MEMOIR
ഇത് എന്റെ തറവാടിന്റെ പടിഞ്ഞാറെ നട... വടക്കേ നടയാണ് പ്രധാനമായുള്ളത് ഇപ്പോള്‍. പണ്ട് എന്റെ യൌവ്വനത്തില്‍ പടിഞ്ഞാറെ നടയായിരുന്നു പ്രധാന പ്രവേശന കവാടം.
എന്റെ പിതാവ് ഈ പൂമുഖത്തിരിക്കുമ്പോള് വഴിയേ പൊകുന്ന നാട്ടുകാരും, പാടത്തും പറമ്പിലും പണിയെടുക്കുന്ന കൂലിക്കാരും കൃഷ്ണേട്ടനെ കാണാന്‍ വരും.. അവരോട് ചങ്ങാത്തം പങ്കിടുമ്പോള്‍ അവര്‍ കാലിലെ ചെളിയും അഴുക്കും ഒന്നും കഴുകി കളയാതെ അച്ചനോട് വര്‍ത്തമാനം പറയാന്‍ പൂമുഖത്തെ തിണ്ണയില്‍ ഇരിക്കും... അഛന് ചാരുകസേരയില്‍ ഇരുന്ന് അവരോട് കൃഷി വിഷയങ്ങളും മറ്റും പങ്കിടും....
അഛന് ഉപയോഗിച്ച രണ്ട് ചാരുകസേരകളുണ്ട് എന്റെ തറവാട്ടില്‍, അതിലൊന്ന് എനിക്ക് ഉപയോഗിക്കാന്‍ എന്റെ തൃശ്ശൂരിലെ വീട്ടിലേക്ക് കൊണ്ടുവരണെമെന്നുണ്ട്.. പിന്നെ അവിടെ അധികപ്പറ്റായി അനാഥരായി കിടക്കുന്ന കുറേ മരപ്പണി പ്രേതങ്ങള്‍ കിടപ്പുണ്ട്. അതൊക്കെ വേണ്ട വണ്ണം പരിചരിച്ച് പുതുജീവന്‍ കൊടുത്ത് സംരക്ഷിച്ച് തൃശ്ശൂരില്‍ സ്ഥാപിക്കണം എന്നൊരു ആഗ്രഹം ഉണ്ട്..
അഛനമ്മമാര്‍ പ്രേതങ്ങളായി ഇവിടെയൊക്കെ വിഹരിക്കുമ്പോള്‍ അവര്ക്കാനന്ദിക്കാനൊരു വകയാകട്ടെ... ഞാന്‍ ഗള്‍ഫില്‍ പോകുന്ന വരെ ഞങ്ങളുടെ തറവാട്ട് വീടിനെ മുഖം പടിഞ്ഞാറോട്ടായിരുന്നു... ഞാന്‍ നാട് വിട്ടതോടെ എന്റെ സഹോദരന് വീട്ടിന്റെ മുഖം വടക്കോട്ടാക്കി.. ഏതോ വിവരദോഷിയുടെ ഉപദേശം കേട്ടാണ് അങ്ങിനെ ചെയ്തതെന്നാണ് എന്റെ അമ്മ പറഞ്ഞത്....
![]() |
my tharavaad "vettiyattil" |
ഊം അങ്ങിനെയൊക്കെ വരും ഈ കാലത്ത്.... നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേകം ഇല്ലാതെ പോയി ഇപ്പോള്‍ തറവാട്ടിലുള്ളവര്‍ക്ക്... അല്ലെങ്കില്‍ കാരണവനായ എന്നോടും കൂടി ചോദിക്കണമായിരുന്നു തറവാടിന്റെ ഡിസൈന്‍ മാറ്റുമ്പോള്‍.....
വല്ലപ്പോഴും തറവാടിന്റെ ഫോട്ടോ നോക്കുമ്പോള്‍ ഞാന്‍ എന്റെ മാതാപിതാക്കന്മാരെ ഓര്‍ക്കാറുണ്ട്. നമ്മളെങ്ങോട്ട് ചേക്കേറിയാലും പിറന്ന നാടിനേയും മണ്ണിനെയും മറക്കാനാകില്ലല്ലോ...?
എനിക്കവകാശപ്പെട്ട ഒരു തുണ്ട് ഭൂമിയുണ്ട് എന്റെ തറവാട്ട് പരിസരത്ത്.അവിടെ ഒരു കൊച്ചുവീട് പണിയണം, വയസ്സ് കാലത്ത് വല്ലപ്പോഴും പോയി താമസിക്കാന്‍...
വീടിന്നടുത്ത എരുകുളത്തിലെ കുളിയും, പുഞ്ചപ്പാടത്തെ പുത്തന്‍ തോട്ടിലെ കണ്ണന് മീനും, ബ്രാലും നല്ല പുളിയുള്ള പച്ചമാങ്ങയിട്ട് ചട്ടിയില്‍ വെച്ച് കഴിച്ചതിന്റെ ഓര്‍മ്മ എന്റെ നാവിന് തുമ്പില്‍ ഇപ്പോള്‍ വന്നു...
ബ്രാലും കണ്ണന് മീനും കഴിച്ച കാലം മറന്നു... എനിക്ക് രക്തവാതം പിടിച്ചതോടെ ഞാന്‍ എന്റെ കുന്നംകുളം ചെറുവത്താനിയിലെ തറവാട്ടിലേക്കുള്ള പോക്ക് കുറഞ്ഞു...
എന്നാലും തട്ടകത്തില്‍ തേവരേയും, കപ്ലിയങ്ങാട്ടമ്മയേയും മനസ്സില്‍ ധ്യാനിച്ചേ പ്രഭാത പരിപാടികള്‍ക്കായി തുടക്കമിടൂ....
ഇനിയും ഒരുപാട് ഓര്‍മ്മകളുണ്ട് പങ്കുവെക്കാന്‍, പിന്നീടാകാം... എല്ലാവര്ക്കും നല്ലൊരു സുദിനം സമ്മാനിക്കുന്നു
എന്റെ പിതാവ് ഈ പൂമുഖത്തിരിക്കുമ്പോള് വഴിയേ പൊകുന്ന നാട്ടുകാരും, പാടത്തും പറമ്പിലും പണിയെടുക്കുന്ന കൂലിക്കാരും കൃഷ്ണേട്ടനെ കാണാന്‍ വരും.. അവരോട് ചങ്ങാത്തം പങ്കിടുമ്പോള്‍ അവര്‍ കാലിലെ ചെളിയും അഴുക്കും ഒന്നും കഴുകി കളയാതെ അച്ചനോട് വര്‍ത്തമാനം പറയാന്‍ പൂമുഖത്തെ തിണ്ണയില്‍ ഇരിക്കും...
ReplyDeleteവളരെ നന്നായിരുന്നു.
ReplyDeleteMany thanks brother
Deleteഓർമകൾക്ക് എന്തു സുഗന്ധം..
ReplyDelete