Friday, May 27, 2016

തുളസിക്കാട്ടിലെ കുമ്പളം

എല്ലാവരും പറയാറുണ്ട് മുറ്റത്ത് തുളസി ശരിക്കും പിടിക്കുന്നില്ലെന്ന്. എല്ലാ ദിവസവും ഞാന്‍ കുളി കഴിഞ്ഞ് കൃഷ്ണന്‍ തുളസിക്കതിര്‍ സമര്‍പ്പിക്കും, വര്‍ഷങ്ങളായി, അങ്ങിനെ എന്റെ മുറ്റത്ത് എന്നും എക്കാലത്തും തുളസി വിപ്ലവം.
തൈകള്‍ ആവശ്യമുള്ളവര്‍ക്ക് സ്വാ‍ഗതം.
ഇപ്പോള്‍ ഒരു കുമ്പളം തുളസിക്കാട്ടില്‍ വന്നിരിക്കുന്നു. അതിനെ എടുത്ത് മാറ്റിയില്ല, അവള്‍ സോ ഫാര്‍ 2 കുമ്പളങ്ങ തന്നു. ഇന്നെലെ ഒന്നുകൊണ്ട് സാമ്പാര്‍ വെച്ചു.. ജൈവ പച്ചക്കറി എന്റെ മുറ്റത്ത് ഒരു വര്‍ഷമായി വിളഞ്ഞുകൊണ്ടിരിക്കുന്നു.
വെണ്ട, വഴുതന, ചീര മുതലായവ ധാരാളം, ഇപ്പോള്‍ മഴ പെയ്തതോടെ കുമ്പളം മത്ത കുറവാണ്, വെണ്ട, വഴുതന എന്നിവ പുതിയ കുട്ടികളെ നട്ടുകൊണ്ടിരിക്കുന്നു.

2 comments:

  1. പ്പോള്‍ ഒരു കുമ്പളം തുളസിക്കാട്ടില്‍ വന്നിരിക്കുന്നു. അതിനെ എടുത്ത് മാറ്റിയില്ല, അവള്‍ സോ ഫാര്‍ 2 കുമ്പളങ്ങ തന്നു. ഇന്നെലെ ഒന്നുകൊണ്ട് സാമ്പാര്‍ വെച്ചു.. ജൈവ പച്ചക്കറി എന്റെ മുറ്റത്ത് ഒരു വര്‍ഷമായി വിളഞ്ഞുകൊണ്ടിരിക്കുന്നു.

    ReplyDelete
  2. എക്കാലത്തും തുളസി വിപ്ലവം...!

    ReplyDelete

എന്തെങ്കിലും പറയാതെ പോവല്ലെ കുട്ട്യോളെ