Friday, May 27, 2016

തുളസിക്കാട്ടിലെ കുമ്പളം

എല്ലാവരും പറയാറുണ്ട് മുറ്റത്ത് തുളസി ശരിക്കും പിടിക്കുന്നില്ലെന്ന്. എല്ലാ ദിവസവും ഞാന്‍ കുളി കഴിഞ്ഞ് കൃഷ്ണന്‍ തുളസിക്കതിര്‍ സമര്‍പ്പിക്കും, വര്‍ഷങ്ങളായി, അങ്ങിനെ എന്റെ മുറ്റത്ത് എന്നും എക്കാലത്തും തുളസി വിപ്ലവം.
തൈകള്‍ ആവശ്യമുള്ളവര്‍ക്ക് സ്വാ‍ഗതം.
ഇപ്പോള്‍ ഒരു കുമ്പളം തുളസിക്കാട്ടില്‍ വന്നിരിക്കുന്നു. അതിനെ എടുത്ത് മാറ്റിയില്ല, അവള്‍ സോ ഫാര്‍ 2 കുമ്പളങ്ങ തന്നു. ഇന്നെലെ ഒന്നുകൊണ്ട് സാമ്പാര്‍ വെച്ചു.. ജൈവ പച്ചക്കറി എന്റെ മുറ്റത്ത് ഒരു വര്‍ഷമായി വിളഞ്ഞുകൊണ്ടിരിക്കുന്നു.
വെണ്ട, വഴുതന, ചീര മുതലായവ ധാരാളം, ഇപ്പോള്‍ മഴ പെയ്തതോടെ കുമ്പളം മത്ത കുറവാണ്, വെണ്ട, വഴുതന എന്നിവ പുതിയ കുട്ടികളെ നട്ടുകൊണ്ടിരിക്കുന്നു.

Sunday, April 3, 2016

കശുമാവിന്‍ ചുവട്ടിലെ ചക്കരക്കാപ്പി



അവിടെയൊന്നും കറങ്ങിനടക്കാതെ ഇങ്ങോട്ട് വിടൂ വേഗം., തൃശ്ശൂര്‍ പൂരം അടുത്തു, പിന്നെ വിഷുവും.. ഇക്കൊല്ലം പൂരത്തിന് വരുന്നവര്‍ക്കൊക്കെ എന്റെ കശുമാവിന്‍ ചുവട്ടില്‍ ചക്കരക്കാപ്പിയും ചില്‍ഡ് ഫോസ്റ്ററും നല്‍കുന്നതായിരിക്കും. 

വടക്കുന്നാഥ ക്ഷേത്രത്തിലെ ഇലഞ്ഞി
എലഞ്ഞിത്തറ മേളം കഴിഞ്ഞാല്‍ പിന്നെ കുടമാറ്റത്തിന് മുന്‍പേ കുറച്ച് നേരം ഉണ്ടല്ലോ, അല്ലെങ്കില്‍ മഠത്തില്‍ വരവിന് മുന്‍പേ, ഈi സമയത്തൊക്കെ നമുക്ക് കൂടാം കശുമാവിന്‍ ചുവട്ടില്‍.... 

നമുക്ക് കൂട്ടിന് ബാലേട്ടനേയും, മുരളിയേട്ടനേയും, ലക്ഷ്മിയേയും, അജിത ചേച്ചിയേയും ഒക്കെ വിളിക്കാം... ഇക്കൊല്ലം ഇവിടെ പൂരത്തിന് എന്റെ പേരക്കുട്ടീസും ഉണ്ടായിരിക്കും. കൂടാതെ പണ്ട് ഞാന്‍ നിത്യസന്ദര്‍ശകനായ ജര്‍മ്മനിയിലെ വീസ് ബാഡനിലെ ഒരു അതിഥിയും ഉണ്ടായിരിക്കും.. 

അവര്‍ക്ക് ചക്കരക്കാപ്പി വളരെ ഇഷ്ടമാണ്... 

ചിയേര്‍സ് രമണി ചേച്ചീ

ഈ പോസ്റ്റ് എന്റെ പ്രിയപ്പെട്ട രമണിച്ചേച്ചിക്കായി സമര്‍പ്പിക്കുന്നു

Friday, March 6, 2015

അന്നൊരു മുപ്പെട്ട് വെള്ളിയാഴ്ചയായിരുന്നു

ഒരു കൊച്ചു കഥ

ഉയരം കൂടിയ വലത് വശത്ത് നില്‍ക്കുന്നയാളാണോ എന്റെ ശ്രീദേവി.. എനിക്ക് നാട്ടിലും ഒരു ശ്രീദേവിയുണ്ട്. അവളെ ഞാന്‍ ശ്രീദേവിക്കുട്ടിയെന്നാ വിളിക്കാറ്... എന്നെ കണ്ടാല്‍ കൂടുതല്‍ ശര്‍ക്കരപ്പായസം തരും... 

പക്ഷെ ഒരു കണ്ടീഷനുണ്ടായിരുന്നു... തൃപ്പുക കഴിഞ്ഞാല്‍ വാര്യര്‍ പോകുന്നതിനുമുന്‍പ് പൂജാപാത്രം കഴുകി വെക്കണം...ഞാനൊരു ദിവസം അവളോട് ചോദിച്ചു...” എനിക്ക് കുറച്ച് വെള്ള നിവേദ്യം തരാമോ....?” അവള്‍ പറഞ്ഞു... “തരില്ല...” അന്ന് ഞാന്‍ ശര്‍ക്കരപ്പായസം ഉരുളിയില്‍ നിന്നും വടിച്ച് വടിച്ച് തിന്നു. ഭഗവാന്റെ പാത്രമായതിനാല്‍ നക്കിത്തുടച്ചില്ല്ല. 

അന്നത്തെ പായസം പതിവില്‍ കൂടുതല്‍ നന്നായിരുന്നു. കടും പായസം പോലെ അല്ലെങ്കില്‍ ശബരിമലയിലെ അരവണ പോലെ...... പായസവും കഴിഞ്ഞ് പാത്രങ്ങളൊന്നും കഴുകാതെ മൂടും തട്ടി പോയി... പിറ്റേന്ന് എന്നെക്കണ്ടപ്പോള്‍ ശ്രീദേവി പറഞ്ഞു...” എന്തുപണിയാ ഉണ്ണ്യേട്ടന്‍ കാണിച്ചേ....?” എന്നും പറഞ്ഞ് വിറകും കൊള്ളിയെടുത്ത എന്നെ തല്ലാന്‍ വന്നു. 

ഞാന്‍ തിടപ്പള്ളിയുടെ അകത്ത് കേറി ഒളിച്ചുനിന്നു.... 

അപ്പോളാ മനസ്സിലായത് അന്ന് മുപ്പെട്ട് വെള്ളിയാഴ്ചയായിരുന്നുവെന്ന്... അവിടെ വൈകീട്ട് നേദിക്കാനുള്ള ഉണ്ണിയപ്പം ഉരുളിയില്‍ കിടന്ന് തിളക്കുന്നു. എന്റെ നാവില്‍ വെള്ളമൂറി.. മുപ്പെട്ട് വെള്ളിയാഴ്ച ദിവസം ഭക്തര്‍ക്ക് ഓരോ ഉണ്ണിയപ്പം നാലായി മുറിച്ച് മേല്‍ ശാന്തി കഴിക്കാന്‍ കൊടുക്കുമ്പോള്‍ എന്നെ തിടപ്പള്ളിയിലേക്ക് വിളിച്ച് നാലോ അഞ്ചോ എണ്ണം തരും...  

അപൂര്‍വ്വം മാസങ്ങളില്‍ ഒരു സഞ്ചിയില്‍ വീട്ടിലേക്ക് തന്നയക്കും. ഓപ്പോള്‍ക്ക് കൊടുക്കാന്‍.....

ഒരുപാട് ഓര്‍മ്മകള്‍ വന്നുകയറുന്നു ശ്രീദേവി നിന്നെക്കാണുമ്പോള്‍... എന്റെ ശ്രീദേവിക്ക് നിന്റെ അത്ര ഉയരമുണ്ടായിര്‍ന്നില്ല, തടിയും പക്ഷെ അവള്‍ നിന്നേക്കാളും ഒരു പിടി ചന്തം കൂടുതലായിരുന്നു. സെറ്റുമുണ്ട് ഉടുത്ത് ഇതുപോലെ ചന്ദനക്കുറിയും ഈറനണിഞ്ഞ് മുടിയിലുള്ള തുളസിക്കതിരും.................. 

ഓ... ഒരുപാട് ഒരുപാട് ഓര്‍മ്മകള്‍... ബാക്കിയുള്ളത് പിന്നീടെഴുതാം...........

Sunday, February 1, 2015

നിനക്കെത്ര വയസ്സായീ ലക്ഷ്മിക്കുട്ടീ

വളരെ സുന്ദരമായ മുഖം ആണല്ലോ...?

 എന്തെങ്കിലും കൃത്രിമം ചെയ്തിട്ടുണ്ടോ ഈ മുഖത്ത്... ? 

എന്തോ ഒരു മാസ്മരികത... അല്ലെങ്കില്‍ വശ്യത അനുഭവപ്പെടുന്നു... എന്റെ കുന്നംകുളം പാറുകുട്ടി ഇങ്ങിനെയായിരുന്നു അവളുടെ ചെറുപ്പത്തില്‍... 

ചന്ദനക്കുറിയിട്ട് തുളസിക്കതിര്‍ ചൂടി സെറ്റുമുണ്ട് ചുറ്റി ഞാന്‍ ഓഫീസില്‍ പോകാന്‍ നേരത്തെ വേലിക്കരികില്‍ വരുമായിരുന്നു അവള്‍.. .. 

ഈ മുഖം കണ്ടപ്പോള്‍ ഞാനവളെ ഓര്‍ത്തുപോയി............ നിനക്കെത്ര വയസ്സായീ ലക്ഷ്മിക്കുട്ടീ.......... നീയൊരപ്സരസ്സ് തന്നെ....!!!

Monday, February 10, 2014

ഒരു വൃദ്ധന്റെ വേവലാതി

 ഈ കുഞ്ഞുമോളെ കാണുമ്പോള്‍ എനിക്ക് എന്റെ മകളുടെ രണ്ടാമത്തെ മകള്‍ നിവേദ്യയെ കാണാന്‍ തോന്നുന്നു... വയസ്സായി എനിക്ക്, അനാരോഗ്യം നിമിത്തം ബസ്സും തീവണ്ടിയും കയറി ഓടി നടക്കാനുള്ള ആരോഗ്യവും ഇല്ല. കുഞ്ഞുമക്കളെ കണ്ടുകൊണ്ടിരുന്നാല്‍ അസുഖങ്ങളെ പറ്റിയുള്ള വേവലാതി ഒട്ടും അറിയുകയില്ല..

 കമ്പ്യൂട്ടറില്‍ തലപുകഞ്ഞിരിക്കുന്ന അപ്പൂപ്പന്റെ മടിയില്‍ കയറിയിരുന്ന് കീബോര്‍ഡ് തല്ലിത്തകര്‍ക്കും,  മൌസ് വലിച്ചെറിയും അതുമിതും വലിച്ചെറിയും. എന്നാലും  നമ്മുടെ സന്തോഷത്തിന് അതിരില്ല.. മക്കളെ താലോലിച്ചിരിക്കുവാന്‍ ഈ പ്രായത്തിലുള്ള അപ്പൂപ്പന്മാര്‍ക്കും ഇഷ്ടം തന്നെ..  + പ്രായമേറി വരുമ്പോള്‍ മക്കളുടെ വീടുകളില്‍ മാറി മാറി നില്‍ക്കണം എന്നാലെ പേരക്കുട്ടികളെ കണ്ടുകൊണ്ടിരിക്കാന്‍ പറ്റൂ.. ഇന്നെത്തെ അവസ്ഥയില്‍ മക്കള്‍ക്ക് തറവാട്ടില്‍ വന്ന് നിന്ന് അച്ചനമ്മമാരോടെന്നിച്ച് നില്‍ക്കാനും പറ്റില്ലല്ലോ..?

+ഇനി നമുക്ക് എന്നും മക്കളുടെ അടുത്ത് നില്‍ക്കാനും പറ്റില്ല. നാം ജനിച്ചുവളര്‍ന്ന അന്ത:രീഷം വിട്ട് ഈ വയസ്സ് കാലത്ത് ശിഷ്ടജീവിതം അന്യനാട്ടില്‍ കഴിച്ചുകൂട്ടാനും ഏതൊരു വൃദ്ധദമ്പതികള്‍ക്കും ആഗ്രഹം ഉണ്ടാകില്ല. അതിന്നൊരു ഉദാഹരണം ആണ് ഈ വൃദ്ധന്‍.

+എനിക്ക് അനിതയുടെ മകളുടെ പ്രായത്തിലുള്ള പേരക്കുട്ടികള്‍ 3 പേരുണ്ട്. പക്ഷെ അവരെ എനിക്ക് മതി വരുന്നോളം ലാളിക്കാന്‍ കിട്ടുന്നില്ല. ഞാന്‍ അതിനാല്‍ അയലത്തെ മീരയുടെ മകനേയും മറ്റും തേടി പോകുന്നു. തൊട്ട വീട്ടിലെ ലിമിക്ക് ഒരു മകളുണ്ട്. പക്ഷെ അവിടുത്തെ പട്ടിയെ പകല്‍ പൂട്ടാത്ത കാരണം അങ്ങോട്ട് പോകാനും വയ്യ.

+ഏതെങ്കിലും ചൈല്‍ഡ് കെയര്‍ സെന്ററിലോ, ക്രഷിലോ ഒരു വളണ്ടിയര്‍ ആയി ഉച്ചവരെ സേവനം അനുഷ്ടിക്കാനെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചുപോകയാണ്. എല്ലാ കൊച്ചുമക്കള്‍ക്കും സന്തോഷവും ആരോഗ്യവും ഭഗനാന്‍ കൃഷ്ണന്‍ പ്രദാനം ചെയ്യട്ടെ..

foto courtesey: kannanettan

Thursday, December 26, 2013

അറിഞ്ഞില്ല അറിയിച്ചില്ല

memoir  കാലങ്ങൾക്ക് ശേഷം ഇന്ന് വിശ്വേട്ടന്റെ മകൻ ബാബുവിനെ  കിട്ടന്റെ കല്യാണച്ചടങ്ങിൽ ഗുരുവായൂരിൽ  വെച്ച്  കണ്ടു. ഗോപാലകൃഷ്ണന്റെ  ഫോൺ നമ്പർ ചോദിച്ചപ്പോളാണ്  അറിഞ്ഞത്  അദ്ദേഹത്തിന്റെ അമ്മ മരിച്ച വിവരം.  എന്റെ അമ്മക്ക് പ്രിയപ്പെട്ടവരായിരുന്നു ശാരദ ഏട്ടത്തിയും വാസുവേട്ടനും, അതുപോലെ  വാസുവേട്ടന്റെ സഹോദരന്മാരായ ശ്രീനിയേട്ടനും ലീലേടത്തിയും, വിശ്വേട്ടനും ഏട്ടത്തിയും. കോഴിക്കോട്ടെ കുട്ടപ്പമ്മാൻ എന്റെ അച്ചന്റെ അമ്മാമനായിരുന്നു.. എന്റെ ചെറുപ്പത്തിൽ ഞങ്ങൾ  സ്കൂൾ  പൂട്ടുമ്പോളാൺ അവിടെ പോകുക. ചെറുവത്താനിയിൽ  നിന്ന് ബസ്സിൽ കയറി, കുന്നംകുളത്ത്  ഇറങ്ങി, അവിടെ നിന്ന് കുറ്റിപ്പുറത്തേക്ക് ബസ്സിൽ കയറും. പിന്നെ അവിടെ  നിന്ന്  തീവണ്ടി മാർഗ്ഗം കോഴിക്കോട്ടേക്ക്. കോഴിക്കോട് സ്റ്റേഷനിൽ  കുട്ടപ്പമ്മാൻ കാത്ത് നിൽപ്പുണ്ടാകും. ഞങ്ങൾ കുട്ടപ്പമ്മാന്റെ സ്സ്റ്റുഡിബേക്കർ വണ്ടിയിൽ ആനിഹോൾ  റോഡിലുള്ള വീട്ടിലേക്ക് തിരിക്കും. അവിടെ കുട്ടപ്പമ്മാന്റെ തറവാടും, അതിനോട് ചേർന്ന് പുതിയ  വീടും ആണുള്ളത്.. 3 ആൺ മക്കളിൽ ശ്രീനിയേട്ടൻ കുവൈറ്റിൽ ആയിരുന്നു. കുട്ടപ്പമ്മാൻ കുവൈറ്റിലേക്ക് കയറ്റുമതി  ആയിരുന്നു. അവിടെ നിന്ന് ഇങ്ങോട്ട് സുഗന്ധദ്രവ്യങ്ങളും ഈത്തപ്പഴവും വരും. കുവൈറ്റിലേക്ക് പ്രധാനമായും തേക്ക്, വീട്ടി  മുതലായവയും പിന്നെ തുണിത്തരങ്ങളും. ഞാൻ ആദ്യം  കോഴിക്കോട്ട് പോയത്  എന്റെ പത്താം വയസ്സിലായിരുന്നു. വാസുവേട്ടന്റെ മകൾ  അംബുജത്തിന്റെ  കല്യാണം കഴിഞ്ഞതോട് കൂടി അങ്ങോട്ടുള്ള പോക്ക് വരവ് കുറഞ്ഞു.

[തുടരും ]

Monday, November 11, 2013

മാ നിഷാദാ.............. ഇത് നമ്മുടെ അമ്മ

ഈ ലോകത്ത് ആരെ വേണമെങ്കിലും വിശ്വസിക്കാം.. പക്ഷെ സ്വന്തം മക്കളെ പറ്റില്ല. വായിക്കൂ പത്രങ്ങള്‍........ കാണൂ ചാനലുകള്‍... സ്വന്തം പെറ്റ തള്ളയെ പെരുവഴിയിലാക്കുന്ന മക്കള്‍...?

നവംബര്‍ 4 2013 - തിങ്കളാഴ്ച മാതൃഭൂമി തൃശ്ശൂര്‍. “നഗരം” സപ്ലിമെന്റിലെ ഒന്നാം പേജ് ഞാന്‍ പലതവണ വായിച്ചു... “മാ നിഷാദാ.. ഇത് നമ്മുടെ അമ്മ..”

മക്കള്‍ക്കായി ജീവിച്ച ഒരു അമ്മയുടെ ദ

യനീയമായ കാഴ്ച... എന്താ മക്കളേ ഇങ്ങിനെ എന്ന് ഞാനും ചോദിക്കുന്നു...

ഭാവിയില്‍ എന്റെയും എന്റെ ഭാര്യയുടെ ജീവിതവും വിഭിന്നമാകുകയില്ലാ എന്നാരു കണ്ടു.. എനിക്ക് കഞ്ഞി വെച്ചുതരാതെ മക്കളെയും അവരുടെ മക്കളേയും നോക്കാന്‍ കയറുപൊട്ടിച്ചോടാന്‍ വെമ്പല്‍ കൊള്ളുന്ന മകന്റെ അമ്മ.

അവരുടെ ആവശ്യം കഴിഞ്ഞാല്‍, അല്ലെങ്കില്‍ അവരുടെ സന്താനങ്ങള്‍ വളര്‍ന്നുവലുതായാല്‍, സ്വന്തം അമ്മക്ക് വയസ്സും അസുഖങ്ങളും വന്നാല്‍ - ഈ അമ്മയെ അവര്‍ പെരുവഴിയില്‍ തള്ളും. അതിന് മുന്‍പ് അമ്മക്ക് സ്വന്തമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അതൊക്കെ എഴുതി വാങ്ങാനും ഈ മക്കള്‍ മടിക്കില്ല.

ഇതോക്കെ കണ്ടിട്ടും കേട്ടിട്ടും ഈ അമ്മമാര്‍ ഇപ്പോഴും ഇങ്ങിനെ തന്നെ..

ചില മക്കള്‍ കൂടിയാല്‍ അച്ചനമ്മമാരെ ഏതെങ്കിലും വൃദ്ധസദനത്തിലാക്കും. എന്റെ പ്രായത്തിലുള്ള അമ്മമാരോട് ഒരു വാക്ക്... സ്വന്തം മക്കള്‍ വളര്‍ന്നുവലുതായാല്‍ അവരെ വിടുക.......... ഉള്ള കഞ്ഞി കുടിച്ച് ഈശ്വരനാമം ജപിച്ച് സ്വന്തം കുടിലില്‍ കഴിഞ്ഞുകൂടുക.. നിവൃത്തിയുണ്ടെങ്കില്‍ സ്വന്തം ഇഷ്ടത്തിന് അനുസരിച്ചുള്ള ഒരു വൃദ്ധ സദനത്തില്‍ ചേക്കേറുക..

ഞാന്‍ ഇത്തരമൊരു വൃദ്ധസദനം കണ്ടുവെച്ചിട്ടുണ്ട്. താമസിയാതെ അങ്ങോട്ട് നീങ്ങും. എന്റെ കൂടെ എന്റെ ശ്രീമതിയും വരുമെന്ന് പ്രതീക്ഷിക്കുന്നു..

എല്ലാ വയസ്സായ അമ്മമാരേയും അച്ചന്മാരേയും ഈശ്വരന്‍ അനുഗ്രഹിക്കട്ടെ...!


foto courtsey: painting - google