എന്റെ വീട്ടില്‍ ഹൌസ് മെയിഡ് ഉണ്ടാക്കുന്ന ചപ്പാത്തി വെള്ളത്തില്‍ ഇട്ട പോലെ തളര്‍ന്നിരിക്കുന്നു. എനിക്ക് കുറച്ചു സ്ടിഫ്ഫായ അല്ലെങ്കില്‍ ബലമുള്ള ചപ്പാത്തി ആണ് ഇഷ്ടം. കടിച്ചു വലിച്ചു തിന്നുന്ന പോലെ ഉള്ളത്. ഒരു ദിവസം പുറത്തു വെച്ചാല്‍ കടിച്ചു മുറിക്കാന്‍ പറ്റാത്ത പോലെ ഉള്ളത്.
മാവു കുഴക്കുമ്പോള്‍ ചൂടുവെള്ളം ചേര്‍ത്തിട്ടാണോ എന്ന് സംശയിച്ചു ഞാന്‍ , ചോദ്യം ചെയ്തപ്പോള്‍ അങ്ങിനെ ഒന്നുമല്ല - സാധാരണ കുഴക്കുന്ന പോലെ തന്നെ എന്നാണ് അറിയാന്‍ കഴിഞ്ഞത്.
നല്ല ഹാര്‍ഡ് ആയ എണ്ണ മയമില്ലാത്ത ചപ്പാത്തി ഉണ്ടാക്കേണ്ട വിധം പറഞ്ഞു തന്നാല്‍ വലിയ ഉപകാരമായിരിക്കും. എന്റെ വീട്ടുകാരി പറഞ്ഞു ഇപ്പോള്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന ആട്ടയില്‍ മൈദ ചേർത്തിട്ടാണ് വരുന്നതെന്ന്.
പക്ഷെ നല്ല ആട്ട വാങ്ങിക്കൊടുത്തിട്ടും ഫലം തഥൈവ.
കൂട്ടുകാരുടെ അഭിപ്രായങ്ങള്‍ക്ക് കാത്തിരിക്കുന്നു.