![]() |
mutrah cornish in oman |
ഹേബിയും ഹസ്സനും ഒക്കെ ഇപ്പോഴും ഈ മത്രാ കോര്‍ണീഷിലും സജീവമാണ്... ഇവരാരെങ്കിലും ക്ഷണിച്ചാല്‍ ഞാന്‍ പത്ത് ദിവസത്തിന് ഇവിടേക്ക് പോകും.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1973 - 1993 ഞാന്‍ ഇവിടെ സജീവമായിരുന്ന കാലം ഓഫീസ് ജോലിക്കിടയില്‍ മീനാക്കാബൂസില്‍ നിന്ന് പിടക്കുന്നന്ന മത്തിയും അയലയും സുറുമയും മറ്റുമെല്ലാം വാങ്ങി എന്റെ പെണ്ണിന് കൊണ്ട് കൊടുത്തിട്ട് വീണ്ടും ഓഫീസിലേക്ക് പോകും.
അന്നൊന്നും ഈ തീരം ഇത്ര മനോഹരമായിരുന്നില്ല. ഒമാനിലെ മിനാക്വാബൂസ് കോര്‍ണ്ണീഷിന്നടുത്ത് തന്നെ ആണ് ഇവിടുത്തെ ഹാര്‍ബറും.... ഓര്‍മ്മകള്‍ പിന്ന്നീട് അയവിറക്കാം.....
ഈ വഴിയിലൂടെ പോയാല്‍ ഒമാന്റെ കാപ്പിറ്റല്‍ നഗരമായ മസ്കത്തിലെത്താം.. മസ്കത്തും കടന്ന് ജിബ്രുവഴി പോയാല്‍ കടല്‍ തീരത്തുള്ള 5 സ്റ്റാര്‍ ഹോട്ടലില്‍ എത്താം..[al bustan palace hotel]
![]() |
al bustan palace hotel oman |
![]() |
sheraton hotel muscat |
പബ്ബില്‍ പോയി ഡ്രാഫ് ബീയര്‍ കുടിക്കുക എനിക്കൊരു ഹരമായിരുന്നു... ചില സന്ധ്യകളില്‍ ഹേപ്പി ഹവര്‍ അഡ്ജസ്റ്റ് ചെയ്ത് ഞാന്‍ ചില ഹോട്ടലുകളില്‍ തമ്പടിക്കും.
![]() |
muscat inercontinental hotel |