Monday, November 29, 2010

കുട്ടാപ്പുവിന്റെ ചലനങ്ങള്‍

കുട്ടാപ്പുവിന്റെ ചലനങ്ങള്‍ കേമറക്കണ്ണുകളിലൂടെ.മക്കള്‍ക്ക് കുട്ടികളുണ്ടാകുമ്പോളാണ് ജീവിതത്തിന് പൂര്‍ണ്ണത ലഭിക്കുന്നത്. പണ്ടൊക്കെ ചിന്തിക്കുമായിരുന്നു രോഗിയായ എന്നെ വേഗം കൊണ്ടോകണേ ഭഗവാനേ എന്ന്. പാരമ്പര്യമായി അറുപതിനോടടുക്കുമ്പോള്‍ എല്ലാരും പരലോകം പ്രാപിക്കുക്കുമായിരുന്നു.

എനിക്കെന്തോ എന്നറിയില്ല, എന്റെ ടിക്കറ്റ് ഇത് വരെയും കണ്‍ഫേം ആയില്ല.വാതം ഒരു രോഗമല്ല ചിലര്‍ക്ക്.കൂടെ മറ്റു രോഗങ്ങളും കൂടിയായാലോ. അപ്പോള്‍ വയസ്സന്മാര്‍ പറയുന്നത് കേള്‍ക്കാറില്ലേ. ഭഗവാനേ അധികം ബുദ്ധിമുട്ടിക്കാതെ എന്നെ അങ്ങോട്ട് വിളിക്കേണമേ എന്ന്. ഞാനും പണ്ടൊക്കെ അങ്ങിനെ ഭഗവാനോട് കേണപേക്ഷിക്കാറുണ്ട്.

ഇപ്പോള്‍ എന്റെ പേരക്കുട്ട്യോളെ പിരിഞ്ഞിരിക്കാനെനിക്കാവുന്നില്ല.ഇവന്‍ കുട്ടാപ്പു. ഒരു കുട്ടിമാളു കൂടി വന്നിട്ടുണ്ട്. ഒരു മാസം തികഞ്ഞിട്ടില്ല.

4 comments:

  1. കുട്ടാപ്പുവിന്റെ ചലനങ്ങള്‍ കേമറക്കണ്ണുകളിലൂടെ.
    മക്കള്‍ക്ക് കുട്ടികളുണ്ടാകുമ്പോളാണ് ജീവിതത്തിന് പൂര്‍ണ്ണത ലഭിക്കുന്നത്. പണ്ടൊക്കെ ചിന്തിക്കുമായിരുന്നു രോഗിയായ എന്നെ വേഗം കൊണ്ടോകണേ ഭഗവാനേ എന്ന്.
    പാരമ്പര്യമായി അറുപതിനോടടുക്കുമ്പോള്‍ എല്ലാരും പരലോകം പ്രാപിക്കുക്കുമായിരുന്നു. എനിക്കെന്തോ എന്നറിയില്ല, എന്റെ ടിക്കറ്റ് ഇത് വരെയും കണ്‍ഫേം ആയില്ല.

    വാതം ഒരു രോഗമല്ല ചിലര്‍ക്ക്.കൂടെ മറ്റു രോഗങ്ങളും കൂടിയായാലോ. അപ്പോള്‍ വയസ്സന്മാര്‍ പറയുന്നത് കേള്‍ക്കാറില്ലേ. ഭഗവാനേ അധികം ബുദ്ധിമുട്ടിക്കാതെ എന്നെ അങ്ങോട്ട് വിളിക്കേണമേ എന്ന്.
    ഞാനും പണ്ടൊക്കെ അങ്ങിനെ ഭഗവാനോട് കേണപേക്ഷിക്കാറുണ്ട്.
    ഇപ്പോള്‍ എന്റെ പേരക്കുട്ട്യോളെ പിരിഞ്ഞിരിക്കാനെനിക്കാവുന്നില്ല.

    ഇവന്‍ കുട്ടാപ്പു.
    ഒരു കുട്ടിമാളു കൂടി വന്നിട്ടുണ്ട്. ഒരു മാസം തികഞ്ഞിട്ടില്ല.

    ReplyDelete
  2. വിസയ്ക്കും പാസ്പോര്‍ട്ടിനും ഒക്കെ നമുക്ക് സൗകര്യം പോലെ അപേക്ഷിക്കാം. ഇപ്പൊ അപ്പൂപ്പനും കൊച്ചു മോനും കൂടി അടിച്ചു പൊളിച്ചാട്ടെ.... അല്ലാ പിന്നെ.

    ReplyDelete
  3. ദീര്ഘായുസ്സായി ആരോഗ്യത്തോടെ ഇരിക്കട്ടെ എന്നാശംസിക്കുന്നു..കുട്ടാപ്പീ ലവ് യു...

    ReplyDelete
  4. Uncle,

    Perukutti no. 2 purathu vannathu paranjillallo? ennayirunnu athu sambavichathu??????

    Suja

    ReplyDelete

എന്തെങ്കിലും പറയാതെ പോവല്ലെ കുട്ട്യോളെ