Friday, March 4, 2011

എത്രയും പ്രിയപ്പെട്ട നേനക്കുട്ടി വായിച്ചറിയുവാന്


നേനക്കുട്ടീ

 

എന്റെ സ്വപ്നങ്ങള്‍ എന്ന ബ്ലോഗില്‍ എനിക്ക് എ

ക്സാം കഴിഞ്ഞാല്‍ ഒന്‍പത് പടം വരച്ച് തരാമെന്ന് എഴുതിക്കണ്ടു. വ

ളരെ സന്തോഷമായി എനിക്ക്.

 

നേനക്കുട്ടി എത്രാം ക്ലാസ്സിലാണ്‍ പഠിക്കുന്ന


ത്, ഏത് സ്കൂളില്‍ എന്നൊക്കെ പ്രൊഫൈലില്‍ ഉണ്ടോ എന്ന് നോക്കിയില്ല. 

എന്നാലും എന്നോട് പറയൂ.

 

പിന്നെ എന്നാ പരീക്ഷ കഴിയുക എന്നും പറയണം. വീട്ടിലേക്ക് വരാനുള്ള വഴിയും പറഞ്ഞ് തരണം. 

നാട്ടിലുണ്ടെങ്കില്‍.

 

എനിക്ക് കുട്ട്യോളായിട്ട് ബ്ലൊഗര്‍ ഫ്രണ്ട് ആ

രും ഇല്ലാ എന്ന് തോന്നുന്നു. ഞാന്‍ കഴിഞ്ഞ ബു

ധനാഴ്ച ചെറുവത്താനി, അഞ്ഞൂര്‍ മുണ്ടിയന്തിറ പൂരം കാണന്‍ പോയിരുന്നു. എന്റെ സ്മൃതി എന്ന ബ്ലൊഗില്‍ കൊച്ചുവിവരണം കൊടുത്തിട്ടുണ്ട്. സമയം പോലെ എത്തി നോക്കുക.

 

എന്റെ വീട് തൃശ്ശൂരിലാണ്‍. അങ്ങോട്ട് വരണം. മെട്രോ ആശുപത്രിയുടെ അടുത്താണ്‍. എന്റെ മോള്‍ ഉള്ള സമയം 

ഞാന്‍ പ

റയാം അപ്പോള്‍ വന്നാല്‍ മതി. മോള്‍ക്ക് ഒരു മോനുണ്ട്. “കുട്ടാപ്പു” – പിന്നെ 

മോന്‍ ഒരു പെണ്‍കുട്ടിയും “കുട്ടിമാളു” 

എല്ലാവരും ഒത്തുകൂടുന്ന സമയം വളരെ കുറവ്.

 

എനിക്ക് കുട്ട്യോളെ വലിയ ഇഷ്ടമാണ്‍. പേരക്കുട്ടികളെ എപ്പോഴും താലോലിക്കാന്‍ കിട്ടുകയില്ല. അതിനാല്‍ അയ

ലത്തെ കുട്ട്യോളാണ്‍ ഇപ്പോള്‍ 

എന്റെ ലോകം.

അവരുടെ ഫോട്ടോസ് കയ്യെത്തുംദൂരത്തുണ്‍ടെങ്കില്‍ ഇവിടെ വെക്കാം. [I shall place it on my blog as there is no provision to display in d comment box]

 

ഞാന്‍ നേനക്കുട്ടിയുടെ കൊച്ചുചിത്രം നോക്കിയപ്പോള്‍ ഒരു പൂര്‍ണ്ണ രൂപം കിട്ടി. നേനക്കുട്ടി പടിക്കുന്ന സ്കൂള്‍ നില്‍ക്കു

ന്നത് ഞാന്‍ ജനിച്ചുവളര്‍ന്ന ഭൂമിയില്‍ ആണ്‍. എന്റെ സ്വദേശം ഞമനേങ്ങാട് ആണ്‍.

 

അവിടെ നിന്ന് ഞങ്ങളെ കുടുംബത്തിലെ 

ഒരാള്‍ ആട്ടിപ്പു

റത്താക്കി, അങ്ങിനെ ഞങ്ങള്‍ക്ക് അമ്മ വീട്ടുകാര്‍ അഭയം തന്നു – അങ്ങീനെ ഞങ്ങള്‍ ചെറുവത്താനിക്കാരായി. ഞാന്‍ എന്റെ കുട്ട്യോളുടെ വിദ്യാഭ്യാസ സൌകര്യം നോക്കി തൃശ്ശിവപേരൂരില്‍ ഒരു കുടില്‍ കെട്ടി അവിടെ 

കഴിഞ്ഞുകൂടുന്നു.

 

ഞാന്‍ ഇപ്പോള്‍ യാത്രയിലാണ്‍. അതിനാല്‍ ബ്ലോഗ് പോസ്റ്റുകള്‍ കുറവാണ്‍. പിന്നെ അനാരോഗ്യവും ഒരു പ്ര്ശനമാണ്‍. നേനക്കുട്ടി

ക്ക് മലയാളം വേഡ് പ്രോസസ്സിങ്ങ് നന്നായി അറിയാമെങ്കില്‍ എന്നെ സഹായി

ക്കാം.

 

പിന്നെ ഫസലുക്കായെ എനിക്കും ഒന്ന് പരിചയ

പ്പെടുത്തി തരണം. നേനക്കുട്ടിയുടെ ബ്ലോഗ് ടെമ്പ്ലേറ്റ് കലക്കനായിട്ടുണ്ട്. അതുപോലെ ഒന്ന് 

എനിക്കും കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.

 

വയസ്സ് കാലത്ത് ഓരോ ആഗ്രഹങ്ങളേ. ഞാന്‍ പണ്ട് അതായത് 3 കൊല്ലം മുന്‍പ് മയ്യത്താകുമെന്ന് വിചാരിച്ച് അതിനുള്ള് തയ്യാറെടുപ്പൊക്കെ ചെയ്തു. പക്ഷെ എന്നെ വിളിക്കാന്‍ ആരും വന്നില്ല. ഞാന്‍ കയറുമായി വരുന്ന കാളപ്പുറത്ത് വരുന്ന കാലനെയും അദ്ദേഹത്തിന്റെ കാള്യുടെ കുളമ്പടിയും കാതോര്‍ത്ത് കിടന്നു കുറച്ചുനാള്‍. 

പക്ഷെ ആരും വന്നില്ല.

 

എന്റെ അഛനും വലിയഛനും പാപ്പനും വലിയഛ

ന്റെ മകനും എല്ലാം അറുപത് വയസ്സില്‍ മയ്യത്തായി. ഒരു കണക്കില്‍ അത് നല്ലതാണ്‍> വലിയ അസുഖം ബാധിച്ച് കിടക്കെണ്ടതില്ലല്ലോ?>>

 

ഞാന്‍ രക്തവാതത്തിന്റെ പിടിയിലാണ്‍. കൊല്ലം 3 കഴിഞ്ഞു. മാറുന്നില്ല. വൈദ്യന്മാര്‍ മാറി മാറി ചികിത്സിക്കുന്നു. എന്റെ കൈ തരിപ്പും കാല്‍ തരിപ്പും മാറി. ഇപ്പോള്‍ ഇടത് കാലിന്നടിയില്‍ മാംസം ഉള്ളിലേക്ക് ചതഞ്ഞ് പോകുന്ന പോലെ, വേദനയും.

 

ഇഷ്ട വിനോദമായ ഡ്രൈവിങ്ങും യാത്രകളും വെട്ടി

ക്കുറച്ചു. എന്തിന്നധികം പറയുന്ന്. അഞ്ചാറ് കി

ലോമീറ്റര്‍ നടന്നിരുന്നു. അതും ഇപ്പോള്‍ വയ്യാതായിരിക്കുന്നു.

 

ബാല്യം എത്ര സുന്ദരം. ഒരു കേടും ഇല്ല. പറവകളെപ്പോലെ ഓടിച്ചാടിയും പറന്നും നടക്ക്കാം. ജീവിതമെന്നാല്‍ സുഖദു:ഖങ്ങളുടെ ഒരു സാഗാരമാണ്‍. എല്ലാം അനുഭവിച്ചറിയണം. അതായിരിക്കും പരമേശ്വരന്‍ പറയുന്നത്. ഓരോരുത്തര്‍ക്ക്കും ഓരോ യോഗമുണ്ടായിരി

ക്കും. എല്ലാം കൈയ്യും നീട്ടി സ്വീകരിച്ച് അനുഭവിക്കുക തന്നെ സന്തോഷത്തോടെ.

 

എനിക്ക് ഒട്ടും ദു:ഖമില്ല. ഈ ഭൂമിയില്‍ ഞാന്‍ ഇത്രയും കാലം ആരോഗ്യത്തോടെ ജീവിക്കുവാന്‍ കരുണാമയനായ ജഗദീശ്വരന്‍ അനുഗ്രഹിച്ചുവല്ലോ> രണ്ട് നല്ല മക്കളുണ്ടായി. 

അവര്‍ പഠിച്ച് മിടുക്കരായി. പണിയെടുത്ത് കുടുംബമായി കഴിയുന്നു. ഇതില്‍ പരം ആനന്ദം വേറെ എന്തുണ്ട് ഈ ഭൂമിയില്‍.

 

നേനക്കുട്ടിയും പഠിച്ച് മിടുക്കിയായി ഉപ്പാക്ക് ഒരു താങ്ങായും ലോക നന്മക്ക് എന്തെങ്കിലും ചെയ്യാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

 

സ്നേഹപൂര്‍വ്വം

 

ജെ പി അങ്കിള്‍ [ഉണ്ണി] 

there is word processing errors and pagination issues. kindly bear with me. this will be settled soon.

+++

നേനക്കുട്ടിയെ ഇവിടെ കാണാം – പരിചയപ്പെടാം

http://cheppuu.blogspot.com/

Thursday, February 17, 2011

ശീര്‍ഷാസനം


എന്റെ ജിം മേറ്റ് ആണ് രാധാകൃഷ്ണന്‍. ഞാന്‍ എന്നും വിചാരിക്കും അല്ലെങ്കില്‍ സ്വപ്നം കാണും എങ്ങിനെ രധാകൃഷ്ണനെ പോലെ ശീര്‍ഷാസനം ചെയ്യുവാനും ചക്രാസനം ചെയ്യുവാനും സാധിക്കുമെന്ന്.

പണ്ട്, വളരെ പണ്ട് ഞാനും ഒരു ഹീറോ ആയിരുന്നു. അത് ഇവിടുത്തുകാര്‍ക്കറിയില്ല. അന്നൊക്കെ എന്റെ എല്ലുകളും വളഞ്ഞിരുന്നു. ഇപ്പോള്‍ വെയര്‍ & ടയര്‍ കാരണം എന്റെ എല്ലുകള്‍ക്ക് തേയ്മാനമോ അനുസരണക്കേടോ ഒക്കെ വന്നിരിക്കുന്നു. കാലം പലതിനെയും മാറ്റുന്നു, ഇല്ലാതാക്കുന്നു.

ഞാന്‍ പരമാവധി ശ്രമിക്കുന്നു ശീര്‍ഷാസനം ചെയ്യുംവാന്‍. ഇപ്പോളിതാ മാഷ് പറയുന്നു. ശീര്‍ഷാസനം പ്രാക്ടീസിങ്ങ് ഈസ് നോട് ഐഡിയല്‍ ഫോര്‍ പീപ്പില്‍ ലൈക്ക് മി. അതായത് അറുപത് കഴിഞ്ഞവര്‍ക്ക് അത് പഠിച്ച് അഭ്യസിക്കുന്നത് നല്ലതല്ലത്രെ?!

അതിനാല്‍ ഞാന്‍ ഇദ്ദേഹം ചെയ്യുന്നത് ആസ്വദിക്കും. രാധാകൃഷ്ണന്റെ ശീര്‍ഷാസനം പോസ്റ്റര്‍ അടുത്ത് തന്നെ ഇവിടെ വെക്കാം.

പിന്നെ സൌജന്യമായി “യോഗ” “ഏരോബിക്സ്“ എന്നിവ പഠിക്കനാഗ്രഹിക്കുന്നവര്‍ക്ക് എന്നെ ബന്ധപ്പെടാം. 9446335137 – [കാലത്ത് പത്ത് മണിമുതല്‍ ഉച്ചക്ക് ഒന്നര വരെ] prakashettan@gmail.com

സീയു ദെന്‍ സം അദര്‍ ടൈംസ്.

ചിയേര്‍സ് !!!!!!

Thursday, January 13, 2011

ദീപക്കാഴ്ച


നിറ ദീപങ്ങള്‍ കണ്‍കുളിര്‍ക്കെ കാണാന്‍ അമ്പലനടയില്‍ തന്നെ പോകണം.

Monday, December 13, 2010

കേവിനും നിതികയും


അയലത്തെ വീട്ടിലെ സുന്ദരനും സുന്ദരിയുമാണിവര്‍। കേവിന്‍ ആളൊരു കുറുമ്പനാണ്। നിതിക പാവവും।
നാള് കുറച്ച് കഴിയട്ടെ അവള്‍ തിരിച്ചടിക്കും.
എന്റെ മകള്‍ രാക്കമ്മയെ എന്റെ മകന്‍ ജയേഷ് അടിച്ച് ചതക്കുമായിരുന്നു ഈ പ്രായത്തില്‍। ഒരിക്കല്‍ അവള്‍ അവനെ തിരിച്ചടിച്ചു। പിന്നെ അടിയുടെ ഒരു പൂരം തന്നെയായിരുന്നു।
എന്റെ പിള്ളേര്‍സ് ചെറുപ്പം മുതല്‍ എന്നോടൊന്നിച്ചായിരുന്നു മസ്കത്തില്‍। ഞാന്‍ അവര്‍ക്ക് അന്ന് റസ്റ്റ്ലിങ്ങ് കാണിച്ച് കൊടുക്കും। എന്നിട്ട് രണ്ടെണ്ണത്തിനേയും കൊണ്ട് അടി കൂടിപ്പിക്കും.
ആദ്യമൊക്കെ മോനായിരുന്നു വിജയി। പിന്നീട് മോള് മോനെ ഇടിച്ച് വീഴ്ത്താന്‍ തുടങ്ങി। കേവിന്റെ അമ്മാമ്മ പറയും ഇവന്‍ വികൃതി കൂടുതലാണ്। അതിലെന്താ സംശയം। ആണ്‍കുട്ടികള്‍ അങ്ങിനെ തന്നെ വേണം। അല്ലെങ്കില്‍ മണ്ടൂസെന്ന് വിളിക്കില്ലേ?!.
നീ അടിച്ച് തരിപ്പണമാക്കിക്കോടാ മോനേ। പക്ഷെ അനിയത്തിയെ കാര്യമായി കൈ വെക്കരുത്। അവള്‍ ഒരു പാവമാണ്। ഞാന്‍ വഴിയിലൂടെ പോകുമ്പോള്‍ നിതിക അപ്പാപ്പാ എന്ന് വിളിക്കാറുണ്ടായിരുന്നു। ഒരു സുഖമുള്ള വിളിയായിരുന്നു അത്। ഈയിടെയായി അവളുടെ വിളി കേള്‍ക്കാറില്ല.
ഞാന്‍ കേവിനെ ചെറുപ്പത്തില്‍ എന്റെ വീട്ടിലേക്ക് എടുത്ത് കൊണ്ടുവരുമായിരുന്നു। നിതികയെ ഒരു ദിവസം കൊണ്ടോണം। കൂടെ കേവിനേയും। എനിക്ക് വികൃതിയുള്ള കുട്ട്യോളെ വലിയ പ്രിയമാണ്।
എന്റെ മകന്‍ ജയേഷിന്റെ അത്ര വികൃതിയുള്ള കുട്ടികളെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല। അത്രയും കുറുമ്പനായിരുന്നു അവന്‍। ഇപ്പോള്‍ പഠിച്ച് മിടുക്കനായി എഞ്ചിനീയറായി, ബിസിനസ്സ് മേനേജ്മെന്റും കഴിഞ്ഞ് സിറ്റി ബാങ്കില്‍ മേനേജരാണ്.
മകള്‍ രാഖിയും പഠിത്തത്തില്‍ മിടുക്കിയായിരുന്നു। ഞങ്ങളുടെ കുടുംബത്തില്‍ പാരമ്പര്യമായി ഒരു സന്തതിക്ക് ചിത്രം വരക്കാനുള്ള വാസനയുണ്ടാവാറുണ്ട്। എന്റെ അഛനും, എന്റെ ഇളയ സഹോദരനും സിനിമാ നടനുമായ വി കെ ശ്രീരാമനും, എന്റെ മകള്‍ രാഖിക്കും ചിത്രകലയില്‍ പാരമ്പര്യമായി സിദ്ധിച്ചിട്ടുള്ളതാണ് ആ കഴിവുകള്‍। സഹോദരന്‍ ശ്രീരാമന്‍ തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്ട്സ് കോളേജിലും എന്റെ മകള്‍ തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജിലും ആണ് പഠിച്ചത്। മകള്‍ ഇന്ന് കൊച്ചിയിലെ അറിയപ്പെടുന്ന ആര്‍ക്കിറ്റെക്റ്റ് ആണ്.
എന്റെ കാഴ്ചപ്പാടില്‍ വികൃതിയുള്ള കുട്ടികള്‍ ഭാവിയില്‍ നല്ല വിദ്യാഭ്യാസത്തോടെ വളരെ ഉയരങ്ങളില്‍ എത്തിപ്പെടും। എന്റെ മകന്‍ മസ്കത്തിലെ ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുമ്പോളും, തൃശ്ശൂരില്‍ ജയറാം മാഷിന്റെ അടുത്ത് എണ്ട്രന്‍സ് കോച്ചിങ്ങിന് പഠിക്കുമ്പോളും, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ പഠിക്കുമ്പോഴും അവന്റെ കുട്ടിക്കളിയും വര്‍ത്തമാനം പറച്ചിലും സഹിക്കതെ അദ്ധ്യാപകന്മാര്‍ എന്നോട് വിദ്യാലയങ്ങളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.
ആദ്യകാലങ്ങളിലൊക്കെ അത് എനിക്കൊരു വിഷമമുള്ള സംഗതിയായി। അവന്റെ ഭാവിയോര്‍ത്ത് രക്ഷിതാവായ എനിക്ക് ഉല്‍ക്കണ്ഠയുണ്ടായിരുന്നു। പക്ഷെ കലാലയ ജീവിതത്തില്‍ അവന്‍ മിടുക്കനായി പഠിച്ചുയര്‍ന്നു। ഇന്ന് വളരെ ഉയര്‍ന്ന പദവി അലങ്കരിക്കുന്ന ബേങ്ക് മേനേജരാണ്.
ഞാന്‍ ഈ പറഞ്ഞ് വരുന്ന കേവിന്‍ ഭാവിയില്‍ വലിയ ഉയരങ്ങളില്‍ എത്തിപ്പെടുമെന്നതില്‍ സംശയമില്ല। നിതികയുടെ വിധി എനിക്കിപ്പോള്‍ പ്രവചിക്കാന്‍ വയ്യ। എന്റെ മനോമണ്ഡലത്തില്‍ അവള്‍ വലിയ കുട്ടിയകുമ്പോള്‍ എങ്ങിനെ ഇരിക്കുമെന്ന് തെളിയുന്നില്ല.
എന്നാലും നിതിക ഭാവിയില്‍ നല്ലൊരു വീട്ടമ്മയായിരിക്കും। കേവിനും നിതികക്കും അപ്പൂപ്പന്റെ അനുഗ്രഹാശംസകള്‍>

Friday, December 10, 2010

കൊച്ചിക്കാരി പാറൂട്ടിയുമായൊരു കിന്നാരം [വിഡിയൊ]


കൊച്ചിയിലെ ലിറ്റില് പാറുകുട്ടിയുമായി കിന്നാരം പറയുന്ന ജെ പി അപ്പൂപ്പന്‍ ഹു ഈസ് തിരശ്ശീലക്കപ്പുറം.


കുട്ടാപ്പുവിന്റെ ചേച്ചിയാണ് ഈ പാറുകുട്ടി.
പാറുകുട്ടിയുമായുള്ള അപ്പൂപ്പന്റെ കിന്നാ‍രം കേള്‍ക്കുക.

Friday, December 3, 2010

ഇവളൊരു സുന്ദരി

ഈ സുന്ദരിക്കുട്ടിയെ ആരെങ്കിലും കണ്ടിട്ടുണ്ടോ..?
ഇല്ലെങ്കില്‍ എന്റെ വീട്ടിലേക്ക് വന്നോളൂ...

ജെസ്സിയുടെ പേരക്കുട്ടിയാ ഇവള്‍.
നിതിക.

Monday, November 29, 2010

കുട്ടാപ്പുവിന്റെ ചലനങ്ങള്‍

കുട്ടാപ്പുവിന്റെ ചലനങ്ങള്‍ കേമറക്കണ്ണുകളിലൂടെ.മക്കള്‍ക്ക് കുട്ടികളുണ്ടാകുമ്പോളാണ് ജീവിതത്തിന് പൂര്‍ണ്ണത ലഭിക്കുന്നത്. പണ്ടൊക്കെ ചിന്തിക്കുമായിരുന്നു രോഗിയായ എന്നെ വേഗം കൊണ്ടോകണേ ഭഗവാനേ എന്ന്. പാരമ്പര്യമായി അറുപതിനോടടുക്കുമ്പോള്‍ എല്ലാരും പരലോകം പ്രാപിക്കുക്കുമായിരുന്നു.

എനിക്കെന്തോ എന്നറിയില്ല, എന്റെ ടിക്കറ്റ് ഇത് വരെയും കണ്‍ഫേം ആയില്ല.വാതം ഒരു രോഗമല്ല ചിലര്‍ക്ക്.കൂടെ മറ്റു രോഗങ്ങളും കൂടിയായാലോ. അപ്പോള്‍ വയസ്സന്മാര്‍ പറയുന്നത് കേള്‍ക്കാറില്ലേ. ഭഗവാനേ അധികം ബുദ്ധിമുട്ടിക്കാതെ എന്നെ അങ്ങോട്ട് വിളിക്കേണമേ എന്ന്. ഞാനും പണ്ടൊക്കെ അങ്ങിനെ ഭഗവാനോട് കേണപേക്ഷിക്കാറുണ്ട്.

ഇപ്പോള്‍ എന്റെ പേരക്കുട്ട്യോളെ പിരിഞ്ഞിരിക്കാനെനിക്കാവുന്നില്ല.ഇവന്‍ കുട്ടാപ്പു. ഒരു കുട്ടിമാളു കൂടി വന്നിട്ടുണ്ട്. ഒരു മാസം തികഞ്ഞിട്ടില്ല.