
നേനക്കുട്ടീ
എന്റെ സ്വപ്നങ്ങള്‍ എന്ന ബ്ലോഗില്‍ എനിക്ക് എ
ക്സാം കഴിഞ്ഞാല്‍ ഒന്‍പത് പടം വരച്ച് തരാമെന്ന് എഴുതിക്കണ്ടു. വ
ളരെ സന്തോഷമായി എനിക്ക്.
നേനക്കുട്ടി എത്രാം ക്ലാസ്സിലാണ് പഠിക്കുന്ന
ത്, ഏത് സ്കൂളില്‍ എന്നൊക്കെ പ്രൊഫൈലില്‍ ഉണ്ടോ എന്ന് നോക്കിയില്ല.
എന്നാലും എന്നോട് പറയൂ.
പിന്നെ എന്നാ പരീക്ഷ കഴിയുക എന്നും പറയണം. വീട്ടിലേക്ക് വരാനുള്ള വഴിയും പറഞ്ഞ് തരണം.
നാട്ടിലുണ്ടെങ്കില്‍.
എനിക്ക് കുട്ട്യോളായിട്ട് ബ്ലൊഗര്‍ ഫ്രണ്ട് ആ
രും ഇല്ലാ എന്ന് തോന്നുന്നു. ഞാന്‍ കഴിഞ്ഞ ബു
ധനാഴ്ച ചെറുവത്താനി, അഞ്ഞൂര് മുണ്ടിയന്തിറ പൂരം കാണന്‍ പോയിരുന്നു. എന്റെ സ്മൃതി എന്ന ബ്ലൊഗില്‍ കൊച്ചുവിവരണം കൊടുത്തിട്ടുണ്ട്. സമയം പോലെ എത്തി നോക്കുക.
എന്റെ വീട് തൃശ്ശൂരിലാണ്. അങ്ങോട്ട് വരണം. മെട്രോ ആശുപത്രിയുടെ അടുത്താണ്. എന്റെ മോള് ഉള്ള സമയം

ഞാന്‍ പ
റയാം അപ്പോള്‍ വന്നാല്‍ മതി. മോള്‍ക്ക് ഒരു മോനുണ്ട്. “കുട്ടാപ്പു” – പിന്നെ
മോന് ഒരു പെണ്‍കുട്ടിയും “കുട്ടിമാളു”
എല്ലാവരും ഒത്തുകൂടുന്ന സമയം വളരെ കുറവ്.
എനിക്ക് കുട്ട്യോളെ വലിയ ഇഷ്ടമാണ്. പേരക്കുട്ടികളെ എപ്പോഴും താലോലിക്കാന്‍ കിട്ടുകയില്ല. അതിനാല്‍ അയ
ലത്തെ കുട്ട്യോളാണ് ഇപ്പോള്‍
എന്റെ ലോകം.
അവരുടെ ഫോട്ടോസ് കയ്യെത്തുംദൂരത്തുണ്‍ടെങ്കില്‍ ഇവിടെ വെക്കാം. [I shall place it on my blog as there is no provision to display in d comment box]
ഞാന്‍ നേനക്കുട്ടിയുടെ കൊച്ചുചിത്രം നോക്കിയപ്പോള്‍ ഒരു പൂര്‍ണ്ണ രൂപം കിട്ടി. നേനക്കുട്ടി പടിക്കുന്ന സ്കൂള്‍ നില്ക്കു
ന്നത് ഞാന്‍ ജനിച്ചുവളര്‍ന്ന ഭൂമിയില്‍ ആണ്. എന്റെ സ്വദേശം ഞമനേങ്ങാട് ആണ്.
അവിടെ നിന്ന് ഞങ്ങളെ കുടുംബത്തിലെ
ഒരാള്‍ ആട്ടിപ്പു
റത്താക്കി, അങ്ങിനെ ഞങ്ങള്‍ക്ക് അമ്മ വീട്ടുകാര്‍ അഭയം തന്നു – അങ്ങീനെ ഞങ്ങള്‍ ചെറുവത്താനിക്കാരായി. ഞാന്‍ എന്റെ കുട്ട്യോളുടെ വിദ്യാഭ്യാസ സൌകര്യം നോക്കി തൃശ്ശിവപേരൂരില്‍ ഒരു കുടില്‍ കെട്ടി അവിടെ
കഴിഞ്ഞുകൂടുന്നു.
ഞാന്‍ ഇപ്പോള്‍ യാത്രയിലാണ്. അതിനാല്‍ ബ്ലോഗ് പോസ്റ്റുകള്‍ കുറവാണ്. പിന്നെ അനാരോഗ്യവും ഒരു പ്ര്ശനമാണ്. നേനക്കുട്ടി
ക്ക് മലയാളം വേഡ് പ്രോസസ്സിങ്ങ് നന്നായി അറിയാമെങ്കില്‍ എന്നെ സഹായി

ക്കാം.
പിന്നെ ഫസലുക്കായെ എനിക്കും ഒന്ന് പരിചയ
പ്പെടുത്തി തരണം. നേനക്കുട്ടിയുടെ ബ്ലോഗ് ടെമ്പ്ലേറ്റ് കലക്കനായിട്ടുണ്ട്. അതുപോലെ ഒന്ന്
എനിക്കും കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.
വയസ്സ് കാലത്ത് ഓരോ ആഗ്രഹങ്ങളേ. ഞാന്‍ പണ്ട് അതായത് 3 കൊല്ലം മുന്‍പ് മയ്യത്താകുമെന്ന് വിചാരിച്ച് അതിനുള്ള് തയ്യാറെടുപ്പൊക്കെ ചെയ്തു. പക്ഷെ എന്നെ വിളിക്കാന്‍ ആരും വന്നില്ല. ഞാന്‍ കയറുമായി വരുന്ന കാളപ്പുറത്ത് വരുന്ന കാലനെയും അദ്ദേഹത്തിന്റെ കാള്യുടെ കുളമ്പടിയും കാതോര്‍ത്ത് കിടന്നു കുറച്ചുനാള്‍.
പക്ഷെ ആരും വന്നില്ല.
എന്റെ അഛനും വലിയഛനും പാപ്പനും വലിയഛ
ന്റെ മകനും എല്ലാം അറുപത് വയസ്സില്‍ മയ്യത്തായി. ഒരു കണക്കില്‍ അത് നല്ലതാണ്> വലിയ അസുഖം ബാധിച്ച് കിടക്കെണ്ടതില്ലല്ലോ?>>

ഞാന്‍ രക്തവാതത്തിന്റെ പിടിയിലാണ്. കൊല്ലം 3 കഴിഞ്ഞു. മാറുന്നില്ല. വൈദ്യന്മാര് മാറി മാറി ചികിത്സിക്കുന്നു. എന്റെ കൈ തരിപ്പും കാല് തരിപ്പും മാറി. ഇപ്പോള്‍ ഇടത് കാലിന്നടിയില്‍ മാംസം ഉള്ളിലേക്ക് ചതഞ്ഞ് പോകുന്ന പോലെ, വേദനയും.
ഇഷ്ട വിനോദമായ ഡ്രൈവിങ്ങും യാത്രകളും വെട്ടി
ക്കുറച്ചു. എന്തിന്നധികം പറയുന്ന്. അഞ്ചാറ് കി
ലോമീറ്റര്‍ നടന്നിരുന്നു. അതും ഇപ്പോള്‍ വയ്യാതായിരിക്കുന്നു.
ബാല്യം എത്ര സുന്ദരം. ഒരു കേടും ഇല്ല. പറവകളെപ്പോലെ ഓടിച്ചാടിയും പറന്നും നടക്ക്കാം. ജീവിതമെന്നാല്‍ സുഖദു:ഖങ്ങളുടെ ഒരു സാഗാരമാണ്‍. എല്ലാം അനുഭവിച്ചറിയണം. അതായിരിക്കും പരമേശ്വരന് പറയുന്നത്. ഓരോരുത്തര്‍ക്ക്കും ഓരോ യോഗമുണ്ടായിരി

ക്കും. എല്ലാം കൈയ്യും നീട്ടി സ്വീകരിച്ച് അനുഭവിക്കുക തന്നെ സന്തോഷത്തോടെ.
എനിക്ക് ഒട്ടും ദു:ഖമില്ല. ഈ ഭൂമിയില്‍ ഞാന്‍ ഇത്രയും കാലം ആരോഗ്യത്തോടെ ജീവിക്കുവാന്‍ കരുണാമയനായ ജഗദീശ്വരന് അനുഗ്രഹിച്ചുവല്ലോ> രണ്ട് നല്ല മക്കളുണ്ടായി.
അവര്‍ പഠിച്ച് മിടുക്കരായി. പണിയെടുത്ത് കുടുംബമായി കഴിയുന്നു. ഇതില്‍ പരം ആനന്ദം വേറെ എന്തുണ്ട് ഈ ഭൂമിയില്‍.

നേനക്കുട്ടിയും പഠിച്ച് മിടുക്കിയായി ഉപ്പാക്ക് ഒരു താങ്ങായും ലോക നന്മക്ക് എന്തെങ്കിലും ചെയ്യാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹപൂര്‍വ്വം
ജെ പി അങ്കിള്‍ [ഉണ്ണി]
there is word processing errors and pagination issues. kindly bear with me. this will be settled soon.
+++
നേനക്കുട്ടിയെ ഇവിടെ കാണാം – പരിചയപ്പെടാം