിലാണ്‍. അതിനാല്‍ ബ്ലോഗ് പോസ്റ്റുകള്‍ കുറവാണ്‍. പിന്നെ അനാരോഗ്യവും ഒരു പ്ര്ശനമാണ്‍. നേനക്കുട്ടി

ക്ക് മലയാളം വേഡ് പ്രോസസ്സിങ്ങ് നന്നായി അറിയാമെങ്കില്‍ എന്നെ സഹായി

ക്കാം.

 

പിന്നെ ഫസലുക്കായെ എനിക്കും ഒന്ന് പരിചയ

പ്പെടുത്തി തരണം. നേനക്കുട്ടിയുടെ ബ്ലോഗ് ടെമ്പ്ലേറ്റ് കലക്കനായിട്ടുണ്ട്. അതുപോലെ ഒന്ന് 

എനിക്കും കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.

 

വയസ്സ് കാലത്ത് ഓരോ ആഗ്രഹങ്ങളേ. ഞാന്‍ പണ്ട് അതായത് 3 കൊല്ലം മുന്‍പ് മയ്യത്താകുമെന്ന് വിചാരിച്ച് അതിനുള്ള് തയ്യാറെടുപ്പൊക്കെ ചെയ്തു. പക്ഷെ എന്നെ വിളിക്കാന്‍ ആരും വന്നില്ല. ഞാന്‍ കയറുമായി വരുന്ന കാളപ്പുറത്ത് വരുന്ന കാലനെയും അദ്ദേഹത്തിന്റെ കാള്യുടെ കുളമ്പടിയും കാതോര്‍ത്ത് കിടന്നു കുറച്ചുനാള്‍. 

പക്ഷെ ആരും വന്നില്ല.

 

എന്റെ അഛനും വലിയഛനും പാപ്പനും വലിയഛ

ന്റെ മകനും എല്ലാം അറുപത് വയസ്സില്‍ മയ്യത്തായി. ഒരു കണക്കില്‍ അത് നല്ലതാണ്‍> വലിയ അസുഖം ബാധിച്ച് കിടക്കെണ്ടതില്ലല്ലോ?>>

 

ഞാന്‍ രക്തവാതത്തിന്റെ പിടിയിലാണ്‍. കൊല്ലം 3 കഴിഞ്ഞു. മാറുന്നില്ല. വൈദ്യന്മാര്‍ മാറി മാറി ചികിത്സിക്കുന്നു. എന്റെ കൈ തരിപ്പും കാല്‍ തരിപ്പും മാറി. ഇപ്പോള്‍ ഇടത് കാലിന്നടിയില്‍ മാംസം ഉള്ളിലേക്ക് ചതഞ്ഞ് പോകുന്ന പോലെ, വേദനയും.

 

ഇഷ്ട വിനോദമായ ഡ്രൈവിങ്ങും യാത്രകളും വെട്ടി

ക്കുറച്ചു. എന്തിന്നധികം പറയുന്ന്. അഞ്ചാറ് കി

ലോമീറ്റര്‍ നടന്നിരുന്നു. അതും ഇപ്പോള്‍ വയ്യാതായിരിക്കുന്നു.

 

ബാല്യം എത്ര സുന്ദരം. ഒരു കേടും ഇല്ല. പറവകളെപ്പോലെ ഓടിച്ചാടിയും പറന്നും നടക്ക്കാം. ജീവിതമെന്നാല്‍ സുഖദു:ഖങ്ങളുടെ ഒരു സാഗാരമാണ്‍. എല്ലാം അനുഭവിച്ചറിയണം. അതായിരിക്കും പരമേശ്വരന്‍ പറയുന്നത്. ഓരോരുത്തര്‍ക്ക്കും ഓരോ യോഗമുണ്ടായിരി

ക്കും. എല്ലാം കൈയ്യും നീട്ടി സ്വീകരിച്ച് അനുഭവിക്കുക തന്നെ സന്തോഷത്തോടെ.

 

എനിക്ക് ഒട്ടും ദു:ഖമില്ല. ഈ ഭൂമിയില്‍ ഞാന്‍ ഇത്രയും കാലം ആരോഗ്യത്തോടെ ജീവിക്കുവാന്‍ കരുണാമയനായ ജഗദീശ്വരന്‍ അനുഗ്രഹിച്ചുവല്ലോ> രണ്ട് നല്ല മക്കളുണ്ടായി. 

അവര്‍ പഠിച്ച് മിടുക്കരായി. പണിയെടുത്ത് കുടുംബമായി കഴിയുന്നു. ഇതില്‍ പരം ആനന്ദം വേറെ എന്തുണ്ട് ഈ ഭൂമിയില്‍.

 

നേനക്കുട്ടിയും പഠിച്ച് മിടുക്കിയായി ഉപ്പാക്ക് ഒരു താങ്ങായും ലോക നന്മക്ക് എന്തെങ്കിലും ചെയ്യാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

 

സ്നേഹപൂര്‍വ്വം

 

ജെ പി അങ്കിള്‍ [ഉണ്ണി] 

there is word processing errors and pagination issues. kindly bear with me. this will be settled soon.

+++

നേനക്കുട്ടിയെ ഇവിടെ കാണാം – പരിചയപ്പെടാം

http://cheppuu.blogspot.com/

24 comments:

  1. അവിടെ നിന്ന് ഞങ്ങളെ കുടുംബത്തിലെ ഒരാള് ആട്ടിപ്പുറത്താക്കി, അങ്ങിനെ ഞങ്ങള്ക്ക് അമ്മ വീട്ടുകാര് അഭയം തന്നു – അങ്ങീനെ ഞങ്ങള് ചെറുവത്താനിക്കാരായി. ഞാന് എന്റെ കുട്ട്യോളുടെ വിദ്യാഭ്യാസ സൌകര്യം നോക്കി തൃശ്ശിവപേരൂരില് ഒരു കുടില് കെട്ടി അവിടെ കഴിഞ്ഞുകൂടുന്നു.

    ReplyDelete
  2. hallo, യാദൃശ്ചികമായി ഇവിടെയെത്തിയതാ, നേനാസിന്‍റെ ബ്ലോഗ് ലിങ്ക് കൊടുത്തവരെ തപ്പിയപ്പം ഒരു പുതിയ പേരു കണ്ടു, അങ്ങനെത്തി. എന്തു പറയണം എങ്ങനെ പറയണം എന്നറിയില്ല, എന്നാലും. ഇനിയും കാണാം.പരിചയപ്പെടാം.

    ReplyDelete
  3. Enikkum nenakkuttiye orupad ishtama..:-):-):-):-):-):-):)

    ReplyDelete
  4. ജെപിജീ...കറക്കമൊക്കെ കഴിഞ്ഞ് എത്തിയോ...?
    എപ്പോഴും ഇങ്ങനെ സന്തോഷ്ത്തോടെ ഇരിക്കാന്‍ കഴിയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  5. ആശംസകൾ
    എന്ന്
    നേനക്കുട്ടിയുടെ കുഞ്ഞുപ്പ

    ReplyDelete
  6. പ്രിയ ജെ പി ജീ ..ഞാന്‍ നെനാസിന്റെ ഉപ്പ ..ഞാന്‍ കണ്ട ബ്ലോഗുകള്‍ എന്ന നെനാസിന്റെ ബ്ലോഗില്‍ ഈ പോസ്റ്റിന്റെ ലിങ്ക് കണ്ടാണ് ഇങ്ങോട്ട് എത്തിയത് , ഇത് മോള്‍ കണ്ടിരിക്കാന്‍ വഴിയില്ല ,ഇന്നലെ എക്സാം തുടങ്ങിയതിനാല്‍ തല്‍ക്കാലം ഇന്റര്‍ നെറ്റ് കണക്ഷന്‍ തടഞ്ഞിരിക്കുകയാണ്; അവളുടെ നന്മയെ കരുതിയാണ് ,മോളോട് ഞാന്‍ വിവരം പറഞ്ഞോളാം , ചിത്രം വര്ച്ചുതരുമെന്നു പറഞ്ഞ്ട്ടുണ്ടെങ്കില്‍ അവള്‍ തന്നിരിക്കും , താങ്കളുടെ വരികള്‍ എന്നെ വല്ലാത്ത ആശയക്കുഴപ്പത്തില്‍ ആക്കുന്നു, ഞാന്‍ നാട്ടിലെത്തിയാല്‍ നേനാസിനെയുമായി താങ്കളെ വന്നു കാണാമെന്ന് വാക്കുതരുന്നു , ദൈവം അനുഗ്രഹിക്കട്ടെ..താങ്കള്‍ പരിചയപ്പെടാന്‍ ആഗ്രഹം പറഞ്ഞ ഫസലുവും ഇവിടെ വന്നു കാണുന്നു..കൂടുതല്‍ നേരില്‍ ..

    ReplyDelete
  7. പ്രിയ സിദ്ധിക്ക്

    കുട്ടികളുടെ ലോകം ഒന്ന് വേറെ തന്നെയാണ്. മോളെ ഞാന് പോയിക്കണ്ടോളാം. ചെറുവത്താനിയിലെ എന്റെ വീട്ടില് നിന്ന് അധികം ദൂരത്തല്ല അവള് ഇരിക്കുന്നത്. താങ്കള് നാട്ടില് വരുമ്പോള് അവളെയും കൂട്ടി എന്റെ വീട്ടിലേക്കും വരാം.

    എന്നാണ് എക്സാം കഴിയുന്നതെന്ന് അറിയിക്കുക.
    പിന്നെ അഡ്രസ്സും ഫോണ് നമ്പറും

    എന്നെ ഇവിടെ കിട്ടും
    prakashettan@gmail.com
    9446335137
    മനോഹരമാണ് നേനാസിന്റെ എഴുത്തുകള്.

    സ്നേഹത്തോടെ
    ജെ പി

    ReplyDelete
  8. മുല്ല

    കറക്കം കഴിഞ്ഞിട്ടില്ല്. കറങ്ങിക്കൊണ്ടേയിരിക്കുന്നു.
    ഇന്ന് കപ്ലിയങ്ങാട് അശ്വതി വേല കണ്ടു. നാളെ ഭരണി വേലയും കഴിഞ്ഞേ മടങ്ങൂ/

    u can reach me
    prakashettan@gmail.com
    9446335137

    ReplyDelete
  9. ഇത് ഞാന്‍ എന്റെ ബ്ലോഗില്‍ പുതിയ പോസ്റ്റ്‌ ആയി ചേര്‍ത്തു, അങ്കിള്‍ നോക്കുമെല്ലോ
    എല്ലാം നല്ലതിനാവട്ടെ.

    ReplyDelete
  10. :)
    മാഷെ കാണാന്‍ അടുത്ത് തന്നെ വരുന്നുണ്ട്

    ReplyDelete
  11. നേനക്കുട്ടിയുടെ ബ്ലോഗ്‌ വഴിയാണ് ഇവിടെ എത്തിയത്...
    ഇപ്പൊ അങ്കിള്‍-നെയും ഇഷ്ടായി... എഴുത്തും യാത്രയും നല്ല രീതിയില്‍ നടക്കട്ടെ..
    ആശംസകള്‍..

    ReplyDelete
  12. നേനക്കുട്ടി ആളെ പറ്റിച്ചുവെന്നാ തോന്നുന്നത്. സ്കൂള് പൂട്ടിയാല് പടം വരച്ച് തരാമെന്നും പറഞ്ഞു മുങ്ങി. ഇനി നാല് ദിവസം കഴിഞ്ഞാല് സ്കൂള് തുറക്കുകയായി. അപ്പോ പറയും ഇനി കൃസ്തുമസ്സ് അവധിക്ക് നോക്കാം എന്ന്.

    ഇപ്പളത്തെ കുട്ട്യോളുടെ ഒരു കളി തമാശ എന്നല്ലാതെ എന്തു പറയാന്. ഞാന് പാവം ഇവള് പറയുന്നത് വിശ്വസിക്കുകയും ചെയ്തു.

    സാരമില്ല കുട്ട്യോളല്ലേ, തമാശക്ക് പറഞ്ഞതായിരിക്കും.

    ഞാന് പണ്ടൊക്കെ ഒരു പാട് നുണ പറഞ്ഞിരുന്നുവെന്നാണ് എന്റെ അമ്മ പറയാറ്. ഒരിക്കല് ഞാന് ജര്മ്മനിയില് നിന്ന് നാട്ടില് അവധിക്ക് എത്തിയപ്പോ എന്റെ കൂടെ എന്റെ ഒരു സഹപ്രവര്ത്തക നാട് കാണാന് വന്നിരുന്നു. എന്റെ അമ്മ ചോദിച്ചു രണ്ട് ദിവസം കഴിഞ്ഞ്….”മോനെ എന്താ ഈ പെണ്കുട്ടി ഇനി പോണില്ലേ ഓളുടെ നാട്ടിലേക്ക്…”
    “ഇല്ല അമ്മേ അവളെന്റെ പെണ്ണാണ്…”
    അമ്മ അലപ്നേരത്തേക്ക് തരിച്ചിരുന്നുപോയി……….
    “ശരിയണോടാ മോനേ..”
    “അതേ ശരിയാ അമ്മേ……”

    അങ്ങിനെ ഞങ്ങള് ഒരുമാസം നാട്ടില് നിന്ന് തിരിച്ച് പോയി.

    ഞാന് ജര്മ്മനിയില് നിന്ന് പിന്നീടൊരിക്കല് അമ്മക്കെഴുതി……………..
    “എന്താണെഴുതിയതെന്ന് എന്റെ അമ്മ പലപ്പോഴും പറയുമായിരുന്നു എന്റെ ബന്ധുക്കളൊട്…….”
    “ഈ ഉണ്ണി ഉണ്ടല്ലോ പറയുന്നതൊന്നും വിശ്വസിക്കാന് പറ്റില്ല…”
    ++++++++++++
    ഒരു കൊച്ചു കഥക്കുള്ള വകയുണ്ട് ഈ ഓര്മ്മക്കുറിപ്പുകള്…………… പിന്നീട് വല്ലപ്പോഴും എഴുതാം

    ReplyDelete
  13. പ്രീയ ജെ.പി.ജി...നേനയുടെ ബ്ലോഗ് വഴിയാണ് ഞാൻ ഇവിടെ എത്തിയത്..നേനക്കുള്ള എഴുത്ത് കണ്ടൂ...അതിലൂടെ താങ്കളേയും... നേനക്കുട്ടിയെ എനിക്ക് വലിയ ഇഷ്ടമാണ് ഇപ്പോൾ നേനക്കുട്ടിയുടെ മുത്തശ്ശനേയും എനിക്കിഷ്ടപ്പെട്ടൂ.. നമ്മൾ തമ്മിൽ 5 വയസ്സിന്റെ വ്യത്യാസം മാത്രം.. താങ്കൾ ആദ്യം അസുഖക്കാരനാണെന്നുൾല ചിന്ത വെടിയുക... എനിക്കാണെങ്കിൽ ഇതിലും വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട് ഞാൻ അവയൊക്കെ അവഗണിക്കുകയാണ്.. നേനക്കുട്ടിയെപോലുള്ളവർ നമുക്കുള്ളത് കൊണ്ട് അവ്രുമായി കളിച്ച് രസിച്ച് ഇനിയും ഒരു 30 കൊല്ലം കൂടി കഴിച്ച്കൂട്ടാം അപ്പോൾ നമ്മുടെ കൂട്ട് നേനയുടെ മകളായിരിക്കും...നേനക്കുട്ടി.. വളരെ ഉയരങ്ങൾ കീഴടക്കാൻ കഴിവുല്ല കുട്ടിയാണ് അതിനുള്ള ആർജ്ജവം സിദ്ധിക്ക് കൊടുക്കുകയും ചെയ്യും തമ്മിൽ വീണ്ടൂം കാണാം... സ്വന്തം ചന്തുനായർ

    ReplyDelete
  14. അങ്കിളേ.. നേനക്കുട്ടി പറ്റിക്കുന്ന ആളല്ല..ഹി.ഹി.. പിന്നെ അങ്കിളിനെ എനിക്കും ഇഷ്ടമായി.. നല്ല അങ്കിൾ നല്ല അങ്കിൾ..

    ReplyDelete
  15. നേനകുട്ടിയുടെ പോസ്റ്റില്‍ നിന്നാണ് ഇവിടേയ്ക്ക് എത്തി നോക്കുന്നത് അങ്കിളിനെയും ഈ ബ്ലോഗിനെയും പോസ്ടിനെയും ഇഷ്ടപ്പെട്ടു ഇനിയും വരാം

    ReplyDelete
  16. ഞാന്‍ ചിത്രം വരച്ചു തുടങ്ങിയതാണ് , അന്ന് ഫേസ്ബുക്കില്‍ അങ്കിള്‍ തന്നെയല്ലേ പറഞ്ഞേ കാളവണ്ടിയുടെ ചിത്രം കാര്ട്ടൂണിസ്റ്റ് ചേട്ടന്‍ വരച്ചു തന്നെന്ന്, എനിക്ക് വേറെ സബ്ജക്ട് തരാമെന്നുമല്ലേ പറഞ്ഞത് ? മറന്നുപോയോ ?ഇപ്പൊ എന്നെ നുണച്ചി ആക്കിയല്ലേ?സാരമില്ല ഏതായാലും മുപ്പതാം തീയ്യതി, ഞാന്‍ വീട്ടില്‍ എത്തും, എന്നിട്ട് വന്നു കണ്ടോളാം ട്ടോ. എന്റെ ബ്ലോഗ്‌ വായ്ചില്ലേ?

    ReplyDelete
  17. നിന്റെ ബ്ലോഗ് വായിച്ചു, അതില്‍ ഒരു കമന്റും ഇട്ടു എന്നാണെന്റെ ധാരണ. കാള വണ്ടിയുടെ ചിത്രം എനിക്ക് വേണ്ട ഇനി. ഇനി ഞാന്‍ നേരില്‍ കണ്ടതിന് ശേഷം പറയാം ചിത്രങ്ങളുടെ കാര്യം. അന്നെ നുണച്ചിയെന്ന് വിളിച്ചത് ഇഷ്ടം കൊണ്ടല്ലേ.

    ഞാന്‍ ബ്ലൊഗ് എഴുതാന്‍ തുടങ്ങിയിട്ട് മൂന്ന് കൊല്ലത്തില്‍ കൂടുതലായി. ഒരു ബ്ലോഗറെ കാണണം എന്ന് ആഗ്രഹിച്ചത് നിന്നെ മാത്രമാണ്. മറ്റുപലരും എന്നെ എന്റെ വീട്ടില്‍ വന്ന് കണ്ടിരുന്നു.

    കുറുമാന്‍, കൈതമുള്ള്, സുരേഷ് പുഞ്ചയില്‍, കുട്ടന്‍ മേനോന്‍, സന്തോഷ് സി നായര്‍, ബിന്ദു, ലക്ഷ്മി, പിരീക്കുട്ടി, പ്രദീപ് ഡി, കവിത ബാലകൃഷ്ണന്‍ അങ്ങിനെ പലരും ഈ അങ്കിളിനെ കാണാന്‍ എന്റെ വീട്ടില്‍ വന്നിരുന്നു.

    ഇതില്‍ നിന്നൊക്കെ വ്യത്യസ്ഥമായി ഒരു കൊച്ചുകുട്ടിയായ നിന്നെ ആണ് ഞാന്‍ കാണാനും രണ്ട് വാക്ക് ഫോണിലെങ്കിലും പറയാനും ധൃതി കാണിച്ചത്.

    നേനക്കുട്ടി പഠിക്കുന്ന സ്കൂളിനെ പറ്റി ഞാന്‍ പറഞ്ഞല്ലോ? ഇനി അഥവാ എന്നെ എന്റെ വീട്ടില്‍ വന്ന് കാണാനായില്ലെങ്കില്‍ ഞാന്‍ അങ്ങോട്ട് വന്ന് കാണും ഒരു ദിവസം.

    ആരോഗ്യമില്ല മോളേ, പണ്ടത്തെപ്പോലെ വിചാരിക്കുന്നിടത്തെല്ലാം എത്തിപ്പെടാന്‍ പറ്റുന്നില്ല.

    എന്റെ നേനക്കുട്ടിയെ എനിക്ക് ഒരു പാട് ഒരു പാട് ഇഷ്ടമാ. തമാശ പറയാനും, തല്ല് കൂടാനും എനിക്ക് പറ്റിയ ഒരു കൊച്ചുകൂട്ടുകാരി..............

    ReplyDelete
  18. ഹായ്..അങ്കിള്‍..
    ആദ്യമായി ഐശ്വര്യപൂര്‍ണ്ണമായ ഒരു ശുഭ ദിനം നേരുന്നു..

    അങ്കിളിനെ നേരിട്ട് അറിയില്ല..
    നേന യിലൂടെ അറിയാന്‍ കഴിഞ്ഞു..
    വളരെ സന്തോഷം..

    നെനക്ക് എഴുതിയ കത്ത് വളരെ ഇഷ്ടമായി.. ബ്ലോഗുലകത്തിലെ ഒരു അതികായകന്‍റെ ആശീര്‍വാദം ആരും കൊതിക്കുന്ന ഒരു സമ്മാനമാണ്..
    നെനക്ക് അത് അവകാശപ്പെട്ടതുമാണ്..

    അങ്കിളിന്‍റെ മറ്റു ബ്ലോഗിലും ഒന്ന് എത്തിനോക്കി..
    എല്ലാം വളരെ ആകര്‍ഷണീയം..

    ജീവിതത്തിന്‍റെ ഈ സായാഹ്നസന്ധ്യയിലും കൊതി തീരാത്ത കുസൃതികളില്‍ ജീവിതം ആഘോഷിക്കുന്ന അങ്കിളിനു സര്‍വ ഐശ്വര്യങ്ങളും നേരുന്നു..
    ദീര്‍ഘായുസ്സിനു വേണ്ടി പ്രാര്‍ഥിക്കുന്നു..

    അങ്കിളിനു ഒഴിവു കിട്ടിയാല്‍ ഇവിടം (www.kachatathap.blogspot.com) വരെ ഒന്ന് വരണം..
    വല്ല ഉപദേശവും തന്നു അന്ഗ്രഹിച്ചിട്ടു പോണം..

    ഒരു പാട് സ്നേഹത്തോടെ..

    സഫീര്‍ ബാബു
    musafirvl@gmail.com

    ReplyDelete
  19. അങ്കിള്‍ എന്റെ പോസ്റ്റില്‍ കമന്റ് ഇട്ടില്ലല്ലോ, ഉപ്പ എന്നെ കളിയാക്കുന്നു. ഒന്ന് വരണം ട്ടോ.

    ReplyDelete
  20. ജെപ്പി സാറിന് ദൈവം ആരോഗ്യവും ദീര്‍ഘായുസ്സും പ്രദാനം ചെയ്യട്ടെ !!

    ReplyDelete
  21. നേനയുടെ മുത്തശ്ശന് ഞങ്ങളുടെ ബഹുമാന്യ സുഹൃത്തിന് എന്നും നന്മകള്‍..!!

    ReplyDelete
  22. This comment has been removed by the author.

    ReplyDelete
  23. നന്മകള്‍ നേരുന്നു അങ്കിള്‍

    ReplyDelete

എന്തെങ്കിലും പറയാതെ പോവല്ലെ കുട്ട്യോളെ