Monday, December 13, 2010

കേവിനും നിതികയും


അയലത്തെ വീട്ടിലെ സുന്ദരനും സുന്ദരിയുമാണിവര്‍। കേവിന്‍ ആളൊരു കുറുമ്പനാണ്। നിതിക പാവവും।
നാള് കുറച്ച് കഴിയട്ടെ അവള്‍ തിരിച്ചടിക്കും.
എന്റെ മകള്‍ രാക്കമ്മയെ എന്റെ മകന്‍ ജയേഷ് അടിച്ച് ചതക്കുമായിരുന്നു ഈ പ്രായത്തില്‍। ഒരിക്കല്‍ അവള്‍ അവനെ തിരിച്ചടിച്ചു। പിന്നെ അടിയുടെ ഒരു പൂരം തന്നെയായിരുന്നു।
എന്റെ പിള്ളേര്‍സ് ചെറുപ്പം മുതല്‍ എന്നോടൊന്നിച്ചായിരുന്നു മസ്കത്തില്‍। ഞാന്‍ അവര്‍ക്ക് അന്ന് റസ്റ്റ്ലിങ്ങ് കാണിച്ച് കൊടുക്കും। എന്നിട്ട് രണ്ടെണ്ണത്തിനേയും കൊണ്ട് അടി കൂടിപ്പിക്കും.
ആദ്യമൊക്കെ മോനായിരുന്നു വിജയി। പിന്നീട് മോള് മോനെ ഇടിച്ച് വീഴ്ത്താന്‍ തുടങ്ങി। കേവിന്റെ അമ്മാമ്മ പറയും ഇവന്‍ വികൃതി കൂടുതലാണ്। അതിലെന്താ സംശയം। ആണ്‍കുട്ടികള്‍ അങ്ങിനെ തന്നെ വേണം। അല്ലെങ്കില്‍ മണ്ടൂസെന്ന് വിളിക്കില്ലേ?!.
നീ അടിച്ച് തരിപ്പണമാക്കിക്കോടാ മോനേ। പക്ഷെ അനിയത്തിയെ കാര്യമായി കൈ വെക്കരുത്। അവള്‍ ഒരു പാവമാണ്। ഞാന്‍ വഴിയിലൂടെ പോകുമ്പോള്‍ നിതിക അപ്പാപ്പാ എന്ന് വിളിക്കാറുണ്ടായിരുന്നു। ഒരു സുഖമുള്ള വിളിയായിരുന്നു അത്। ഈയിടെയായി അവളുടെ വിളി കേള്‍ക്കാറില്ല.
ഞാന്‍ കേവിനെ ചെറുപ്പത്തില്‍ എന്റെ വീട്ടിലേക്ക് എടുത്ത് കൊണ്ടുവരുമായിരുന്നു। നിതികയെ ഒരു ദിവസം കൊണ്ടോണം। കൂടെ കേവിനേയും। എനിക്ക് വികൃതിയുള്ള കുട്ട്യോളെ വലിയ പ്രിയമാണ്।
എന്റെ മകന്‍ ജയേഷിന്റെ അത്ര വികൃതിയുള്ള കുട്ടികളെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല। അത്രയും കുറുമ്പനായിരുന്നു അവന്‍। ഇപ്പോള്‍ പഠിച്ച് മിടുക്കനായി എഞ്ചിനീയറായി, ബിസിനസ്സ് മേനേജ്മെന്റും കഴിഞ്ഞ് സിറ്റി ബാങ്കില്‍ മേനേജരാണ്.
മകള്‍ രാഖിയും പഠിത്തത്തില്‍ മിടുക്കിയായിരുന്നു। ഞങ്ങളുടെ കുടുംബത്തില്‍ പാരമ്പര്യമായി ഒരു സന്തതിക്ക് ചിത്രം വരക്കാനുള്ള വാസനയുണ്ടാവാറുണ്ട്। എന്റെ അഛനും, എന്റെ ഇളയ സഹോദരനും സിനിമാ നടനുമായ വി കെ ശ്രീരാമനും, എന്റെ മകള്‍ രാഖിക്കും ചിത്രകലയില്‍ പാരമ്പര്യമായി സിദ്ധിച്ചിട്ടുള്ളതാണ് ആ കഴിവുകള്‍। സഹോദരന്‍ ശ്രീരാമന്‍ തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്ട്സ് കോളേജിലും എന്റെ മകള്‍ തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജിലും ആണ് പഠിച്ചത്। മകള്‍ ഇന്ന് കൊച്ചിയിലെ അറിയപ്പെടുന്ന ആര്‍ക്കിറ്റെക്റ്റ് ആണ്.
എന്റെ കാഴ്ചപ്പാടില്‍ വികൃതിയുള്ള കുട്ടികള്‍ ഭാവിയില്‍ നല്ല വിദ്യാഭ്യാസത്തോടെ വളരെ ഉയരങ്ങളില്‍ എത്തിപ്പെടും। എന്റെ മകന്‍ മസ്കത്തിലെ ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുമ്പോളും, തൃശ്ശൂരില്‍ ജയറാം മാഷിന്റെ അടുത്ത് എണ്ട്രന്‍സ് കോച്ചിങ്ങിന് പഠിക്കുമ്പോളും, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ പഠിക്കുമ്പോഴും അവന്റെ കുട്ടിക്കളിയും വര്‍ത്തമാനം പറച്ചിലും സഹിക്കതെ അദ്ധ്യാപകന്മാര്‍ എന്നോട് വിദ്യാലയങ്ങളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.
ആദ്യകാലങ്ങളിലൊക്കെ അത് എനിക്കൊരു വിഷമമുള്ള സംഗതിയായി। അവന്റെ ഭാവിയോര്‍ത്ത് രക്ഷിതാവായ എനിക്ക് ഉല്‍ക്കണ്ഠയുണ്ടായിരുന്നു। പക്ഷെ കലാലയ ജീവിതത്തില്‍ അവന്‍ മിടുക്കനായി പഠിച്ചുയര്‍ന്നു। ഇന്ന് വളരെ ഉയര്‍ന്ന പദവി അലങ്കരിക്കുന്ന ബേങ്ക് മേനേജരാണ്.
ഞാന്‍ ഈ പറഞ്ഞ് വരുന്ന കേവിന്‍ ഭാവിയില്‍ വലിയ ഉയരങ്ങളില്‍ എത്തിപ്പെടുമെന്നതില്‍ സംശയമില്ല। നിതികയുടെ വിധി എനിക്കിപ്പോള്‍ പ്രവചിക്കാന്‍ വയ്യ। എന്റെ മനോമണ്ഡലത്തില്‍ അവള്‍ വലിയ കുട്ടിയകുമ്പോള്‍ എങ്ങിനെ ഇരിക്കുമെന്ന് തെളിയുന്നില്ല.
എന്നാലും നിതിക ഭാവിയില്‍ നല്ലൊരു വീട്ടമ്മയായിരിക്കും। കേവിനും നിതികക്കും അപ്പൂപ്പന്റെ അനുഗ്രഹാശംസകള്‍>

3 comments:

  1. നീ അടിച്ച് തരിപ്പണമാക്കിക്കോടാ മോനേ। പക്ഷെ അനിയത്തിയെ കാര്യമായി കൈ വെക്കരുത്। അവള്‍ ഒരു പാവമാണ്। ഞാന്‍ വഴിയിലൂടെ പോകുമ്പോള്‍ നിതിക അപ്പാപ്പാ എന്ന് വിളിക്കാറുണ്ടായിരുന്നു। ഒരു സുഖമുള്ള വിളിയായിരുന്നു അത്। ഈയിടെയായി അവളുടെ വിളി കേള്‍ക്കാറില്ല.

    ReplyDelete
  2. ജേപീ സാര്‍,.എന്‍റെ മകന്റെ കുറുമ്പ് ഓര്‍ത്തു എനിക്കെന്നും വിഷമം ആണ്..ഇപ്പോള്‍ ഇത് കേട്ടു അല്പം സമാധാനം ആയി...കെവിനെയും,നിതികയെയും പരിചയപ്പെടുത്തിയതില്‍ സന്തോഷം...

    ReplyDelete
  3. കുട്ടികള്‍ ആയാല്‍ അല്‍പ്പം വികൃതിയും കുറുമ്പും ഒക്കെ വേണം ... ഇല്ലെങ്കില്‍ പിന്നെ ഇതൊക്കെ എപ്പഴാ കാട്ടുക ....

    ReplyDelete

എന്തെങ്കിലും പറയാതെ പോവല്ലെ കുട്ട്യോളെ