Saturday, May 30, 2009

ആവക്കാ അച്ചാര്‍ ഓഫ് ബിന്ദു കെ പി - അബുദാബി

ബിന്ദു കെ പി യുടെ ആവക്കാ അച്ചാര്‍ ഉണ്ടാക്കുന്ന വിധം

http://bindukp2.blogspot.com/2009/05/blog-post_28.html

വായിച്ചപ്പോള്‍ ഉണ്ടായ പ്രതികരണം അവിടെ പോസ്റ്റ് ചെയ്തിരുന്നു.

ഇവിടെയും മനസ്സില്‍ തോന്നിയതെല്ലാം ഇടുന്നു.

++


ബിന്ദു

ആവക്കായ് അച്ചാര്‍ തിന്ന പോലെ തോന്നുന്നു.എനിക്കുമുണ്ടായിരുന്നു ഒരു ഹൈദരാബാദ് ഓര്‍മ്മകള്‍.അന്ന് ഞാനും കഴിച്ചിരുന്നു ഈ അച്ചാര്‍. അന്ന് ഇത് ലൂസ് ആയിട്ടും പലചരക്ക് കടയില്‍ കിട്ടുമായിരുന്നു.ഞങ്ങളുടെ വാറങ്കലിലുള്ള ഒരു സുഹൃത്ത് വലിയ ടിന്നുകളിലാക്കി ഒരിക്കല്‍ തന്നതായി ഓര്‍ക്കുന്നു.ഇവിടെ ബീനാമ്മ പലവിധം അച്ചാര്‍ ഉണ്ടാക്കാറുണ്ടായിരുന്നു പണ്ട്. ഇപ്പോള്‍ അവള്‍ക്ക് ഒന്നിനും ഉത്സാഹം ഇല്ല.ഇന്ന് രാഖിയും ജയേഷും എത്തിയിട്ടുണ്ട്. അതിനാല്‍ അടുക്കളയില്‍ പൊരിഞ്ഞ പണിയാ...മറ്റന്നാള്‍ വയ്യാണ്ട് കിടക്കുകയും ചെയ്യും....ശരീര സുഖമില്ലെങ്കിലും മക്കള്‍ വന്നാല്‍ അവള്‍ക്ക് വലിയ മിടുക്കാ..........എല്ലാ അമ്മമാരും ഇങ്ങിനെയാണോ.പിന്നെ കുട്ടന്‍ മേനോന്‍ എന്ന ബ്ലോഗര്‍ “എന്റെ പാറുകുട്ടീ - 28 അദ്ധ്യായവും PDF ആക്കിത്തന്നു. അത് പെട്ടെന്ന് ആക്കാന്‍ ഒരു സൂത്രം ഉണ്ടത്രെ. എന്നെ പഠിപ്പിച്ച് തന്നിട്ടില്ല. ഞാന്‍ പഠിച്ചാല്‍ ബിന്ദുവിനെ പഠിപ്പിക്കാം.കുട്ടന്‍ മേനോന്‍ പറയുന്നു അത് പബ്ലീഷ് ചെയ്ത് പുസ്തകമാക്കാന്‍. സഹായിക്കാമെന്ന് പറഞ്ഞു പബ്ലീഷറെ കണ്ടെത്താന്‍.ചെറിയതായി എഡിറ്റിങ്ങ് പണിയുണ്ടെന്നും പറഞ്ഞു.എനിക്കിതിന്റെ പുറകെ ഓടി നടക്കാന്‍ വയ്യെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ താല്പര്യം പോലെ ചെയ്തോളാന്‍ പറഞ്ഞു.++അങ്ങിനെ ബിന്ദുവിന്റെ “അടുക്കളത്തളം” വായിക്കുമ്പോള്‍ പലതും തോന്നിയതാണിവിടെ കുറിച്ചത്.പണ്ടൊരു കുറിപ്പ് ഒരു കഥയായി രൂപാന്തരപ്പെട്ടത് അറിയാമല്ലോ>പിന്നെ ജയേഷിന്റെ കല്യാ‍ണം ആഗസ്റ്റ് മാസാവസാനത്തില്‍.വരുമല്ലോ>.............

Monday, April 27, 2009

കൂട്ടിനിരിക്കാന്‍ ആരുവരും ??

ബിന്ദുവിനെ കുറേ നാളായി കാണാറില്ലല്ലോ. സുഖമാണല്ലോ.ഇനി പൂരം കഴിയുന്നത് വരെ പൂരപ്പറമ്പില്‍ തന്നെ. പൂരം 3ന് അതു കഴിഞ്ഞ് 4ന് പകല്‍ പൂരം അത് കഴിഞ്ഞാല്‍ അച്ചന്‍ തേവര്‍ അമ്പലത്തില്‍ പ്രതിഷ്ടാദിനം അത് കഴിഞ്ഞാല്‍ 7 ന് നാട്ടിലെ അമ്പലത്തില്‍ ഭാഗവത സപ്താഹം അങ്ങിനെ പോകുന്നു പരിപാടികള്‍.നാട്ടില്‍ ഇത്തവണ 2 ദിവസമേ നിന്നുള്ളൂ. അവിടെ എവിടെയും നല്ല വെള്ളമില്ല. അതിനാല്‍ 3 നേരവും ഉള്ള കുളി നടപ്പില്ല.ഒരു 500 ലിറ്റര്‍ വെള്ളം കൊള്ളുന്ന ഒരു ടാങ്ക് വെക്കാവുന്ന റ്റാട്ട സഫാരി ടൈപ്പ് വണ്ടി വാങ്ങിത്തരാന്‍ മോനോട് പറയണം. പകരം എന്റെ വണ്ടി കൊടുക്കുകയും ചെയ്യാം. പോരാത്ത പണം അവന്‍ എടുക്കട്ടെ.അപ്പോ ദേശാടനത്തിന് പോകുമ്പോ‍ള്‍ ഇഷ്ടമുള്ളയിടത്ത് തമ്പടിക്കാമല്ലോ.വയസ്സ് 62 ആയല്ലോ. ഇനിയുള്ള ജീവിതം ബോണസ്സ് ആണല്ലോ. അപ്പോ അടിപൊളിയാക്കാനാണ് പദ്ധതി.നമ്മളെന്തിനാ ഒരിടത്ത് തന്നെ ഇരുന്ന് നരകിക്കുന്നത് അല്ലെ ബിന്ദൂ..എന്റെ കൂടെ ദേശാടനത്തിന് ബീനാമ്മ വരുന്നില്ലാ. അപ്പോ എനിക്ക് കൂട്ടായി ഒരു ഗേളിനെ നോക്കണം. വഴിയരികില്‍ ഭക്ഷണം വെക്കാനും മറ്റും ഒരു കൂട്ടാളി നല്ലതല്ലേ.ഞാന്‍ കഴിഞ്ഞാ ആഴ്ച തിരുമാന്ധാം കുന്ന് ഭഗവതി ക്ഷേത്രത്തില്‍ പോയി. മടങ്ങി വരുന്ന വഴി എനിക്ക് കലശലായ ഉറക്കം തൂങ്ങല്‍. വഴിയരികില്‍ വണ്ടി ഹസ്സാര്‍ഡ് ഇട്ട് പാര്‍ക്ക് ചെയ്ത് മരത്തണലില്‍ കിടന്നുറങ്ങി.ഇത്തരം സാഹചര്യത്തില്‍ എപ്പോഴും ഒരു കൂട്ട് അനിവാര്യം തന്നെ. നമ്മുടെ പെണ്ണിന്റെ ഒരു ഗമയേ. പണ്ടവള്‍ ഏത് നരകത്തിലേക്കും എന്റെ കൂടെ വന്നിരുന്നു. ഇപ്പോള്‍ ഇല്ല.എന്റെ ബ്ലൊഗ് വായിക്കുന്ന ആരെങ്കിലും എനിക്ക് കൂട്ടിന് വന്നേക്കാം ഇല്ലേ ബിന്ദു.പൂരവും കഴിഞ്ഞ് നാട്ടിലെ ചെറുപൂരങ്ങളും എല്ലാം കഴിയുമ്പോള്‍ കാസര്‍ഗോഡ് വരെ ദീര്‍ഘമായ പരിപാടി ഉണ്ട്. അവസാ‍നം കാഞ്ഞങ്ങാട്ട് ശ്രീ രാമദാസ ആശ്രമത്തില്‍ കുറച്ച് ദിവസം തങ്ങണം.ഇതൊക്കെയാ ഇപ്പോളത്തെ ഭാവി പരിപാടി. അതു കഴിഞ്ഞ് മൂകാംബികയും പോകണം. വഴിക്ക് കണ്ണൂരില്‍ പറശ്ശിനിക്കടവ് മുത്തപ്പനെയും വണങ്ങണം.ഇനി വഴീല് എനിക്ക് വയ്യാണ്ടായാല്‍ ബന്ധപ്പെടേണ്ടവരുടെ ഒരു ഡാറ്റാ ബേസ് ഉണ്ടാക്കണം.അങ്ങിനെ ഒരു അടിപൊളി പരിപാടി ആസൂത്രണം ചെയ്യാന്‍ പോകുന്നുണ്ട്.സഞ്ചരിക്കുമ്പോല്‍ ബ്രൌസ് ചെയ്യാന്‍ എന്റെ സഹോദരന്‍ ഒരു ഡെല്‍ ലാപ് ടോപ്പ് വാങ്ങിത്തന്നിട്ടുണ്ട്.ഇനി വാട്ടര്‍ ടാങ്കര്‍, ചെറിയ കുക്കിങ്ങ് സംവിധാനം മുതലായവയുള്ള ഒരു സയ്യാര കിട്ടണം.ദുബായില്‍ അത്തരം വാഹനങ്ങളുണ്ട്. പക്ഷെ അതൊന്നും വരുത്താനുള്ള സാമ്പത്തിക ശേഷി എനിക്കില്ലാ.തൃശ്ശൂരിലെ ഒരു സ്ഥാപനം ഒരു സഫാരിയില്‍ ഇത്തരം ക്രമീകരണങ്ങള്‍ സജ്ജമാക്കിത്തരാം എന്ന് പറഞ്ഞിട്ടുണ്ട്.
അപ്പോ കൂട്ടിനിരിക്കാനോ?അതിന്നാരു വരും?????